ജയ്‌പൂർ: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിലെ 25 സീറ്റുകളിലും ബിജെപി വിജയിക്കുമെന്ന് കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് വ്യാഴാഴ്ച അവകാശപ്പെട്ടു. രാജസ്ഥാനിലെ 25 സീറ്റുകളിലും താമര വിരിയുമെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി തെരഞ്ഞെടുപ്പിൽ മാത്രമല്ല വർഷം മുഴുവനും പ്രവർത്തിക്കുന്നുണ്ടെന്ന് ബിജെപി ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഷെഖാവത്ത് പറഞ്ഞു. സാമൂഹിക പ്രശ്‌നങ്ങളിൽ നിന്ന് ഉയർന്നുവരുന്ന എല്ലാ രാഷ്‌ട്രീയ കാര്യങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കാനാണ് ബിജെപി പ്രവർത്തിക്കുന്നത്.
കോൺഗ്രസിനെ പരിഹസിച്ച ഷെഖാവത്ത്, മറ്റ് പാർട്ടികളുടെ നേതാക്കൾ ബിജെപിയിൽ ചേരുന്നത് തെരഞ്ഞെടുപ്പിൽ വിജയിക്കാൻ പോകുന്നുവെന്നാണ് സൂചിപ്പിക്കുന്നതെന്ന് പറഞ്ഞു. കോൺഗ്രസിന്റെ താഴോട്ടുള്ള പോക്കിന്റെ അവസ്ഥ നേതാക്കൾ മനസിലാക്കണമെന്നും പുതിയ തന്ത്രങ്ങളെക്കുറിച്ച് പുനർവിചിന്തനം ചെയ്യാൻ നേതാക്കൾ ശ്രമിക്കണമെന്നും അദ്ദേഹം പരിഹാസേന പറഞ്ഞു.
















