Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നിതീഷ്-സ്റ്റാലിന്‍ പോര് മുറുകുന്നു; ബീഹാറികള്‍ക്കറിയാവുന്ന ജോലി കക്കൂസ് കഴുകല്‍ മാത്രമെന്ന് ഡിഎംകെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2023, 02:36 am IST
inIndia

ന്യൂദല്‍ഹി: ഹിന്ദി അറിയാത്ത സ്റ്റാലിനെയും മന്ത്രി ബാലുവിനെയും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ പരിഹസിച്ചതിന് മറുപടിയായി ബീഹാറികള്‍ തമിഴ്നാട്ടില്‍ കക്കൂസ് കഴുകിയാണ് ജീവിക്കുന്നതെന്ന വിവാദ പരാമര്‍ശവുമായി ഡിഎംകെ നേതാവും എംപിയുമായ ദയാനിധി മാരന്‍.

ഹിന്ദി മാത്രമറിയാവുന്ന ബീഹാറികള്‍ തമിഴ്നാട്ടില്‍ കെട്ടിട നിര്‍മ്മാണ ജോലികള്‍ ചെയ്തും കക്കൂസ് കഴുകിയുമാണ് ജീവിക്കുന്നതെന്നായിരുന്നു മാരന്റെ പരാമര്‍ശം. ഇന്‍ഡി മുന്നണിയിലെ രണ്ട് നേതാക്കള്‍ തമ്മിലുള്ള ഭിന്നത ബീഹാര്‍-തമിഴ്നാട് വഴക്കായി മാറുമെന്ന ഭീതി ശക്തമായി. ദയാനിധിയുടെ പ്രസ്താവനക്കെതിരെ ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡി ശക്തമായ ഭാഷയില്‍ രംഗത്തെത്തി.

ഇന്‍ഡി യോഗത്തില്‍ നിതീഷ്‌കുമാര്‍ സംസാരിച്ചതിന് പരിഭാഷ വേണമെന്ന സ്റ്റാലിന്റെയും മന്ത്രി ബാലുവിന്റയെും ആവശ്യത്തിന്മേലാണ് വഴക്കിന് തുടക്കം. പരിഭാഷ തരില്ലെന്നും വേണമെങ്കില്‍ ഹിന്ദി പഠിക്കണമെന്നും നിതീഷ്‌കുമാര്‍ തിരിച്ചടിച്ചു. എല്ലാവരും ഹിന്ദി പഠിക്കേണ്ടത് അത്യാവശ്യമാണെന്നും ഇന്ത്യാ മുന്നണി എന്ന് പേരിട്ടതു കൊണ്ട് മാത്രം കാര്യമില്ലെന്നുമായിരുന്നു നിതീഷിന്റെ പ്രസ്താവന. ഇതിനെതിരെ യോഗത്തില്‍ ഡിഎംകെ നേതാക്കള്‍ യാതൊന്നും പ്രതികരിച്ചില്ല.

എന്നാല്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ അടക്കം പരിഹാസം ശക്തമായതോടെയാണ് ഡിഎംകെ നേതാക്കള്‍ നിതീഷിനെ ലക്ഷ്യമിട്ട് പ്രസ്താവനകള്‍ ഇറക്കിത്തുടങ്ങിയത്. ”ഇംഗ്ലീഷ് പഠിച്ചതു മൂലം തമിഴ്നാട്ടുകാര്‍ക്ക് ഐ.ടി മേഖലയില്‍ അടക്കം നല്ല ജോലിയും ശമ്പളവും ലഭിക്കുന്നുണ്ട്. ഹിന്ദി ഹിന്ദി എന്നാണ് അവര്‍ പറയുന്നത്. ഹിന്ദി മാത്രമറിയാവുന്നവര്‍ തമിഴ്നാട്ടിലെത്തി ചെയ്യുന്ന പണി കെട്ടിടം പണിയും കക്കൂസ് കഴുകലും മാത്രമാണ്”, ദയാനിധിമാരന്‍ പറയുന്നു. പ്രചരിക്കുന്നത് പഴയ വീഡിയോ ആണെന്നാണ് ഡിഎംകെയുടെ വിശദീകരണം.

മറ്റു സംസ്ഥാനങ്ങളിലെ നേതാക്കള്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് ഒഴിവാക്കണമെന്ന് ബീഹാര്‍ ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവ് പ്രതികരിച്ചു. ഈ രാജ്യം ഒന്നാണെന്നും മറ്റു സംസ്ഥാനങ്ങളിലുള്ളവരെ ബീഹാറികള്‍ ബഹുമാനിക്കുന്നതായും തിരിച്ചും അതു പ്രതീക്ഷിക്കുന്നതായും ബീഹാര്‍ ഉപമുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തെ വിഭജിക്കുന്ന തരത്തിലുള്ള ഭാഷയും വിഷയങ്ങളുമാണ് കോണ്‍ഗ്രസും ഡിഎംകെയും ഉണ്ടാക്കുന്നതെന്ന് ബീഹാറില്‍ നിന്നുള്ള കേന്ദ്രമന്ത്രി ഗിരിരാജ് സിങ് കുറ്റപ്പെടുത്തി. കോണ്‍ഗ്രസിനും രാഹുലിനും നിതീഷ് കുമാറിനും ഡിഎംകെ നേതാവിന്റെ തന്നെ അഭിപ്രായമാണോ ബീഹാറിലെ ജനങ്ങളെപ്പറ്റിയെന്ന് വ്യക്തമാക്കണമെന്ന് വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചുകൊണ്ട് ബിജെപി നേതാവ് അമിത് മാളവ്യ ചോദിച്ചു. സനാതന ധര്‍മ്മത്തെ ഇല്ലാതാക്കണമെന്ന ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന വിവാദമായതിന് പിന്നാലെ ദയാനിധി മാരന്റെ ബീഹാര്‍ വിരുദ്ധ പ്രസംഗം പുറത്തുവന്നത് ഇന്‍ഡി മുന്നണിയിലെ ഭിന്നതകള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ഡിഎംകെയുടെ രാജ്യവിരുദ്ധ പ്രസ്താവനകള്‍ കോണ്‍ഗ്രസിനെയാണ് ദേശീയ തലത്തില്‍ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

Tags: DMKStalinNitishDayanidhi MaranToilet Washing
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

News

ദൽഹി ഇൻഡി യോഗം പരാജയം; രാഹുലിനെ വീണ്ടും വീണ്ടും അവതരിപ്പിച്ചിട്ടെന്തുകാര്യമെന്ന് ബിജെപി

India

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ സമരം: ഇന്ത്യ സഖ്യയോഗത്തിൽ പങ്കെടുക്കില്ല, വിട്ടുനിന്ന് കെജ്‌രിവാളും ഡി.എം.കെയും

India

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

India

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

പുതിയ വാര്‍ത്തകള്‍

‘കള്ളന്മാരുടെ വീട് ‘ എന്ന സിനിമയുടെ നിർമാതാവ് കാജാ ഹുസൈൻ ട്രെയിനിൽ മോഷണത്തിന് പിടിയിൽ

താൻ കടുത്ത മോദി ഭക്ത, മരണം വരെ ബിജെപിയിൽ തുടരും;പാർട്ടി വിടുമെന്ന വാർത്തകൾ തള്ളി കൗൺസിലർ ആർ. ശ്രീലേഖ

നെടുമ്പാശ്ശേരിയിൽ സ്കൂട്ടർ യാത്രികരായ രണ്ട് യുവതികൾ ഉൾപ്പെടെ മൂന്നു പേർ മിനിക്കൂപ്പർ ഇടിച്ച് മരിച്ചു: ഡ്രൈവർ സുഹൈൽ ലഹരി ഉപയോഗിച്ചതായി സംശയം

ബ്രഹ്മദത്തന്റെ കൊമ്പുകൾ നിയമവിധേയമായി എത്രയും വേഗം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും: പല്ലാട്ട് തറവാട്ടിലെത്തി സുരേഷ് ഗോപി

സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ വിമാനത്താവളങ്ങളിലേക്ക്​ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്​ 18 പേർ

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.