Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

അമിത സൗജന്യം സമ്പദ്‌വ്യവസ്ഥ തകര്‍ക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2024, 01:28 am IST
inEditorial

തെരഞ്ഞെടുപ്പില്‍ അനിയന്ത്രിതമായി സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന രീതിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുള്ള മുന്നറിയിപ്പ് രാഷ്‌ട്രീയപാര്‍ട്ടികള്‍ ഗൗരവത്തിലെടുക്കണം. എങ്ങനെയും അധികാരം പിടിക്കുകയെന്ന ലക്ഷ്യത്തോടെ അടുത്തിടെയായി പ്രതിപക്ഷ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ജനങ്ങള്‍ക്ക് വലിയ തോതില്‍ സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്നതിനെതിരെ പല കോണുകളില്‍നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ചീഫ് സെക്രട്ടറിമാരുടെ യോഗത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.

സംസ്ഥാനങ്ങളുടെ സാമ്പത്തികസ്ഥിതി നോക്കി വേണം സൗജന്യങ്ങള്‍ പ്രഖ്യാപിക്കാനെന്നും, അല്ലാത്തപക്ഷം അത് വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന ആശങ്കയും യോഗം രേഖപ്പെടുത്തി. സമീപകാലത്ത് ശ്രീലങ്കയിലുണ്ടായ വന്‍ സാമ്പത്തികക്കുഴപ്പങ്ങളെ ഓര്‍മപ്പെടുത്തുകയും ചെയ്തു. തെരഞ്ഞെടുപ്പ് വിജയത്തിനായി ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിലൂടെ ചില സംസ്ഥാനങ്ങളുടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നുണ്ടെന്നും, ഇത്തരം സാഹചര്യങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടാല്‍ രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെയും അതു ബാധിക്കുമെന്നും ചീഫ് സെക്രട്ടറിമാരുടെ യോഗം മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. മൂലധനനിക്ഷേപത്തില്‍ വന്‍ വര്‍ധന വരുത്തണമെന്നും, ബജറ്റിനു പുറത്തുനിന്നുള്ള കടമെടുപ്പുകള്‍ നിയന്ത്രിക്കണമെന്നും നിര്‍ദേശിച്ച യോഗം, രാജ്യത്ത് പൊതുവികസന അജണ്ട തയ്യാറാക്കണമെന്നും, ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ ക്ഷേമപദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കണമെന്നും നിര്‍ദേശിച്ചിരിക്കുകയാണ്. നിരുത്തരവാദപരമായി സൗജന്യങ്ങള്‍ വാരിവിതറുന്നതിനു പകരം വീട്, വൈദ്യുതി, കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയവയില്‍ ശ്രദ്ധയൂന്നിയുള്ള പദ്ധതികളാണ് നടപ്പാക്കേണ്ടതെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരിക്കുകയാണ്.

കേന്ദ്ര സര്‍ക്കാരിന്റെ ഈ നടപടി ഒട്ടും അപ്രതീക്ഷിതമല്ല. തെരഞ്ഞെടുപ്പു വേളയില്‍ സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചിരുന്നു. വോട്ടര്‍മാരെ വിലയ്‌ക്കെടുക്കുന്നതിന് തുല്യമായ ഈ നടപടി ജനാധിപത്യ സംവിധാനത്തെ പ്രഹസനമാക്കുകയും, വലിയ അഴിമതിക്ക് വഴിയൊരുക്കുകയും ചെയ്യുമെന്ന് ഹര്‍ജിയില്‍ പറയുകയുണ്ടായി. 2013 ല്‍ സമാനമായ ഒരു ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചിരുന്നു. എന്നാല്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കുന്നത് തടയാനാവില്ലെന്നും, ജനപ്രാതിനിധ്യ നിയമപ്രകാരം അത് അവരുടെ അവകാശമാണെന്ന് വിധിക്കുകയുമാണ് കോടതി ചെയ്തത്. ഈ വിധി പുനഃപരിശോധിക്കണമെന്ന ആവശ്യമാണ് പുതിയ ഹര്‍ജിയില്‍ ഉന്നയിച്ചത്. പ്രശ്‌നം വളരെ ഗുരുതരമാണെന്നു വിലയിരുത്തിയ കോടതി ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടക്കണമെന്ന് പറയുകയും ചെയ്തിരുന്നു. സൗജന്യ വാഗ്ദാനങ്ങള്‍ സംബന്ധിച്ച് രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ ഒരു പൊതുതീരുമാനമുണ്ടാവണമെന്നും, അവരാണിത് ചെയ്യുന്നതെന്നും കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി. പ്രശ്‌നം ഗുരുതരമായതിനാല്‍ എന്തുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ഒരു സര്‍വകക്ഷി യോഗം വിളിക്കാത്തതെന്നും കോടതി ചോദിച്ചിരുന്നു. കോടതിയുടെ ഭാഗത്തുനിന്ന് ഇങ്ങനെയുള്ള പ്രതികരണം ഉണ്ടായശേഷവും നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ സൗജന്യ വാഗ്ദാനങ്ങളുടെ പെരുമഴ തന്നെ സൃഷ്ടിക്കുകയുണ്ടായി. ഇതിലൂടെ കര്‍ണാടകയിലും ഹിമാചല്‍പ്രദേശിലുമൊക്കെ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കുകയും ചെയ്തു. അധികാരത്തില്‍ വരാനുള്ള കുറുക്കുവഴി ഇതാണെന്ന തീരുമാനത്തില്‍ പല പാര്‍ട്ടികളും എത്തിച്ചേര്‍ന്നിരിക്കുകയാണ്.

തുടര്‍ച്ചയായി രണ്ട് പൊതുതെരഞ്ഞെടുപ്പുകളില്‍ വര്‍ധിച്ച ഭൂരിപക്ഷത്തോടെയും നിരവധി നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബിജെപി അധികാരത്തില്‍ വന്നത് പ്രതിപക്ഷ പാര്‍ട്ടികളെ കുറച്ചൊന്നുമല്ല അമര്‍ഷംകൊള്ളിക്കുന്നത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളാണ് ബിജെപിക്ക് നിരന്തരം വിജയങ്ങള്‍ സമ്മാനിക്കുന്നതെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് അറിയാം. സര്‍ക്കാരിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ കുപ്രചാരണങ്ങളൊന്നും ജനങ്ങള്‍ക്കിടയില്‍ വിലപ്പോവുന്നില്ല. ഈ സാഹചര്യത്തിലാണ് സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്ത് ജനങ്ങളുടെ പിന്തുണ നേടാന്‍ കോണ്‍ഗ്രസ്സിനെയും എഎപിയെയും പോലുള്ള പാര്‍ട്ടികള്‍ തീരുമാനിച്ചത്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇങ്ങനെ ചില വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് മുന്നോട്ടുവച്ചെങ്കിലും ജനങ്ങള്‍ അതില്‍ വീണില്ല. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അധികാരത്തില്‍ വരാന്‍ കഴിഞ്ഞത് സൗജന്യ വാഗ്ദാനങ്ങളുടെ ബലത്തിലാണെന്ന വിലയിരുത്തലില്‍ അടുത്തിടെ നടന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന, മിസ്സോറാം നിയമസഭാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് ഈ തന്ത്രം ആവര്‍ത്തിച്ചു. എന്നാല്‍ തെലങ്കാനയിലൊഴികെ വന്‍ തിരിച്ചടിയാണ് ലഭിച്ചത്. കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കിയ കോണ്‍ഗ്രസ് സൗജന്യങ്ങള്‍ നല്‍കാന്‍ പണം കണ്ടെത്താനാവാത്ത സ്ഥിതിയിലാണ്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കേണ്ട പണം നിരുത്തരവാദപരമായി ചെലവഴിക്കുന്നതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കും. ഇക്കാര്യത്തില്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. അധികാരത്തിനുവേണ്ടി ജനങ്ങളെ വിലയ്‌ക്കെടുക്കാന്‍ ശ്രമിക്കുന്നതിനെതിരെ അവര്‍ക്കിടയില്‍ വന്‍ബോധവല്‍ക്കരണവും നടക്കണം.

 

Tags: chief secretaryPrime Minister Modi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചിപ്പ് നിർമ്മാണത്തിനുള്ള പ്രിയപ്പെട്ട കേന്ദ്രമായി ഭാരതം മാറുന്നു: സെമികോൺ ഇന്ത്യ 2026-ൽ പ്രധാനമന്ത്രി മോദി

India

വികസിത ഭാരതം കെട്ടിപ്പടുക്കാൻ രാജ്യം മയക്കുമരുന്ന് വിമുക്തമാകണം : മൻ കി ബാത്തിൽ യുവാക്കളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

India

രാജ്യം കണ്ട അസാധാരണ രാഷ്‌ട്രതന്ത്രജ്ഞൻ : മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ എട്ടാം ചരമവാർഷികത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി മോദി

Kerala

വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി, ഉത്തരവിനെക്കുറിച്ച് അറിയില്ല, ചീഫ് സെക്രട്ടറിക്കെതിരെ നടപടി വരുമോ?

India

‘പ്രധാനമന്ത്രി മകൾക്ക് പുതുജീവൻ നൽകി’: മകൾക്ക് ക്ഷമ നൽകിയതിന് മോദിയോട് നന്ദി പറഞ്ഞ് കൗമാരക്കാരിയുടെ അമ്മ ,  ദത്തെടുക്കാനും അഭ്യർത്ഥന 

പുതിയ വാര്‍ത്തകള്‍

കോടിപതികളുമായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള സൗഹൃദം; കേരളത്തെ ഒന്നാകെ തുക്കിവില്‍ക്കുമോ?

മേഘാലയ നിയമസഭയിൽ ബിജെപിയിലേക്ക് 8 എഇഎൽഎമാർകൂടി ചേർന്നു

റെയിൽ സുരക്ഷയിൽ പുതിയ നാഴികക്കല്ല്: ‘കവച് 4.0’ പരീക്ഷണം വൻ വിജയം

ഹരിദ്വാറിൽ പതഞ്ജലി ആയുർവേദ ഗുരുകുലം തുറന്നു; ലോകത്ത് ആദ്യത്തേത്…

കേരളത്തിൽ അതിശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

ശബരിമല സ്ട്രോങ് റൂമിൽ നിന്ന് സ്വർണക്കിരീടം കാണാതായി; നഷ്ടപ്പെട്ടത് 55 പവന്‍, നിലവില്‍ സ്‌ട്രോങ് റൂമിലുള്ളത് മുക്കുപണ്ടം

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

ഹിന്ദു ഐക്യവേദി നേതാക്കള്‍ ശബരിമല സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍

മണ്ഡലകാല മുന്നൊരുക്കം സ്തംഭനത്തില്‍; പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.