Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തെരഞ്ഞെടുപ്പ്: ബംഗാളിൽ അഴിമതിയും അക്രമവും തടയാൻ ‘സഞ്ചരിക്കുന്ന രാജ്ഭവനു’മായി ഗവർണർ ആനന്ദബോസ് വീണ്ടും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2024, 04:40 pm IST
inIndia

കൊൽക്കത്ത: ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ അക്രമത്തിനും അഴിമതിക്കുമെതിരെ ശക്തമായ മുന്നറിയിപ്പും മുന്നൊരുക്കങ്ങളുമായി ബംഗാൾ ഗവർണർ ഡോ സിവി.ആനന്ദബോസും രാജ്ഭവനും. ഏഴ് ഘട്ടമായി നടക്കുന്ന ബംഗാളിലെ തെരഞ്ഞെടുപ്പ് കാലത്ത് ‘മനുഷ്യരക്തം കൊണ്ടുള്ള രാഷ്‌ട്രീയ ഹോളി’ അനുവദിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

“കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പുകാലത്തെന്ന പോലെ രാവിലെ ആറു മണി മുതൽ താൻ നിരത്തിലുണ്ടാകും. തെരഞ്ഞെടുപ്പിൽ അക്രമവും അഴിമതിയും ഇല്ലാതാക്കുന്നതിനാണ് പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ തന്റെ മുൻഗണന. താൻ ജനങ്ങളിലേക്ക് നേരിട്ടുചെല്ലും. കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കും. എന്നിട്ട് തീരുമാനമെടുക്കും.”- ഗവർണർ പ്രഖ്യാപിച്ചു. പശ്ചിമ ബംഗാളിലെ ജനങ്ങൾ തിരഞ്ഞെടുപ്പിൽ സമാധാനവും സുതാര്യതയും അർഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“ബംഗാളിലെ തിരഞ്ഞെടുപ്പ് തീരുംവരെ താൻ വിളിപ്പുറത്തുണ്ടാകും. ജനങ്ങൾക്ക് എപ്പോഴും തന്നെ ബന്ധപ്പെടാം. മുൻകാലങ്ങളിലെപ്പോലെ തെരഞ്ഞെടുപ്പ്കാലത്ത് കൊല്ലും കൊലയും അഴിമതിയും ഒരു കാരണവശാലും അനുവദിക്കില്ല. സ്ഥാനാർത്ഥികൾക്ക് നാമനിർദേശം സമർപ്പിക്കാനും തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്താനും സമ്മതിദായകർക്ക് നിർഭയം വോട്ട് ചെയ്യാനും അവസരമുണ്ടാകണം. അതിനാവശ്യമായതെല്ലാം ചെയ്യും” – ഗവർണർ ആനന്ദബോസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടാൻ ഗവർണർ രാജ്ഭവനിൽ ‘ലോഗ്സഭ’ എന്ന പേരിൽ പോർട്ടൽ ആരംഭിച്ചു. [email protected] എന്ന ഇമെയിലിൽ ഏതൊരു പൗരനും ഗവർണറുമായി ആശയവിനിമയം നടത്താം. അങ്ങനെ ലഭിക്കുന്ന പരാതികളും നിർദ്ദേശങ്ങളും ഉടനടി പരിശോധിച്ച് നടപടിയെടുക്കും. ഗവർണറുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി സന്ദീപ് രാജ്‌പുത് ആയിരിക്കും നോഡൽ ഓഫീസർ.

തദ്ദേശഭരണ തെരഞ്ഞെടുപ്പു വേളയിൽ ഗവർണർ രാജ്ഭവനിൽ ‘പീസ്റൂം’ തുറന്നപ്പോൾ ടെലിഫോണിലൂടെയും ഇ-മെയിലിലൂടെയും ബന്ധപ്പെടാൻ 24 മണിക്കൂർ സേവനസംവിധാനം ഒരുക്കിയിരുന്നു. പൊതുജനങ്ങളിൽ നിന്നും സ്ഥാനാർഥികളിൽ നിന്നും ആയിരക്കണക്കിന് നിവേദനങ്ങളും പരാതികളുമാണ് കിട്ടിയത്. എല്ലാറ്റിനും ഉടനടി നടപടി സ്വീകരിച്ചു. അഴിമതിയും അക്രമങ്ങളും കുറയ്‌ക്കാൻ കഴിഞ്ഞു. സമാനമായ സംവിധാനമാണ് ഈ തെരഞ്ഞടുപ്പിലും സജ്ജീകരിക്കുന്നത്. ദൽഹിയിൽ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ഗവർണർ ബന്ധപ്പെട്ടതായാണ് വിവരം.

വോട്ടെടുപ്പിന് മുമ്പുള്ള ദിവസങ്ങളിൽ ഗവർണറുടെ വാഹനവ്യൂഹം – മൊബൈൽ രാജ്ഭവൻ – രാവിലെ 6 മണിക്ക് തെരുവിലിറങ്ങി. നിരത്തിൽ ഗവർണറുടെ സാന്നിധ്യം ഗുണ്ടകൾക്ക് ശക്തമായ സന്ദേശം നൽകി, ഇത് അക്രമ സംഭവങ്ങളിൽ ഗണ്യമായ കുറവുണ്ടാക്കി. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം ഗവർണർ തന്റെ ‘ഗ്രൗണ്ട് സീറോ സന്ദർശനം’ ആരംഭിച്ചത് പരമ്പരാഗത പോളിംഗ് ബൂത്തായ ഹൗറയിലെ ഒരു സ്കൂളിൽ നിന്നാണ്. വലിയ വാഹനവ്യൂഹത്തിന്റെ അകമ്പടി ഒഴിവാക്കി ഗവർണർ ഒരു ‘ടോട്ടോ’യിൽ സഞ്ചരിച്ച് തെരുവിലെ സാധാരണജനങ്ങളുമായി ആശയവിനിമയം നടത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടു.

Tags: governorWest BengalLoksabha Election 2024Ananda Bose
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേ മാതരം വിവാദത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം: ഗവർണർ

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

India

വ്യാജ ആധാർ കാർഡ് റാക്കറ്റിലെ മുഖ്യ പ്രതി ബംഗാളിൽ പിടിയിൽ ; ഇതുവരെ അറസ്റ്റിലായത് 4 പേർ ; ബംഗ്ലാദേശികൾക്ക് കാർഡുകൾ വിറ്റതായി സംശയം

India

ടിഎംസിയും വിമത വിഭാഗവും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമാകുന്നു : 10 വിമത എംഎൽഎമാർക്ക് നോട്ടീസ് അയച്ച് നിയമസഭാ സെക്രട്ടേറിയറ്റ്

India

ബംഗാളിലെ ലെനിൻ, മാർക്സ്, ഹോ ചി മിൻ തെരുവുകളുടെ പേര് മാറ്റും : ഇടതുപക്ഷത്തിന്റെ ഒരു അവശിഷ്ടവും അവശേഷിപ്പിക്കില്ലെന്ന് സുവേന്ദു സർക്കാർ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.