Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മോദിയുടെ പത്തനംതിട്ട വരവില്‍ വ്യക്തമായ ലക്ഷ്യങ്ങളുണ്ടെന്ന് അരുണ്‍കുമാര്‍; അനില്‍ ആന്‍റണിയ്‌ക്ക് അനുകൂലാന്തരീക്ഷമെന്നും വിലയിരുത്തല്‍

"ക്രിസ്ത്യന്‍ സമുദായം ബിജെപിയുമായി വല്ലാതെ അടുക്കുന്നു. സിഎഎ നിയമത്തെ ഇവിടുത്തെ ക്രിസ്ത്യന്‍ സമുദായം അംഗീകരിക്കുന്നു. അതേ സമയം മണിപ്പൂര്‍ വിഷയം ഇവിടുത്തെ ക്രിസ്ത്യാനികള്‍ക്ക് പ്രശ്നവുമല്ല. മോദിയുടെ ആ സോഷ്യല്‍ എഞ്ചിനീയറിംഗ് പത്തനംതിട്ടയില്‍ കൃത്യമായി നടക്കുന്നു എന്നാണ് ഞാന്‍ മനസ്ലിലാക്കുന്നത്. "- അരുണ്‍കുമാര്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2024, 08:36 pm IST
inKerala

തിരുവനന്തപുരം: പത്തനംതിട്ടയില്‍ നിന്നും കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയതിന് പിന്നില്‍ മോദിയ്‌ക്ക് വ്യക്തമായ ലക്ഷ്യങ്ങളുണ്ടെന്ന് സമ്മതിച്ച് മോദി വിരുദ്ധ, ബിജെപി വിരുദ്ധ ചാനലായ റിപ്പോര്‍ട്ടറിലെ അരുണ്‍കുമാര്‍. അനില്‍ ആന്‍റണിയ്‌ക്ക് പത്തനംതിട്ടയില്‍ അനുകൂലസാഹചര്യമുണ്ടെന്നത് തള്ളിക്കളയാനാവില്ലെന്നും മണ്ഡലത്തില്‍ രണ്ട് ദിവസം പര്യടനം നടത്തി വന്ന അരുണ്‍കുമാര്‍ വിശദീകരിക്കുന്നു.

പത്തനംതിട്ടയില്‍ അനില്‍ ആന്‍റണി കറുത്ത കുതിരയാകുമെന്ന് പ്രവചിച്ച മാത്യു സാമുവല്‍ എന്ന മാധ്യമപ്രവര്‍ത്തകന്റെ അതേ ലൈനിലാണ് അരുണ്‍കുമാറും കാര്യങ്ങള്‍ വിശദീകരിക്കുന്നത്. പത്തനംതിട്ടയില്‍ രണ്ട് ദിവസം പര്യടനം നടത്തിയപ്പോള്‍ അവിടെ കുറെ കാര്യങ്ങള്‍ സംഭവിക്കുന്നുണ്ടെന്ന് മനസ്സിലായെന്ന് അരുണ്‍ കുമാര്‍ പറയുന്നു.

“35 ശതമാനം ക്രിസ്ത്യന്‍ വോട്ടുണ്ട് പത്തനംതിട്ടയില്‍. 20 ശതമാനം നായര്‍വോട്ടുകളും. മൊത്തം 55 ശതമാനം വോട്ട് ബാങ്ക് ക്രിസ്ത്യന്‍ നായര്‍ വോട്ടുകളാണ്. പത്തനംതിട്ടയില്‍ മണിപ്പൂര്‍ വിഷയമൊന്നും സഭാ വിശ്വാസികളെ അലട്ടുന്നതേയില്ല. പത്തില്‍ ഒമ്പത് ശതമാനം ആളുകളും ആ വിഷയം ഒരു ഗോത്രവിഷയമാണെന്നും ബിജെപിയ്‌ക്ക് അതില്‍ പങ്കില്ല എന്നുമുള്ള നിലപാടാണ് എടുത്തിരിക്കുന്നത്. സിഎഎ വിഷയം പത്തനംതിട്ടയിലെ പല സഭാവിശ്സാസികളും കാര്യമായി എടുത്തിട്ടുമുണ്ട്. അനില്‍ ആന്‍റണി ഒരു ക്രൗഡ് പുള്ളറല്ല, മാസ് പൊളിറ്റിക്കല്‍ ലീഡര്‍ അല്ല എന്നൊക്കെ സമ്മതിക്കുമ്പോഴും അനില്‍ ആന്‍റണിയും ദല്‍ഹിയും ക്രിസ്തീയ സഭയും തമ്മില്‍ ഒരു ലിങ്ക് കാണാതെ പോകാന്‍ പാടില്ല.”- അരുണ്‍ കുമാര്‍ പറയുന്നു.

“പത്തനംതിട്ടയില്‍ നിന്നും റാലി തുടങ്ങുമ്പോള്‍ മോദി പലതും കണക്കുകൂട്ടുന്നു. ബിജെപി പ്രവര്‍ത്തകര്‍ക്കും സഭാ നേതൃത്വത്തിന്റെ ആത്മവിശ്വാസം വലിയ പിന്തുണ നല്‍കുന്നുണ്ട്. സഭാ വിശ്വാസികള്‍ക്ക് ഇടയില്‍ വളര്‍ന്നുവരുന്ന ബിജെപി താല്‍പര്യം എന്നത് നമുക്ക് എഴുതിത്തള്ളാന്‍ കഴിയില്ല. കേരളത്തില്‍ ഒരു പുതിയ സമവാക്യത്തിനാണ് മോദി ശ്രമിക്കുന്നത്. മോദി സര്‍ക്കാരിന്റെ സിഎഎ നിയമത്തിനോട് ക്രിസ്തീയ വിശ്വാസികള്‍ക്കിടയില്‍ വലിയ പിന്തുണയുണ്ട്. അതേ സമയം മണിപ്പൂര്‍ വിഷയം അവരെ ഏശിയിട്ടുമില്ല. മോദിയുടെ ആ സോഷ്യല്‍ എഞ്ചിനീയറിംഗ് അവിടെ കൃത്യമായി നടക്കുന്നു എന്നാണ് ഞാന്‍ മനസ്ലിലാക്കുന്നത്. “- അരുണ്‍കുമാര്‍ പറയുന്നു.

2019ല്‍ സുരേന്ദ്രന്‍ ഉണ്ടാക്കിയത് വലിയ കുതിപ്പ്; അനില്‍ ആന്‍റണി അതിനേയും മറികടക്കുമെന്ന് പ്രവചനം

2019ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ കെ. സുരേന്ദ്രന്‍ ഏകദേശം 28.97 ശതമാനം വോട്ടുകള്‍ നേടി. 297,396 വോട്ടുകളാണ് കെ.സുരേന്ദ്രന്‍ നേടിയത്. അന്ന് വിജയിച്ച ആന്‍റോ ആന്‍റണി 37.11 ശതമാനം വോട്ടുകള്‍ നേടി. ആകെ 3,80927 വോട്ടുകളാണ് ആന്‍റോ ആന്‍റണി നേടിയത്. ഇടത് പക്ഷത്തിന് വേണ്ടി മത്സരിച്ച വീണ ജോര്‍ജ്ജായിരുന്നു രണ്ടാം സ്ഥാനത്ത്. 32.80 ശതമാനം വോട്ട് പിടിച്ച വീണ ജോര്‍ജ്ജ് 3,36,684 വോട്ടുകള്‍ പിടിച്ചു.

2014ല്‍ എം.ടി. രമേശ് ഇവിടെ പിടിച്ചത് 15.95 ശതമാനം മാത്രമാണ്. അന്നും വിജയിച്ച ആന്‍റോ ആന്‍റണി 41.19 ശതമാനം വോട്ടുകളാണ് പിടിച്ചത്. 2009ലാകട്ടെ ബിജെപിയുടെ ആര്‍. രാധാകൃഷ്ണമേനോന് ലഭിച്ചത് വെറും 7.06 ശതമാനം വോട്ടുകള്‍ മാത്രമാണ്. അന്നും ഈ മണ്ഡലത്തില്‍ നിന്നും വിജയിച്ച ആന്‍റോ ആന്‍റണി 51.21 ശതമാനം വോട്ടുകള്‍ നേടിയിരുന്നു. പറഞ്ഞുവരുന്നത് ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും ആന്‍റോ ആന്‍റണിയുടെ ഭൂരിപക്ഷം കുറഞ്ഞുവരികയാണ്. അതേ സമയം ബിജെപിയുടെ വോട്ട് ശതമാനം കുതിച്ചുയരുകയുമാണ്. ഇക്കുറി അത് താമര വിരിയുന്നതിലേക്ക് എത്തിച്ചേരുമോ എന്നാണ് അറിയേണ്ടത്. എന്തായാലും കെ. സുരേന്ദ്രന്‍ 2019ല്‍ പിടിച്ച 28.97 ശതമാനത്തേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ അനില്‍ ആന്‍റണി പിടിക്കും എന്നാണ് പൊതുവായ പ്രവചനം. അന്ന് ശബരിമല വിഷയം കഴിഞ്ഞ ഉടനെയായിരുന്നു സുരേന്ദ്രന് അനുകൂലമായ തരംഗം ഉണ്ടായത്. അതുകൊണ്ടാണ് 2014ലെ 15.95 ശതമാനത്തില്‍ നിന്നും 28.97 ശതമാനം വോട്ടുകള്‍ നേടുന്നതിലേക്ക് ബിജെപിയുടെ ഭാഗധേയം കുതിച്ചുയര്‍ന്നത്. ഇക്കുറി വീണ ജോര്‍ജ്ജുമായി താരതമ്യം ചെയ്യുമ്പോള്‍ ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയാണ് തോമസ് ഐസക്ക് എന്നതും അനില്‍ ആന്‍റണിയ്‌ക്ക് അനുകൂല ഘടകമാണ്.

Tags: anto antonyArunkumar Reporter channelmodipathanamthittaAnil antonychristians
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

India

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

India

ആഗോള സംഘർഷങ്ങൾക്കിടയിലും ഇന്ത്യ സമവായം കൊണ്ടുവന്നു : ബ്രിക്സ് ഉച്ചകോടി വിജയകരം എന്ന് ജയശങ്കർ

India

‘ ഇന്ത്യക്കാരനെന്ന നിലയിൽ ഇത്രയും അഭിമാനം മുൻപ് തോന്നിയിട്ടില്ല , മോദി ജിക്ക് എന്റെ സല്യൂട്ട് ‘ ; രവി ശാസ്ത്രി

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.