Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഗൂഢശ്രമങ്ങളെ ജനങ്ങള്‍ തോല്‍പ്പിച്ചു: പ്രധാനമന്ത്രി

സന്ദീപ്‌ എസ്.byസന്ദീപ്‌ എസ്.
Dec 4, 2023, 01:34 am IST
inIndia

ന്യൂദല്‍ഹി: രാജ്യത്തെ ജാതിയുടെ പേരില്‍ വിഭജിക്കാന്‍ ഗൂഢശ്രമം നടന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജാതിസെന്‍സസ് ഉയര്‍ത്തി കോണ്‍ഗ്രസ് നടത്തിയ പ്രചാരണത്തെ കുറ്റപ്പെടുത്തിയ പ്രധാനമന്ത്രി, വ്യാജ വാഗ്ദാനങ്ങളില്ല ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരിലാണ് ജനങ്ങള്‍ വിശ്വസിക്കുകയെന്നും പറഞ്ഞു. മൂന്നുസംസ്ഥാനങ്ങളിലെ ഉജ്ജ്വല വിജയം ആഘോഷിച്ച് ബിജെപി കേന്ദ്ര ആസ്ഥാനത്ത് തിങ്ങിനിറഞ്ഞ നൂറുകണക്കിന് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

തനിക്ക് ജാതിയെന്നാല്‍ നാരീശക്തി, യുവശക്തി, കര്‍ഷക, ദരിദ്ര കുടുംബങ്ങള്‍ എന്നിവ മാത്രമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജസ്ഥാനിലെയും ഛത്തീസ്ഗഡിലെയും മധ്യപ്രദേശിലെയും ജനങ്ങള്‍ ബിജെപിക്ക് മേല്‍ സ്‌നേഹം ചൊരിഞ്ഞിരിക്കുന്നു. നിങ്ങളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കുകയെന്ന വ്രതം സ്വീകരിച്ചവരാണ് ഞങ്ങള്‍. ബിജെപിക്ക് മികച്ച ഭൂരിപക്ഷം നല്‍കിയ ജനങ്ങള്‍ക്ക് നന്ദി. വനിതകള്‍ക്കായി ബിജെപി സര്‍ക്കാരുകള്‍ മുന്നോട്ട് വെച്ച എല്ലാ വാഗ്ദാനങ്ങളും നൂറുശതമാനവും പൂര്‍ത്തീകരിക്കും, പ്രധാനമന്ത്രി പറഞ്ഞു.

മൂന്നു സംസ്ഥാനങ്ങളിലെ ഹാട്രിക് വിജയം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഹാട്രിക് വിജയമായി 2024ലും മാറും. അഴിമതി, പ്രീണന രാഷ്‌ട്രീയം, കുടുംബാധിപത്യം എന്നിവയ്‌ക്കെതിരായ വിധിയെഴുത്ത് മൂന്നിടത്തും ഉണ്ടായി. രാജ്യത്തിനാപത്തായ ഈ മൂന്ന് വിപത്തിനെയും ജനം തിരിച്ചറിഞ്ഞു തുരത്തിയിരിക്കുന്നു. അഴിമതിക്കെതിരായ കേന്ദ്രസര്‍ക്കാരിന്റെ യുദ്ധത്തിന് ജനങ്ങളുടെ പിന്തുണ ശക്തമായി ലഭിക്കുകയാണ്. കേന്ദ്ര ഏജന്‍സികള്‍ അഴിമതിക്കെതിരെ നടത്തുന്ന നടപടികളെ എതിര്‍ക്കുന്നവര്‍ ജനങ്ങള്‍ അഴിമതിക്കെതിരെ വോട്ട് ചെയ്തത് മനസ്സിലാക്കണം. അഴിമതി വിരുദ്ധ പോരാട്ടത്തിന് കരുത്ത് പകരുന്ന ജനവിധിയാണ് ഉണ്ടായത്. രാജ്യവിരുദ്ധ ശക്തികള്‍ക്ക് പിന്തുണ നല്‍കുന്ന നടപടികള്‍ കോണ്‍ഗ്രസും സഖ്യകക്ഷികളും അവസാനിപ്പിക്കണമെന്നും രാജ്യത്തെ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

മൂന്നു സംസ്ഥാനങ്ങളിലെയും ജനവിധി ലോകം മുഴുവനും ശ്രദ്ധിക്കുന്നുണ്ടെന്നും ഈ ഫലം വരും നാളുകളിലും തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രണ്ടുപതിറ്റാണ്ടായി അധികാരത്തില്‍ തുടരുന്ന മധ്യപ്രദേശില്‍ ജനങ്ങള്‍ക്ക് ബിജെപിയെ മാത്രമാണ് വിശ്വാസം. രാജ്യത്തെ ഓരോ കുടുംബത്തിന്റെയും ക്ഷേമം മാത്രമാണ് ബിജെപിയുടെ ലക്ഷ്യം. ഇതു മനസ്സിലാക്കിയാണ് ജനങ്ങള്‍ ബിജെപിയെ പിന്തുണയ്‌ക്കുന്നത്. തന്റെ രാഷ്‌ട്രീയ ജീവിതത്തില്‍ പ്രവചനങ്ങള്‍ നടത്താറില്ലെന്നും എന്നാല്‍ ഇത്തവണ അതു മാറ്റിവെച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജസ്ഥാനിലെ ജനങ്ങള്‍ കോണ്‍ഗ്രസിനെ പിന്തുണയ്‌ക്കില്ലെന്ന് താന്‍ പ്രവചിച്ചിരുന്നു. ജനങ്ങളില്‍ അതരയധികം വിശ്വാസമുള്ളതിനാലായിരുന്നു അതെന്നും മോദി പറഞ്ഞു. തെലങ്കാനയെകുറിച്ച് പരാമര്‍ശിക്കവെ തെലുങ്ക് ഭാഷയില്‍ പ്രധാനമന്ത്രി സംസാരിച്ചത് ശ്രദ്ധേയമായി.

മൂന്നു സംസ്ഥാനങ്ങളിലെ ഉജ്വല വിജയത്തിന് പിന്നാലെ ബിജെപി കേന്ദ്ര ആസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആവേശകരമായ സ്വീകരണമാണ് പ്രവര്‍ത്തകര്‍ ഒരുക്കിയത്. കേന്ദ്രമന്ത്രിമാരായ അമിത് ഷായും രാജ്‌നാഥ്‌സിങും ബിജെപി അധ്യക്ഷന്‍ ജെ.പി നദ്ദയും പുഷ്പഹാരമണിയിച്ച് പ്രധാനമന്ത്രിയെ സ്വീകരിച്ചു.

Tags: Prime Minister Narendra ModiAssembly elections
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ബ്രിക്‌സ് ഉച്ചകോടിയിലെ ഭാരതത്തിന്റെ വിജയം

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി
India

ഇപ്പോള്‍ മോദി വീഴും എന്ന് അവര്‍ കരുതി, അത് വ്യാമോഹങ്ങളായി: പ്രധാനമന്ത്രി

India

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

World

നോർവേ രാജാവ് ഹാരോൾഡ് അഞ്ചാമൻ അന്തരിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

India

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.