Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രാണപ്രതിഷ്ഠാ മുഹൂര്‍ത്തം 84 സെക്കന്‍ഡ്; 12:29:08 12:30:32

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2023, 02:04 am IST
inIndia

അയോധ്യ: ഒന്‍പതില്‍ ആറു ഗ്രഹങ്ങളും അനുകൂല രാശിയില്‍ വരുന്ന, പഞ്ചബാണങ്ങളുടെ ദോഷം തീണ്ടാത്ത പവിത്രമായ സഞ്ജീവനി മുഹൂര്‍ത്തത്തിലാണ് ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ. ഉച്ചയ്‌ക്ക് 12 മണി 29 മിനിറ്റ് എട്ടു സെക്കന്‍ഡ് മുതല്‍ 12 മണി 30 മിനിറ്റ് 32 സെക്കന്‍ഡ് വരെ 84 സെക്കന്‍ഡ് വരുന്ന ഈ മുഹൂര്‍ത്തത്തെ മഹാകവി കാളിദാസനാണ് സഞ്ജീവനി എന്ന് അദ്ദേഹത്തിന്റെ പൂര്‍വകാലാമൃതം എന്ന ഗ്രന്ഥത്തില്‍ വിശേഷിപ്പിച്ചത്.

കാശിയിലെ വേദപണ്ഡിതനായ പണ്ഡിറ്റ് ഗണേശ്വര്‍ ശാസ്ത്രിയാണ് ബാലകരാമ പ്രാണപ്രതിഷ്ഠയുടെ മുഹൂര്‍ത്തം കുറിച്ചത്. ഇദ്ദേഹം തന്നെയാണ് രാമക്ഷേത്ര ശിലാന്യാസത്തിനും സമയം കുറിച്ചത്. ക്ഷേത്രപ്രതിഷ്ഠയ്‌ക്കു മാത്രമല്ല രാഷ്‌ട്ര പുരോഗതിയുടെ അടിക്കല്ലു പാകുന്നതിനും ഈ മുഹൂര്‍ത്തം ശുഭകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഭാരതത്തെ വിശ്വഗുരു സ്ഥാനത്തേക്കു നയിക്കുന്ന ഏറ്റവും ശുഭകരമായ സംഭവമായി അയോധ്യയിലെ പ്രാണപ്രതിഷ്ഠ മാറും, അദ്ദേഹം ചൂണ്ടിക്കാട്ടി.

രോഗ ബാണം, മൃത്യു ബാണം, ചോര ബാണം, രാജ ബാണം, അഗ്നി ബാണം എന്നിവയുടെ ആഘാതം സഞ്ജീവനി മുഹൂര്‍ത്തം അതിജീവിക്കും. ഭഗവാന്‍ ശ്രീരാമന്റെ ജന്മനക്ഷത്ര സമൂഹമായ പുനര്‍വസുവിനെ ആധാരമാക്കിയാണ് ശുഭമുഹൂര്‍ത്തം നിശ്ചയിച്ചത്.

പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ക്കായി ചതുരം, വൃത്തം, പദ്മം, ത്രികോണം, ഷഡ്ഭുജം, ചന്ദ്രക്കല തുടങ്ങി ഒന്‍പത് ആകൃതിയിലുള്ള ഹോമകുണ്ഡങ്ങള്‍ തയാറാക്കും. ഒന്‍പതിടത്തും ഒരേ സമയം ചടങ്ങുകള്‍ നടക്കും. രാജ്യത്തെ എല്ലാ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ നിന്നും പുണ്യനദികള്‍, സമുദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും എത്തിക്കുന്ന ജലം കൊണ്ട് ഭഗവാന്‍ രാമന് അഭിഷേകം നടത്തും. ജലാധിവാസത്തിനായി ആയിരം സുഷിരങ്ങളുള്ള കലശമാണ് ഉപയോഗിക്കുക. ഇതിന്റെ നിര്‍മാണം കാശിയില്‍ പൂര്‍ത്തിയാകുന്നു.

ബാലകരാമനെ പ്രതിഷ്ഠിക്കുന്നത് നവരത്നങ്ങളും സപ്തധാന്യങ്ങളും പാകിയ പീഠത്തിലാകും. ഇവയും കാശി വിശ്വനാഥന്റെ മണ്ണില്‍ നിന്നാണ് എത്തിക്കുക. 108 കലശത്തില്‍ പഞ്ചഗവ്യവും കാശിയില്‍ നിന്നെത്തും.

വൈദിക സംഘം 26ന് അയോധ്യയിലേക്കു യാത്രയാകും. പ്രാണപ്രതിഷ്ഠയുടെ ആചാരപരമായ എല്ലാ ചടങ്ങുകളും പണ്ഡിറ്റ് ലക്ഷ്മികാന്ത് ദീക്ഷിതിന്റെ നേതൃത്വത്തിലുള്ള അമ്പത്തൊന്ന് വേദപണ്ഡിതന്മാരാകും നയിക്കുക. നാലു വേദങ്ങളിലും പ്രാവീണ്യമുള്ള ഇവര്‍ക്കു പുറമേ കാഞ്ചിയില്‍ നിന്ന് ശുക്ല യജുര്‍വേദ പണ്ഡിതന്മാരുമെത്തും.

Tags: AyodhyaSri Ram JanmabhoomiPrana Pratishtha Muhurtam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.