Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കശ്മീരിലെ സുപ്രീംകോടതി വിധി മോദി ജനസംഘത്തിന്റെ ശ്യാമപ്രസാദ് മുഖര്‍ജിക്ക് മോദി നല്‍കിയ മരണാനന്തരബഹുമതി: ടി.ജി. മോഹന്‍ദാസ്

കശ്മീരിനെ പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് എടുത്തു കളഞ്ഞ മോദി സര്‍ക്കാരിന്റെ തീരുമാനം സുപ്രീംകോടതി ഫുള്‍ബെഞ്ച് ശരിവെച്ചതോടെ ഇതിന്റെ ക്രെഡിറ്റ് ശരിക്കും അര്‍ഹിക്കുന്നത് ജനസംഘത്തിന്റെ ശ്യാമപ്രസാദ് മുഖര്‍ജിക്കാണെന്ന് ടി.ജി. മോഹന്‍ദാസ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2023, 07:54 pm IST
inKerala

കൊച്ചി:. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് എടുത്തു കളഞ്ഞ മോദി സര്‍ക്കാരിന്റെ തീരുമാനം സുപ്രീംകോടതി ഫുള്‍ബെഞ്ച് ശരിവെച്ചതോടെ ഇതിന്റെ ക്രെഡിറ്റ് ശരിക്കും അര്‍ഹിക്കുന്നത് ജനസംഘത്തിന്റെ ശ്യാമപ്രസാദ് മുഖര്‍ജിക്കാണെന്ന് ടി.ജി. മോഹന്‍ദാസ്. “കശ്മീര്‍ ഭാരതത്തിന്റെ അവിഭാജ്യ ഘടകമാക്കി മാറ്റാന്‍ ജീവത്യാഗം ചെയ്ത നേതാവാണ് ശ്യാമപ്രസാദ് മുഖര്‍ജി”. – അദ്ദേഹം പറഞ്ഞു.

നെഹ്രു ഏര്‍പ്പെടുത്തിയ നിരോധനം ലംഘിച്ച് കശ്മീരിലേക്ക് മാര്‍ച്ച് നടത്തുകയും അവിടെ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് കസ്റ്റഡിയില്‍ ഇരുന്ന് മരിച്ചുപോവുകയും ചെയ്ത വലിയ മനുഷ്യനാണ് ശ്യാമപ്രസാദ് മുഖര്‍ജി. ഇത്രയും വലിയ പാപം ആ മനുഷ്യനോട് ചെയ്യാന്‍ പാടില്ലായിരുന്നു.
അദ്ദേഹം ജീവത്യാഗം ചെയ്തു. ഇത്രയും വര്‍ഷത്തിന് ശേഷം തന്റെ സംഘടനയുടെ സ്ഥാപക നേതാവിന് മോദി നല്‍കിയ മരണാനന്തരബഹുമതിയായിരുന്നു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകള‍ഞ്ഞ സുപ്രീംകോടതി വിധി.- ടിജി പറഞ്ഞു. .

ഭരണഘടന എടുക്കുക. അതില്‍ 370ാം വകുപ്പിന്റെ തലക്കെട്ടില്‍ തന്നെ എഴുതിയിരിക്കുന്നത് ടെംപററി, ട്രാന്‍സിഷനല്‍ പൊവിഷന്‍സ് ഫോര്‍ ജമ്മു ആന്‍റ് കശ്മീര്‍ സ്റ്റേറ്റ് എന്നാണ്. അതായത് ഒരു മാറ്റം സംഭവിച്ചു കൊണ്ടിരിക്കുമ്പോള്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്നേ അര്‍ത്ഥമാക്കിയിട്ടുള്ളൂ. കശ്മീരികള്‍ക്ക് എന്തിനാണ് പ്രത്യേക പദവിയുടെ ആവശ്യം.

371 വകുപ്പ് അനുസരിച്ച് ചില പ്രത്യേക സൗകര്യങ്ങള്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ചില പ്രത്യേക പദവി നല്‍കിയിട്ടുണ്ട്. അതിന് കാരണം അവിടുത്തെ ഗോത്ര സംസ്കാരത്തിന്റെ വൈചിത്ര്യങ്ങളും അതിനെ സംരക്ഷിക്കാനുള്ള സര്‍ക്കാര്‍ ശ്രമവുമാണ് ആ പ്രത്യേകപദവിയ്‌ക്ക് കാരണം. പക്ഷെ കശ്മീരിന് എന്തിനാണ് പ്രത്യേക പദവി? -ടി.ജി മോഹന്‍ദാസ് ചോദിക്കുന്നു.

അര്‍ബന്‍ നക്സലുകള്‍ എന്ന് വിളിക്കപ്പെടുന്ന കപില്‍ സിബല്‍, അഭിഷേക് മനു സിംഘ് വി തുടങ്ങിയ അഭിഭാഷകരുടെ ഗ്യാങിനോട് പൊതുവേ ആഭിമുഖ്യം പുലര്‍ത്തുന്ന കൂട്ടത്തിലാണ് ചന്ദ്രചൂഡ്. അപ്പോള്‍ ചന്ദ്രചൂഡിനെ വെച്ച് കശ്മീര്‍ വിഷയത്തില്‍ ഒരു അനുകൂലവിധി നേടിയെടുത്ത് മോദിക്ക് ഒരു പ്രഹരം നല്‍കാമെന്നാണ് അവര്‍ കരുതിയത്. ഇതിന് അവരെ സഹായിക്കാന്‍ ഡീപ് സ്റ്റേറ്റ് സ് മുഴുവന്‍ പിന്നിലുണ്ട്. അതായത് നമ്മള്‍ ഒന്നും അറിയാതെ നമ്മുടെ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ കെല്‍പുള്ള റോക് ഫെല്ലര്‍ ഫൗണ്ടേഷന്‍, ജോര്‍ജ്ജ് സോറോസ് തുടങ്ങിയ ആളുകള്‍ എല്ലാം ഇതിന് പിന്നിലുണ്ട്. പാകിസ്ഥാനും കേസ് നടത്താന്‍ പണം നല്‍കിയിട്ടുണ്ട്. പക്ഷെ ഒന്നും നടന്നില്ല. സുപ്രീംകോടതി 370ാം വകുപ്പ് എടുത്തു കളഞ്ഞ മോദിസര്‍ക്കാരിന്റെ തീരുമാനത്തെ പിന്തുണയ്‌ക്കുകയായിരുന്നു. -ടി.ജി. മോഹന്‍ദാസ് പറഞ്ഞു.

അംബേദ്കര്‍ പോലും അറിയാതെ നെഹ്രു അവസാനമിനിറ്റില്‍ സൂത്രത്തില്‍ പാസാക്കിയെടുത്തതാണ് കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ്. അംബേദ്കര്‍ ഇത് കണ്ട് പൊട്ടിത്തെറിച്ചതാണ്. കാരണം ഭരണഘടന രൂപപ്പെടുത്തിയ കമ്മിറ്റിയുടെ ചെയര്‍മാനാണ് അംബേദ്കര്‍. അംബേദ്കര്‍ മാത്രമല്ല, ആ കമ്മിറ്റിയിലെ ആരും അറിയാതെയാണ് നെഹ്രു ഇത് പാസാക്കിയെടുത്തത്. നെഹ്രു ഇത് കൊണ്ടുവരുന്നു ഭരണഘടന അസംബ്ലിയില്‍ പാസാക്കിയെടുക്കുന്നു. നെഹ്രുവിന്റെ ചതിയായിരുന്നു ഇത്. വാസ്തവത്തില്‍ പട്ടേലാണ് എല്ലാ സംസ്ഥാനങ്ങളെയും ഇന്ത്യയുമായി ചേര്‍ത്തത്. കശ്മീര്‍ മാത്രം ഞാന്‍ ചെയ്തോളാം എന്ന് നെഹ്രു പറയുകയായിരുന്നു. കാശ്മീര്‍ എന്‍റേതാണ്, ഞാന്‍ കശ്മീരി പണ്ഡിറ്റാണ് എന്നൊക്കെ പറഞ്ഞാണ് നെഹ്രു അത് ചെയ്തത്. വാസ്തവത്തില്‍ നെഹ്രു കശ്മീരി പണ്ഡിറ്റൊന്നുമല്ല. അന്ന് പട്ടേല്‍ മറ്റ് മന്ത്രിമാരോട് രഹസ്യമായി പറഞ്ഞു. നെഹ്രുവിന് കരയേണ്ടി വരും എന്ന്. അതെ, അവസാനം കശ്മീരിന്റെ പേരില്‍ നെഹ്രുവിന് കരയേണ്ടിവന്നു. -ടി.ജി. മോഹന്‍ദാസ് പറഞ്ഞു.

പട്ടേല്‍ പേരെടുക്കുന്നതില്‍ ഉള്ള അസൂയയും നെഹ്രുവിനുണ്ടായിരുന്നു. നാട്ടുരാജ്യങ്ങളെ യോജിപ്പിച്ച് അങ്ങിനെ പട്ടേല്‍ മാത്രം പേരെടുക്കേണ്ട എന്ന ഒരു ചിന്ത നെഹ്രുവിനുണ്ടായിരുന്നു. പിന്നെ കശ്മീരിലെ അബ്ദുള്ളയുടെ കുടുംബത്തോട് നെഹ്രുവിന് വിധേയത്വമുണ്ടായിരുന്നു. നോക്കൂ, കശ്മീരിനെ ഇത്രയും കാലം ഭരിച്ച് അവിടുത്തെ സമ്പത്ത് മുഴുവന്‍ കൊള്ളയടിച്ചത് രണ്ട് പേരാണ്- അബ്ദുള്ള കുടുംബവും മുഫ്തി കുടുംബവും. ഇവരുടെ സ്വത്ത് മുഴുവന്‍ ഇംഗ്ലണ്ടിലാണ്. തൊട്ടാല്‍ ഇവര്‍ അപ്പോള്‍ ഇംഗ്ലണ്ടിലേക്ക് പോകും. എത്ര പണമാണ് ഇവര്‍ കശ്മീരിന്റെ പേരില്‍ അടിച്ചുമാറ്റിയത്. വികസനവുമില്ല. ഒന്നുമില്ല. ടൂറിസം കൊണ്ട് മാത്രം അവിടുത്തെ ജനങ്ങള്‍ കഷ്ടപ്പെട്ട് ജീവിക്കുകയാണ്. പാകിസ്ഥാനുമായി രഹസ്യധാരണയുണ്ടാക്കുക. അവിടെ നിന്ന് അവര്‍ തീവ്രവാദികളെ കയറ്റിഅയയ്‌ക്കുക. ഈ തീവ്രവാദികള്‍ കശ്മീരില്‍ വന്ന് വേണ്ടാത്ത നാശനഷ്ടങ്ങള്‍ ഉണ്ടാക്കുക. അതിന്റെ ഫലം സാധാരണ ജനങ്ങള്‍ അനുഭവിക്കുക. ഒടുവില്‍ സാധാരണജനങ്ങള്‍ തീവ്രവാദിയായി മാറുക. ഈ കാര്യങ്ങള്‍ക്കെല്ലാം ഒറ്റ ബ്രേക്കിട്ടതാണ് 2019 ആഗസ്ത് 5ന് പടിപടിയായി കൊണ്ട് വന്ന് അമിത് ഷാ നടപ്പാക്കിയെടുത്ത 370ാം വകുപ്പ് എടുത്തുകള്ഞ്ഞ നടപടി. ഇതാണ് ഇവരുടെ ഭരണകാലത്ത് നടന്നുവന്നിരുന്നത്. ഇനി അത് പറ്റില്ല. – ടി.ജി. മോഹന്‍ദാസ് പറഞ്ഞു.

 

Tags: article 370Syama Prasad MukherjeeNarendra ModiSupreme CourtJammu and KashmirKashmirSC
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഭിഭാഷകര്‍ കോടതി പരിസരത്ത് മാന്യമായി പെരുമാറണമെന്ന് സുപ്രീം കോടതി

India

ജമ്മു കശ്മീരിൽ ലഷ്‌കർ കമാൻഡർ ലത്തീഫ് ഭട്ടിനെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കി പോലീസ് : വിവരം നൽകുന്നവർക്ക് 15 ലക്ഷം രൂപ പാരിതോഷികം 

India

‘Get Ready With Me’; ദേശീയ കൈത്തറി ദിനത്തിൽ പങ്കാളികളാകാൻ യുവതയോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

India

എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് ക്രീമിലെയര്‍ ബാധകമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

India

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

പുതിയ വാര്‍ത്തകള്‍

ഗുരുപ്രസാദ് എന്ന അധ്യാപകനെ സസ്പെന്‍റ് ചെയ്ത വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീന്‍ (ഇടത്ത്) സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്ന വീര്‍ സവര്‍ക്കര്‍ (നടുവില്‍) കെ. സുരേന്ദ്രന്‍ (വലത്ത്)

സ്വാതന്ത്ര്യസമരം:ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നത് സവര്‍ക്കര്‍ തന്നെ;ഗുരുപ്രസാദ് മാസ്റ്ററെ ഒരു ചുക്കും ചെയ്യാനാവില്ല: കെ. സുരേന്ദ്രന്‍

എംബിബിഎസ് വിദ്യാർഥികളിൽ നിന്ന് 5 വര്‍ഷത്തെ ഫീസ് ഈടാക്കാന്‍ കേരളത്തിലെ മാനേജ്മെന്‍റുകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി പരാതി

പ്രതിപക്ഷ ഉപനേതാവിന്റെ മുറി വേണമെന്ന സി പി എം ആവശ്യം തളളി സ്പീക്കര്‍,ആവശ്യമുന്നയിച്ചത് കെ എന്‍ ബാലഗോപാലിന് വേണ്ടി

അക്രമ സമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, തിരുവനന്തപുരത്തെത്തിച്ച് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കൂടുതല്‍ ആളുകളെ കുറിച്ച് പരിശോധന നടത്തുന്നു: കണ്ണൂര്‍ റേഞ്ച് ഐ ജി കെ കാര്‍ത്തിക്ക്

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത, 7 ജില്ലകളില്‍ മഞ്ഞ ജാഗ്രത

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

വി ഡി സവര്‍ക്കറെ കുറിച്ച് ചോദ്യം: കാസര്‍ഗോഡ് അധ്യാപകന് സസ്പന്‍ഷന്‍, നടപടി മന്ത്രി എന്‍ ഷംസുദ്ദീന്റെ നിര്‍ദേശത്തെ തുടര്‍ന്ന്

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.