Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മധ്യപ്രദേശിലേത് ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍, 7550 കോടിയുടെ പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തുടക്കമിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2024, 11:40 pm IST
inIndia

ഝാബുവ: മധ്യപ്രദേശില്‍ പുതിയതായി അധികാരത്തിലെത്തിയ ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് വികസനങ്ങള്‍ കൊണ്ടുവരുന്നത് ഇരട്ടി വേഗത്തിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യപ്രദേശിലെ ഓരോ ജനങ്ങള്‍ക്കും ഈ വികസനത്തിന്റെ ഫലം ലഭിക്കും. ജനക്ഷേമത്തിനാണ് സര്‍ക്കാന്‍ മുന്‍ഗണന നല്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. മധ്യപ്രദേശ് സന്ദര്‍ശനത്തിനിടെ ഝാബുവയില്‍ വനവാസി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ മധ്യപ്രദേശ് സന്ദര്‍ശനം സംബന്ധിച്ച് പ്രതിപക്ഷം പല വാഗ്വാദങ്ങളും ഉയര്‍ത്തുന്നുണ്ട്. ഝാബുവ മണ്ഡലത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് താന്‍ എത്തിയതെന്ന് ചിലര്‍ പറഞ്ഞുപരത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കല്ല സേവകന്റെ രൂപത്തില്‍ ജനങ്ങളെ കാണാനെത്തിയതാണ് താന്‍.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 400ല്‍ അധികം സീറ്റ് നേടി ബിജെപി വീണ്ടും അധികാരത്തിലെത്തും. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ പരാജയമാണ് നേരിട്ടത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ജനങ്ങള്‍ തൂത്തെറിയും. കോണ്‍ഗ്രസ് ഇത്തവണ പരാജയപ്പെടാനുള്ള കാരണം അവര്‍ ഗ്രാമങ്ങളോടും പാവപ്പെട്ട സാധാരണക്കാരായ വ്യക്തികളോടും കാണിച്ച അവഗണനയാണ്. ഭരണം ലഭിച്ചപ്പോള്‍ വനവാസി സമൂഹത്തിനോട് അവഗണനയായിരുന്നു. വികസനത്തിനായി അവര്‍ ഒന്നും ചെയ്തില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുമ്പോള്‍ മാത്രമാണ് കോണ്‍ഗ്രസിന് ഗ്രാമങ്ങളേയും പാവപ്പെട്ട ജനങ്ങളെയും കര്‍ഷകരെ കുറിച്ചും ഓര്‍മ വരുന്നത്.

നിരവധി വര്‍ഷങ്ങളോളം കോണ്‍ഗ്രസ് രാജ്യം ഭരിച്ചിട്ടുണ്ട്. അവസരങ്ങള്‍ ഉണ്ടായിട്ടും വേണ്ടരീതിയില്‍ പ്രയോജനപ്പെടുത്താനവര്‍ക്കായില്ല. 100 ഏകലവ്യ സ്‌കൂളുകളാണ് കോണ്‍ഗ്രസ് ആരംഭിച്ചത്. പത്ത് വര്‍ഷത്തിനുള്ളില്‍ എന്‍ഡിഎ സര്‍ക്കാര്‍ അതിന്റെ നാലിരട്ടി സ്‌കൂളുകള്‍ രാജ്യത്ത് തുടങ്ങിയിട്ടുണ്ട്.

കോണ്‍ഗ്രസ് ഭരണകാലത്ത് വനവാസികള്‍ക്ക് മേല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. വനവിഭവങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് വരെ അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്ത് ഉണ്ടായത്. എന്നാല്‍ എന്‍ഡിഎ അധികാരത്തിലെത്തിയതോടെ വനഭൂമി നിയമത്തില്‍ ഭേദഗതി വരുത്തി. ഇത് വനവാസികള്‍ക്ക് അവരുടെ അവകാശങ്ങള്‍ തിരികെ ലഭിക്കാന്‍ കാരണമായി.

രാജ്യം നിലവില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്. ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ അതിവേഗത്തിലാണ് കാര്യങ്ങള്‍ ചെയ്യുന്നത്. വോട്ട് ബാങ്ക് ലക്ഷ്യമിട്ടല്ല ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. രാജ്യത്തിന്റെ അഭിമാനമാണ് പ്രധാനം. വികസനം ഇത് മോദിയുടെ ഗ്യാരണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

മധ്യപ്രദേശില്‍ 7550 കോടിയുടെ വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. രണ്ട് ലക്ഷം വനിതകള്‍ക്ക് പ്രയോജനം ലഭിക്കുന്ന ആഹാര്‍ അനുദന്‍ യോജന പദ്ധതിക്ക് സംസ്ഥാന തലത്തില്‍ തുടക്കമിട്ടു. പിന്നാക്ക വിഭാഗത്തിലുള്ള വനിതകള്‍ക്ക് പ്രതിമാസം 1500 രൂപ വിലവരുന്ന പോഷകാഹാരം നിറഞ്ഞ ഭക്ഷണം വിതരണം ചെയ്യുന്നതാണ് പദ്ധതി.

ഗോത്ര വിഭാഗങ്ങള്‍ക്കായി താന്ത്യ മാമ ഭില്‍ സര്‍വകലാശാലയ്‌ക്കും തറക്കല്ലിട്ടു. 170 കോടി ചെലവില്‍ ലോകോത്തര നിലവാരത്തിലുള്ള സര്‍വകലാശാലയാണ് ഇവിടെ ഉയരുക. പ്രധാനമന്ത്രി ആദര്‍ശ് ഗ്രാം യോജന പദ്ധതി പ്രകാരം വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 559 ഗ്രാമങ്ങള്‍ക്കായി 55.9 കോടിയുടെ ഫണ്ടും കൈമാറി. ഗ്രാമങ്ങളില്‍ അങ്കണവാടി, ന്യായവില കേന്ദ്രങ്ങള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, സ്‌കൂളുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍. റോഡ് നിര്‍മാണം എന്നിങ്ങനെ വിവിധ പദ്ധതികള്‍ക്കായാണ് പണം അനുവദിച്ചിട്ടുള്ളത്.

ഝാബുവയില്‍ സിഎം റൈസ് സ്‌കൂളിനും പ്രധാനമന്ത്രി തറക്കല്ലിട്ടു. ഇ ലൈബ്രറിയും സ്മാര്‍ട് ക്ലാസ് റൂമുകളും തുടങ്ങി ഡിജിറ്റല്‍ സംവിധാനങ്ങളെല്ലാം ഉള്ള അത്യാധുനിക സ്‌കൂളാകും ഇവിടെ ഉയരുക. അമൃത പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50,000 കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന തലവാഡ ശുദ്ധജല വിതരണ പദ്ധതിക്കും തുടക്കമായി. അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയില്‍ രത്‌ലാം, മേഘ്‌നഗര്‍ എന്നീ റെയില്‍വേ സ്റ്റേഷനുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ആരംഭം കുറിച്ചു.

Tags: madhya pradeshNarendra Modi7550 crore projects
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

India

പ്രധാനമന്ത്രിക്ക് കേരളത്തില്‍ നിന്ന് കിട്ടിയ സമ്മാനങ്ങളും ലേലത്തിന്

World

ദുബായ് ഭരണാധികാരിയുടെ സഹോദരന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

മുകേഷ് അംബാനിയുടെ നിർദ്ദേശം: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പിറന്നാളിന്‌ നരേന്ദ്ര മോദിക്കായി പ്രത്യേക വഴിപാടുകൾ

Article

പ്രധാനമന്ത്രി നരേന്ദ്ര മോദിയും വലിയ ചിന്തകളുടെ കരുത്തും

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.