Categories: Ernakulam

വീടിന് തീപിടിച്ച് വയോധികയ്‌ക്ക് ഗുരുതരമായി പൊള്ളലേറ്റു

Published by

കൊച്ചി: എറണാകുളത്ത് വീടിന് തീപിടിത്ത് വയോധികയ്‌ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. നെട്ടൂർ പുത്തൻവീട്ടിൽ മോളി ആന്റണിയ്‌ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. വീട്ടിൽ നിന്നും പുക ഉയരുന്നത് കണ്ട പ്രദേശവാസികളാണ് ഫയർഫോഴ്‌സിനെ വിവരം അറിയിച്ചത്.

തീ അണയ്‌ക്കാൻ ശ്രമിക്കവെയാണ് വീടിനുള്ളിൽ നിന്നും വൃദ്ധയെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by