Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഭൂരിപക്ഷ വിഭാഗങ്ങളെ ചവിട്ടിമെതിക്കാന്‍ ഇനിയാര്‍ക്കും പറ്റില്ല: കെ.സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2024, 10:09 pm IST
inKerala

കാസര്‍കോട്: വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന് കേരളം തിരിച്ചടി കൊടുത്തു തുടങ്ങിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഭൂരിപക്ഷ വിഭാഗങ്ങളെ ചവിട്ടിമെതിക്കുന്ന നിലപാട് ഇനി കേരളം അംഗീകരിക്കില്ലെന്ന ശക്തമായ താക്കീതാണ് പ്രാണപ്രതിഷ്ഠാദിനത്തില്‍ കണ്ടെതെന്നും കേരള പദയാത്രയോടനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

ഇടത്-വലത് മുന്നണികളോട് കേരളത്തിലെ ജനങ്ങള്‍ക്ക് യോജിപ്പില്ല. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് രണ്ട് മുന്നണിയുമെടുത്ത നിലപാട് കേരളം തള്ളിക്കളഞ്ഞു. മലയാളികള്‍ ശ്രീരാമനൊപ്പം നിന്നു. പൊതുസമൂഹം പ്രണപ്രതിഷ്ഠാദിനം ക്ഷേത്രങ്ങളിലും വീടുകളിലും ആചരിച്ചു. എന്‍എസ്എസും എസ്എന്‍ഡിപിയും ധീവരസഭയും 22ന് രാമജ്യോതി തെളിയിച്ചത് എല്‍ഡിഎഫിനും യുഡിഎഫിനും തിരിച്ചടിയായി. മതന്യൂനപക്ഷങ്ങള്‍ പോലും പ്രാണപ്രതിഷ്ഠയെ സ്വാഗതം ചെയ്തു. സാംസ്‌കാരിക ലോകവും സിനിമാ മേഖലയും പ്രാണപ്രതിഷ്ഠയെ പിന്തുണച്ചു. കേരളം ഒരു രാഷ്‌ട്രീയമാറ്റത്തിന് തയാറെടുക്കുകയാണ്. അതിനുള്ള മുന്നൊരുക്കമാണ് കേരളയാത്ര. മോദി ഗ്യാരന്റി കേരളവും ഏറ്റെടുക്കുകയാണ്.

ഇന്‍ഡി മുന്നണി രാജ്യത്ത് തകര്‍ന്നടിയുകയാണ്. ബിഹാറിലും ബംഗാളിലും പഞ്ചാബിലും ദല്‍ഹിയിലും മുന്നണി തകര്‍ന്നു. കോണ്‍ഗ്രസിന് മുപ്പത് സീറ്റ് പോലും ലഭിക്കാത്ത സാഹചര്യമാണുള്ളത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മോദി തന്നെ മൂന്നാം തവണയും വരുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ കേരളവും മോദി ഭരണത്തില്‍ പങ്കാളിയാവണമെന്നാണ് എന്‍ഡിഎ ആഗ്രഹിക്കുന്നത്. കേരളം തകരുന്നതിന് നരേന്ദ്ര മോദിയല്ല ഉത്തരവാദി. മാറിമാറി ഭരിച്ച് മുടിപ്പിച്ച കോണ്‍ഗ്രസ്-സിപിഎം സര്‍ക്കാരുകളാണ് കേരളത്തെ തകര്‍ത്തത്. കേരളം ഇപ്പോള്‍ നിലനില്‍ക്കുന്നത് മോദി സര്‍ക്കാര്‍ ഉള്ളത് കൊണ്ടാണ്. യുപിഎ സര്‍ക്കാര്‍ നല്കിയതിനേക്കാള്‍ പത്തിരട്ടി അധികം തുകയാണ് എന്‍ഡിഎ സര്‍ക്കാര്‍ കേരളത്തിന് നല്കിയത്. അഴിമതിയുടെ കാര്യത്തില്‍ ഇരുമുന്നണികളും ഒറ്റക്കെട്ടാണ്. മാസപ്പടി ഒരു ചെറിയ വിഷയമല്ല. അതിന് വലിയ മാനങ്ങളുണ്ട്. നൂറുകണക്കിന് കോടി രൂപയാണ് കമ്പനി മാസപ്പടിയായി നല്കിയത്. രണ്ട് മുന്നണിയിലെയും നേതാക്കള്‍ പണം വാങ്ങിയിട്ടുണ്ട്.

അഴിമതിക്കെതിരായ ജനങ്ങളുടെ പോരാട്ടമാണ് കേരള പദയാത്ര. പൊതുമരാമത്ത് മന്ത്രി റിപ്പബ്ലിക്ക്ദിന പരേഡ് സ്വീകരിക്കുന്നത് കരാറുകാരന്റെ വണ്ടിയിലാണ്. ഈ മന്ത്രിയാണ് കേരളത്തിലെ എല്ലാ കരാറുകളും നടത്തുന്നത്. മുഖ്യമന്ത്രിക്കും മുകളിലുള്ള സൂപ്പര്‍ മുഖ്യമന്ത്രിയാണ് മുഹമ്മദ് റിയാസ്. മോദി, ഗ്യാരന്റികളൊക്കെ നടപ്പിലാക്കുന്ന ഭരണാധികാരിയാണ്. അദ്ദേഹം രാജ്യത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാക്കി മാറ്റി. കേരളത്തില്‍ ഉള്‍പ്പെടെ അടിസ്ഥാന വികസന മേഖലയില്‍ വലിയ മാറ്റമാണ് ഈ സര്‍ക്കാര്‍ സൃഷ്ടിച്ചത്. 1947 മുതല്‍ 2014 വരെയുള്ള വികസനവും 2014 മുതല്‍ 2024 വരെയുള്ള വികസന പ്രവര്‍ത്തനങ്ങളുമാണ് ബിജെപി വിലയിരുത്തുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ജില്ലാ പ്രസിഡന്റ് രവീശതന്ത്രി കുണ്ടാര്‍, സംസ്ഥാന സമിതിയംഗം ബാലകൃഷ്ണ ഷെട്ടി, സംസ്ഥാന വൈസ് പ്രസിഡന്റ് ശിവരാജന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: K SurendranVote BankPoliticsMajority groups
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

പരാഗ് ഷാ എന്ന എംഎല്‍എ സാധാരണ വേഷത്തില്‍ (ഇടത്ത്) പരാഗ് ഷാ ഒരു ദിവസം ഭിക്ഷക്കാരനായി വേഷം കെട്ടി തെരുവില്‍ ഭിക്ഷയെടുത്ത് അലയുന്നു (വലത്ത്)
India

മഹാരാഷ്‌ട്രയിലെ ഏറ്റവും സമ്പന്നനായ ബിജെപി എംഎൽഎ…ഒരു ദിവസം ഭിക്ഷക്കാരനായി തെരുവുകളില്‍ ഭിക്ഷയാചിച്ച് ഭക്ഷണം കഴിച്ചു

Kerala

എക്സാലോജിക്ക് അഴിമതി കേസിൽ ഇരു മുന്നണികളും ഒത്തുകളിക്കുന്നു; പിണറായിയെ സംരക്ഷിക്കാൻ ഉടൻ കുഞ്ഞാലിക്കുട്ടിയിറങ്ങും: കെ.സുരേന്ദ്രൻ

Kerala

കെ കുഞ്ഞിക്കണ്ണൻ ആദർശ മാധ്യമപ്രവർത്തനത്തിന്റെ പര്യായം: കെ സുരേന്ദ്രൻ

India

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.