Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അവര്‍ എതിര്‍ത്താല്‍ അവരെയും തട്ടിയകറ്റി

മുന്നണികളുടെ പിന്നണിയില്‍ - 13

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2024, 08:53 am IST
inIndia
എല്‍.കെ. അദ്വാനിയും വി.പി. സിങ്ങും

എല്‍.കെ. അദ്വാനിയും വി.പി. സിങ്ങും

ബിജെപിയുടെ സമര പ്രഖ്യാപനം അഴിമതിക്കും ഭരണത്തിലെ പിടിപ്പുകേടിനുമെതിരെയായിരുന്നു. ബോഫോഴ്‌സ് കേസിനാസ്പദമായ സംഭവം പുറത്തുവന്നു. ‘മിസ്റ്റര്‍ ക്ലീന്‍’ ആയിരുന്ന രാജീവ് ഗാന്ധിയുടെ ഭരണത്തിലെ മാലിന്യങ്ങള്‍ ഓരോന്നായി പുറംലോകമറിഞ്ഞു.

രാജീവിനെ ഉറ്റ മിത്രങ്ങള്‍ കൈവടിഞ്ഞു. ബോഫോഴ്‌സ് അഴിമതി, ശ്രീലങ്കയില്‍ അന്താരാഷ്‌ട്ര നയങ്ങള്‍ക്ക് വിരുദ്ധമായി ഇടപെട്ടത്, ഷാബാനോ കേസില്‍ തകിടംമറിഞ്ഞ നിലപാടില്‍ സുപ്രീംകോടതി വിധിക്കെതിരെ നിയമം നിര്‍മിച്ചത്, ഇഷ്ടക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കിയത്, ഭരണം അമ്മയെപ്പോലെ ഏകാധിപത്യത്തിലെത്തുന്നതിന് മുമ്പ് സ്വേച്ഛാപരമാക്കിയത് തുടങ്ങി കുറ്റപത്രം സുദീര്‍ഘമായിരുന്നു.

ബോഫോഴ്‌സ് കേസ് ഗൗരവമായതോടെ ധനമന്ത്രിയായിരുന്ന വി.പി. സിങ് രാജിവെച്ചു. വിദേശനയങ്ങളിലുള്‍പ്പെടെ സഹായിയായിരുന്ന അരുണ്‍സിങ് പാര്‍ട്ടി വിട്ടു. ഷാബാനു കേസിലെ ഭരണഘടനാ ലംഘനത്തിന്റെ പേരില്‍ ഉറ്റസുഹൃത്തുകൂടിയായിരുന്ന ആരിഫ് മുഹമ്മദ് ഖാന്‍ രാജിവച്ചു. രാജീവിന്റെ കോളജ്‌മേറ്റായിരുന്ന അമിതാഭ് ബച്ചന്‍ പോലും രാജീവിനോട് അകലം പാലിച്ചു. ഈ കനത്ത പ്രതിസന്ധിഘട്ടത്തിലാണ് ദേശീയ രാഷ്‌ട്രീയത്തില്‍ മുന്നണി രാഷ്‌ട്രീയത്തിന്റെ മറ്റൊരു പരീക്ഷണം നടന്നത്.

1988 ആഗസ്തില്‍ ഏഴ് പാര്‍ട്ടികള്‍ ചേര്‍ന്ന് ദേശീയ മുന്നണി (നാഷണല്‍ ഫ്രണ്ട്, എന്‍എഫ്) രൂപീകരിച്ചു. അത് കോണ്‍ഗ്രസിന് എതിരെയായിരുന്നു. പക്ഷേ ബിജെപി ചേര്‍ന്നിരുന്നില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടികളും ഇല്ലായിരുന്നു. രാജീവിനെതിരെ രാജിവച്ചിറങ്ങിയ വി.പി.സിങ്ങിനായിരുന്നു നേതൃത്വം. എന്നാല്‍ തലമുതിര്‍ന്ന നേതാവ് എന്‍.ടി. രാമറാവുവിനെയാണ് മുന്നണിയുടെ അധ്യക്ഷനാക്കിയത്. വി.പി.സിങ് കണ്‍വീനറും. വി.പി. സിങ്ങിന്റെ വിശാല പദ്ധതി പക്ഷേ, മറ്റൊന്നായിരുന്നു. അത് തികച്ചും വ്യക്തിപരമായി സൂക്ഷിച്ച് നടപ്പാക്കാന്‍ അദ്ദേഹം അധ്വാനിച്ചു. അങ്ങനെ വി.പി. സിങ്, ജനതാദള്‍ എന്ന പുതിയ പാര്‍ട്ടിയുണ്ടാക്കി. 1988ല്‍ത്തന്നെ അതില്‍ വി.പി. സിങ്ങിന്റെ ജനമോര്‍ച്ച, ചന്ദ്രശേഖറിന്റെ ജനതാപാര്‍ട്ടി, ചരണ്‍സിങ്ങിന്റെ ലോക്ദളില്‍നിന്ന് തെറ്റിപ്പിരിഞ്ഞ ദേവീലാല്‍ പക്ഷവും അജിത് സിങ് പക്ഷവും ചേര്‍ന്ന് ലയിച്ചാണ് ജനതാദള്‍ ഉണ്ടായത്. അങ്ങനെ ദേശീയമുന്നണി, അതില്‍ ജനതാദള്‍ എന്ന ‘മുന്നണി’ എന്നിങ്ങനെ പുതിയ മുന്നണി രാഷ്‌ട്രീയ ശക്തിയായി ഉണ്ടായി.

തൊട്ടുപിന്നാലെ ബിജെപിയുടെ ദേശീയ നിര്‍വാഹക സമിതി മുംബൈയില്‍ ചേര്‍ന്നു. 1989 ജൂണിലായിരുന്നു ആ നിര്‍ണായക യോഗം. മറ്റൊരു മുന്നണി രാഷ്‌ട്രീയ പ്രക്രിയയുടെ ഉശിരന്‍ ലോഞ്ചായിരുന്നു അത്. 1986ല്‍ ഹിമാചല്‍ പ്രദേശില്‍ ചേര്‍ന്ന ബിജെപി ദേശീയ നിര്‍വാഹക സമിതി സമാന ദര്‍ശനവും ആദര്‍ശവുമുള്ള മറ്റു പാര്‍ട്ടികളുമായി ചേര്‍ന്ന് മുന്നണിയുണ്ടാക്കുന്നതിനെക്കുറിച്ച് ചിന്തിച്ചു. ശിവസേനയെ സഖ്യകക്ഷിയാക്കുന്നതിന് അംഗീകാരവും കൊടുത്തു. അങ്ങനെയാണ് ശിവസേനയുടെ ആസ്ഥാനമായ മഹാരാഷ്‌ട്രയില്‍, മുംബൈയില്‍ 1989 ജൂണില്‍ ചേര്‍ന്ന ദേശീയ നിര്‍വാഹകസമിതിയെ അഭിസംബോധന ചെയ്യാന്‍ സാക്ഷാല്‍ ബാല്‍ താക്കറെ എത്തിയത്. ഒരു പുതിയ രാഷ്‌ട്രീയ ദേശീയ മുന്നണിക്ക് അത് തുടക്കം കുറിച്ചു. ഭാരതത്തിലെ എട്ടാമത്തെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപി- ശിവസേന സഖ്യം മുംബൈയില്‍ മത്സരിച്ചു.

അതിനിടെ ജനതാദളിനും ദേശീയ മുന്നണിക്കും സംഭവിച്ച പരിണാമങ്ങളും വികാസവുംകൂടി പറയണം. ജനതാപാര്‍ട്ടിപ്പരീക്ഷണത്തിന്റെ ആവര്‍ത്തനമായിരുന്നു അത്. പഠിച്ചില്ല അനുഭവങ്ങളില്‍നിന്നുപോലും എന്ന് വരുന്നത് എത്ര ദയനീയമാണ്!

ജനതാപാര്‍ട്ടിയില്‍ ജനസംഘം ഉണ്ടായിരുന്നത് മധുലിമയെയെപ്പോലെ ചിലര്‍ക്ക് രസിച്ചിരുന്നില്ലല്ലോ. ഇവിടെ മധുലിമയെയുടെ സ്ഥാനത്ത് വി.പി. സിങ്ങായിരുന്നു. ബിജെപി വര്‍ഗീയ കക്ഷിയാണെന്നും അതിനാല്‍ അവരുമായി ഒരു സഖ്യത്തിനും തയ്യാറല്ല എന്നും സിങ് പ്രസ്താവിച്ചു. കോണ്‍ഗ്രസിന്റെ ഭരണം നീക്കാന്‍ ബിജെപിയെ ഒഴിവാക്കിയൊരു രാഷ്‌ട്രീയ മുന്നണിയോ പരിശ്രമമോ തീര്‍ത്തും അസാധ്യമാണെന്നറിയാത്തതല്ല സിങ്ങിന്. പക്ഷേ, സ്വയം പ്രധാനമന്ത്രിയെന്ന സങ്കല്‍പ്പത്തില്‍ അവരോധിതനായിക്കഴിഞ്ഞിരുന്നു വി.പി. സിങ്. അപ്പോള്‍ ബിജെപിയെപ്പോലൊരു പാര്‍ട്ടിയെ ഒപ്പം ചേര്‍ത്താല്‍ വാജ്‌പേയി, അദ്വാനി തുടങ്ങിയ ശക്തരെ ഒഴിവാക്കി പ്രധാനമന്ത്രി സ്ഥാനത്തെത്തുക എളുപ്പമായിരിക്കില്ല എന്ന ശങ്കയായിരുന്നു സിങ്ങിന്റെ നീക്കത്തിനു പിന്നില്‍. എന്നാല്‍ ജനതാദളിലെത്തന്നെ ചിലര്‍ ബിജെപിയുമായി ഒരു സഖ്യസാധ്യത ശ്രമിക്കാതിരുന്നില്ല. ബിജെപി അതിന് അന്ന് തയാറുമായിരുന്നു. കാരണം കോണ്‍ഗ്രസിനെ തോല്‍പ്പിക്കുകയായിരുന്നു ബിജെപി ലക്ഷ്യം. ആ ലക്ഷ്യം പൊതുലക്ഷ്യമാക്കണമായിരുന്നു. കോണ്‍ഗ്രസ് ഇതര പ്രതിപക്ഷകക്ഷികള്‍, കമ്യൂണിസ്റ്റുകള്‍ ഉള്‍പ്പെടെ അന്ന് ഒന്നിക്കണമായിരുന്നു. പക്ഷേ വി.പി. സിങ്ങിന്റെ എതിര്‍പ്പ് സഖ്യത്തിന് താല്‍പ്പര്യം കാണിച്ച ജനതാദള്‍ നേതാക്കളെയും പിന്തിരിപ്പിച്ചു. ജനതാദള്‍ ആ പരിശ്രമത്തില്‍ നിന്ന് പിന്മാറി. ആ ചര്‍ച്ചകള്‍ പ്രതീക്ഷകളായിരിക്കെ, അത് അവസാനഘട്ടത്തില്‍ എത്തിനില്‍ക്കെ ബിജെപിയുടെ ഒരു യോഗത്തില്‍, അന്ന് പാര്‍ട്ടി അധ്യക്ഷനായിരുന്ന എല്‍.കെ. അദ്വാനി നടത്തിയ പ്രസംഗം രാഷ്‌ട്രീയത്തിലെ സാധ്യതകളുടെയല്ല, സംഭവിക്കാന്‍ പോകുന്നതിന്റെ പ്രവചനമായിരുന്നു. പ്രസംഗത്തിനൊടുവില്‍ വീരസവര്‍ക്കറുടെ വാക്കുകള്‍ അദ്വാനി ഉദ്ധരിച്ചു. ”അവര്‍ വന്നാല്‍ അവര്‍ക്കൊപ്പം, അവരില്ലെങ്കില്‍ നമ്മള്‍ ഒറ്റയ്‌ക്ക്, അവര്‍ എതിര്‍ക്കാന്‍ വന്നാല്‍ അവരെ തട്ടിയകറ്റിക്കൊണ്ട്”, ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് പ്രഖ്യാപിച്ചു. ചരിത്രപരമായ വിജയത്തിലേക്കുള്ള ബിജെപിയുടെ തെരഞ്ഞെടുപ്പിലെ ആദ്യ കുതിപ്പായിരുന്നു അത്.

(തുടരും)

Tags: bjprajiv gandhiLoksabha Election 2024Modiyude Guaranteebofors scandalVP Singh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗുരുപ്രസാദ് എന്ന അധ്യാപകനെ സസ്പെന്‍റ് ചെയ്ത വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീന്‍ (ഇടത്ത്) സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്ന വീര്‍ സവര്‍ക്കര്‍ (നടുവില്‍) കെ. സുരേന്ദ്രന്‍ (വലത്ത്)
Kerala

സ്വാതന്ത്ര്യസമരം:ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നത് സവര്‍ക്കര്‍ തന്നെ;ഗുരുപ്രസാദ് മാസ്റ്ററെ ഒരു ചുക്കും ചെയ്യാനാവില്ല: കെ. സുരേന്ദ്രന്‍

Kerala

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

Kerala

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

News

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

India

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് നടത്തിയ പ്രതികരണം അത്യന്തം ഹീനം- വി മുരളീധരന്‍ എം എല്‍ എ

മമത ബാനർജിയുടെ വാഹനം തടഞ്ഞു , ഷൂസും ചെരിപ്പും എറിഞ്ഞു : സമാധാനപരമായ പ്രദേശത്ത് അശാന്തി ഉണ്ടാക്കാനാണ് മമത വന്നതെന്ന് നാട്ടുകാർ

എംബിബിഎസ് വിദ്യാർഥികളിൽ നിന്ന് 5 വര്‍ഷത്തെ ഫീസ് ഈടാക്കാന്‍ കേരളത്തിലെ മാനേജ്മെന്‍റുകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി പരാതി

പ്രതിപക്ഷ ഉപനേതാവിന്റെ മുറി വേണമെന്ന സി പി എം ആവശ്യം തളളി സ്പീക്കര്‍,ആവശ്യമുന്നയിച്ചത് കെ എന്‍ ബാലഗോപാലിന് വേണ്ടി

അക്രമ സമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, തിരുവനന്തപുരത്തെത്തിച്ച് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കൂടുതല്‍ ആളുകളെ കുറിച്ച് പരിശോധന നടത്തുന്നു: കണ്ണൂര്‍ റേഞ്ച് ഐ ജി കെ കാര്‍ത്തിക്ക്

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത, 7 ജില്ലകളില്‍ മഞ്ഞ ജാഗ്രത

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

വി ഡി സവര്‍ക്കറെ കുറിച്ച് ചോദ്യം: കാസര്‍ഗോഡ് അധ്യാപകന് സസ്പന്‍ഷന്‍, നടപടി മന്ത്രി എന്‍ ഷംസുദ്ദീന്റെ നിര്‍ദേശത്തെ തുടര്‍ന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.