Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇതാ ഇന്ത്യാസഖ്യം- തനിക്ക് ശേഷം തന്റെ മക്കള്‍…ശരദ് പവാര്‍-സുപ്രിയ , സോണിയ-രാഹുല്‍ , ലാലു-തേജസ്വി, മമത-അഭിഷേക്;ഇന്ത്യയുടെ ശാപമെന്ന് മോദി

പ്രതിപക്ഷപാര്‍ട്ടികളുടെ സഖ്യമായ ഇന്‍ഡി സഖ്യമെന്നാല്‍ മക്കള്‍ രാഷ്‌ട്രീയം എന്ന് തന്നെയാണ് അര്‍ത്ഥം. ഇന്‍ഡി സഖ്യത്തിന്റെ നെടുംതൂണായ കോണ്‍ഗ്രസില്‍ തന്നെ സോണിയാഗാന്ധിയ്‌ക്ക് ശേഷം മകന്‍ രാഹുല്‍ ഗാന്ധിയാണ് പാര്‍ട്ടിയെ നയിക്കുക. മറ്റൊരാള്‍ക്കും എത്ര കഴിവുള്ളവനെങ്കിലും തലപ്പത്തെത്തുക അസാധ്യം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2024, 05:16 pm IST
in India

ന്യൂദല്‍ഹി: പ്രതിപക്ഷപാര്‍ട്ടികളുടെ സഖ്യമായ ഇന്‍ഡി സഖ്യമെന്നാല്‍ മക്കള്‍ രാഷ്‌ട്രീയം എന്ന് തന്നെയാണ് അര്‍ത്ഥം. ഇന്‍ഡി സഖ്യത്തിന്റെ നെടുംതൂണായ കോണ്‍ഗ്രസില്‍ തന്നെ സോണിയാഗാന്ധിയ്‌ക്ക് ശേഷം മകന്‍ രാഹുല്‍ ഗാന്ധിയാണ് പാര്‍ട്ടിയെ നയിക്കുക. മറ്റൊരാള്‍ക്കും എത്ര കഴിവുള്ളവനെങ്കിലും തലപ്പത്തെത്തുക അസാധ്യം.

അതുപോലെ ബീഹാറില്‍ ലാലുപ്രസാദ് യാദവ് കഴിഞ്ഞാല്‍ മകന്‍ തേജസ്വി യാദവ് തന്നെ. ബംഗാളിലാകട്ടെ മമതയ്‌ക്ക് ശേഷം അവരുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയാണ് അവിടുത്തെ മുഖ്യമന്ത്രിയാകുക എന്ന കാര്യം മമത പ്രഖ്യാപിച്ചുകഴിഞ്ഞു.

മഹാരാഷ്‌ട്രയിലെ ശിവസേനയിലാകട്ടെ ഉദ്ധവ് താക്കറെയ്‌ക്ക് ശേഷം മകന്‍ ആദിത്യ താക്കറെയുടെ കൈകളിലായിരിക്കും അധികാരം എന്ന് വ്യക്തം. ജമ്മുകശ്മീരിലെ നാഷണല്‍ കോണ്‍ഫറന്‍സിലെ ഫാറുഖ് അബ്ദുള്ള അയാളുടെ മകന്‍ ഒമര്‍ അബ്ദുള്ളയെ മുഖ്യമന്ത്രിയാക്കി വാഴിച്ചിരുന്നു. അതുപോലെ ജമ്മു കശ്മീരിലെ മറ്റൊരു പ്രതിപക്ഷ പാര്‍ട്ടിയായ പീപ്പിള്‍ഡ് ഡമോക്രാറ്റിക് പാര്‍ട്ടി നേതാവ് മെഹ്ബൂബ മുഫ്തി അച്ഛന്‍ മുഫ്തി മുഹമ്മദ് സയ്യിദിന് ശേഷം മുഖ്യമന്ത്രിയായി. ഇപ്പോള്‍ മകള്‍ ലിതിജ മുഫ്തിയെ മീഡിയ അഡ്വൈസര്‍ സ്ഥാനത്തേക്ക് കൊണ്ടുവന്നുകഴിഞ്ഞു പതുക്കെ തന്റെ പിന്‍ഗാമിയാക്കുക തന്നെ ലക്ഷ്യം. ചുരുക്കിപ്പറഞ്ഞാല്‍ അധികാരം കുടുംബത്തില്‍ തന്നെ ഒതുക്കി നിര്‍ത്തുന്ന പാര്‍ട്ടികളാണ് ഇന്‍ഡി സഖ്യത്തിലെ ഓരോ പാര്‍ട്ടികളും.

വെള്ളിയാഴ്ചയും ഉത്തര്‍പ്രദേശിലെത്തിയ മോദി പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായ ഇൻഡി സഖ്യത്തിന്റെ കുടുംബവാഴ്ചാ രാഷ്‌ട്രീയത്തിനെതിരെ ആഞ്ഞടിച്ചിരുന്നു. ഇന്‍ഡി സഖ്യം പ്രവർത്തിക്കുന്നത് രാജ്യത്തിലെ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയല്ല, സ്വന്തം കുടുംബത്തിന് വേണ്ടിയാണെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട്. അവരവരുടെ കുടുംബങ്ങൾ നന്നാക്കാനാണ് ഇൻഡി സഖ്യം രാഷ്‌ട്രീയം കൊണ്ടുനടക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ലോക്‌സഭാ മണ്ഡലമായ വാരാണസിയിലെ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

‘എല്ലാ പിന്നാക്ക വിഭാഗക്കാരും ദളിതരും മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. ജാതിയുടെ പേരിൽ ആളുകളെ പ്രകോപിപ്പിക്കുകയും പോരടിപ്പിക്കുകയും ചെയ്യുന്ന ഇൻഡി സഖ്യം ദളിതർക്കും അവശതകൾ അനുഭവിക്കുന്നവർക്കുമുള്ള പദ്ധതികൾക്കാണ് തടസം നിൽക്കുന്നത്. പാവപ്പെട്ടവരുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്നുവെന്ന പേരിൽ സ്വന്തം കുടുംബത്തിന് വേണ്ടിയാണ് അവർ രാഷ്‌ട്രീയം കൊണ്ടുനടക്കുന്നത്’- പ്രധാനമന്ത്രി തുറന്നടിച്ചു.

ബിജെപി സർക്കാർ എല്ലാവർക്കും വേണ്ടിയാണ്. ബിജെപി സർക്കാരിന്റെ പദ്ധതികളും എല്ലാവർക്കും വേണ്ടിയാണ്. ഏവർക്കും ഒപ്പം, ഏവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം, എല്ലാവരുടെയും പരിശ്രമം എന്നതാണ് ബിജെപി സർക്കാരിന്റെ മന്ത്രം. -മോദി പറയുന്നു.

Tags: Rahul GandhicongressINDIA AllianceIndie FrontSoniaFamily PoliticsINdie alliance
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

അടിയന്തരാവസ്ഥക്കാലത്തെ ക്രൂര പീഡനങ്ങളിലൊന്ന്‌
Article

അടിയന്തരാവസ്ഥ@51: ഒഴിയാബാധയായി അടിയന്തരാവസ്ഥ

Kerala

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല,ഓരോരുത്തര്‍ക്കും ഓരോ നയം- കെ ബാബു

India

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

India

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.