Wednesday, October 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ
Home
Samskriti

യജ്ഞത്തിന്റെ മഹത്വവും പൊരുളും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2024, 08:15 pm IST
inSamskriti

സൃഷ്ടിയുടെ ആരംഭകാലത്ത് ലീലാവതാരങ്ങള്‍ ഒന്നും തന്നെ നടന്നിരുന്നില്ല. അതുകൊണ്ടുതന്നെ ഭഗവാന്റെ അദ്ഭുതകര്‍മ്മങ്ങളും അവയെ ആസ്പദിച്ചുള്ള അപദാനങ്ങളും ജനതാദ്ധ്യേത്തില്‍ പ്രസിദ്ധമായിട്ടുമുണ്ടായിരുന്നില്ല. സൃഷ്ടിയുടെ ആരംഭകാലത്തെ ജഗത്തിന്റെ സ്ഥിതി ഋഗ്വേദത്തിലെ ‘നാസദീയസൂക്ത’ത്തില്‍ ഇങ്ങനെ വ്യക്തമാക്കിയിരിക്കുന്നു. ‘ആരംഭത്തില്‍ ഇത് അസത്തും അല്ലായിരുന്നു, സത്തും അല്ലായിരുന്നു. ദിവസവും ഇല്ലായിരുന്നു, രാത്രിയുമില്ലായിരുന്നു. മൃത്യുവും അമൃതത്വവും ഒന്നും ഇല്ലായിരുന്നു. (ദ്രവ്യത്തിനു തങ്ങാനുള്ള) വ്യോമവും (ദ്രവ്യമായ) രജസ്സും ഇല്ലാ യിരുന്നു. സൃഷ്ടിയുടെ അഭിവ്യഞ്ജകമായ യാതൊരു ചിഹ്നവും പ്രകടമായിരുന്നില്ല.’
‘ആ സമയത്ത് ഒരേ ഒരു തത്ത്വം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് കാറ്റില്ലാതെ തന്നെ ശ്വസിക്കുന്നുണ്ടായിരുന്നു. അത് അതിന്റെ സ്വാഭാവികമായ ശക്തിയാല്‍ തന്നെ ജീവിക്കുന്നുണ്ടായിരുന്നു.’

‘നാസദസീന്നോ സദാസീത്തദാനീം
നാസീദ്രജോ നോവ്യോമാ പരോയത്’

‘ആനീദവാതം സ്വധയാതദേകം
തസ്മാദ്ധാന്യന്നപരം കിം ചനാസഃ’

(ഋഗ്വേദം)

ഈ സ്ഥിതിയില്‍ നിന്ന് വിശ്വവും അതിന്‍മേല്‍ പരിവ്യാപ്തമായും പത്തംഗുലം ഉയര്‍ന്നും അസംഖ്യം ശിരസ്സുകളും അസംഖ്യം നേത്രങ്ങളും അസംഖ്യം പാദങ്ങളുമുള്ള ഒരു ബൃഹത് ചൈതന്യം വിരാട്പുരുഷന്‍ ആവിര്‍ഭവിച്ചെന്നും ആ വിരാട്പുരുഷനില്‍നിന്ന് വേറൊരു പുരുഷന്‍ ഉണ്ടായിവന്നെന്നും ആ പുരുഷനെ യജ്ഞപശുവായി സ്വീകരിച്ച്, ഹവിസ്സായി സ്വീകരിച്ച് ദേവന്മാര്‍ അജ്ഞാതമായ ചൈതന്യവസ്തുവിനെ യജ്ഞപുരുഷനായി സങ്കല്പ്പിച്ച് ആ യജ്ഞപുരുഷനുവേണ്ടി യജ്ഞനായി കണ്ട് ഒരു മഹായജ്ഞം അനുഷ്ഠിച്ചെന്നും അതില്‍ നിന്നും ലോകത്തിന്റെ ആദ്യധര്‍മ്മങ്ങള്‍ ആവിര്‍ഭവിച്ചെന്നും മറ്റുമായ അത്യന്തം രഹസ്യാത്മകമായ അര്‍ത്ഥങ്ങളുള്ള പുരുഷസൂക്തം ഋഗ്വേദീയ ഋഷി വര്‍ണിക്കുന്നു.

‘യജ്ഞേന യജ്ഞമയജന്തദേവാ
സ്താനിധര്‍മ്മാണി പ്രഥാമാ
ന്യാസന്‍’

സൃഷ്ടിയുടെ തുടക്കം അവിടെയായിരുന്നു. അവിടെ നിന്ന് യുഗങ്ങള്‍ പിന്നിട്ടപ്പോള്‍ ബ്രഹ്മാദികളും അദ്ദേഹം വഴി പ്രജാപതികളും സനകാദികളും ബ്രഹ്മാവിന്റെ രണ്ടു ശരീരഭാഗങ്ങളില്‍ നിന്ന് സ്വയംഭൂവായ ആദ്യമനുവും അതേപോലെ സ്വയംഭൂ തന്നെയായ ശതരൂപാദേവിയും ഉണ്ടായി വന്നെന്നും ആ സമയം സൃഷ്ടിക്കുള്ള വാസസ്ഥാനത്തെപ്പറ്റി ബ്രഹ്മാവ് ചിന്തിച്ചെന്നും അപ്പോള്‍ എല്ലാവരേയും അദ്ഭുതപ്പെടുത്തിക്കൊണ്ട് ആ കാറ്റില്ലാതെ തന്നെ ശ്വസിക്കുന്നതായി പറയപ്പെട്ട സത്താവിശേഷം തന്നെ ആദിവരാഹമായി അവതരിച്ച് ഭൂമിയെ സമുദ്ധരിച്ച് സ്ഥിരമാക്കി നിര്‍ത്തിയെന്നും മറ്റുമായി കഥാവര്‍ണന തുടരുന്നു. അപ്പോള്‍ ആദ്യമായി ആവിര്‍ഭവിച്ച വരാഹരൂപത്തെ യജ്ഞനും യജ്ഞപുരുഷനുമായി മാത്രമേ ബ്രഹ്മാദികള്‍ക്ക് കാണാന്‍ കഴിഞ്ഞിരുന്നുള്ളൂ. അതാണ് അവരുടെ സ്തുതി പൂര്‍ണ്ണമായും യജ്ഞാത്മകമായത്. ഭഗവാന്‍ യജ്ഞവരാഹമൂര്‍ത്തിയായി സങ്കല്പിക്കപ്പെട്ടുതും അതുകൊണ്ടാണ്. ‘യജ്ഞോവൈവിഷ്ണുഃ’ എന്ന പ്രസിദ്ധമായ ഋഗ്വേദവാക്യത്തിന്റെ പൊരുളും അവിടെ കാണാം. ആ കാലം മുതല്‍ യജ്ഞം കൊണ്ടാണ് എല്ലാം നേടേണ്ടത് എന്ന ധാരണ ബലപ്പെട്ടു. പില്‍ക്കാലത്തുണ്ടായ ശ്രീകൃഷ്ണാവതാരത്തില്‍ ഗീതാചാര്യനായ ഭഗവാന്‍ ഇതിനെ അനുസ്മരിച്ചുകൊണ്ടായിരിക്കാം ഇങ്ങനെ അരുളിച്ചെയ്തത്. പണ്ടു സൃഷ്ടിയുടെ ആരംഭകാലത്ത് പ്രജാപതി (ബ്രഹ്മാവ്) യജ്ഞങ്ങളോടുകൂടി പ്രജകളെ സൃഷ്ടിച്ചിട്ട് പറയുകയുണ്ടായി ‘ഈ യജ്ഞം കൊണ്ട് നിങ്ങള്‍ക്ക് അഭിവൃദ്ധിയുണ്ടാകും. ഈ യജ്ഞം നിങ്ങളുടെ ഇഷ്ടമായ വിഷയങ്ങളെ കറന്നെടുക്കാവുന്ന കാമധേനുവാകട്ടെ. ഈ യജ്ഞമാണ് നിങ്ങളുടെ സന്താനങ്ങള്‍ക്കും ഭോഗ്യവസ്തുക്കള്‍ക്കും അഭിവൃദ്ധികാരണമാകുന്നത്.’

‘സഹയജ്ഞാഃ പ്രജാഃസൃഷ്ട്വാ പുരോവാച പ്രജാപതിഃ
അനേന പ്രസവിഷ്യദ്ധ്വമേഷവോസ്തിഷ്ടകാമധുക്’
(ഭഗവദ്ഗീത)

(പ്രൊഫ. കെ.കെ. കൃഷ്ണന്‍ നമ്പൂതിരിയുടെ ‘ഹിന്ദുധര്‍മസ്വരൂപം’ ഗ്രന്ഥത്തിലെ ‘തെറ്റിദ്ധരിക്കപ്പെട്ട ചില അവതാരകഥകള്‍ എന്ന അധ്യായത്തില്‍ നിന്ന്)

 

Tags: ഹിന്ദുധര്‍മസ്വരൂപംstruggleProf. K.K. Krishnan NamboothiriHindu Dharma Swarupa
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

കടം കൊടുത്തപണം തിരികെ വാങ്ങിയെടുക്കാന്‍ ഇനി പാടു പെടും,നിര്‍ബന്ധിക്കുന്നതു പോലും കുറ്റകരം!

Samskriti

ഭാരതപരിക്രമവും പ്രകരണഗ്രന്ഥ നിര്‍മിതിയും

Samskriti

ജീവിതദൗത്യവുമായി പ്രവര്‍ത്തനപന്ഥാവിലേക്ക്…

Samskriti

രസാതലത്തിലെ ഭൂമിയെ തേടി

Samskriti

അവതാരങ്ങള്‍ക്ക് അനുയോജ്യമായ രൂപങ്ങള്‍

വിചാരം — വാർത്തയ്ക്കപ്പുറം, നിലപാടുകളും വിശകലനങ്ങളും
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ

പുതിയ വാര്‍ത്തകള്‍

പാറ്റയുടെ കോലം കത്തിച്ചതിനെതിരെ പരാതി നൽകി ആം ആദ്മി, മനപ്പൂർവം മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം

ടൈഗർ ഷ്രോഫിനെതിരെയുള്ള വധശ്രമം: ലക്ഷ്യമിട്ടത് സൽമാൻ ഖാനെ, സെക്യൂരിറ്റി അതിശക്തമായതിനാൽ പദ്ധതി പാളി- ക്രൈംബ്രാഞ്ച്

‘ഭാരതം മുഴുവൻ വിജയദശമി ആഘോഷങ്ങളിൽ മുഴുകുമ്പോൾ നെഗറ്റീവ് എനർജികൾ രാജ്യത്ത് ഇല്ലാതിരിക്കുന്നതാണ് നല്ലത്’: രാഹുൽ ഗാന്ധിക്കെതിരെ ജിതിൻ

പാട്ടുകാരി മ്യൂസിക് വീഡിയോ യൂട്യൂബ് റിലീസ് മുഖ്യമന്ത്രി നിര്‍വഹിച്ചു

ഫ്രാന്‍സ് തീവ്ര ഇസ്ലാമിക ശക്തികളുടെ കടന്നുകയറ്റത്തിന് ഇരയായി: മാക്രോണിന് മുന്നറിയിപ്പ് നല്‍കിയിരുന്നു- നെതന്യാഹു

മുൻകൂട്ടി അനുമതി വാങ്ങിയില്ല: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രൂപം കത്തിച്ചവർ കസ്റ്റഡിയിൽ

ദൽഹിയിൽ ലാൽ ഹിറ്റ് ജനതാ പാർട്ടി’യുടെ പ്രതിഷേധം: CJP പ്രവർത്തകരുടെയും രാഹുൽ ഗാന്ധി, പ്രകാശ് രാജ്, ധ്രുവ് രാഠി എന്നിവരുടെയും രൂപങ്ങൾ കത്തിച്ചു

കാര്യവിജയം, പരീക്ഷാവിജയം, നേട്ടം, സാമ്പത്തിക ലാഭം, എന്നിവ കാണുന്നു

ഇന്ന് വിദ്യാരംഭം; ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വിപുലമായ ക്രമീകരണങ്ങൾ: ആദ്യാക്ഷരം കുറിയ്‌ക്കുന്ന പിഞ്ചോമനകൾക്ക് വിജയദശമി ആശംസകൾ

എറണാകുളത്ത് കൊലക്കേസ് പ്രതിയുടെ ആക്രമണത്തിൽ രണ്ട് പൊലീസുകാർക്ക് കുത്തേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.