Monday, July 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഗുജറാത്തില്‍ 2 ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന് അദാനി; ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും; ഊര്‍ജ്ജ മേഖല ശക്തമാക്കുമെന്ന് ടാറ്റയും അംബാനിയും

കഴിഞ്ഞ ഉച്ചകോടിയില്‍ വാഗ്ദാനം ചെയ്ത 55,000 കോടി രൂപയില്‍ അദാനി ഗ്രൂപ്പ് ഇതിനകം തന്നെ 50,000 കോടിയും ചെലവഴിച്ചു. ആപ്പിള്‍ ടു എയര്‍പോര്‍ട്ട് ഗ്രൂപ്പ് ഇപ്പോള്‍ കച്ചില്‍ 30 ജിഗാവാട്ട് ശേഷിയുള്ള 25 ചതുരശ്ര കിലോമീറ്ററില്‍ ഒരു ഗ്രീന്‍ എനര്‍ജി പാര്‍ക്ക് നിര്‍മ്മിക്കുകയാണെന്ന് അദാനി പറഞ്ഞു.

Janmabhumi Online by Janmabhumi Online
Jan 10, 2024, 01:52 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ഗാന്ധിനഗര്‍: ബഹിരാകാശത്ത് നിന്ന് പോലും കാണാന്‍ കഴിയുന്ന ഒരു ഗ്രീന്‍ എനര്‍ജി പാര്‍ക്ക് നിര്‍മ്മിക്കുന്നതിനായി ഗുജറാത്തില്‍ രണ്ടു ലക്ഷം കോടി രൂപയിലധികം നിക്ഷേപിക്കുമെന്ന് ഗൗതം അദാനി. ഗാന്ധിനഗറില്‍ നടന്ന വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റിന്റെ 10ാം പതിപ്പിനെ അഭിസംബോധന ചെയ്തുകൊണ്ട് അദാനി ഗ്രൂപ്പ് തലവന്‍ നിക്ഷേപം ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പറഞ്ഞു.

കഴിഞ്ഞ ഉച്ചകോടിയില്‍ വാഗ്ദാനം ചെയ്ത 55,000 കോടി രൂപയില്‍ അദാനി ഗ്രൂപ്പ് ഇതിനകം തന്നെ 50,000 കോടിയും ചെലവഴിച്ചു. ആപ്പിള്‍ ടു എയര്‍പോര്‍ട്ട് ഗ്രൂപ്പ് ഇപ്പോള്‍ കച്ചില്‍ 30 ജിഗാവാട്ട് ശേഷിയുള്ള 25 ചതുരശ്ര കിലോമീറ്ററില്‍ ഒരു ഗ്രീന്‍ എനര്‍ജി പാര്‍ക്ക് നിര്‍മ്മിക്കുകയാണെന്ന് അദാനി പറഞ്ഞു.

2014 മുതല്‍, ജിഡിപിയില്‍ 185 ശതമാനം വളര്‍ച്ചയും പ്രതിശീര്‍ഷ വരുമാനത്തില്‍ 165 ശതമാനം വളര്‍ച്ചയും ഇന്ത്യ കൈവരിച്ചു, ഇത് ജിയോപൊളിറ്റിക്കല്‍, പാന്‍ഡെമിക് സംബന്ധമായ വെല്ലുവിളികള്‍ കണക്കിലെടുക്കുമ്പോള്‍ സമാനതകളില്ലാത്തതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ നടന്ന ഉച്ചകോടിയില്‍ അദാനി പറഞ്ഞു.

റിലയന്‍സ് ഇന്‍ഡസ്ട്രീസിലെ മുകേഷ് അംബാനി ഉള്‍പ്പെടെയുള്ള മറ്റ് വ്യവസായികളും നിക്ഷേപങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഗുജറാത്തില്‍ കാര്‍ബണ്‍ ഫൈബര്‍ സൗകര്യം സ്ഥാപിക്കാനാണ് റിലയന്‍സ് ലക്ഷ്യം വയ്‌ക്കുന്നത്. തന്റെ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇന്ത്യയിലെ ആദ്യത്തെയും ലോകോത്തരവുമായ കാര്‍ബണ്‍ ഫൈബര്‍ സൗകര്യം ഹാസിറയില്‍ സ്ഥാപിക്കുമെന്ന് ചടങ്ങില്‍ സംസാരിച്ച മുകേഷ് അംബാനി പറഞ്ഞു. റിലയന്‍സ് അന്നും ഇന്നും എന്നും ഒരു ഗുജറാത്തി കമ്പനിയായി തുടരുമെന്നും അംബാനി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലുടനീളം ലോകോത്തര ആസ്തികളും ശേഷികളും സൃഷ്ടിക്കുന്നതിനായി റിലയന്‍സ് 150 ബില്യണ്‍ ഡോളറിലധികം (12 ലക്ഷം കോടി) നിക്ഷേപിച്ചു. ഇതില്‍ മൂന്നിലൊന്ന് നിക്ഷേപം ഗുജറാത്തില്‍ മാത്രമാണ്. ഹരിത വളര്‍ച്ചയില്‍ ഗുജറാത്തിനെ ആഗോള തലത്തില്‍ എത്തിക്കുന്നതിന് കമ്പനി സംഭാവന നല്‍കും. 2030ഓടെ പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജത്തിലൂടെ ഗുജറാത്തിന്റെ ലക്ഷ്യത്തിന്റെ പകുതിയും നിറവേറ്റാന്‍ ഞങ്ങള്‍ സഹായിക്കുമെന്ന് റിലയന്‍സ് മേധാവി പറഞ്ഞു.

ജാംനഗറില്‍ 5,000 ഏക്കറില്‍ ധീരുഭായ് അംബാനി ഗ്രീന്‍ എനര്‍ജി ഗിഗാ കോംപ്ലക്‌സ് നിര്‍മ്മിക്കാന്‍ റിലയന്‍സ് ആരംഭിച്ചതായി അംബാനി പറഞ്ഞു. ഇത് വന്‍തോതില്‍ ഹരിത തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ഹരിത ഉല്‍പന്നങ്ങളുടെയും വസ്തുക്കളുടെയും ഉല്‍പ്പാദനം പ്രാപ്തമാക്കുകയും സംസ്ഥാനത്തെ അത്തരം ചരക്കുകളുടെ മുന്‍നിര കയറ്റുമതിക്കാരാക്കുകയും ചെയ്യും, 2024 രണ്ടാം പകുതിയില്‍ തന്നെ ഇത് പുറത്തിറക്കാന്‍ കമ്പനി തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

Tags: Adani green energyNarendra ModiGautam adaniTata GroupGUJARATreliance GroupAdani groupMukesh Ambani
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഹമ്മദാബാദ് വിമാനാപകടം ; ഭൂരിഭാഗം ദുരന്ത ബാധിതർക്കും നഷ്ടപരിഹാരം നൽകി എയർ ഇന്ത്യ

World

ഇന്ത്യയിൽ നിന്നും ആയുധങ്ങൾ വേണം ; പ്രതിരോധ സഹകരണം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് പ്രധനമന്ത്രിയോട് ചർച്ച നടത്തി ഘാന പ്രസിഡന്റ്

India

ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണവിതരണ-എണ്ണസംസ്കരണ കമ്പനിയാകാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ്

India

ജിയോ ഏറ്റവും വലിയ റിസ്കായിരുന്നുവെന്നും തോറ്റാലും അത് ഏറ്റവും വലിയ കടമയായി കരുതിയേനെ: മുകേഷ് അംബാനി

India

ജനിച്ചു വളർന്ന വിശ്വാസങ്ങളെ നെഞ്ചോട് ചേർത്ത് അദാനി : ജഗന്നാഥഭഗവാനെ വന്ദിച്ച് രഥയാത്രയിൽ പങ്കാളിയായി

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ മദ്യനിരോധനം സാധ്യമല്ലെന്ന് മന്ത്രി എംബി രാജേഷ്,നാടിന് ഗുണം ചെയ്യുന്ന കാര്യത്തെ എതിര്‍ക്കരുതെന്നും മന്ത്രി

നിപ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു, 9 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

തൃശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭവം: സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി

എല്‍സ 03 കപ്പല്‍ അപകടം: എംഎസ്സിയുടെ മറ്റാരു കപ്പല്‍ കസ്റ്റഡിയില്‍  വയ്‌ക്കണമെന്ന് ഹൈക്കോടതി, 9531 കോടി രൂപയാണ് നഷ്ടപരിഹാരം വേണമെന്ന് സര്‍ക്കാര്‍

രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയത് നിയമവിരുദ്ധമായി :ഡോ.സിസ തോമസ് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

പത്തനംതിട്ടയിലെ പാറമട അപകടം: ഒരു മൃതദേഹം കണ്ടെത്തി

സ്വകാര്യ ആശുപത്രിയിലെ ചികിത്സയിലാണ് ജീവന്‍ രക്ഷപ്പെട്ടത് : മന്ത്രി സജി ചെറിയാന്‍

ഗുരുപൂർണ്ണിമ ദിനത്തിനായി വ്രതം നോറ്റിരുന്ന ഭക്തർക്ക് നൽകിയ തക്കാളിക്കറിയിൽ ആട്ടിറച്ചി കഷണം ; ധാബ സീൽ ചെയ്തു

തുർക്കിക്ക് തിരിച്ചടി ; സുരക്ഷാ ക്ലിയറൻസ് റദ്ദാക്കുന്നതിനെതിരെ സെലിബി കമ്പനി നൽകിയ ഹർജി ഹൈക്കോടതി തള്ളി

ഗുരുവായൂർ ക്ഷേത്രത്തിലേക്കുള്ള സംഭാവനകൾ ഡിജിറ്റലായി നൽകാവുന്ന പുതിയ സൗകര്യത്തിന്റെ ഉടമ്പടിപത്രം ഫെഡറൽ ബാങ്ക് ഗവർമെന്റ് ബിസിനസ് സൗത്ത് ഹെഡ് കവിത കെ നായർ ഗുരുവായൂർ ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്ററായ കെ പി വിനയന് കൈമാറുന്നു. ദേവസ്വം ചീഫ് ഫിനാൻസ് ആൻഡ് അക്കൗണ്ട് ഓഫീസർ സജിത്ത് കെ പി, എസ്റ്റാബ്ലിഷ്‌മെന്റ് സ്റ്റാഫ് അപർണ, ഫെഡറൽ ബാങ്ക് ഗവർമെന്റ് ബിസിനസ് കേരളാ ഹെഡ് അനീസ് അഹമ്മദ്, ബാങ്കിന്റെ ഗുരുവായൂർ ശാഖാ മാനേജർ അഭിലാഷ് എം ജെ, ദീപക് ഡെന്നി എന്നിവർ സമീപം

ലോകത്തെവിടെ നിന്നും ഗുരുവായൂർ ക്ഷേത്രത്തിൽ ഡിജിറ്റലായി സംഭാവന നൽകാം; പുതിയ സൗകര്യം ഒരുക്കി ഫെഡറൽ ബാങ്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies