Thursday, July 10, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അയോധ്യയെങ്ങും രാമമയം; അയോധ്യയില്‍ തുറന്ന പൊതുമേഖലബാങ്കിന്റെ ശാഖയുടെ പേര് ‘രാമമന്ദിര്‍ ശാഖ’

പ്രാണപ്രതിഷ്ടയ്‌ക്ക് രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കെ അയോധ്യാനഗരമെങ്ങും രാമമയമായി മാറി. കഴിഞ്ഞ ദിവസം ഇവിടെ തുറന്ന പൊതുമേഖല ബാങ്കിന്റെ ശാഖയുടെ പേര് തന്നെ 'രാമമന്ദിര്‍ ശാഖ' എന്നാണ്.

Janmabhumi Online by Janmabhumi Online
Jan 21, 2024, 12:35 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

അയോധ്യ: പ്രാണപ്രതിഷ്ടയ്‌ക്ക് രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കെ അയോധ്യാനഗരമെങ്ങും രാമമയമായി മാറി. കഴിഞ്ഞ ദിവസം ഇവിടെ തുറന്ന പൊതുമേഖല ബാങ്കിന്റെ ശാഖയുടെ പേര് തന്നെ ‘രാമമന്ദിര്‍ ശാഖ’ എന്നാണ്.

ഇവിടെ പുതുതായി പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനങ്ങളെല്ലാം രാമക്ഷേത്രത്തിന്റെ പടുകൂറ്റര്‍ ഹോര്‍ഡിംഗുകള്‍ സ്ഥാപിച്ചിരിക്കുന്നു. മൊബൈല്‍ ഫോണുകളുടെ ട്യൂണുകള്‍ തന്നെ ‘രാം ആയേംഗെ’ എന്ന ട്രെന്‍ഡായ പുതിയ ഗാനങ്ങളോ മറ്റ് രാമഭക്തിഗാനങ്ങളോ ആണ്.

ക്ഷേത്രത്തിലേക്കുള്ള പ്രധാന പാത രാമപാതയാണ്. അതിന് തൊട്ടടുത്ത് തന്നെ രാമമന്ദിര്‍ പാതയുമുണ്ട്. മിക്ക റോഡുകള്‍ക്കും പേര് തന്നെ രാമനാമത്തിലാണ് ആരംഭിക്കുന്നത്. കഴിഞ്ഞ ദിവസം തുറന്നുപ്രവര്‍ത്തിച്ച മറ്റൊരു പൊതുമേഖലാ ബാങ്കിന്റെ കെട്ടിടത്തിന് മുകളില്‍ ബാങ്കിന്റെ പേരിനൊപ്പം ഉയര്‍ത്തിയിരിക്കുന്നത് രാമക്ഷേത്രത്തിന്റെ കൂറ്റന്‍ ചിത്രം.

അയോധ്യ റെയില്‍വേസ്റ്റേഷനു സമീപം തുറന്ന മറ്റൊരു പൊതുമേഖലാബാങ്കിന്റെ മുകളില്‍ കൂറ്റന്‍ ബോര്‍ഡില്‍ എഴുതിവെച്ചിരിക്കുന്നതിങ്ങിനെ:”താങ്കള്‍ക്ക് അയോധ്യാനഗരിയിലേക്ക് സ്വാഗതം”.

മിക്ക ഫുഡ് പ്ലാസകളുടെയും ക്യാഷ് കൗണ്ടറിന് പിന്നില്‍ അയോധ്യ ക്ഷേത്രത്തിന്റെ ചിത്രമാണ് അലങ്കരിച്ചിരിക്കുന്നത്. രാമജന്മഭൂമി പാതയില്‍ പുതുതായി ആരംഭിച്ച ബിഎസ് എന്‍എല്‍ ഓഫീസിന് മുന്‍പില്‍ കാണുന്ന ബോര്‍ഡില്‍ എഴുതിയിരിക്കുന്നത് ഇതാണ്:”ശ്രീരാമപ്രഭുവിന്റെ പരിശുദ്ധനഗരമായ അയോധ്യ”. മിക്ക ഹോട്ടലുകളുടെയും ലോഡ്ജുകളുടെയും ലോബിയില്‍ അയോധ്യക്ഷേത്രത്തിന്റെ ചിത്രത്താല്‍ അലങ്കരിച്ചിരിക്കുന്നു.

രണ്ടുമാസം മുന്‍പ് ആരംഭിച്ച പ്രഭുരാജ് പാലസ് എന്ന ഹോട്ടലിന്റെ ലോബിയില്‍ പടുകൂറ്റര്‍ രാമക്ഷേത്രത്തിന്റെ ബാനര്‍ ഉയര്‍ത്തിയിട്ടുണ്ട്. പല ഹോട്ടലുകളുടെയും മുകളില്‍ രാത്രിയായാല്‍ ജയ് ശ്രീറാം എന്ന് വായിക്കാവുന്ന രീതിയിലുള്ള പ്രകാശസംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നു.

അയോധ്യയിലെ ആത്മീയതരംഗത്തെ മുതലെടുക്കാന്‍ എത്തിയ സ്വകാര്യബിസിനസുകാര്‍ വരെ ശ്രീരാമന്റെ പ്രതീകമായ അമ്പും വില്ലും ഉയര്‍ത്തിയിരിക്കുന്നു. അവരെല്ലാം കമ്പനി ലോഗോയും പേരും പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം തന്നെ ‘താങ്കളുടെ അയോധ്യാനഗരത്തിലേക്ക് സ്വാഗതം’ എന്ന ബോര്‍ഡ് വെച്ചിരിക്കുന്നു.

Tags: AyodhyaAyodhya RammandirAyodhya ramtempleRampathRam AyengeRammandir branchrammandir path
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഏത് ഭീകരരെയും നിമിഷങ്ങൾക്കുള്ളിൽ തീർക്കാൻ സജ്ജം ; അയോദ്ധ്യയിൽ എൻ‌എസ്‌ജി കേന്ദ്രം ആരംഭിക്കുന്നു ; പ്രത്യേക നീക്കവുമായി യോഗി സർക്കാർ

India

ശ്രീരാമന്റെ മണ്ണിൽ ഇസ്ലാം ഉപേക്ഷിച്ച് സനാതനധർമ്മം സ്വീകരിച്ച് മുസ്ലീം യുവാവ് ; ഹിന്ദുമതമാണ് തനിക്ക് സമാധാനം നൽകുന്നതെന്നും യുവാവ്

India

എലോൺ മസ്‌കിന്റെ പിതാവ് എറോൾ മസ്‌ക് അയോധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്താനെത്തും

India

രാമജന്മഭൂമിയിലെ പുണ്യപാതകളിൽ മത്സ്യ-മാംസ വിൽപ്പന നിരോധിച്ച് യോഗി സർക്കാർ ; ഉത്തരവ് ലംഘിച്ചാൽ കടുത്ത നടപടി

India

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ കുട്ടികളില്‍ ‘ശതമാനം’ അറിയുന്നത് 31 % പേര്‍ക്ക്, ഗുണനപ്പട്ടിക അറിയുന്നത് 67% പേര്‍ക്കും!

നേപ്പാൾ-ചൈന അതിർത്തിയിൽ വെള്ളപ്പൊക്കം ; ഒൻപത് പേർ മരിച്ചു , 19 പേരെ കാണാതായി

പീഡന കേസില്‍ ട്വിസ്റ്റ്, യുവതി പണം തട്ടി, ഐഫോണും ലാപ്ടോപ്പും മോഷ്ടിച്ചു, എതിര്‍ പരാതിയുമായി ക്രിക്കറ്റ് താരം യാഷ് ദയാല്‍

നാഗ പഞ്ചമിയും ഗരുഡ പഞ്ചമിയും ആചാരങ്ങളും

‘ ദരിദ്ര കുടുംബത്തിൽ ജനിച്ച ഒരാൾക്ക് മൂന്നാം തവണയും പ്രധാനമന്ത്രിയാകാനായത് ഭരണഘടനയുടെ ശക്തി കൊണ്ട് ‘ ; നമീബിയൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത് മോദി

മെസിയുടെയും മാറഡോണയുടെയും നാട്ടില്‍ മോദി എത്തിയത് ചൈനയുടെ ചീട്ട് കീറാന്‍….അര്‍ജന്‍റീന, ബ്രസീല്‍, ഘാന, ട്രിനിഡാഡ്, നമീബിയ…മോദി അത് നേടും

സൗദി ജയിലിലുളള അബ്ദുല്‍ റഹീമിന് ആശ്വാസം: 20 വര്‍ഷം തടവുശിക്ഷ ശരിവച്ച് അപ്പീല്‍ കോടതി, ഇനി ഒരു വര്‍ഷം കൂടി

കണ്ണൂരില്‍ തോട്ടിലൂടെ വെള്ളം പതഞ്ഞു പൊങ്ങി ഒഴുകിയതില്‍ ആശങ്ക

തമിഴ്നാട്ടിലെ മധുരൈയ്ക്കടുത്തുള്ള തിരുപ്പുറകുണ്ഡ്രത്തില്‍ നടന്ന മുരുക മഹാസമ്മേളനം (ഇടത്ത്)

തമിഴ്നാട്ടില്‍ ദ്രാവിഡ മര്‍ക്കടമുഷ്ടി തകര്‍ക്കുന്ന ഹിന്ദുമുന്നേറ്റത്തിന് മൂലക്കല്ലായി മുരുകന്‍; മുരുകന്റെ സ്കന്ദ ഷഷ്ഠി കവചത്തിന് പിന്നലെ കഥ അറിയാമോ?

എറണാകുളത്ത് മരിച്ച പെണ്‍കുട്ടിക്ക് പേവിഷബാധ ഉണ്ടായിരുന്നില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies