മൂവാറ്റുപുഴ: ജനറല്‍ ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊന്ന ഷാഹുല്‍ കൊല്ലപ്പെട്ട സിംനയെ നേരത്തെ ശല്യപ്പെടുത്തിയിരുന്നതായി സഹോദരന് ഹാരിസ് . വീടിന് നേരെയും ആക്രമണം നടത്തിയിട്ടുണ്ട്. തുടര്‍ന്ന് ഷാഹുല്‍നെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ വൈരാഗ്യത്തിലാണ് സിംനയെ ആക്രമിച്ചതെന്നും സഹോദരന് പറഞ്ഞു.
എന്നാല്‍ സിംനയും ഷാഹുലും സുഹൃത്തുക്കളായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തിനിടെ ഷാഹുലിന്റ കൈക്ക് പരിക്കേറ്റിരുന്നു. ഇയാളെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്ന് ഉച്ചയ്ക്ക് മൂന്ന്മണിയോടെയായിരുന്നു സംഭവം.
ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പിതാവിനെ കാണാന്‍ ആശുപത്രിയില്‍ എത്തിയതായിരുന്നു സിംന. സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ വാര്‍ഡ് കെട്ടിടത്തില്‍വെച്ചാണ് ആക്രമണമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: