Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ശിവശക്തി വൈഭവത്തിന്റെ ആലയങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2024, 07:50 pm IST
inNews
ജോഗുലാംബ ദേവി ക്ഷേത്രം, തെലങ്കാന

ജോഗുലാംബ ദേവി ക്ഷേത്രം, തെലങ്കാന

ആദിശക്തിയുടെ വിവിധ രൂപങ്ങളില്‍ ദുര്‍ഗാദേവിയെ ആരാധിക്കുന്ന പുണ്യക്ഷേത്രങ്ങളാണ് ശക്തിപീഠങ്ങള്‍. അവയുടെ എണ്ണം പുരാണങ്ങള്‍ക്ക് അനുസൃതമായി വ്യത്യാസപ്പെട്ടിരിക്കുന്നു. പ്രധാനപ്പെട്ട 18 ശക്തിപീഠങ്ങള്‍ മധ്യകാല ഹൈന്ദവ ഗ്രന്ഥങ്ങളില്‍ അഷ്ടദശാശക്തിപീഠങ്ങള്‍ എന്നറിയപ്പെടുന്നു. അവയെക്കുറിച്ചുള്ള വിവരണം…

.ജോഗുലാംബ ദേവി ക്ഷേത്രം, തെലങ്കാന

ദേവി സതിയുടെ മുകളിലെ പല്ലുകള്‍ വീണതായി വിശ്വസിക്കുന്ന ശക്തിപീഠമാണ് തെലങ്കാനയിലെ ആലംപൂരില്‍ തുംഗഭദ്രാനദിയുടെ ഇടതുകരയിലുള്ള ജോഗുലാംബ ക്ഷേത്രം. ഹൈദരാബാദില്‍ നിന്ന് 220 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേയ്‌ക്ക്.

1390 ല്‍ ബഹ്മനി സുല്‍ത്താന്‍മാര്‍ ക്ഷേത്രം നശിപ്പിച്ചു. നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ് അത് പുനര്‍നിര്‍മ്മിച്ചത്. ഏഴാം നൂറ്റാണ്ട് മുതലാണ് ക്ഷേത്രത്തിന്റെ ചരിത്രം തുടങ്ങുന്നത്. യോഗുല അമ്മയാണ് യോഗുലാംബയും പിന്നീട് ജോഗുലാംബയുമായി മാറിയത്. യോഗികളുടെ അമ്മ എന്നാണ് ഈ തെലുഗു പദത്തിന് അര്‍ഥം.

ഉഗ്രസ്വരൂപിണിയാണ് ജോഗുലാംബാ ദേവി. രോഗശമനത്തിനായും സാമ്പത്തിക പ്രശ്‌നങ്ങള്‍ അകലുന്നതിനും ധാരാളം പേര്‍ ദേവിയുടെ അനുഗ്രഹം തേടി ഇവിടെയെത്തുന്നു.

ഭ്രമരാംബ മല്ലികാര്‍ജുന സ്വാമി ക്ഷേത്രം, ആന്ധ്രാപ്രദേശ്

ജ്യോതിര്‍ലിംഗത്തിനും ശക്തിപീഠത്തിനും സമര്‍പ്പിക്കപ്പെട്ട ഭാരതത്തിലെ മൂന്ന് ക്ഷേത്രങ്ങളില്‍ ഒന്നാണ് ആന്ധ്രപ്രദേശിലെ ശ്രീശൈലത്തിലുള്ള ഭ്രമരാംബ മല്ലികാര്‍ജുന ക്ഷേത്രം. സതിയുടെ കഴുത്ത് ശ്രീശൈലത്തിലെ ഈ പുണ്യസ്ഥലത്ത് വീണതായി വിശ്വസിക്കപ്പെടുന്നു. 18 ശക്തിപീഠങ്ങളില്‍ ആറാമത്തേതാണ് ഭ്രമരംരാംബ മല്ലികാര്‍ജുന സ്വാമി ക്ഷേത്രം. ദ്വാദശ ജ്യോതിര്‍ലിംഗങ്ങളില്‍ രണ്ടാമത്തേത് കൂടിയായ ശ്രീശൈലം, തീര്‍ത്ഥാടകര്‍ക്ക് ദിവ്യാനുഗ്രഹം നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നു. ശ്രീശൈലത്തില്‍ ശിവന്‍ മല്ലികാര്‍ജ്ജുനനായും പാര്‍വതി ഭ്രമരാംബയായും അവതാരമെടുത്തതായി ഐതിഹ്യങ്ങള്‍ പറയുന്നു. തെക്കന്‍ കൈലാസമെന്നാണ് ശ്രീശൈലം കുന്നുകള്‍ അറിയപ്പെടുന്നത്. പല്ലവരാജാക്കന്മാരുടെ ഭരണകാലത്താണ് ഇവിടെ ക്ഷേത്രം നിര്‍മ്മിച്ചതെന്നു പറയപ്പടുന്നു. വിജയനഗര സാമ്രാജ്യത്തിലെ ഹരിഹരന്‍ ഒന്നാമന്റെ കാലത്ത് ക്ഷേത്രം മോടികൂട്ടി. പിന്നീട് മുഗള്‍ ചക്രവര്‍ത്തിമാര്‍ ക്ഷേത്രം കീഴടക്കുകയും കര്‍ണൂലിലെ നവാബുമാര്‍ക്ക് നല്കുകയും ചെയ്തു. മുഗള്‍ഭരണം അവസാനിച്ചതോടെ ക്ഷേത്രം ഹൈദരാബാദ് നിസാമിന്റെ നിയന്ത്രണത്തിലായി. പിന്നീട് ബ്രിട്ടീഷുകാരുടെ കൈകളിലെത്തി. ഒടുവില്‍ സ്വാതന്ത്ര്യസമരത്തിനു ശേഷമാണ് ക്ഷേത്രം ഭാരത സര്‍ക്കാരിന്റെ അധീനതയിലായത്.

മഹാലക്ഷ്മി മന്ദിര്‍, മഹാരാഷ്‌ട്ര

മഹാരാഷ്‌ട്രയിലെ കോലാപ്പൂരിലുള്ള മഹാലക്ഷ്മി ക്ഷേത്രം ശക്തിദേവതയുമായി ബന്ധപ്പെട്ട സുപ്രധാന ശക്തിപീഠമാണ്. സതീദേവിയുടെ മൂന്നുകണ്ണുകള്‍ ഇവിടെ വീണതായി വിശ്വസിക്കപ്പെടുന്നു.

ജനങ്ങളുടെ സൈ്വര്യജീവിതം തകര്‍ത്ത ദുഷ്ടനായ കോലാസുരനെ മഹാലക്ഷ്മി വധിച്ചെന്നാണ് കഥ. സ്ഥലത്തിന് കോലാപ്പൂര്‍ എന്ന പേരു വന്നത് കോലാസുരന്റെ നാമത്തില്‍ നിന്നത്രേ. ആഗ്രഹപൂര്‍ത്തിക്കും മോക്ഷപ്രാപ്തിക്കും ഈ ശക്തിപീഠത്തിലെത്തി പ്രാര്‍ഥിക്കുന്നവര്‍ നിരവധിയാണ്. തെലങ്കാന, കര്‍ണാടക, മഹാരാഷ്‌ട്ര എന്നിവിടങ്ങളില്‍ നിന്നാണ് ധാരാളം ഭക്തരെത്തുന്നത്.

ക്ഷേത്രത്തിലെ കിരണോത്സവം വിഖ്യാതമാണ്. ശ്രീകോവിലിലെ പടിഞ്ഞാറേ ഭിത്തിയിലുള്ള ചെറിയ ജനലിലൂടെ വര്‍ഷത്തില്‍ മൂന്ന് ദിവസം വിഗ്രഹത്തിന്റെ മുഖത്ത് സൂര്യകിരണങ്ങള്‍ പതിക്കുന്നു. നവംബര്‍ 29, 30 ഡിസംബര്‍ ഒന്ന് തീയതികളിലാണ് ഈ അത്ഭുത പ്രതിഭാസം നടക്കുന്നത്.

ഏകവീരിക ക്ഷേത്രം, മഹാരാഷ്‌ട്ര

മഹാരാഷ്‌ട്രയിലെ നാന്ദഡ് ജില്ലയില്‍ മഹൂരിലുള്ള ഹ്യൂരെ ഗ്രാമത്തിലാണ് ഏകവീരിക ശക്തിപീഠമുള്ളത്. പതിമൂന്നാം നൂറ്റാണ്ടില്‍ ദേവഗിരിയിലെ യാദവ രാജാവാണ് ക്ഷേത്രം പണികഴിപ്പിച്ചത്. താന്ത്രിക ആരാധനയ്‌ക്ക് ഏറെ പേരുകേട്ട ഇടമാണിത്. സതീദേവിയുടെ വലത് തോള്‍ വീണത് ഇവിടെയെന്നാണ് സങ്കല്പം. ഏകവീരികാ ദേവിയെന്ന പേരിലാണ് ആദിപരാശക്തിയെ ആരാധിക്കുന്നത്. രേഖകളനുസരിച്ച് ഏകദേശം 800 വര്‍ഷത്തോളം പഴക്കമുള്ള ക്ഷേത്രത്തില്‍ വെറ്റിലയും അടയ്‌ക്കയും വെറ്റില പേസ്റ്റ് രൂപത്തിലാക്കിയതും പ്രസാദമായി നല്‍കുന്നു.

മഹാകാലേശ്വര ക്ഷേത്രം, ഉജ്ജയിന്‍

ദേവിയുടെ മേല്‍ചുണ്ടാണ് ഇവിടെ വീണതെന്നും ആ ദിവ്യശക്തി മഹാകാളിയായി ആരാധിക്കപ്പെടുന്നുവെന്നും ഐതിഹ്യം. ക്ഷേത്രോല്പത്തിക്കഥ ഇങ്ങനെ: ദൂഷണന്‍ എന്ന അസുരന്‍ അവന്തിയിലെ ജനങ്ങളെ ഉപദ്രവിച്ചുകൊണ്ടേയിരുന്നു. അസുരനെ നിഗ്രഹിക്കാന്‍ ശിവന്‍ എത്തുകയും അസുരനെ വധിച്ച ശേഷം് അവന്തി നിവാസികളുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് മഹാകാലേശ്വര ജ്യോതിര്‍ലിംഗമായി ഭഗവാന്‍ ഇവിടെ സ്ഥിരമായി വസിക്കാന്‍ തീരുമാനിക്കുകയും ചെയ്‌തെന്നാണ് സങ്കല്പം. തന്ത്ര മന്ത്രങ്ങള്‍ക്ക് പേരെടുത്ത മഹാകാലേശ്വരം, കാലാന്തരത്തില്‍ മഹാകാളി അതുല്യ ശക്തിയായി വാഴുന്ന ശക്തിപീഠമായി മാറിയെന്നാണ് പറയപ്പെടുന്നത്. പുരാതന ഭാരതീയ കാവ്യഗ്രന്ഥങ്ങളില്‍ പലതിലും മഹാകാലേശ്വരിനെക്കുറിച്ച് പരാര്‍മര്‍ശിക്കുന്നുണ്ട്. രഘുവംശത്തില്‍ കാളിദാസന്‍ ഈ ക്ഷേത്രത്തെ ‘നികേതന’ എന്നാണ് വിശേഷിപ്പിക്കുന്നത്. കാളിദാസന്റെ മേഘദൂതിന്റെ ആദ്യഭാഗത്തും മഹാകാലേശ്വര ക്ഷേത്രത്തെക്കുറിച്ചുള്ള ആകര്‍ഷകമായ വിവരണം കാണാം. അക്കാലത്ത് കലയുടെയും വാസ്തു വിദ്യയുടെയും അനുപമ ഉദാഹരണമായിരുന്നു മഹാകാലേശ്വര്‍. ജ്യോതിര്‍ലിംഗക്ഷേത്രമെന്ന പ്രത്യേകതകൂടിയുള്ള മഹാകാലേശ്വറില്‍ സ്വംഭൂലിംഗമാണുള്ളതെന്നാണ് വിശ്വാസം.

(തുടരും)

Tags: HinduismTemplesPilgrimage tourismShiva ShaktiDurga Devi Temples
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പ്രതികരണവും പ്രതിഫലനവും ഉപനിഷദ് പശ്ചാത്തലത്തില്‍

Samskriti

ആലോചനാമൃതം: ‘ആഗ്രഹം’

Samskriti

ശുകമുനിയും ഭാഗവതവും

Samskriti

വേദസ്വരൂപം

Samskriti

സാധനയും പ്രകൃതിയുടെ പരീക്ഷണങ്ങളും -2: ആത്മതത്വത്തില്‍ ഉറച്ചുനില്‍ക്കണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

ഒരു പല്ല് പറിക്കാന്‍ യുഎസിലെ ഡോക്ടര്‍ പറഞ്ഞത് 2.37 ലക്ഷം രൂപയെന്ന് യുഎസിലെ ഇന്ത്യക്കാരന്‍, ഇന്ത്യയില്‍ ഇതിന് വേണ്ടത് 20000രൂപ മാത്രം

കണ്ണൂരില്‍ കല്യാണ വീട്ടിലെ സംഘര്‍ഷത്തില്‍ 3 പേര്‍ക്ക് വേട്ടേറ്റു

‘ നീയെങ്കിലും രക്ഷപെടൂ ‘ ; വധശിക്ഷ ഭയന്ന് ഭാര്യയുമായി വിവാഹമോചനം നടത്താൻ കശ്മീർ ഭീകരൻ യാസിൻ മാലിക്

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

കേരളത്തിന്റെ സ്പന്ദനമാണ് വി ഡി സതീശനെന്ന് സി പി ഐ നേതാവ് സി ദിവാകരന്‍

ഖഗന്തക് 243 ഗ്ലൈഡ് ബോംബ് (ഇടത്ത്) ഈ ഗ്ലൈഡ് ബോംബ് ഭൂമിയിലേക്ക് വിക്ഷേപിച്ചതിനെ തുടര്‍ന്ന് ഉണ്ടായ സ്ഫോടനം (വലത്ത്)

ഇന്ത്യൻ വ്യോമസേന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഖഗന്തക്-243 ഗ്ലൈഡ് ബോംബ് പരീക്ഷണം വിജയം, ഇന്ത്യയുടെ വ്യോമശക്തി ഇനി ജ്വലിക്കും

ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുന്‍ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

ഗണപതിക്ക്‌ ഏത്തമിട്ടാൽ….

വീട്ടിൽ തുളസിത്തറ എവിടെ വേണം ? ഏത് തുളസിയാണ് നടേണ്ടത് ; അറിയാം ഇക്കാര്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.