Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2026, 07:03 am IST
inIndia

ന്യൂദല്‍ഹി: രാജ്യത്തിന്റെ ഊർജ്ജ മേഖലയ്‌ക്ക് വലിയ പ്രതീക്ഷ നൽകിക്കൊണ്ട് ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തിയിരിക്കുകയാണ് ഒഎൻജിസി. കൊണാർക്ക് തീരത്ത് നിന്ന് 43 കിലോമീറ്റർ അകലെ മഹാനദി ഓഫ്‌ഷോർ ബേസിനിൽ  ആഴക്കടലിൽ നടത്തിയ ഖനനത്തിലാണ് ഈ നിർണ്ണായക നേട്ടം കൈവരിച്ചത്.

സമുദ്രോപരിതലത്തിൽ നിന്ന് ആയിരത്തി നാനൂറ്റി അമ്പതോളം മീറ്റർ താഴ്ചയിൽ നിന്നാണ് വാതക സാന്നിധ്യം തിരിച്ചറിഞ്ഞത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവിടെ നിന്ന് സ്ഥിരതയോടെയും ശക്തമായ മർദ്ദത്തോടെയും വാതകം പ്രവഹിക്കുന്നത് ഊർജ്ജ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്‌ക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ .

കേന്ദ്ര സർക്കാരിന്റെ ‘സമുദ്ര മന്ഥൻ’ ഓഫ്‌ഷോർ പര്യവേക്ഷണ പദ്ധതിയുടെ ഭാഗമായി മഹാനദി ബേസിനിൽ കുഴിച്ച ആദ്യ കിണറായ എംഎൻ-ഡിഡബ്ല്യു18-1-എച്ച്-ഡി (MN-DW18-1-H-D) യിലാണ് 2026 സെപ്റ്റംബർ 18ന് വാതക ശേഖരം കണ്ടെത്തിയത്. സമുദ്ര മന്ഥൻ പദ്ധതിയുടെ ഭാഗമായി ഭാരതത്തിന്റെ ആഴക്കടൽ മേഖലകളിൽ പര്യവേക്ഷണം നടത്തി പുതിയ ഊർജ സ്രോതസ്സുകൾ കണ്ടെത്താനുള്ള ശ്രമങ്ങൾ ഒഎൻജിസി തുടരുകയാണെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കി. ഒഎൻജിസിയുടെ ഏറ്റവും പുതിയ കണ്ടെത്തൽ ബേസിന്റെ ഹൈഡ്രോകാർബൺ സാധ്യതകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകുമെന്നും ഭാവിയിലെ വികസന പ്രവർത്തനങ്ങൾക്ക് ഇത് സഹായകമാകുമെന്നും അദ്ദേഹം തന്റെ പോസ്റ്റിൽ കുറിച്ചു.

ഒഎൻജിസിയുടെ കണക്കുകൾ പ്രകാരം 1,623 മീറ്റർ ആഴത്തിലാണ് കിണർ കുഴിച്ചത്. ഇതിൽ 1,441 മുതൽ 1,452 മീറ്റർ വരെയുള്ള ഭാഗത്താണ് വാതക സാന്നിധ്യം കണ്ടെത്തിയത്. ഉപരിതല വിവരങ്ങൾ വിലയിരുത്തിയ ശേഷം കിണർ തുറക്കുകയും കഴിഞ്ഞ മൂന്ന് ദിവസമായി വാതകം പുറത്തേക്ക് വരികയും ചെയ്യുന്നുണ്ട്. വാതകത്തിന്റെ ഒഴുക്കും മർദവും വളരെ മികച്ച രീതിയിലാണെന്ന് ഒഎൻജിസി വൃത്തങ്ങൾ അറിയിച്ചു. മഹാനദി ഓഫ്‌ഷോർ ബേസിനിലെ ഒഎൻജിസിയുടെ ആഴക്കടൽ പര്യവേക്ഷണത്തിന്റെ ഭാഗമായി 2026 ജൂലായ് 25നാണ് കിണർ കുഴിക്കുന്ന ജോലികൾ ആരംഭിച്ചത്. നേരത്തെ ഉത്കൽ, കൊണാർക്ക് എന്നിവിടങ്ങളിൽ നടത്തിയ കണ്ടെത്തലുകളുടെ തുടർച്ചയായാണ് പുതിയ നേട്ടം. ഇത് ഓഫ്‌ഷോർ ബേസിന്റെ സാധ്യതകൾ വർധിപ്പിക്കുന്നു.

കേന്ദ്ര സർക്കാർ ആവിഷ്കരിച്ച സമുദ്ര മന്ഥൻ പദ്ധതിയുടെ ഭാഗമായാണ് മഹാനദി തടത്തിലെ ആഴക്കടൽ മേഖലകളിൽ വിപുലമായ പര്യവേക്ഷണം നടന്നു വരുന്നത്. എൺപത്തിനാലായിരത്തിലധികം കോടി രൂപയുടെ ബജറ്റിൽ നടപ്പിലാക്കുന്ന ഈ സംരംഭം രാജ്യത്തിന്റെ ആകെ ഹൈഡ്രോകാർബൺ ശേഖരത്തിൽ വലിയ വർദ്ധനവ് കൊണ്ടുവരുമെന്നാണ് കണക്കുകൂട്ടൽ. ഇതിന് മുൻപും ഇതേ മേഖലയിൽ ചെറുതും വലുതുമായ വാതക കണ്ടെത്തലുകൾ നടന്നിട്ടുണ്ടെങ്കിലും, പുതിയ കണ്ടെത്തൽ ഈ മേഖലയിലെ ഉൽപാദന സാധ്യതകളെ കൂടുതൽ വേഗത്തിലാക്കാൻ സഹായിക്കും .

വൻതോതിലുള്ള പ്രകൃതിവാതക ശേഖരങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദനത്തിലേക്ക് എത്തുന്നതോടെ ആഗോള വിപണിയിലെ വിലക്കയറ്റത്തിൽ നിന്നും വിതരണ തടസ്സങ്ങളിൽ നിന്നും രാജ്യത്തിന് സുരക്ഷിതത്വം ലഭിക്കും. സംയുക്ത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി വളരെ കുറഞ്ഞ ചെലവിലും കുറഞ്ഞ സമയപരിധിക്കുള്ളിലും വാതകം പുറത്തെടുക്കാനാണ് അധികൃതർ പദ്ധതിയിടുന്നത്. ആഭ്യന്തര എണ്ണ പ്രകൃതിവാതക ഉൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ഭാരതത്തിന്റെ വലിയ മുന്നേറ്റങ്ങളിൽ ഒന്നായി ഈ ആഴക്കടൽ വിജയം ചരിത്രത്തിൽ ഇടംപിടിക്കും. ഇതിന്റെ ഭാഗമായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്താനാണ് ഒഎൻജിസി ലക്ഷ്യമിടുന്നത്.

Tags: OdishaKonark'Samudra Manthan' offshore exploration projectMahanadi Offshore BaseHydrocarbon exploration
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

India

സംസ്ഥാനത്തിന് പുറത്ത് തൊഴില്‍ തേടി പോയവരെ തിരിച്ചെത്തിക്കും: പ്രവതി

Kerala

കേരളത്തില്‍ നിന്നുള്ള മാധ്യമസംഘം കൊണാര്‍ക്കും പുരിയും സന്ദര്‍ശിച്ചു

Kerala

തിരുവനന്തപുരം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഒഡിഷയിലേക്ക് സംഘടിപ്പിക്കുന്ന മാധ്യമ പര്യടനം ആരംഭിച്ചു

Kerala

കൊച്ചിയിൽ നിന്നും കാണാതായ 13 വയസുകാരി നക്സലുകളുള്ള ഒഡീഷയിലെ കാടിനുള്ളിലെ വീട്ടിൽ! അതിസാഹസികമായി രക്ഷപ്പെടുത്തി കേരള പോലീസ്

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.