Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിമാചല്‍പ്രദേശില്‍ കോണ്‍ഗ്രസ് ഭരണം പ്രതിസന്ധിയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2024, 02:38 am IST
inIndia
ഹിമാചല്‍ പ്രദേശില്‍ ബിജെപിയില്‍ ചേര്‍ന്ന സ്വതന്ത്ര എംഎല്‍എമാര്‍ കേന്ദ്രമന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍, ബിജെപി ഹിമാചല്‍പ്രദേശ് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ബിന്ദാല്‍ എന്നിവര്‍ക്കൊപ്പം

ഹിമാചല്‍ പ്രദേശില്‍ ബിജെപിയില്‍ ചേര്‍ന്ന സ്വതന്ത്ര എംഎല്‍എമാര്‍ കേന്ദ്രമന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍, ബിജെപി ഹിമാചല്‍പ്രദേശ് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ബിന്ദാല്‍ എന്നിവര്‍ക്കൊപ്പം

ന്യൂദല്‍ഹി: ഹിമാചല്‍പ്രദേശില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ പ്രതിസന്ധിയിലേക്ക്. മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിങ് സുഖുവിന്റെ നേതൃത്വത്തിലുള്ള ഭരണത്തോടുള്ള അതൃപ്തിയും കോണ്‍ഗ്രസിനകത്തെ അഭിപ്രായവ്യത്യാസവും രാജ്യസഭാ തെരഞ്ഞെടുപ്പോടെയാണ് മറനീക്കി പുറത്തുവന്നത്. അതാണിപ്പോള്‍ ഭരണവും പ്രതിസന്ധിയിലാകുന്ന രീതിയില്‍ എത്തിയിരിക്കുന്നത്.

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ആറ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഭരണത്തില്‍ വിയോജിപ്പ് പ്രകടിപ്പിക്കുകയും ബിജെപി സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുകയും ചെയ്തിരുന്നു. ഇതുകൂടാതെ മൂന്ന് സ്വതന്ത്ര എംഎല്‍എമാരും ബിജെപിയെ പിന്തുണച്ചു. ഇതോടെ വോട്ട് തുല്യമായതോടെ നറുക്കെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. ബിജെപി വിശ്വാസ വോട്ടെടുപ്പ് തേടണമെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷനേതാവ് ജയ്റാം ഠാക്കൂര്‍ അടക്കമുള്ള 15 ബിജെപി എംഎല്‍എമാരെ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. ഇതോടെ വിശ്വാസവോട്ടെടുപ്പ് എന്ന ആവശ്യം പരിഗണിക്കപ്പെടാതെ വന്നു.

കോണ്‍ഗ്രസ് നേതാവും അന്തരിച്ച മുന്‍മുഖ്യമന്ത്രി വീരഭദ്രസിങ്ങിന്റെ മകനും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ വിക്രമാദിത്യസിങ് രാജി പ്രഖ്യാപിച്ചെങ്കിലും കോണ്‍ഗ്രസ് ദേശീയനേതൃത്വം ഇടപെട്ട് പിന്‍വലിപ്പിച്ചിരുന്നു. ബിജെപിയെ പിന്തുണച്ച ആറ് കോണ്‍ഗ്രസ് എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കുകയും ചെയ്തു. ഈ ആറ് മണ്ഡലങ്ങളിലേക്കാണ് ജൂണ്‍ ഒന്നിന് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
68 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 39 എംഎല്‍എമാരും ബിജെപിക്ക് 25 എംഎല്‍എമാരുമാണ് ഉണ്ടായിരുന്നത്. ഇതില്‍ അയോഗ്യരാക്കപ്പെട്ട ആറ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നതോടെ സംഖ്യ 33 ആയി കുറഞ്ഞു. മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ രാജിവെച്ച് ബിജെപിയില്‍ ചേരുകയും ചെയ്തു. ഈ മണ്ഡലങ്ങളിലും അധികം വൈകാതെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കും. ജൂണ്‍ ഒന്നിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ആറിടത്തും ബിജെപി മേല്‍ക്കൈ നേടിയാല്‍ ബിജെപി സര്‍ക്കാരുണ്ടാക്കാനുള്ള സാധ്യതകളാണ് സംസ്ഥാനത്തുള്ളത്.

Tags: congressSukhwinder Singh SukhHimachal PradeshLoksabha Election 2024Modiyude Guaranteepolitical Crisis
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

India

പുണ്യമാസത്തില്‍ കോണ്‍ഗ്രസിന്‌റെ മല്‍സ്യവിരുന്ന് : പ്രതിഷേധം പുകയുന്നു, ഹിന്ദുവിശ്വാസത്തെ അപമാനിച്ചുവെന്ന് യോഗി

India

വന്ദേമാതരത്തെ ആദരിക്കുന്നതിനുള്ള പ്രമേയം പാസാക്കി ബിജെപി : രണ്ട് ശ്ലോകങ്ങൾ ആലപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അപലപിച്ചു

Kerala

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും: ബിജെപി

India

രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുക്കാൻ 25000 രൂപ വാഗ്ദാനം : പൂനെ കോളേജിൽ സംഘർഷത്തിൽ 50 ലധികം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

ഓണപ്പെരുമയില്‍ മില്‍മ; പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

ശിവ സൂര്യയെ കാണാതായിട്ട് 20 ദിവസം; വാരണാസിയിലും ഇല്ല

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

തരംഗമാവാന്‍ വരുന്നൂ…. ടിവിഎസ് ജൂപ്പിറ്റർ ഡ്യുവൽ ടോൺ സ്പെക്ട്രൽ റേഞ്ച് 

എന്റെ 48 ലക്ഷം രൂപ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി; നടി ഷീല.

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

ഞാന്‍ പോലുമറിയാതെ എന്റെ പാട്ടുകള്‍ ആ രണ്ട് പേരെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്;കെഎസ് ചിത്ര

ഓണാഘോഷ വേളയില്‍ കനകക്കുന്നിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിന് പരിശ്രമിക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ വോളണ്ടിയര്‍മാര്‍.

ഓണാഘോഷത്തിന് ഹരിതമുഖം; കനകക്കുന്നില്‍ ‘പ്ലാസ്റ്റിക് അറസ്റ്റ്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.