Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പ്രൊഫ. കെ.കെ. കൃഷ്ണന്‍ നമ്പൂതിരി നവതി നിറവില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2024, 07:33 pm IST
inKerala

സാംസ്‌കാരിക പൈതൃകത്തിനു മാതൃകാപരമായ സംഭാവനകള്‍ നല്‍കിയ പ്രൊഫ. കെ.കെ. കൃഷ്ണന്‍ നമ്പൂതിരി നവതിയുടെ നിറവില്‍. വൈദിക സംസ്‌കാരം, സംസ്‌കൃതം, ഹിന്ദി, ഇംഗ്ലീഷ് സാഹിത്യം, അദ്ധ്യാപനം, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ പ്രതിഭ തെളിയിച്ച കൃഷ്ണന്‍ നമ്പൂതിരി, ജന്മഭൂമി സംസ്‌കൃതി പേജില്‍ ഉള്‍പ്പെടെ ദിനപത്രങ്ങളിലും മറ്റു പല ആനുകാലികങ്ങളിലും, ഭാരതീയ പാരമ്പര്യത്തിന്റെ മൂല്യം പരിചയപ്പെടുത്തി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.

ഹിന്ദി, മലയാളം, ഇംഗ്ലീഷ്, സംസ്‌കൃതം എന്നീ ഭാഷകളില്‍ 20 ലധികം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സാഹിത്യകൃതികള്‍ക്ക് ദേശീയ, അന്തര്‍ദേശീയ തലത്തില്‍ നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ‘ഗണിത് കെ അദ്ഭുത് മനീഷി ശ്രീനിവാസ രാമാനുജന്‍’എന്ന കൃതിക്ക് മുന്‍ രാഷ്‌ട്രപതി ശങ്കര്‍ ദയാല്‍ ശര്‍മ്മ യില്‍ നിന്നും 1993ല്‍ ദേശീയ അവാര്‍ഡ് കരസ്ഥമാക്കി. വേദങ്ങള്‍, ബ്രാഹ്മണങ്ങള്‍, ആരണ്യകങ്ങള്‍, ഉപനിഷത്തുക്കള്‍, ശാസ്ത്രങ്ങള്‍, ദര്‍ശനങ്ങള്‍, സ്മൃതികള്‍, ഇതിഹാസങ്ങള്‍ ഇങ്ങനെ അനേക ഗ്രന്ഥങ്ങളിലായി വ്യാപിച്ചു കിടന്നിരുന്ന സംസ്‌കാരത്തെ ക്രോഡീകരിച്ച് എഴുതിയ ‘ഹിന്ദു ധര്‍മ്മ സ്വരൂപം’ എന്ന കൃതി വൈജ്ഞാനികസാഹിത്യലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.

കേരളത്തിലെ വിവിധ സര്‍ക്കാര്‍ കോളേജുകളില്‍ അധ്യാപകനായിരുന്ന കൃഷ്ണന്‍ നമ്പൂതിരി യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഹിന്ദി വകുപ്പ് മേധാവിയായി വിരമിച്ചു. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല, ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലുംഅദ്ധ്യാപനം നടത്തി. വിവിധ മന്ത്രാലയങ്ങളില്‍ ഉപദേഷ്ടാവ്, ശ്രീ ശങ്കര ട്രസ്റ്റിന്റെ കൗണ്‍സില്‍ അംഗം, ശ്രീ രാഘവേശ്വരം ദേവസ്വത്തിന്റെയും വേദപാഠശാലയുടെയും രക്ഷാധികാരി തുടങ്ങിയ സ്ഥാനം വഹിച്ചിട്ടുണ്ട്. തിരുവനന്തപുരം ഹിന്ദു സീനിയേഴ്‌സ് സിറ്റിസണ്‍സ് ഫോറം, ഭാരതീയ വിചാരകേന്ദ്രം, പ്രാചീന വൈദിക സംസ്‌കാരം പ്രചരിപ്പിക്കുന്ന ഹിന്ദു പാര്‍ലമെന്റ് എന്നിവയിലും സജീവമായിരുന്നു.

യജുര്‍വേദം സാധ്യായം ചെയ്യുന്ന ചുരുക്കം ചിലരില്‍ കൃഷ്ണന്‍ നമ്പൂതിരി വേദപാഠശാലയുടെ രക്ഷാധികാരിയുമാണ്. ആത്മീയ പ്രചാരണം, വേദങ്ങള്‍, വിവിധ മത സാംസ്‌കാരിക പൈതൃകം, ധാര്‍മിക മൂല്യങ്ങള്‍ എന്നിവയില്‍ അദ്ദേഹത്തിന്റെ വിലയേറിയ സംഭാവനകള്‍ പ്രാദേശികമായും സംസ്ഥാനവ്യാപകമായും ദേശീയ അന്തര്‍ദേശീയമായും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. വേദങ്ങളിലും പുരാണങ്ങളിലും താല്‍പ്പര്യം വളര്‍ത്തിയെടുക്കുക മാത്രമല്ല, അറിവ് നല്‍കുന്നതിനും ശ്രദ്ധിച്ചിരുന്ന കൃഷ്ണന്‍ നമ്പൂതിരി, ധര്‍മ്മം, സംസ്‌കാരം, എന്നിവയുടെ പ്രചരണത്തില്‍ നിസ്വാര്‍ത്ഥമായ ജീവിത യാത്രയാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

വേദങ്ങളെക്കുറിച്ചുള്ള അഗാധമായ അറിവിന് പുറമേ ഭാരതീയ സംസ്‌കൃതിയുടെ വാഹകന്‍ കൂടിയായ കൃഷ്ണന്‍ നമ്പൂതിരി ആത്മീയ, സാമൂഹിക സാഹിത്യ മേഖലകളിലും ഔദ്യോഗിക രംഗത്തും ഒരുപോലെ വിളങ്ങുന്ന അതുല്യനായൊരു വ്യക്തിത്വമാണ് .

ലീലാദേവി ആണ് പത്‌നി. ഹരികൃഷ്ണന്‍ നമ്പൂതിരി, ശ്രീലത, മഞ്ജു എന്നിവര്‍ മക്കള്‍.

 

Tags: 90th BirthdayProf. K.K. Krishnan Namboothiri
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

യജ്ഞത്തിന്റെ മഹത്വവും പൊരുളും

Samskriti

ഭഗവദ്ഗീത: ഹിന്ദുത്വത്തിന്റെ അടിസ്ഥാന ഗ്രന്ഥം

പുതിയ വാര്‍ത്തകള്‍

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

‘ സവിശേഷതകൾ നിറഞ്ഞ വി​ഗ്രഹമായൊന്നും എന്നെ ആരും കാണണ്ട ; പോകുന്നവരും വരുന്നവരും പറയുന്നതിന് ഉത്തരം പറയാനാണോ ഞാൻ ഇരിക്കുന്നത് ‘

അനധികൃത സ്വത്ത് സമ്പാദനം; മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ, വിധി പറഞ്ഞത് കോട്ടയം വിജിലൻസ് കോടതി

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു; കക്കാട് സ്വദേശി അരുണ്‍ ഗുരുതരാവസ്ഥയിൽ

ഓപ്പറേഷൻ തൂഫാൻ വലയിൽ കോൺഗ്രസ് നേതാവും; രാസലഹരി ഉപയോഗത്തിനിടെ പിടിയിലായത് തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ്

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.