Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കള്ളപ്പണക്കൂമ്പാരത്തില്‍ മോദി വിരുദ്ധര്‍ക്ക് മൗനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2023, 05:00 am IST
in Editorial

നരേന്ദ്ര മോദി സര്‍ക്കാര്‍ വിവിധ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ രാഷ്‌ട്രീയ നേതാക്കളെ വേട്ടയാടുകയാണെന്ന ആരോപണം ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയുടെ ഭരണത്തിന് പുതിയ തുടക്കം കുറിച്ച 2014 മുതല്‍ കേള്‍ക്കുന്നതാണ്. കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ പത്ത് വര്‍ഷക്കാലത്തെ യുപിഎ ഭരണത്തില്‍ നടത്തിയ അഴിമതികളുടെ വേരുകള്‍ തേടി അന്വേഷണ ഏജന്‍സികള്‍ പോകുന്നതും, തെളിവുകളുടെ അടിസ്ഥാനത്തില്‍ ചില നേതാക്കള്‍ കേസില്‍ പ്രതികളാവുകയും അറസ്റ്റിലാവുകയുമൊക്കെ ചെയ്തതാണ് മോദി സര്‍ക്കാര്‍ തങ്ങളെ വേട്ടയാടുകയാണെന്ന് പ്രതിപക്ഷ നേതാക്കള്‍ മുറവിളി കൂട്ടാന്‍ കാണം. കോണ്‍ഗ്രസ് നേതാക്കളായ സോണിയയും രാഹുലും പി. ചിദംബരവും കാര്‍ത്തി ചിദംബരവും പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയും മുന്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേശ് ബാഗേലും വരെയുള്ളവര്‍ ഇപ്പോള്‍ പ്രതികളോ ആരോപണവിധേയരോ ആണ്. ആര്‍ജെഡി നേതാവ് ലാലുപ്രസാദിനും ബംഗാള്‍ മുഖ്യമന്ത്രി മമതയ്‌ക്കും ദല്‍ഹി മുഖ്യമന്ത്രി കേജ്‌രിവാളിനും കേരള മുഖ്യമന്ത്രി പിണറായി വിജയനും എതിരെ അന്വേഷണം നടക്കുന്നുണ്ട്. ഈ നിരയിലെ ഏറ്റവും പുതിയ താരമാണ് ഒഡിഷയിലെ കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയും നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തനുമായ ധീരജ് സാഹു. സാഹുവിന്റെയും ബന്ധുക്കളുടെയും സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ ആരെയും അമ്പരപ്പിക്കുന്ന തോതിലാണ് അനധികൃതമായ പണം പിടിച്ചെടുത്തിരിക്കുന്നത്. ഡിസംബര്‍ ആദ്യവാരം തുടങ്ങിയ റെയ്ഡ് ദിവസങ്ങളോളം നീണ്ടുനിന്നു. നോട്ടുകെട്ടുകള്‍ എണ്ണിത്തീര്‍ക്കാന്‍ കൂടുതല്‍ മെഷീനുകള്‍ വേണ്ടിവന്നു. കെട്ടുകെട്ടായി സൂക്ഷിച്ചിരുന്ന പണം കൊണ്ടുപോകാന്‍ കൂടുതല്‍ വാഹനങ്ങളും ആവശ്യമായിവന്നു.

ഇതുവരെ 454 കോടി രൂപയാണ് സോണിയാ കോണ്‍ഗ്രസ്സിന്റെ പ്രമുഖ നേതാവായ സാഹുവില്‍നിന്ന് പിടിച്ചെടുത്തത്. നോട്ടുകള്‍ പൂര്‍ണമായി എണ്ണിത്തീരുന്ന മുറയ്‌ക്ക് തുക ഇതിലും വലുതാവാം. രാജ്യത്തു നടന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ കള്ളപ്പണ വേട്ടയാണിത്. ഒഡിഷയില്‍ ഇങ്ങനെയൊരു കൊള്ളക്കാരന്‍ നേതാവുണ്ടെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ക്കല്ലാതെ ജനങ്ങള്‍ക്ക് അറിയില്ലായിരുന്നു. കോണ്‍ഗ്രസ്സിന്റെയും രാഹുലിന്റെയും വിശ്വസ്തനായ സാഹുവിന് ഇത്രയും പണം എവിടെനിന്ന് ലഭിച്ചുവെന്ന് വ്യക്തമല്ല. സോണിയയുടെ മരുമകന്‍ റോബര്‍ട്ട് വാദ്രയുടെ ബിനാമിയാണ് സാഹുവെന്ന് റിപ്പോര്‍ട്ടുകളുമുണ്ട്. സിബിഐയുടെയും എന്‍ഫോഴ്‌സ്‌മെന്റിന്റെയും അന്വേഷണത്തിലൂടെ മാത്രമേ ഇതിന്റെ രഹസ്യങ്ങള്‍ പൂര്‍ണമായി ചുരുളഴിയുകയുള്ളൂ. രാഹുലിന്റെ ജോഡോയാത്രയില്‍ പങ്കെടുത്ത് അത് വിജയിച്ചതായി പ്രഖ്യാപിച്ച് അഭിമാനിച്ചയാളാണ് സാഹു. നോട്ടുനിരോധനത്തിലും ഇയാള്‍ പ്രതിഷേധിച്ചു. തങ്ങളുടെ നേതാക്കളെ മോദി സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന് പറഞ്ഞ് നിലവിളിച്ചിരുന്ന കോണ്‍ഗ്രസ് സാഹുവിന്റെ സ്ഥാപനത്തില്‍നിന്ന് പിടിച്ചെടുത്ത പണത്തെക്കുറിച്ച് ഒന്നും മിണ്ടുന്നില്ല. സാഹുവിന്റെ ഇത്തരം ഇടപാടുകളുമായി ബന്ധമില്ലെന്നായി പിന്നീടുള്ള നിലപാട്. പണം മുഴുവന്‍ തന്റേതല്ലെന്നും ബന്ധുക്കളുടേതാണെന്നും സാഹുവും പ്രഖ്യാപിച്ചു. പരസ്പരധാരണയോടെ ഇങ്ങനെയൊരു നിലപാട് രണ്ട് കൂട്ടരും എടുക്കുകയാണെന്നു വേണം കരുതാന്‍. എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണത്തിനെതിരെ മുറവിളി കൂട്ടിയിരുന്ന കോണ്‍ഗ്രസിതര പാര്‍ട്ടി നേതാക്കളും സാഹുവിന്റെ രക്ഷയ്‌ക്കെത്തിയിട്ടില്ല. കുടുങ്ങിയെന്ന് ഉറപ്പായി കഴിഞ്ഞതിനാലാണ് ഇങ്ങനെ അകലം പാലിക്കുന്നത്.

മലയാള മാധ്യമങ്ങളുടെ നിശ്ശബ്ദതയാണ് ശ്രദ്ധേയം. അഴിമതിക്കെതിരെ മോദി സര്‍ക്കാര്‍ നടത്തുന്ന പോരാട്ടത്തെ അപകീര്‍ത്തിപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസ്സുമായും ഇടതുപാര്‍ട്ടികളുമായും ഇസ്ലാമിക ശക്തികളുമായും കൈകോര്‍ക്കുന്ന വാര്‍ത്താചാനലുകള്‍ സാഹു സംഭവം കണ്ടില്ലെന്നു നടിക്കുകയാണ്. കോണ്‍ഗ്രസ് നേതാവിന്റെ കൂറ്റന്‍ അഴിമതിയെക്കുറിച്ച് വാര്‍ത്താ ചാനലുകളില്‍ ബ്രേക്കിങ് ന്യൂസുകളോ തുടര്‍ക്കഥകളോ അന്തിച്ചര്‍ച്ചകളോ ഇല്ല. അഴിമതിക്കെതിരെ നിഴല്‍യുദ്ധം നടത്തി മുഖ്യമന്ത്രി പിണറായി വിജയനെപ്പോലുള്ളവരെ സംരക്ഷിച്ചുകൊണ്ടിരിക്കുന്നത് ഇതേ മാധ്യമങ്ങള്‍ തന്നെയാണ്. കരുവന്നൂരും കണ്ടലയിലും മറ്റും നടന്ന സഹകരണബാങ്ക് അഴിമതികളെക്കുറിച്ച് ഇഡി നടത്തുന്ന അന്വേഷണത്തെക്കുറിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്ന മാധ്യമങ്ങളാണ് ധീരജ് സാഹുവിന്റെ കള്ളപ്പണത്തെക്കുറിച്ചും നിശ്ശബ്ദത പാലിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളെ മോദി സര്‍ക്കാര്‍ തെരഞ്ഞുപിടിച്ച് വേട്ടയാടുകയാണെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും മറ്റും പച്ചനുണകള്‍ ഈ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഒഡിഷയിലെ സാഹുമാരെ വെല്ലുന്ന അഴിമതികളാണ് കേരളത്തില്‍ ചിലര്‍ നടത്തിയിട്ടുള്ളതെന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പിടിക്കപ്പെടുന്നതില്‍നിന്ന് ഇത്തരക്കാരെ കാലെകൂട്ടി സംരക്ഷിക്കുകയെന്ന തന്ത്രമാണ് മലയാള മാധ്യമങ്ങള്‍ പ്രയോഗിക്കുന്നത്. നോട്ട് നിരോധനത്തെ തുടര്‍ന്ന് മോദി സര്‍ക്കാര്‍ അഴിമതിക്കെതിരെ സ്വീകരിക്കുന്ന ശക്തമായ നടപടികള്‍ മൂലമാണ് ധീരജ് സാഹുമാര്‍ കുടുങ്ങുന്നത്. ഈ നടപടികള്‍ യുക്തിസഹമായ പരിസമാപ്തിയിലേക്ക് നീങ്ങേണ്ടതുണ്ട്. എങ്കില്‍ മാത്രമേ രാഷ്‌ട്രത്തിന്റെ ഭാവി ശോഭനമാവുകയുള്ളൂ.

 

Tags: Rahul GandhiBlack moneyDeeraj Prasad SahuAnti-Modi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡിഎംകെയും ആം ആദ്മിയും ഇന്ത്യാമുന്നണി യോഗത്തില്‍ നിന്നും വിട്ടുനിന്നു, രാഹുല്‍ഗാന്ധിയെ പഞ്ഞിക്കിട്ട് അഖിലേഷും സിപിഎമ്മും

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു
India

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

India

2020 മുതല്‍ രാഹുല്‍ ഗാന്ധി നീറ്റ് പരീക്ഷയെ വേട്ടയാടുന്നു…ഇത് ആരുടെ അജണ്ടയാണ്? അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്‍റേതെന്ന് വിമര്‍ശനം

India

രാഹുല്‍ഗാന്ധിയുടെ ആരേയും കൂസാത്ത അഹങ്കാരം നിറഞ്ഞ പെരുമാറ്റത്തില്‍ എല്ലാവര്‍ക്കും അമര്‍ഷം, ഇയാള്‍ യുവരാജാവോ എന്ന ചോദ്യം ഉയരുന്നു

രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയും ഉടമസ്ഥരായ യംഗ് ഇന്ത്യ പ്രവൈറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഭാഗമായ യംഗ് ഇന്ത്യാ ഫൗണ്ടേഷന്‍ 2024ല്‍ സൗരവ് ദാസിന് പുരസ്കാരം നല്‍കി (ഇടത്ത്) 53 പേരുടെ മരണത്തില്‍ കലാശിച്ച ദല്‍ഹി കലാപത്തിന്‍റെ ആസൂത്രകന്‍ ഉമര്‍ ഖാലിദിനൊപ്പം സൗരവ് ദാസ് (നടുവില്‍) നോര്‍വ്വെയിലെ ആവിഷ്കാരസ്വാതന്ത്ര്യത്തിന് വാദിക്കുന്ന വേള്‍ഡ് എക്സ്പ്രഷന്‍ ഫോറം വേദിയില്‍ സൗരവ് ദാസ് (വലത്ത്)
India

കോക്രോച്ച് പാര്‍ട്ടി വക്താവ് സൗരവ് ദാസ് ബിജെപി വിരുദ്ധന്‍, രാഹുല്‍ ഗാന്ധിയുടെ യംഗ് ഇന്ത്യ പുരസ്കരിച്ച യുവാവ്, ഉമര്‍ഖാലിദിന്റെ ചങ്ങാതി

പുതിയ വാര്‍ത്തകള്‍

കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പമെന്ന് ഉറപ്പിച്ച് സിപിഎം, ബേബിക്കു പകരം യോഗത്തില്‍ പങ്കെടുത്ത് ബ്രിട്ടാസ്

ഒമാന്‍ തീരത്ത് ആക്രമണത്തില്‍ ഇന്ത്യന്‍ ഇന്ധന ടാങ്കറിന് തീപ്പിടിച്ചു,ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

തിരുവനന്തപുരത്ത് മദ്യപിച്ച് പൊലീസുദ്യോഗസ്ഥനോടിച്ച വാഹനം അപകടത്തില്‍പ്പെട്ടു

ശബരിമല സ്വര്‍ണക്കൊള്ള: പ്രഭാ മണ്ഡലത്തില്‍ പരിശോധന നടത്താന്‍ ഹൈക്കോടതി അനുമതി, കുറ്റപത്രം ഉടന്‍

നാടന്‍ഈണം മുതല്‍ സിംഫണിവരെ സൃഷ്ടിച്ച ഇളയരാജ….50 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇളംതലമുറ ഇളയരാജയെ വീണ്ടും കണ്ടെത്തുന്നു…..

തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായത് ഇന്ത്യയിൽ അല്ല , ബംഗ്ലാദേശിലാണ് വ്ലോഗർ സുമൻ : ഇന്ത്യയിലാണെന്ന വ്യാജ പ്രചാരണവുമായി മലയാളി വ്ലോഗർ മുഹമ്മദ് ഷിനു

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് : ചോദ്യം ചെയ്യാനിരിക്കെ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് പദവി ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണന്‍

മുരളിയേട്ടനെ വിട്ടേക്കൂ….കഴക്കൂട്ടത്ത് അലിഞ്ഞുചേരുന്ന ഈ നേതാവിനെ ഇനി ജാതി പറഞ്ഞ് തോല്‍പിക്കാമെന്ന് കരുതേണ്ട….

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.