ന്യൂഡല്‍ഹി: മുംബൈയിലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസിന് ബോംബ് ഭീഷണി. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസും രാജിവച്ചില്ലെങ്കില്‍ ആര്‍ബിഐ ഓഫീസ് തകര്‍ക്കുമെന്ന് ഭീഷണി സന്ദേശം.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30 നാണ് ഭീഷണി സന്ദേശം ലഭിച്ചത്. മുംബൈയിലെ 11 സ്ഥലങ്ങളിലായി 11 ബോംബ് ആക്രമണങ്ങള്‍ ഉണ്ടാകുമെന്നാണ് ഭീഷണി. തപാലില്‍ പറഞ്ഞ സ്ഥലങ്ങളിലെല്ലാം പോയി അന്വേഷണം നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്ന് മുംബൈ പൊലീസ് പറഞ്ഞു. [email protected] എന്ന ഇമെയില്‍ ഐഡി വഴിയാണ് ഭീഷണി സന്ദേശം വന്നത്. സംഭവത്തില്‍ മുംബൈ എംആര്‍എ മാര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: