Categories: Kerala

കാഞ്ഞിരപ്പള്ളിയില്‍ സ്വകാര്യ ബസും ബൈക്കും കുട്ടിയിടിച്ച് 2 യുവാക്കള്‍ മരിച്ചു

Published by

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ സ്വകാര്യ ബസും ബൈക്കും കുട്ടിയിടിച്ച് രണ്ട് ബൈക്ക് യാത്രികര്‍ മരിച്ചു. ഇടുക്കി വെണ്‍മണി സ്വദേശി ഇടക്കുന്നം മുക്കാലി ചക്കാലപറമ്പില്‍ നിജോ തോമസ് (33), ഇരുപത്തിയാറാം മൈല്‍ പുല്‍പ്പാറ വീട്ടില്‍ ബിനു പി പി ( 44) എന്നിവരാണ് മരിച്ചത്.

വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 3.30 ഓടെ പേട്ട സ്‌കൂളിന് സമീപമായിരുന്നു അപകടം .കട്ടപ്പനയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചു.

ബിനു സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. നിജോയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

 

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by