Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുട്ടിക്കര്‍ഷകനെ നെഞ്ചോട് ചേര്‍ത്ത് മലയാളം

എന്‍.ആര്‍. ഹരിബാബു by എന്‍.ആര്‍. ഹരിബാബു
Jan 2, 2024, 10:08 pm IST
in Kerala
ബെന്നി മാത്യുവിന് നടന്‍ ജയറാം അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കൈമാറുന്നു

ബെന്നി മാത്യുവിന് നടന്‍ ജയറാം അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കൈമാറുന്നു

മൂലമറ്റം(ഇടുക്കി): വെള്ളിയാമറ്റം കിഴക്കേപ്പറമ്പില്‍ കുട്ടിക്കര്‍ഷകന്‍ മാത്യുബെന്നിയുടെയും കുടുബത്തിന്റെയും വേദന ഇപ്പോള്‍ മലയാളികള്‍ ഒന്നാകെ ഏറ്റെടുത്തിരിക്കുകയാണ്. പശുക്കളും കിടാവുകളും ഒന്നിനുപിറകേ ഒന്നായി ജീവന്‍ വെടിയുമ്പോള്‍ ഒന്നും ചെയ്യാനാകാതെ നോക്കിനില്‍ക്കേണ്ടിവന്ന മാത്യു ബെന്നിക്ക് സഹായം പ്രവഹിക്കുകയാണ്.

കപ്പയിലെ സയനൈഡ് അമിത അളവില്‍ ഉള്ളിലെത്തിയതാണ് മരണകാരണം. കൊച്ചുറാണിയും ഐശ്വര്യറാണിയും മഹാറാണിയും ഇരട്ടകളായ പൊന്നുവും മിന്നുവും മറിയാമ്മയും മര്‍ത്തയും കണ്ണാപ്പിയുമെല്ലാം മാത്യുവിനും സഹോദരന്‍ ജോര്‍ജിനും പ്രിയപ്പെട്ടവരായിരുന്നു. വളര്‍ത്തുമൃഗങ്ങള്‍ക്കപ്പുറം കുടുംബാംഗങ്ങളെപ്പോലെയാണ് ഇവര്‍ പശുക്കളെ പരിഗണിച്ചിരുന്നത്. മാത്യുവിന് 13 വയസുള്ളപ്പോഴാണ് അച്ഛന്‍ ബെന്നി മരണമടഞ്ഞത്.

അതിനു ശേഷം പശുക്കളെ വില്‍ക്കാന്‍ തീരുമാനിച്ചെങ്കിലും മാത്യുവിന്റെ പ്രത്യേക താല്പര്യം കണക്കിലെടുത്ത് അവയെ വളര്‍ത്തുകയായിരുന്നു. ഇന്‍ഷ്വറന്‍സ് തുകയിലുണ്ടായ വര്‍ധന കാരണം കന്നുകാലികളെ ഇന്‍ഷ്വര്‍ ചെയ്യാനും മാത്യുവിനും കുടുംബത്തിനും സാധിച്ചിരുന്നില്ല. 60000 രൂപ വിലയുള്ള ഒരു പശുവിനെ ഇന്‍ഷ്വര്‍ ചെയ്യാന്‍ 4000 രൂപയോളം വേണ്ടിവരും. മുഴുവന്‍ പശുക്കളേയും ഇന്‍ഷ്വര്‍ ചെയ്യാന്‍ വലിയ തുക വേണ്ടി വരുന്നതിനാല്‍ ഇവര്‍ ഇന്‍ഷ്വറന്‍സ് എടുത്തിരുന്നില്ല. ഇതാണ് തിരിച്ചടിയായത്.

ഇന്നലെ നടന്‍ ജയറാം, മന്ത്രിമാരായ ചിഞ്ചുറാണി, റോഷി അഗസ്റ്റിന്‍ എന്നിവര്‍ മാത്യു ബെന്നിയുടെ വീട്ടിലെത്തി. നടന്‍ ജയറാം അഞ്ച് ലക്ഷം രൂപയുടെ ചെക്ക് നല്കി. നടന്‍ മമ്മൂട്ടി ഒരു ലക്ഷവും നടന്‍ പൃത്ഥിരാജ് രണ്ട് ലക്ഷവും നല്കുമെന്ന് ജയറാം പറഞ്ഞു. മന്ത്രി ചിഞ്ചുറാണി സംസ്ഥാന സര്‍ക്കാരിന്റെ സഹായമായി അഞ്ച് പശുക്കളെ ഒരാഴ്ചയ്‌ക്കുള്ളില്‍ വാങ്ങി കൊടുക്കാം എന്നും ഉറപ്പു നല്കിയിട്ടുണ്ട്.

മില്‍മ 45000 രൂപ ഉടന്‍ കൈമാറും. ലുലു ഗ്രൂപ്പ് പ്രതിനിധികള്‍ വീട്ടിലെത്തി അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കൈമാറി.

പി.ജെ. ജോസഫ് എംഎല്‍എ കറവയുള്ള ഒരു പശുവിനെ കൈമാറി. കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളജ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ജിബിന്‍ ബേബി അഞ്ച് പശുക്കളെ വാങ്ങി നല്കാമെന്ന് അറിയിച്ചിട്ടുണ്ട്. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് മാത്യുബെന്നിയുടെ വിട്ടില്‍ എത്തി സംരംഭങ്ങള്‍ക്ക് എല്ലാ പിന്തുണയും ഉറപ്പുനല്കി.

ജയറാമിന്റെ സഹായമായി അഞ്ച് ലക്ഷം

മൂലമറ്റം: ഭക്ഷ്യവിഷബാധയേറ്റ് 13 പശുക്കള്‍ ചത്ത കുട്ടിക്കകര്‍ഷകന്റെ വീട്ടില്‍ നടന്‍ ജയറാം സഹായവുമായെത്തി. ഇന്നലെ രാവിലെ 11 മണിയോടെയാണ് മാത്യുബെന്നിയുടെ വീട്ടില്‍ ജയറാം എത്തിയത്. അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കുടുബാംഗങ്ങള്‍ക്ക് അദ്ദേഹം കൈമാറി. പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിന് വേണ്ടി മാറ്റിവച്ചിരുന്ന തുകയാണ് പരിപാടി റദ്ദാക്കി കുട്ടിക്കര്‍ഷകന് നല്കിയത്. 2005, 2012 വര്‍ഷങ്ങളില്‍ ക്ഷീര കര്‍ഷകനുള്ള പുരസ്‌കാരം ലഭിച്ചയാളാണ് താനെന്ന് ജയറാം പറഞ്ഞു.

മാത്യു ബെന്നിയുടെ പശുക്കള്‍ ചത്തതുപോലെ സമാനമായ സംഭവം ഞാനും നേരിട്ടിട്ടുണ്ട്, 24 പശുക്കളാണ് ആറ് വര്‍ഷം മുമ്പ് ചത്തത്. ഒരു ദിവസം ഏതാനും സമയങ്ങള്‍ക്ക് ഉള്ളിലാണ് ദുരന്തം സംഭവിച്ചത്. അന്ന് ഞാന്‍ നിലത്തിരുന്ന് കരയുകയായിരുന്നു. 24 പശുക്കളേയും വലിയ കുഴിയെടുത്ത് സംസ്‌കരിച്ചപ്പോള്‍ ഉണ്ടായതുപോലെയുള്ള വിഷമം പിന്നീട് നേരിട്ടിട്ടില്ല, ജയറാം പറഞ്ഞു. കുടുബാംഗങ്ങളെ ആശ്വസിപ്പിച്ച് പശുഫാം സന്ദര്‍ശിച്ചതിന് ശേഷമാണ് ജയറാം മടങ്ങിയത്.

ജില്ലാ പഞ്ചായത്ത് മെമ്പര്‍ പ്രൊഫ. എം.ജെ. ജേക്കബ്, ബ്ലോക്ക് പഞ്ചായത്തംഗം എം. മോനിച്ചന്‍ എന്നിവരും സ്ഥലത്തുണ്ടായിരുന്നു. ഞായറാഴ്ച രാത്രിയിലാണ് കപ്പക്കിഴങ്ങിന്റെ തൊണ്ട് കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റ് മാത്യു ബെന്നിയുടെ 13 പശുക്കള്‍ ചത്തത്.

അഞ്ച് പശുക്കളെ സൗജന്യമായി നല്കും: മന്ത്രി

മൂലമറ്റം: പതിമൂന്ന് പശുക്കളെ നഷ്ടപ്പെട്ട ബെന്നി മാത്യുവിന് അഞ്ച് പശുക്കളെ സൗജന്യമായി നല്കുമെന്ന് മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി. മന്ത്രി റോഷി അഗസ്റ്റിനൊപ്പം വെള്ളിയാമറ്റത്ത് ബെന്നി മാത്യുവിന്റെ വീട് സന്ദര്‍ശിക്കുകയായിരുന്നു ചിഞ്ചു റാണി.

കറവയുള്ള അഞ്ച് പശുക്കളെ കേരള ലൈവ്‌സ്റ്റോക്ക് ഡെവലപ്‌മെന്റെ് ബോര്‍ഡില്‍ നിന്നും ഇന്‍ഷ്വറന്‍സ് പരിരക്ഷയോടെ ഒരാഴ്ചയ്‌ക്കുള്ളില്‍ നല്കുമെന്ന് മന്ത്രിമാര്‍ അറിയിച്ചു. കൂടാതെ അടിയന്തര സഹായമായി 45,000 രൂപ മില്‍മ നല്കും. ഒരു മാസത്തേക്കുള്ള കാലിത്തീറ്റ സൗജന്യമായി കേരള ഫീഡ്‌സ് നല്കും. ത്രിതല പഞ്ചായത്തുകളുടെ സഹായം വിവിധ പദ്ധതികള്‍ വഴി നല്കുമെന്നും മന്ത്രിമാര്‍ അറിയിച്ചു. മൃഗസംരക്ഷണ വകുപ്പ് കുട്ടികര്‍ഷകര്‍ക്ക് ശാസ്തീയ പശുവളര്‍ത്തലില്‍ പരിശീലനവും നല്കും.

 

Tags: child farmercowJayaramLulu Group
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗള്‍ഫില്‍ തൊഴില്‍ അവസരങ്ങളുമായി ലുലു ഗ്രൂപ്പ്; അഭിമുഖം ഈ മൂന്ന് ജില്ലകളില്‍

Entertainment

എന്തുകൊണ്ട് ജയറാം ട്വിന്‍റി -20 ക്ലൈമാക്സില്‍ ഇല്ലാതെ പോയി?….കാരണങ്ങള്‍ മാറ്റിമാറ്റിപ്പറഞ്ഞ ജയറാമിന് ട്രോളോട് ട്രോള്‍

Entertainment

കമല്‍ഹാസന്റെയും തിലകന്റെയും മുന്നില്‍ താന്‍ ഡയലോഗുകള്‍ മറന്നുപോകാറുണ്ടെന്ന് ജയറാം

Entertainment

‘തമിഴ്‌നാട്ടില്‍ ദീപാവലി, കേരളത്തില്‍ ശബരിമല’; ട്വന്റി-ട്വന്റി ക്ലൈമാക്‌സില്‍ ജയറാം ശരിക്കും എവിടെ?ജയറാം എയറില്‍

Kerala

മലയാളികള്‍ക്ക് ഉത്തരേന്ത്യക്കാരുടെ ബീഫ് വിരോധത്തോട് പുച്ഛമാണ്…പക്ഷെ അവര്‍ക്ക് ബീഫ് വിരോധമുണ്ടാകുന്നതിന് കാരണമുണ്ട്… :യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

ഗേറ്റിന്റെ കമ്പി തുളച്ചു കയറി ചികിത്സയിലായിരുന്ന 16 കാരന്‍ മരിച്ചു, സംഭവം മലപ്പുറത്ത്

മൂവാറ്റുപുഴയാറില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവം: ഭര്‍ത്താവിന്റെയും മൃതദേഹം കിട്ടി, 13 വയസുകാരിക്കായി തെരച്ചില്‍

ഭാഗ്യരാജ് സർ ഒരു അപൂർവ പ്രതിഭ; നഷ്ടമായത് ഏറ്റവും മൗലികമായ ശബ്ദങ്ങളിലൊന്നിനെ , അനുശോചിച്ച് മോഹൻലാൽ

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ കാണും

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

റോജി എം. ജോണ്‍ എംഎല്‍എ

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

മുന്‍ എസ് എഫ് ഐ നേതാവായ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് ജാമ്യം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.