Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ശൈവവൈഷ്ണവ മൈത്രിക്ക് പ്രേരണയേകിയ ആചാര്യന്‍

ഹൈന്ദവരുടെ പല ധര്‍മ്മതത്ത്വങ്ങള്‍ക്കും രൂപം നല്കിയ വൈദിക സാഹിത്യത്തോളം തന്നെ പ്രാധാന്യമുള്ളതാണ് ആഗമസാഹിത്യവും. അനേകം ഹൈന്ദവവിശ്വാസങ്ങളുടേയും സങ്കല്പങ്ങളുടേയും ഉറവിടമാണ് ആഗമങ്ങള്‍. അവയെക്കുറിച്ചുള്ള പ്രതിപാദ്യങ്ങള്‍...

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2023, 06:27 pm IST
inSamskriti

വടക്കേ ഇന്ത്യയില്‍ രാമഭക്തിക്ക് സ്ഥാനം ലഭിക്കുന്നത് രാമനന്ദസ്വാമി അവിടെ എത്തിയതിനുശേഷമാണ്. അദ്ദേഹത്തിന്റെ പ്രശിഷ്യനായ തുളസീദാസന്റെ ‘മാനസ’ രചനയ്‌ക്ക് മുഖ്യ അവലംബമായിരുന്നത് രാമാനന്ദന്‍ ഏറ്റവും സരളമായ സംസ്‌കൃതത്തില്‍ രചിച്ച് കൂടെ കൊണ്ടുവന്നിരുന്ന അദ്ധ്യാത്മരാമായണം(മൂലം) ആയിരുന്നു. അതുവരെ അവിടെയുള്ളവര്‍ക്ക് അദ്ധ്യാത്മരാമായണത്തെപ്പറ്റി യാതൊരു അറിവും ഉണ്ടായിരുന്നില്ല.

രാമാനന്ദാചാര്യര്‍ സംസ്‌കൃതത്തിലും അക്കാലത്തെ വാരാണസിയിലെ ദേശഭാഷയായ അവധി (ഹിന്ദിയുടെ ഒരു ഉപഭാഷ) യിലും പണ്ഡിതനായിരുന്നു. രാഷ്‌ട്രനിര്‍മ്മാണരഹസ്യം അറിഞ്ഞിരുന്ന ആ ക്രാന്തദര്‍ശിയാണ് സ്വശിഷ്യര്‍ക്ക് ദേശഭാഷകളില്‍ രചന നടത്താന്‍ പ്രേരണ നല്കിയിരുന്നത്. എഴുത്തച്ഛന്റെ കാര്യത്തിലും തുളസീദാസന്റെ കാര്യത്തിലുമെല്ലാം ഇത് സത്യമായിരുന്നിരിക്കും. അല്ലാത്തപക്ഷം സംസ്‌കൃതത്തില്‍ അബാധഗതികളായ അവര്‍ ആ കാലത്ത് ദേശഭാഷകളില്‍ രചനകള്‍ നടത്താന്‍ മുതിരില്ലായിരുന്നു എന്ന് സ്വാഭാവികമായി ചിന്തിക്കാവുന്നതാണ്. (അദ്ദേഹവും അവധിയില്‍ ഗ്രന്ഥങ്ങള്‍ രചിച്ചിരുന്നതായി പറയപ്പെടുന്നുണ്ട്) ചില കവിതകള്‍ ഭക്തമാല (ഭക്തമാല് ലേ.നാഭാദാസ്)യില്‍ ഉദ്ധരിച്ച് ചേര്‍ത്തിട്ടുള്ളതായും പറയപ്പെടുന്നുണ്ട്. ഗുരുഗ്രന്ഥസാഹബ്ബില്‍ രണ്ടു ശ്ലോകങ്ങള്‍ ഉദ്ധരിച്ചു ചേര്‍ത്തിട്ടുള്ളതായി ആചാര്യശുക്ലയും പറഞ്ഞിട്ടുണ്ട്.
രാമാനന്ദന്‍ ശങ്കരപരമ്പരയിലെ അദൈ്വതിയായിരുന്നതു കൊണ്ട് നിര്‍ഗുണഭക്തിയും സഗുണഭക്തിയും അദ്ദേഹത്തിനു സ്വീകാര്യമായിരുന്നു. അതുനിമിത്തം അതുതന്നെ അദ്ദേഹത്തിന്റെ ശിഷ്യപ്രശിഷ്യന്മാരും സ്വീകരിച്ചിരുന്നതായി കാണാവുന്നതാണ്.
ശങ്കര പരമ്പരയില്‍ മാത്രമേ ‘ദിഗ്‌വിജയങ്ങള്‍ എഴുതുന്ന പതിവുള്ളൂ.’ രാമാനന്ദ ദിഗ്‌വിജയം എഴുതപ്പെട്ടിട്ടുണ്ട്. ശരിയായ അര്‍ത്ഥത്തില്‍ തന്നെ ദിഗ്‌വിജയം നടത്തിയിരുന്ന മഹാപുരുഷ നായിരുന്നല്ലോ അദ്ദേഹം.

ദക്ഷിണദേശത്തു നിന്ന് ആ കാലങ്ങളില്‍ എത്തിയതായിരുന്നതുകൊണ്ട് രാമാനന്ദസ്വാമികള്‍ വിശിഷ്ടാദൈ്വതത്തിനോ അഥവാ ദൈ്വത്വത്തിനോ പ്രാധാന്യം നല്‌കേണ്ടിയിരുന്നു. അതാണ് സ്വഭാവികം. എന്നാല്‍ അദ്ദേഹം നേരെ മറിച്ച് അദൈ്വതദര്‍ശനത്തിനാണ് പ്രാധാന്യം നല്കിയിരുന്നത്. അത് അദ്ദേഹം കേരളീയനായിരുന്നതുകൊണ്ടും കൂടി ആയിരുന്നിരിക്കണം. അദൈ്വതത്തിനല്ലാതെ വിശിഷ്ടാദൈ്വതാദി ദര്‍ശനങ്ങള്‍ക്കൊന്നും കേരളത്തില്‍ അനുഗാമികള്‍ ഉണ്ടായിട്ടില്ല, അന്നും ഇന്നും.

രാമാനുജീയപരമ്പരയിലെ ശൈവരും വൈഷ്ണവരും തമ്മിലുണ്ടായിരുന്ന അസഹിഷ്ണുത രാമാനന്ദഭക്തിദര്‍ശനങ്ങളിലൊന്നും കാണപ്പെടുന്നില്ല എന്നുതന്നെയല്ല, അവര്‍ തമ്മിലുള്ള കലഹം തീര്‍ക്കണമെന്ന ഉദ്ദേശ്യമാണ് ഉമാമഹേശ്വരസംവാദരൂപമായി രാമകഥ വിവരിച്ചതില്‍ നിന്നും രാമനാല്‍ രാമേശ്വരത്ത് ശിവപ്രതിഷ്ഠ നടത്തപ്പെടുന്നതായി വര്‍ണ്ണിച്ചിട്ടുള്ളതില്‍ നിന്നും അദ്ദേഹത്തിനുണ്ടായിരുന്നതെന്ന് അനുമാനിക്കാവുന്നതാണ്. കേരളത്തിലെ ശൈവവൈഷ്ണവ മൈത്രി അദ്ദേഹത്തെ സ്വാധീനിച്ചിരിക്കാം.
രാഘവാനന്ദശിഷ്യനായി കേരളത്തില്‍ കുറച്ചുകാലം സംന്യാസിയായി കഴിച്ച് എഴുത്തച്ഛന്റെയും മറ്റും ഗുരുസ്ഥാനീയനായിരുന്ന രാമാനന്ദാചാര്യനും ഒത്തരാഹനായ രാമാനന്ദസ്വാമികളും ഒരേ വ്യക്തി തന്നെയായിരുന്നു എന്നതിന് രണ്ടുപേരും ആചാര്യന്മാരായിരുന്നെങ്കിലും അവര്‍ അക്കാലത്തെ ഗുരുക്കന്മാര്‍ക്ക് പറഞ്ഞു വന്നിരുന്ന ആചാര്യശബ്ദത്താലല്ല മറിച്ച് സംന്യാസാശ്രമത്തിലെ ആനന്ദനെന്ന ഉപാധിയിലാണ് പ്രസിദ്ധരായത്. എന്നുള്ളതും ശ്രദ്ധേയമാണ്. മുകളില്‍ പ്രസ്താവിച്ചിട്ടുള്ള സാക്ഷ്യങ്ങളുടേയും അനുമാനങ്ങളുടേയും അടിസ്ഥാനത്തില്‍ എത്തിച്ചേരാവുന്നതായ ചില നിഗമനങ്ങള്‍ ഇവയാണ്:

നിഗമനങ്ങള്‍
ക്രിസ്ത്വബ്ദം 15ാം നൂറ്റാണ്ടിന്റെ പ്രഥമാര്‍ദ്ധത്തില്‍ കാശിയില്‍ സന്നിധാനം ചെയ്ത് ഭക്തിആന്ദോളനത്തിന് ആകെയും രാമഭക്തി പ്രസ്ഥാനത്തിന് വിശേഷിച്ചും നേതൃത്വം നല്കിയിരുന്ന ദിഗന്തവിശാന്തയശസ്വിയായ രാമാനന്ദ ഗുരുദേവന്‍ ക്രിസ്തുവര്‍ഷം 14ാം ശതകത്തിന്റെ അന്തിമ ചതുര്‍ത്ഥാംശത്തിലോ 15ാം ശതക ത്തിന്റെ ആദ്യ ദശകങ്ങളിലോ നമ്മുടെ കേരളത്തില്‍ ശുകപുരം ഗ്രാമത്തിലാണ് ഭൂജാതനായത്. (തന്റെ ജന്മംകൊണ്ട് ശ്രീരാമാനന്ദന്‍ തീര്‍ത്ഥീകരിച്ച പുണ്യസ്ഥലം ശുകപുരം തന്നെയാണെന്ന് അനുമാനിക്കാന്‍ ചില ലക്ഷ്യങ്ങള്‍ കണ്ടെത്തിയിട്ടുമുണ്ട്.) നന്നേ ചെറുപ്പത്തില്‍ തന്നെ അദ്ദേഹം സംന്യാസ ജീവിതം തുടങ്ങി യിരുന്നു. ശ്രീ ശങ്കരന്റെ പരമ്പരയില്‍ സംന്യാസം സ്വീകരിച്ച് തൃശ്ശൂര്‍ തെക്കേമഠത്തിലെ അന്തേവാസിയായി പാര്‍ത്തുകൊണ്ടു അനേകം ഗഹനങ്ങളായ ഗ്രന്ഥങ്ങള്‍ സംസ്‌കൃതത്തില്‍ രചിച്ച വിദ്വാനും മനീഷിയുമായിരുന്ന രാഘവാനന്ദയതീശ്വരനായിരുന്നു രാമാനന്ദന്റെ ഗുരുനാഥന്‍. അക്കാലത്ത് രാമാനന്ദന്‍ രചിച്ച ത്രിപുരോപനിഷദ് ഭാഷ്യത്തിന്റെ തുടക്കത്തില്‍ ‘നത്വാ ശ്രീരാഘവാനന്ദ യോഗീന്ദ്രപാദുകം’ എന്നും അന്ത്യത്തില്‍ ‘ഇതി പരമഹംസ പരിവ്രാജക ശ്രീ രാഘവാനന്ദ തീര്‍ത്ഥയോഗീന്ദ്ര ചരണാരുവിന്ദ ചഞ്ചരീകായമാണാനന്ദ ഹൃദയ ശ്രീരാമാനന്ദ വിരചിതം’ എന്നും പറഞ്ഞുകൊണ്ട് സ്വഗുരുവിന്റേയും തന്റേയും പേരുകള്‍ സ്പഷ്ടമായിത്തന്നെ നിര്‍ദ്ദേശിച്ചിരിക്കുന്നു.
(തുടരും)

 

Tags: HinduismShaiva Vaishnava Maitri
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഹൈന്ദവരുടെ ധര്‍മ്മ നിസ്സംഗത; ഒരു ആത്മപരിശോധന

Samskriti

ആലോചനാമൃതം: ഈശ്വരാന്വേഷണമാണ് ഏറെ മഹത്ത്വമാര്‍ന്നത്

Samskriti

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

Samskriti

ഗായത്രീമന്ത്രം: വാതായനങ്ങളും, വ്യതിയാനങ്ങളും

Samskriti

വരമ്പില്‍ വിരിഞ്ഞ ബ്രഹ്‌മജ്ഞാനം

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.