Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിധി കര്‍ത്താവ് ഷാജിയെ ‘ഇടിമുറി’യില്‍ കയറ്റി മര്‍ദ്ദിച്ചു; മരണത്തിന് എസ് എഫ് ഐ ഉത്തരം പറയണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2024, 08:11 am IST
inKerala

തിരുവനന്തപുരം: കേരള സര്‍വകലാശാല യുവജനോത്സവത്തില്‍ കോഴ ആരോപണം നേരിട്ട വിധി കര്‍ത്താവിന്റെ മരണത്തിന് എസ് എഫ് ഐ നേതൃത്വം മറുപടി പറയേണ്ടി വരും. കണ്ണൂര്‍ സൗത്ത് റെയില്‍വേ സ്‌റ്റേഷനു സമീപം സദാനന്ദാലയത്തില്‍ ഷാജി പൂത്തട്ടയെ (പി.എന്‍.ഷാജി 51) ആണ്കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു.

ഷാജിയെ യുണി വേഴ്‌സിറ്റി കേളേജിലെ ഇടിമുറിയില്‍ കയറ്റി എസ് എഫ് ഐ ക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. തുടര്‍ന്നാണ് കൈക്കൂലി വാങ്ങി മത്സരവിധി നിര്‍ണ്ണയിച്ചു എന്നു പറഞ്ഞ് പോലീസില്‍ ഏല്‍പിച്ചത്. അറസ്റ്റ് ചെയ്തത ഷാജി ഉള്‍പ്പെടെ 3 പ്രതികളുടെ ജാമ്യത്തില്‍ വിട്ടെങ്കിലു മൊഴിയെടുക്കാന്‍ ഇന്നു തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്‌റ്റേഷനിലേക്കു വിളിപ്പിച്ചിരുന്നു. അതിനിടയിലാണ് ഷാജിയുടെ മരണം. താന്‍ നിരപരാധിയാണെന്നും ഇതുവരെയും പൈസ വാങ്ങിയിട്ടില്ലെന്നും അര്‍ഹതപ്പെട്ടതിനു മാത്രമാണ് കൊടുത്തതെന്നും തെറ്റ് ചെയ്യില്ലെന്ന് അമ്മയ്‌ക്ക് അറിയാമെന്നും ആത്മഹത്യാകുറിപ്പിലുണ്ട്. ഇതിനു പിന്നില്‍ കളിച്ചവരെയെല്ലാം ദൈവം രക്ഷിക്കട്ടെയെന്നും കുറിപ്പില്‍ പറയുന്നു.

മാര്‍ഗംകളി മത്സരവുമായി ബന്ധപ്പെട്ടാണ് കോഴ വിവാദം ഉണ്ടായത്. മാര്‍ ഇവാനിയോസ് കോളേജിനായിരുന്നു ഒന്നാം സമ്മാനം. കെ എസ് യു ഭരിക്കുന്ന കോളേജിന് സമ്മാനം നല്‍കിയതതില്‍ എസ് എഫ് ഐ ചൊടിച്ചു.വിധി നിര്‍ണയത്തിന് എതിരെ യൂണിവേഴ്‌സിറ്റി കോളജ് അപ്പീലും പരാതിയും നല്‍കി. തുടര്‍ന്ന് സംഘാടകസമിതി അംഗങ്ങളായ എസ് എഫ് ഐ നേതാക്കള്‍ വിധി കര്‍ത്താക്കളെ യൂണിവേഴ്‌സിറ്റി കോളേജിലെ ‘ഇടിമുറി’യിലേയ്‌ക്ക് കൊണ്ടുപോയി. മര്‍ദ്ദിച്ച് അവശരാക്കിയ ശേഷം പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. യൂണിവേഴ്‌സിറ്റി ആസ്ഥാനത്തിനു സമീപത്തെ വേദിയിലും പൊലീസ് സ്‌റ്റേഷനിലും ഷാജി ഭയപ്പെട്ടാണു നിന്നത്.

നിരപരാധികളായ തങ്ങളെ കേസില്‍ കുടുക്കിയതാണെന്ന് അറസ്റ്റിലായവര്‍ പറഞ്ഞിരുന്നു.
മത്സര ഫലം അനുകൂലമാക്കി കൊടുക്കണമെന്ന് ആവശ്യപ്പെട്ട് എസ് എഫ് ഐ നേതാക്കള്‍ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. യൂണിവേഴ്‌സിറ്റി കോളേജ് ടീമിനു കൊടുക്കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. പക്ഷേ, ഷാജി വഴങ്ങിയില്ല.
ജാമ്യത്തില്‍ വിട്ടതിനെ തുടര്‍ന്ന് വീട്ടിലെത്തിയ ഷാജി മനഃപ്രയാസം ബന്ധുക്കളെ അറിയിച്ചിരുന്നു. ഷാജിക്കെതിരെയുള്ള കൈക്കൂലി ആരോപണം വാസ്തവ വിരുദ്ധമാണെന്നും ചിലര്‍ കുടുക്കിയതാണെന്നും ബന്ധുക്കള്‍ പറഞ്ഞു.നൃത്താധ്യാപകനായ ഷാജി സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളെ വര്‍ഷങ്ങളായി പരിശീലിപ്പിക്കുന്നു. ചെറുകുന്നില്‍ സ്ഥാപനം നടത്തിയിരുന്നു. ഭാര്യ: ഷംന.

കേരള സര്‍വകലാശാല കലോത്സവത്തിന്റെ തുടക്കം തന്നെ വിവാദത്തോടെയായിരുന്നു. എസ്എഫ്‌ഐ ഭരിക്കുന്ന യൂണിയന്‍ കലോത്സവത്തിന് ‘ഇന്‍തി ഫാദ’ എന്നു പേരിട്ടത് വലിയ പ്രതിഷേധം ക്ഷണിച്ചുവരുത്തി. പാലസ്തീന്‍ ഭീകര സംഘടനയായ ഹമാസും മറ്റും മതപരമായ ലക്ഷ്യത്തോടെ ഉപയോഗിക്കുന്ന മുദ്രാവാക്യമാണിത്. മുന്നേറ്റം എന്നര്‍ത്ഥമുള്ള ഈ വാക്ക് ഏറ്റെടുത്ത് വിദ്യാര്‍ത്ഥി സമൂഹത്തില്‍ കടുത്ത വിഭാഗീയത സൃഷ്ടിക്കുക എന്ന ലക്ഷ്യമാണ് എസ്എഫ്‌ഐക്കുള്ളത്,

സംഘര്‍ഷത്തെ തുടര്‍ന്ന് കേരള  കലോത്സവം വൈസ് ചാന്‍സലര്‍ക്ക് നിര്‍ത്തിവയ്‌ക്കേണ്ടി വന്ന  . തിരുവാതിരകളിയുടെ തടഞ്ഞുവെച്ച ഫലം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് തുടങ്ങിയ പ്രതിഷേധം സംഘര്‍ഷത്തിന് വഴിമാറിയതോടെയാണ് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ വൈസ്ചാന്‍സലര്‍ ഇടപെട്ട് കലോത്സവം നിര്‍ത്തിവച്ചത്.

പോലീസ് ഇടപെട്ടിട്ടും സംഘര്‍ഷം അവസാനിപ്പിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് മത്സരങ്ങള്‍ തീരാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ കലോത്സവം നിര്‍ത്തിവയ്‌ക്കേണ്ടി വന്നത്. കലോത്സവത്തിന്റെ ആദ്യ ദിനത്തില്‍ തന്നെ മത്സരങ്ങളുടെ വിധിനിര്‍ണയത്തില്‍ അപാകതകള്‍ ആരോപിച്ച് ഒരുപറ്റം വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചിരുന്നു. പിന്നീട് മാര്‍ഗംകളിയുടെ വിധിനിര്‍ണയത്തെ ചൊല്ലിയായി തര്‍ക്കവും പ്രതിഷേധവും. വിധികര്‍ത്താക്കളും ഇടനിലക്കാരും പരിശീലകരും ചേര്‍ന്ന് കൈക്കൂലി വാങ്ങി എന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂട്ടി ഫലം നിര്‍ണയിച്ച ശേഷമാണ് മത്സരം തുടങ്ങിയതെന്ന് പരാതി ഉയര്‍ന്നു. വിധികര്‍ത്താക്കളുടെയും മറ്റും മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചു. സര്‍വകലാശാലയ്‌ക്കു കീഴിലെ മറ്റൊരു കോളജിന് മാര്‍ഗംകളിക്ക് ഒന്നാംസ്ഥാനം കിട്ടാതിരിക്കാന്‍ ബോധപൂര്‍വം ഇങ്ങനെയൊരു പ്രശ്‌നം കുത്തിപ്പൊക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു. ഇതൊക്കെ സംഘര്‍ഷത്തിന് ആക്കംകൂട്ടി. തുടര്‍ന്നാണ് എല്ലാ മത്സരങ്ങളും നിര്‍ത്തിവയ്‌ക്കേണ്ടിവന്നത്.

Tags: SFIKerala University Arts Festival
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്‌കൃത സര്‍വകലാശാലയില്‍ വി സി സിസ തോമസിനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവം:16 വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു

Kerala

കേരള സര്‍വകലാശാലയില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചതിനെതിരെ എസ്എഫ്ഐ,പ്രതിഷേധ മാര്‍ച്ചില്‍ അക്രമം

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Article

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

Kerala

കാലടി സര്‍വകലാശാലയില്‍ വി സിയെ കയ്യേറ്റം ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

Kerala

ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിക്കാനോ, വന്ദേമാതരം ആലപിക്കാനോ അനുവദിക്കില്ല : തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ച് എസ് എഫ് ഐ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേരള ഹൗസില്‍ ’നിയമം കൈവിട്ട് കയ്യാങ്കളി’; സ്ഥലംമാറ്റിയ നിയമ വിഭാഗം മേധാവി ആക്രമിച്ചെന്ന് ഡെപ്യൂട്ടി സെക്രട്ടറി

നിങ്ങളൊരു കാൻസർ രോ​ഗിയാണെന്ന് ഓർമ്മ വേണം ;അവാർഡ് തള്ളിയപ്പോൾ അവർക്കത് മനസിലായി

മോഹന്‍ ഭാഗവതിന്റെ യുഎസ് സന്ദര്‍ശനം ഹിന്ദുസമൂഹത്തിന് വഴിത്തിരിവ്: ശ്രീധര്‍ വെമ്പു

ഫിനാൻഷ്യൽ ത്രില്ലറുമായി ശ്രീനാഥ് ഭാസി; ‘ക്രെഡിറ്റ് സ്കോർ’ ടീസർ സെപ്റ്റംബർ 3ന്!

“വല്ലി ” ടൈറ്റിൽ പോസ്റ്റർ റിലീസായി.

ഗംഭീര ബുക്കിങ്ങുമായി ബുക്ക് മൈ ഷോ ട്രെൻഡിങ്ങിൽ ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം”; ചിത്രത്തിന്റെ ആഗോള റിലീസ് നാളെ

കുറ്റം എന്നായാലും മറനീക്കി പുറത്തുവരും ” പൊലീസ് ഡിപ്പാർട്ട്മെൻ്റിന്റെ ഉള്ളറകളിലൂടെ പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ ടീസർ എത്തി

ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചു; മുഖ്യമന്ത്രി മാപ്പ് പറയണം, ആവശ്യം ഉന്നയിച്ച് സമസ്ത കാന്തപുരം വിഭാഗം

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

ബോണസ് നല്‍കിയില്ല; രോഗികളെ വലച്ച് 108 ആംബുലന്‍സുകള്‍ പണിമുടക്കില്‍, സമരം നടത്തുന്നത് ഭരണകക്ഷി അനുകൂല സംഘടനയിൽപ്പെട്ടവർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.