Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അമിത് ഷാ 28ന് സന്ദേശ്ഖാലിയില്‍; പ്രധാനമന്ത്രി മാര്‍ച്ച് ആറിനെത്തും; അതിക്രമങ്ങള്‍ക്ക് ഇരയായവരുമായി കൂടിക്കാഴ്ച നടത്തും

മാര്‍ച്ച് ആറിനാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. ഈ അവസരത്തില്‍ സന്ദേശ്ഖാലിയിലെ സ്ത്രീകളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുമെന്ന് സംസ്ഥാന ബിജെപി പ്രസിഡന്റ് സുകാന്ത മജുംദാര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2024, 06:27 pm IST
inIndia

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ അതിക്രമങ്ങള്‍ക്കും കൂട്ടബലാത്സംഗത്തിനും ഇരായവരെ സന്ദര്‍ശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദേശ്ഖാലിയിലെത്തും. മാര്‍ച്ച് ആറിനാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. ഈ അവസരത്തില്‍ സന്ദേശ്ഖാലിയിലെ സ്ത്രീകളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുമെന്ന് സംസ്ഥാന ബിജെപി പ്രസിഡന്റ് സുകാന്ത മജുംദാര്‍ പറഞ്ഞു.

നോര്‍ത്ത് 24 പര്‍ഗനാസ് ബരാസതില്‍ വനിതകളുടെ റാലിയെ അഭിസംബോധന ചെയ്തും പ്രധാനമന്ത്രി സംസാരിക്കും. മോദിയെ നേരിട്ട് കണ്ട് സംസാരിക്കാന്‍ താത്പര്യമുള്ള സ്ത്രീകള്‍ക്കും അമ്മമാര്‍ക്കും അതിനുള്ള അവസരവും നല്കുമെന്ന് മജുംദാര്‍ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈ മാസം 28ന് സന്ദേശ്ഖാലി സന്ദര്‍ശിക്കുന്നുണ്ട്. രണ്ട് ദിവസത്തേക്കാണ് സന്ദര്‍ശനം.

സന്ദേശ്ഖാലിയില്‍ ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും മമത സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. ടിഎംസി നേതാക്കള്‍ ജനങ്ങള്‍ക്കെതിരെ ക്രൂര നടപടികള്‍ അഴിച്ചുവിട്ടിട്ടും അക്രമികളെ സംരക്ഷിക്കാനുള്ള നീക്കമാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുള്ളതെന്നും മജുംദാര്‍ പറഞ്ഞു.

അതേസമയം ആരോപണവിധേയരായ ടിഎംസി നേതാക്കളെ സംരക്ഷിക്കുകയാണെന്ന് കുറ്റപ്പെടുത്തി സന്ദേശ്ഖാലിയില്‍ വീണ്ടും പ്രതിഷേധം ഉടലെടുത്തു. ഇന്നലെ ഉച്ചതിരിഞ്ഞതോടെ സന്ദേശ്ഖാലിയിലെ ജനങ്ങള്‍ സംഘടിച്ചെത്തുകയായിരുന്നു. തങ്ങള്‍ക്ക് നീതി ഉറപ്പാക്കണം, ഷാജഹാനും സഹോദരന്‍ സിറാജും ചേര്‍ന്ന് തട്ടിയെടുത്ത ഭൂമി തിരിച്ചുതരണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം.

പ്രതിഷേധക്കാര്‍ ഒരു ഓലമേഞ്ഞ കുടിലിനും തീയിട്ടു. ഈ കെട്ടിടം സിറാജിന്റേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ആരോപണവിധേയനായ ഷാജഹാന്‍ ഒളിവില്‍ പോയിട്ട് അമ്പതിലധികം ദിവസം കഴിഞ്ഞു. എന്നിട്ടും പോലീസിന് ഇയാളെ അറസ്റ്റ് ചെയ്യാന്‍ സാധിക്കാത്തതാണ് പ്രതിഷേധത്തിന് കാരണം.

പ്രതിഷേധം രൂക്ഷമായതോടെ സന്ദേശ്ഖാലിയില്‍ രാത്രി പട്രോളിങ് ഏര്‍പ്പെടുത്തി. ടിഎംസി നേതാക്കളുടെ അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ഇത്. സന്ദേശ്ഖാലി സംഭവത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി കൈക്കൊള്ളും. ഓരോ വ്യക്തിയുടേയും പരാതി കേട്ട് നടപടി സ്വീകരിക്കുമെന്ന് ബംഗാള്‍ ഡിജിപി രാജീവ് കുമാര്‍ പറഞ്ഞു.

താന്‍ സന്ദേശ്ഖാലിയിലേക്ക് എത്തിയത് ഇവിടുത്തെ ജനങ്ങളെ കേള്‍ക്കാനാണ്. അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. ഭൂമി തട്ടിയെടുക്കല്‍, പ്രദേശവാസികള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടല്‍ തുടങ്ങിയ സംഭവങ്ങളില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളുമെന്ന് ഡിജിപി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബുധനാഴ്ച ഡിജിപി സന്ദേശ്ഖാലിയിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. അതിക്രമങ്ങള്‍ ഉണ്ടായശേഷം ആദ്യമായാണ് ഡിജിപി സ്ഥലത്തെത്തുന്നത്.

ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ പ്രത്യേക സംഘവും സന്ദേശ്ഖാലിയില്‍ ഇന്നലെ സന്ദര്‍ശനം നടത്തി. ടിഎംസി നേതാവ് ഷാജഹാന്‍ ഷെയ്ഖിന്റെ നേതൃത്വത്തില്‍ ഹിന്ദുക്കളെ ഭീഷണിപ്പെടുത്തി ഭൂമി തട്ടിയെടുക്കുന്നതായും സ്ത്രീകളെ കൂട്ടമാനഭംഗത്തിനിരയാക്കുന്നതായുമുള്ള സംഭവത്തില്‍ ബംഗാള്‍ ചീഫ് സെക്രട്ടറി ബി.പി. ഗോപാലികയോട് മനുഷ്യാവകാശ കമ്മിഷന്‍ വിശദീകരണവും തേടിയിട്ടുണ്ട്.

അതിനിടെ ടിഎംസി നേതാവ് ഷാജഹാന്‍ ഷെയ്ഖ്, ഉത്തം സര്‍ദാര്‍, സിബപ്രസാദ് ഹസ്ര എന്നിവര്‍ക്കെതിരെ വീണ്ടും കൂട്ടബലാത്സംഗത്തിന് കേസെടുത്തു. മൂവര്‍ക്കുമെതിരെയുള്ള രണ്ടാമത്തെ കേസാണിത്. പീഡനത്തിനിരയായ സ്ത്രീ മജിസ്‌ട്രേറ്റ് കോടതിക്ക് മുമ്പാകെ മൊഴി നല്കിയതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Tags: amit-shahNarendra ModiSandeshkhali
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

Kerala

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

Kerala

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

India

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.