Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇനി നീന സിങ് നയിക്കും; സിഐഎസ്എഫിന് ആദ്യമായി വനിതാ മേധാവി

രാജസ്ഥാന്‍ കേഡറിലെ 1989 ബാച്ച് ഐപിഎസ് ഓഫീസറായ നീന സിങ് കേന്ദ്രസേനയില്‍ ഡയറക്ടര്‍ ജനറലാവുന്ന ആദ്യ വനിതയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2023, 09:57 pm IST
in India

ന്യൂദല്‍ഹി: സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിന് (സിഐഎസ്എഫ്) ആദ്യ വനിതാ മേധാവി. ദല്‍ഹി മെട്രോയ്‌ക്കും രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങള്‍ക്കും സുരക്ഷയൊരുക്കുന്ന സിഐഎസ്എഫിന്റെ പുതിയ മേധാവിയായി നീന സിങ് നിയമിതയായി. രാജസ്ഥാന്‍ കേഡറിലെ 1989 ബാച്ച് ഐപിഎസ് ഓഫീസറായ നീന സിങ് കേന്ദ്രസേനയില്‍ ഡയറക്ടര്‍ ജനറലാവുന്ന ആദ്യ വനിതയാണ്.

സിഐഎസ്എഫിന്റെ സ്‌പെഷല്‍ ഡിജിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. അടുത്ത വര്‍ഷം ജൂലൈ 31ന് വിരമിക്കുന്നതുവരെ സിഐഎസ്എഫ് മേധാവിയായി തുടരും. ബിഹാര്‍ സ്വദേശിനിയായ നീന സിങ്ങിന്റെ പഠനം പട്‌ന വിമന്‍സ് കോളജിലും ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലുമായിരുന്നു. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് പബ്ലിക് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

2000ല്‍ സംസ്ഥാന വനിതാ കമ്മിഷനിലെ മെമ്പര്‍ സെക്രട്ടറിയായിരിക്കെ ദുരിതമനുഭവിക്കുന്ന സ്ത്രീകള്‍ക്കായി ഹിയറിങ്ങുകള്‍ നടത്താന്‍ കമ്മിഷന്‍ അംഗങ്ങള്‍ ജില്ലകളിലേക്ക് പോകുന്നതിന് ഔട്ട്റീച്ച് പ്രോഗ്രാം നടപ്പിലാക്കി. നോബല്‍ സമ്മാന ജേതാക്കളായ അഭിജിത് ബാനര്‍ജി, എസ്തര്‍ ഡഫ്‌ളോ എന്നിവരോടൊപ്പം രണ്ട് ഗവേഷണ പ്രബന്ധങ്ങള്‍ രചിച്ചിട്ടുണ്ട്. 2005-2006 കാലഘട്ടത്തില്‍ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിക്ക് വേണ്ടി പോലീസ് സ്റ്റേഷനുകള്‍ സൗഹൃദപരമാക്കുന്നതിനുള്ള പ്രോജക്റ്റിലും പ്രവര്‍ത്തിച്ചു.

2013-2018 കാലത്ത് സിബിഐ ജോയിന്റ് ഡയറക്ടറായിരിക്കെ ഷീന ബോറ വധക്കേസ്, ജിയാ ഖാന്‍ ആത്മഹത്യ തുടങ്ങിയ കേസുകളുടെ മേല്‍നോട്ടം വഹിച്ചു. 2020 ല്‍, പ്രൊഫഷണല്‍ മികവിനുള്ള അതി ഉത്കൃഷ്ട് സേവാ മെഡല്‍ ലഭിച്ചിട്ടുണ്ട്. പുതിയ നിയമനങ്ങളുടെ ഭാഗമായി ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐടിബിപി) തലവനായിരുന്ന അനീഷ് ദയാല്‍ സിങ്ങിനെ സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സിന്റെ (സിആര്‍പിഎഫ്) ഡയറക്ടര്‍ ജനറലായി നിയമിച്ചു.

Tags: Central Industrial Security Force (CISF)Neena Singh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉറി ജലവൈദ്യുത പദ്ധതിക്ക് സംരക്ഷണമേകി , 250 സാധാരണക്കാരെ സംരക്ഷിച്ചു : ഓപ്പറേഷൻ സിന്ദൂരിൽ വിരോചിത ഇടപെടൽ നടത്തിയ സിഐഎസ്എഫ് സൈനികർക്ക് അനുമോദനം

Entertainment

അന്ന് കരണത്തടിച്ചു ;ഇനി ദേഷ്യം വന്നാല്‍ തോക്ക് എടുത്ത് വെടിവച്ചാലോ? മര്യാദയില്ലേ? ഇവര്‍ക്കെതിരെ കേസെടുക്കണം; കങ്കണയെ തല്ലിയ സംഭവത്തില്‍ അഹാന

Entertainment

ഞാൻ സുരക്ഷിതയാണ് പക്ഷെ എന്റെ ആശങ്ക ആ സംസ്ഥാനത്തു വളരുന്ന ഭീകരവാദത്തെ കുറിച്ചാണ്; കങ്കണാ റണാവത്ത്.

Kerala

സുരക്ഷാ ഭീഷണികളെ തുടര്‍ന്ന് ഇ.ഡിക്ക് സിഐഎസ്എഫ് സുരക്ഷ; കൊച്ചി യൂണിറ്റിനും പ്രത്യേക സുരക്ഷ

India

സിഐഎസ്എഫിന്റെ ആദ്യ വനിത മേധാവിയായി ചുമതലയേറ്റ് നീന സിങ്

പുതിയ വാര്‍ത്തകള്‍

ഓരോ ദിവസവും ഓരോ റെക്കോഡുമായി ലാലേട്ടന്റെ ദൃശ്യം 3…. മൂന്നാം ദിവസം​ 362k ടിക്കെറ്റ് ബുക്കിങ്.

പ്രണയം നിരസിക്കപ്പെട്ടാല്‍ ഇങ്ങിനെ ചെയ്യാമോ? കാമുകിയുടെ വീടിന് ബോംബെറിഞ്ഞ് കാമുകന്‍

ടിഎംസിയിൽ ആഭ്യന്തരകലാപം, പിളരുമോ ? മമതയുടെ ദീർഘകാല സഹായി കകോലി ഘോഷ് ദസ്തിദാർ പാർട്ടി സ്ഥാനം രാജിവച്ചു

ജയ്സാല്‍മീറില്‍ കണ്ടെത്തിയത് 500 പശുക്കളുടെ ജഡങ്ങള്‍…ഭീതിയില്‍ രാജസ്ഥാനിലെ ഈ നഗരം

എന്താണ് ഭൃഗുസംഹിത? ജ്യോതിഷത്തില്‍ ഇതിന്റെ പ്രാധാന്യം എന്താണ്?

വേവിക്കാത്ത ഇറച്ചി വീട്ടിലെ അരുമയായ വളര്‍ത്തുനായ്‌ക്കള്‍ക്ക് നല്‍കാമോ? വെറ്ററിനറി ഡോക്ടര്‍ക്കിടയില്‍ വരെ തര്‍ക്കം

ബംഗാളിൽ രണ്ട് ജില്ലകളിൽ ബംഗ്ലാദേശി തടങ്കൽ കേന്ദ്രങ്ങൾ തുറന്നു ; തടവിൽ കഴിയുന്നത് 12 പേർ ; ബിഎസ് എഫിന് കൈമാറും

‘ എനിക്ക് തോന്നുന്നതെന്തും ഞാൻ ചെയ്യും  ‘ ; മോഹൻ ഭാഗവതുമായുള്ള കൂടിക്കാഴ്‌ച്ചയെ വിമർശിച്ചവർക്ക് അദ്നാൻ സാമിയുടെ മറുപടി

ഹിന്ദുമതത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഭഗവദ്ഗീത വായിക്കുന്നുവെന്ന് നടി ഉര്‍ഫി ജാവേദ്

യുക്രെയ്നിൽ വൻ നാശം വിതച്ച റഷ്യയുടെ ഒറെഷ്നിക് ; സമാനമായ കരുത്തുള്ള ഇന്ത്യൻ മിസൈൽ ഇതാണ് ; ഏഷ്യ മുഴുവനും തകർക്കാൻ ശേഷി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.