Categories: Cricket

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര: രോഹിത് ശര്‍മ നായകന്‍

Published by

മുംബയ് : ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു. ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചിത്. രോഹിത് ശര്‍മയാണ് നായകന്‍. ജസ്പ്രീത് ബുംറയാണ് ഉപമനായകന്‍.പരമ്പരയില്‍ അഞ്ച് മത്സരങ്ങളാണുളളത്.

വിരാട് കോഹ്‌ലി, ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്സ്വാള്‍, ശ്രേയസ് അയ്യര്‍, കെ.എല്‍ രാഹുല്‍, കെ.എസ് ഭരത്, ആവേശ് ഖാന്‍, പുതുമുഖം ധ്രുവ് ജുറെല്‍ എന്നിവര്‍ ടീമിലുണ്ട്. ഇഷാന്‍ കിഷന് പകരമാണ് ജുറെലിനെ ഉള്‍പ്പെടുത്തിയത്.

ഈ മാസം25നാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ഹൈദരാബാദിലാണ് ആദ്യ ടെസ്റ്റ്. ഫെബ്രുവരി രണ്ടിന് വിശാഖപട്ടണത്ത് രണ്ടാം ടെസ്റ്റ്.

ടീം : രോഹിത് ശര്‍മ്മ (ക്യാപറ്റന്‍), എസ് ഗില്‍, വൈ ജയ്സ്വാള്‍, വിരാട് കോഹ്ലി, എസ് അയ്യര്‍, കെ എല്‍ രാഹുല്‍ കെ എസ് ഭരത്, ധ്രുവ് ജൂറല്‍ , ആര്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍,കുല്‍ദീപ് യാദവ്,ആര്‍ ജഡേജ, മൊഹമ്മദ്. സിറാജ്, മുകേഷ് കുമാര്‍, ജസ്പ്രീത് ബുംറ , അവേഷ് ഖാന്‍.

 

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by