Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തീര്‍ഥസ്‌നാന പുണ്യവുമായി ‘തീര്‍ഥ എംപുല്‍’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2024, 02:32 am IST
in Samskriti

ദൈവങ്ങളുടെ ദ്വീപാണ് ബാലി. ഇന്തോനേഷ്യന്‍ ദ്വീപായ ബാലിയില്‍ ജനസംഖ്യയുടെ 90 ശതമാനവും ഹൈന്ദവരാണ്. കാഴ്ചയിലെങ്ങും ക്ഷേത്രങ്ങള്‍ നിറയുന്ന പുണ്യഭൂമി. വലിപ്പത്തിലും ശില്പഭംഗിയിലും ഭാരതീയ ക്ഷേത്രമാതൃകകളില്‍ നിന്ന് വ്യസ്തമാണ് ബാലിയിലെ ക്ഷേത്രങ്ങള്‍. ആചാരാനുഷ്ഠാനങ്ങളിലും കാണാം വൈവിധ്യം.

ബാലിയിലെത്തുന്ന യാത്രികരെ ഏറെ ആകര്‍ഷിക്കുന്നതും ഈ ആത്മീയധാമങ്ങളാണ്. അവയില്‍ പവിത്രമായ നീരുറവകള്‍ക്കും തീര്‍ഥസ്‌നാനത്തിനും പേരുകേട്ടതാണ് ‘തീര്‍ഥ എംപുല്‍’ ജല ക്ഷേത്രം. വിഷ്ണുഭഗവാണ് പ്രധാന ആരാധനാ മൂര്‍ത്തി. ശിവനും ബ്രഹ്മാവും ഇന്ദ്രനുമാണ് ഉപപ്രതിഷ്ഠകള്‍. സാംസ്‌കാരികവും മതപരവുമായി ഏറെ പ്രാധാന്യമുള്ള ഈ പുരാതന ഹൈന്ദവ ക്ഷേത്രം പ്രശസ്തമായൊരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്.
തീര്‍ഥം അല്ലെങ്കില്‍ ‘പുണ്യജലം’ ബാലി ജനതയുടെ ആത്മീയ ജീവിതത്തിന്റെ അനിഷേധ്യ ഘടകമാണ്. പുരോഹിതര്‍ ഭക്തന്റെ തലയില്‍ തീര്‍ഥം തളിക്കുകയും മൂന്ന് തവണ കുടിക്കാന്‍ നല്‍കുന്നതും ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമാണ്. പ്രകൃതിദത്ത നീരുറവകളില്‍ നിന്നുള്ള ജലമാണ് ഇതിന് ഉപയോഗിക്കുക. ദ്വീപിലെ ആവാസവ്യവസ്ഥയില്‍ ജലത്തിന്റെ പങ്കും പ്രധാനമാണല്ലോ.

തീര്‍ഥ എംപുലിലെ ജലത്തിന് രോഗശാന്തിക്കും ആത്മശുദ്ധീകരണത്തിനുമുള്ള കഴിവുണ്ടെന്നാണ് വിശ്വാസം. സ്‌നാനത്തിനായി, എംപുലില്‍ ഭക്തര്‍ക്കൊപ്പം ധാരാളം വിനോദസഞ്ചാരികളുമെത്തുന്നു. തീര്‍ഥസ്‌നാനത്തില്‍ ആര്‍ക്കും പങ്കെടുക്കാമെങ്കിലും കണിശമായ നിബന്ധനകള്‍ പാലിക്കണം. വസ്ത്രധാരണത്തിന് പ്രത്യേക നിഷ്‌കര്‍ഷയുണ്ട്. സരോംഗ് എന്ന പരമ്പരാത വസ്ത്രം ധരിച്ചു വേണം ക്ഷേത്രത്തിനകത്തു പ്രവേശിക്കാന്‍.

നീരുറവകള്‍ ദേവേന്ദ്രന്റെ നിര്‍മിതി

പത്താം നൂറ്റാണ്ടില്‍ വര്‍മദേവ രാജവംശത്തിന്റെ ഭരണകാലത്ത് പണികഴിപ്പിച്ച ക്ഷേത്രം ബാലിയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന് തെളിവാണ്. ഇവിടുത്തെ തനത് ആചാരങ്ങളും കൗതുകമുണര്‍ത്തുന്നു. ഏഴ് പ്രകൃതിദത്ത നീരുറവകളാണ് തീര്‍ത്ഥ എംപുലിനെ ലോകപ്രസിദ്ധമാക്കുന്നത്. ദേവേന്ദ്രന്‍ നിര്‍മിച്ചതാണ് നീരുറവകളെന്നാണ് വിശ്വാസം. അവയുടെ രോഗശമനശക്തിയും വിഖ്യാതമാണ്. ക്ഷേത്രമധ്യത്തിലുള്ള ഈ നീരുറവകളിലെ ജലം വലിയൊരു കുളത്തിലേക്കാണ് പതിക്കുന്നത്. മേലുകട്ട് എന്നറിയപ്പെടുന്ന തീര്‍ഥസ്‌നാനത്തിലൂടെ ആത്മീയ പുനരുജ്ജീവനത്തിനും വിഷ്ണുഭഗവാന്റെ അനുഗ്രഹത്തിനുമായി ഇവിടെയെത്തുന്നവര്‍ നിരവധിയാണ്.

‘കാന്‍ഡി”യെന്ന കരുവിരുത്

പുരാതന ശില്പകലാ വൈഭവങ്ങളാല്‍ മനോഹരമാണ് ക്ഷേത്ര സമുച്ചയം. കാന്‍ഡി എന്നറിയപ്പെടുന്ന അതിസങ്കീണര്‍മായ കൊത്തുപണികളോടെ ഒരുക്കിയെടുത്ത ഹൈന്ദവദേവതകളെയും പുരാണ കഥാപാത്രങ്ങളെയും ചിത്രീകരിക്കുന്ന ശില്പങ്ങളാണ് നിറയെ. കാന്‍ഡി എന്നാണ് ഈ ശില്പശേഖരം അറിയപ്പെടുന്നത്.

തീര്‍ഥ എംപുല്‍ ക്ഷേത്രത്തില്‍ നിന്നുള്ള പുണ്യതീര്‍ഥം ക്ഷേത്രോത്സവങ്ങളിലും മറ്റ് അനുഷ്ഠാനങ്ങളിലും ഉപയോഗിക്കാറുണ്ട്. ഇതിന് ദൈവികമായൊരു ഊര്‍ജമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. തീര്‍ഥ എംപുലിനു ചുറ്റുമുള്ള ഭൂപ്രകൃതിയും അതിമനോഹരമാണ്. തട്ടുകൃഷിക്ക് പ്രസിദ്ധമായ ബാലിയിലെ, സമൃദ്ധമായ നെല്‍മട്ടുപ്പാവുകളാണ് അവയില്‍ പ്രധാനം.

 

Tags: IndonesiaBaliTirtha Empul Temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്തോനേഷ്യ വനിതാ സ്പീക്കര്‍ക്ക് അരികില്‍ ഇരിക്കുന്ന മോദി; ഈ വീഡിയോ വെച്ച് കോണ്‍ഗ്രസിന്റെ ചീപ് വിമര്‍ശനം; കോണ്‍ഗ്രസിനെ പഞ്ഞിക്കിട്ട് പ്രതിപക്ഷം

പ്രംബാനന്‍ ക്ഷേത്രം (ഇടത്ത്) ഇന്തോനേഷ്യയിലെ പ്രംബാനന്‍ ക്ഷേത്രത്തിലെ അപൂര്‍വ്വമായ ശിവവിഗ്രഹം (വലത്ത്)
India

ഇന്തോനേഷ്യയിലെ 1,200 വര്‍ഷം പഴക്കമുള്ള ക്ഷേത്രം പുനരുദ്ധരിക്കാന്‍ ഇന്ത്യ; ശിവലിംഗത്തിന് പകരം ശിവവിഗ്രഹമുള്ള ക്ഷേത്രം; നല്‍കുക 65 കോടി

World

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

India

ബംഗ്ലാദേശിലെ കാളി ക്ഷേത്രം മുതൽ ഇന്തോനേഷ്യയിലെ പ്രംബാനൻ വരെ : ലോകത്തിലെ ഹിന്ദുക്ഷേത്രങ്ങൾക്ക് പുതുജീവൻ നൽകി ഇന്ത്യ ; പിന്നിൽ മോദിയുടെ നിശ്ചയദാർഢ്യം

India

ഇന്തോനേഷ്യയുമായുള്ള ‘അസ്‌ത്ര’ മിസൈൽ കരാർ ഇന്ത്യയ്‌ക്ക് ഗുണം ചെയ്യും ; ശത്രു നിഗ്രഹത്തിനായി ഇനി ലോക രാജ്യങ്ങൾ ഇന്ത്യൻ മിസൈലിനായി കാത്തിരിക്കുമെന്നുറപ്പ്

പുതിയ വാര്‍ത്തകള്‍

ഷാരൂഖ് ഖാന് അനുകൂലം; സിആർസെഡ് ക്ലിയറൻസിനെതിരായ ഹർജി സുപ്രീം കോടതി തള്ളി

റെയില്‍ വികസനം: സര്‍ക്കാര്‍ മാറിയിട്ടും ഭൂമി ഏറ്റെടുക്കലില്‍ പുരോഗതിയില്ല

വി​യ​റ്റ്നാം ബോ​ട്ട് അ​പ​ക​ടം: മ​രി​ച്ച കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​ക​ളു​ടെ സം​സ്കാ​രം ഇ​ന്ന്

ഒമ്പതുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടു; കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം

നെന്മാറ ഇരട്ടക്കൊലക്കേസ്; പ്രതി ചെന്താമരയ്‌ക്കുള്ള ശിക്ഷാവിധി ഇന്ന്

ആറന്മുള വിമാനത്താവളം: തെരഞ്ഞെടുപ്പു ഫലം വന്നയുടന്‍ നീക്കവും തുടങ്ങി

മേക്കേദാട്ടു അണക്കെട്ട്; തമിഴ്നാടിനെതിരെ അത്തിബെല്ലെ– ഹൊസൂർ അതിർത്തിയിൽ കന്നഡ അനുകൂല സംഘടനകളുടെ ബന്ദ് ഇന്ന്

പള്ളുരുത്തി ഭീകരരുടെ ഒളിത്താവളമാകുന്നു; പ്രവീണ്‍ നെട്ടാരു വധക്കേസിലെ മുഖ്യപ്രതിയുടെ അറസ്റ്റ് ഇവിടെ നിന്ന്

പാകിസ്ഥാന്‍ ഞെട്ടി; സ്വന്തം ഭരണ സംവിധാനം, കറൻസി, ദേശീയ ഗാനം; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.