Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആഴ്‌വാന്മാരും വൈഷ്ണവ ഭക്തിയും

ശ്രേഷ്ഠം സനാതന പൈതൃകം

പ്രൊഫ.കെ കെ കൃഷ്ണന്‍ നമ്പൂതിരിbyപ്രൊഫ.കെ കെ കൃഷ്ണന്‍ നമ്പൂതിരി
Nov 24, 2023, 01:38 am IST
inSamskriti

തെക്കെ ഇന്ത്യയില്‍ ശൈവമതം പ്രചലിതമായതിന് സമാ ന്തരമായിത്തന്നെ വൈഷ്ണവഭക്തിയും വ്യാപിച്ചിരുന്നു. പാഞ്ചരാത്ര ധര്‍മ്മം ഗീതയില്‍ പ്രതിപാദിതമായ ‘ഐകാന്തിക ധര്‍മ്മ’ ത്തിന്റെ സങ്കല്പനങ്ങളെ സ്വാംശീകരിച്ചുകൊണ്ടു ജനമനസ്സുകളെ വളരെ സ്വാധീ നിക്കുകയുണ്ടായി. ഈ ഭക്തിയുടെ അടിസ്ഥാനം ത്രിമൂര്‍ത്തി സങ്ക ല്പത്തിന്റെ നടുനായകസ്ഥാനത്ത് പ്രതിഷ്ഠാപിതനായ മഹാവി ഷ്ണുവിന്റേയും (ഭഗവാന്‍ നാരായണന്റേയും) അദ്ദേഹത്തിന്റെപൂര്‍ണ്ണാവതാരങ്ങളെന്ന നിലയില്‍ ഭാവനചെയ്തു പോരുന്ന വസുദേവ പുത്രനായ കൃഷ്ണന്റെയും ദാശരഥി രാമന്റേയും സങ്കല്പനങ്ങളായിരുന്നു. ഈ രീതിയിലുള്ള സഗുണസക്തിയുടെ പ്രചാരകന്മാര്‍ ആഴ്‌വാരന്മാരെന്ന് പ്രഖ്യാതരായ ഭക്തന്മാരായിരുന്നു. ഭക്തിയില്‍ ആണ്ടു കഴിഞ്ഞിരുന്നവര്‍ എന്ന അര്‍ത്ഥത്തിലാണ് ആഴ്‌വാരന്മാര്‍ എന്ന് പറഞ്ഞു വന്നിരുന്നത്. ഇവര്‍ പന്ത്രണ്ടുപേരായിരുന്നു. പൊയ്‌ക ആഴ്‌വാര്‍, ഭൂതത്താഴ്‌വാര്‍, പേയാഴ്‌വാര്‍, തിരുമാലിശൈ ആഴ്‌വാര്‍, നമ്മാഴ്‌വാര്‍, മധുര കവി ആഴ്‌വാര്‍, കുലശേഖര ആഴ്‌വാര്‍, പെരിയാഴ്‌വാര്‍ ആണ്ടാള്‍ (ആഴ്‌വാര്‍) തൊണ്ടരടിപൊടി ആഴ്‌വാര്‍, തിരുപ്പാണ ആഴ്‌വാര്‍, തിരുമംഗൈ ആഴ്‌വാര്‍ എന്നിങ്ങനെയാണ് ഇവരുടെ പേരുകള്‍. ഇവര്‍ മൂന്നു മുതല്‍ ഒമ്പതു വരെയുള്ള നൂറ്റാണ്ടുകളില്‍ വിവിധ ഘട്ടങ്ങളിലായാണ് ജീവിച്ചിരുന്നത്.

കുലശേഖര ആഴ്‌വാര്‍
ഇവരില്‍ കുലശേഖര ആഴ്‌വാര്‍ കേരളീയനായിരുന്നു. അദ്ദേഹത്തിന്റെ ഇഷ്ടദേവത ശ്രീരാമനായിരുന്നു. തമിഴില്‍ ‘പെരുമാള്‍ തിരുമൊഴി’എന്ന കീര്‍ത്തനപ്പാട്ടുകള്‍ രചിച്ചത് അദ്ദേഹമാണ്. 105 ഭക്തിപദങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. നാഥമുനി സംഗ്രഹിച്ച ‘ദിവ്യ പ്രബന്ധ’ത്തില്‍ ഇതും സമാഹരിക്കപ്പെട്ടിട്ടുണ്ട്. (ആഴ്‌വാരന്മാരുടെ കൃതികള്‍ എല്ലാം ഈ ‘പ്രബന്ധ’ത്തില്‍ സമാഹ്യതങ്ങളാണ്)

എന്നാല്‍ കുലശേഖര ആഴ്‌വാരുടെ ‘മുകന്ദമാല’ എന്ന പേരിലുള്ള നിസ്തുലമായ കൃതി ‘പ്രബന്ധ’ത്തില്‍ കാണുന്നില്ല. 31 മുക്തക ശ്ലോകങ്ങളാണ് മുകുന്ദമാലയില്‍ കാണപ്പെടുന്നത്. ലളിത കോമളവും അത്യന്തം ഹൃദയദ്രവീകരണ സമര്‍ത്ഥങ്ങളുമാണ് മുകുന്ദമാലയിലെ ശ്ലോകങ്ങള്‍. ഭക്തിപ്രസ്ഥാ നത്തിലേതെന്നു മാത്രമല്ല വൈഷ്ണവ ഭക്തിപരമായി സംസ്‌കൃ തത്തില്‍ രചിക്കപ്പെട്ട ആദ്യത്തെ കൃതിയാണ്(ഗീതാഞ്ജലിയാണ്)’മുകുന്ദമാല’ എന്നാണ് ഈ ലേഖകന്‍ കരുതുന്നത്. (ശങ്കരാചാര രുടെ ഭക്തിപരങ്ങളായ കൃതികള്‍ക്കും ഇന്നു ലഭിക്കുന്ന ഭാഗവത രചനയ്‌ക്കും എല്ലാം മുന്‍പാണ്’മുകുന്ദമാല’ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. മഹാഭാരത്തിലെ വിഷ്ണുസഹസ്രനാമം ആര്‍ഷമായ ഒരു സ്‌തോത്രകൃതിയായി പറയാമെങ്കിലും അത് പ്രധാനമായും നാമാ വലിയാണല്ലോ)

എട്ടാം നൂറ്റാണ്ടിന്റെ മദ്ധ്യമാണ് കുലശേഖര ആഴ്വാരുടെ ജീവി തകാലം. ഇദ്ദേഹം തന്മയഭക്തിയുടെ അനന്യ സാധകനായിരുന്നു. അതുകൊണ്ടു തന്നെ സത്തൈ്വകതാന മതിയും പരിശുദ്ധസത്ത്വനുമായ അദ്ദേഹം ഭഗവാന്‍ വിഷ്ണുവിന്റെ വക്ഷസ്സിലെ കൗസ്തുഭരത്‌നത്തിന്റെ അവതാരമാണെന്നായിരുന്നു ഭക്തന്മാരുടെയിടയിലെ വിശ്വാസം. ഇതിനു ജ്ഞാപകമായി ഉള്ളൂരിന്റെ വിജ്ഞാനദീപിക (ഒന്നാം ഭാഗം) യില്‍ ‘ദിവ്യസൂരിചരിത’ ത്തില്‍ നിന്ന് ഒരു ശ്ലോകം ഉദ്ധരിച്ച് ചേര്‍ത്തിരിക്കുന്നു.

‘തസ്മാദഭൂച്ഛേരകുലപ്രദീപഃ
ശ്രീകൗസ്തുഭാത്മാ
കുലശേഖരാഖ്യഃ മഹീപതിമാഘപുനര്‍വസൂദ്യദ്ദിനേ, ഹരേഃ പൂര്‍ണ്ണകടാക്ഷ ലക്ഷഃ’
(അദ്ദേഹത്തില്‍ നിന്ന് ദൃഢവ്രതപെരുമാളില്‍ നിന്ന് (മഹാരാ ജാവില്‍ നിന്ന്) ചേരവംശ പ്രദീപവും ശ്രീകൗസഭാത്മാവുമായ കുലശേഖരന്‍ എന്നു പേരായ പെരുമാള്‍ മാഘമാസത്തിലെ പുണര്‍തം നക്ഷത്രത്തില്‍ സാക്ഷാത് ശ്രീഹരിയുടെ പ്രത്യക്ഷ കടാക്ഷത്തിനു പാത്രീഭൂതനായി ആവിര്‍ഭവിച്ചു.) അദ്ദേഹത്തിന്റെ സുകൃതിയായപിതാവിന്റെ പേര് ദൃഢവ്രതന്‍ എന്നായിരുന്നു. നാടുവാഴികളില്‍ ഒരാളായിരുന്നെങ്കിലും നിരന്തരം ഭക്തി സാധനയില്‍ ആമഗ്‌നനായാണ് അദ്ദേഹം സ്വജീവിതം നയിച്ചത്.

പ്രാതഃ സ്മരണീയനായ ആ മഹാഭാഗന്റെ സമര്‍പ്പിത ഭക്തിയുടെ നിദര്‍ശകമായി ‘പെരുമാള്‍ തിരുമൊഴി’യിലെ ഒരു പദം (തിരുപ്പാടല്‍)ചൂണ്ടിക്കാണിക്കപ്പെടുന്നു. ‘തനിക്ക് ഒരു പുനര്‍ജ്ജന്മം ഉണ്ടാകുമെങ്കില്‍ ദേവാലയത്തില്‍ ഭക്തന്മാര്‍ ദേവദര്‍ശനത്തിനായി പ്രവേശിക്കുമ്പോള്‍ അവര്‍ ചവിട്ടി നില്‍ക്കുന്ന ഒരു കല്‍പടിയായി തീരാന്‍ അനുഗ്രഹിക്കേണമേ’എന്നു പ്രാര്‍ത്ഥിച്ചിരിക്കുന്നു. അതു സ്മരിച്ചുകൊണ്ടാണ് തമിഴ്‌നാട്ടിലെ വൈഷ്ണവക്ഷേത്രങ്ങളിലെ ഏറ്റവും മുകളിലത്തെ കല്പടിക്ക് ‘കുലശേഖര സോപാനം’ എന്നു പറഞ്ഞുവരുന്നത്.

(തുടരും)

 

Tags: Hinduismശ്രേഷ്ഠം സനാതന പൈതൃകംVaishnava Devotees
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Samskriti

ഹൈന്ദവരുടെ ധര്‍മ്മ നിസ്സംഗത; ഒരു ആത്മപരിശോധന

Samskriti

ആലോചനാമൃതം: ഈശ്വരാന്വേഷണമാണ് ഏറെ മഹത്ത്വമാര്‍ന്നത്

Samskriti

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.