Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പഴയങ്ങാടിയില്‍ കേസെടുത്തവര്‍ പോലീസിലുണ്ടാകുമോ?

കെ. കുഞ്ഞിക്കണ്ണന്‍ by കെ. കുഞ്ഞിക്കണ്ണന്‍
Nov 23, 2023, 08:50 am IST
in Kerala

തിരുവനന്തപുരം: പിണറായി വിജയന് പ്രത്യേകതയുണ്ട്. അച്യുതമേനോനെപോലെയല്ല. അച്യുതമേനോന്‍ മുഖ്യമന്ത്രിമാത്രമായിരുന്നു. ആഭ്യന്തരവകുപ്പിന്റെ ചുമതലയുണ്ടായിരുന്നില്ല. പിണറായി വിജയന്‍ ആഭ്യന്തരവകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രിയാണ്. അതുകൊണ്ടുതന്നെ ഉത്തരവാദിത്തം കൂടുതലാണ്. അച്യുതമേനോന് കൊന്നും കൊല്ലിച്ചും ശീലവുമില്ല. പഴയങ്ങാടി വിഷയത്തില്‍ പിണറായി വിജയന്റെ പ്രതികരണമെന്തായിരുന്നു.

ആഡംബരബസ് യാത്രയിലെ മുന്‍നിര യാത്രക്കാരനാണല്ലോ മുഖ്യമന്ത്രി. ഡ്രൈവര്‍ക്കും മുന്നിലിരിക്കാന്‍ വഴിയില്ലാത്തതിനാല്‍ നാടുവാഴി തൊട്ടടുത്ത് തന്നെയുണ്ട്. ബസിനുനേരെ യൂത്ത്‌കോണ്‍ഗ്രസുകാര്‍ കരിങ്കൊടിയുമായി വരുന്നത് നേരില്‍ മുഖ്യമന്ത്രി കണ്ടു എന്നാണ് പറയുന്നത്. കണ്ടകാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ മൊഴി ഇങ്ങിനെ:

”എന്താണ് നടക്കുന്നതെന്ന് ഞങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയല്ലേ? ഒരാള്‍ ചാടി വീഴുകയാണ്. അയാളെ ചില ചെറുപ്പക്കാര്‍ അങ്ങോട്ട് പിടിച്ചുതള്ളിമാറ്റുകയാണ്. അത് ജീവന്‍ രക്ഷിക്കാനല്ലെ? അതൊരു അക്രമമാണോ? ഒരു തീവണ്ടി വരുന്നു. ഒരാള്‍ അവിടെ കിടന്നുപോയി. രക്ഷിക്കാന്‍ വേണ്ടി അയാളെ എടുത്ത് എറിയില്ലെ? എറിഞ്ഞാല്‍ അയാള്‍ക്ക് അപകടം പറ്റുമോയെന്നാണോ നോക്കുക? അയാളുടെ ജീവന്‍ രക്ഷിക്കലല്ലെ പ്രധാനം? ആ ജീവന്‍ രക്ഷാരീതിയാണ് ഡിവൈഎഫ്‌ഐക്കാര്‍ സ്വീകരിച്ചത്. മാതൃകാപരമായ ആ രീതികള്‍ തുടര്‍ന്നുപോകണം.”

മുഖ്യമന്ത്രി പറഞ്ഞ ഈ കാര്യങ്ങള്‍ക്കാണ് പഴയങ്ങാടി പോലീസ് കേസെടുത്തത്. അന്യായമായി സംഘംചേര്‍ന്ന് കൊലപാതകമടക്കമുള്ള ശ്രമങ്ങള്‍ക്കാണ് കേസ്. എട്ടുവകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത പോലീസുകാരെ എന്തുചെയ്യണം? അവര്‍ തുടര്‍ന്നും പോലീസിലുണ്ടാകുമോ? ഡിവൈഎഫ്ക്കാര്‍ക്കെതിരെ കേസെടുത്ത പോലീസുകാര്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിടേണ്ടതല്ലേ?

മുഖ്യമന്ത്രി നോക്കിയപ്പോള്‍ കാണാത്ത ചിലകാര്യങ്ങള്‍ പോലീസുകാര്‍ കണ്ടിരിക്കുന്നു. ഡിവൈഎഫ്‌ഐക്കാര്‍ യൂത്തന്മാരെ നേരിടുന്നത് ഹെല്‍മറ്റു കൊണ്ട്. മറ്റുചിലര്‍ ചെടിച്ചട്ടികൊണ്ട് പലര്‍ക്കും ഗുരുതരമായി പരിക്കുംപറ്റി. കണ്ണൂരിലെ കമ്മ്യൂണിസ്റ്റുകാര്‍ ഹെല്‍മറ്റ് കൊണ്ടടിക്കുന്നത് ശീലമില്ലാത്ത കാര്യമല്ലെ. വടിവാളും കൈബോംബുമല്ലെ പ്രയോഗിക്കാറ്. അതുകൊണ്ടാകും മുഖ്യമന്ത്രിക്ക് തിരിച്ചറിയാനാകാത്തത്. മുഖ്യമന്ത്രിപറഞ്ഞതുപോലെയാണ് കാര്യമെങ്കില്‍ ഡിവൈഎഫ്‌ഐക്കാര്‍ക്ക് ജീവന്‍ രക്ഷാപതക് സമ്മാനിക്കണം. ഒരുമാസം കൂടികഴിഞ്ഞാല്‍ വരികയല്ലെ റിപ്പബ്ലിക് ദിനം.

ഈ യൂത്ത് കോണ്‍ഗ്രസുകാരെന്തിനാണാവോ വയ്യാവേലിക്ക് പോയത്. തുടര്‍ സമരം പ്രഖ്യാപിച്ചതെന്നായി. പിറ്റേദിവസം സമരമൊരിടത്തും കണ്ടില്ലല്ലൊ. നാടുനീളെ സമരം നടക്കുമെന്ന് പ്രഖ്യാപിച്ച മൂത്ത നേതാവിന്റെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍. കരിങ്കൊടി പ്രതിഷേധവുമായി എത്തിയവര്‍ക്ക് നല്ല ബുദ്ധി തോന്നിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിതന്നെ പറയുകയും ചെയ്തു. ‘ഞങ്ങളുടെ വാഹനത്തിന് മുന്നിലേക്ക് കൊടിയുമായൊന്നും ചാടിവരുന്നത് കണ്ടില്ല. അത് നേതൃത്വം നല്‍കിയ നിര്‍ദ്ദേശത്തിന്റെ ഭാഗമാണെങ്കില്‍ നല്ലത്. വിവേകം വൈകി ഉദിച്ചാലും നല്ല കാര്യമാണല്ലൊ.” ശരിയാണ് നവകേരള സദസിന് സിപിഎമ്മുകാര്‍ക്ക് ഹരംപകരാന്‍ കോണ്‍ഗ്രസുകാര്‍ തയ്യാറാക്കിയ പരിപാടിയല്ലെ കരിങ്കൊടി പ്രയോഗം എന്ന് സംശയിച്ചാലും തെറ്റാകില്ല.

Tags: youth congressNavakerala SadasPolice AttackPazhayangadi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയുടെ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം അനുവദിച്ചതില്‍ നിരാശ- എഡി തോമസ് ,ജഡ്ജിയുടെ പശ്ചാത്തലം അറിയാമെന്ന് അജയ് ജുവല്‍

Kerala

നവകേരള യാത്രയ്‌ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ ജാമ്യം

Kerala

പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ യൂത്ത്കോണ്‍ഗ്രസ് നേതാക്കളെ മര്‍ദിച്ച കേസ്; റിപ്പോര്‍ട്ട് തിരുത്താന്‍ മേലുദ്യോഗസ്ഥന്റെ സമ്മര്‍ദം ഉണ്ടായെന്ന് മൊഴി

Kerala

പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസ് : പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജൂണ്‍ 6ന് പരിഗണിക്കും

Kerala

യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദിച്ച കേസ്: പിണറായി വിജയന്റെ ഗണ്‍മാന്‍ ഉള്‍പ്പെടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും

പുതിയ വാര്‍ത്തകള്‍

സ്വാമി ചിന്താലയേശ ജയന്തി ആഘോഷവും; മഹാസമാധി വാര്‍ഷികവും ഇന്നു മുതല്‍

തൂഫാന്‍ വാരിയറായി മോഹന്‍ലാലും; ലഹരിക്കെതിരെ കേന്ദ്ര ഏജന്‍സികളുമായി മള്‍ട്ടി ഡിജിറ്റല്‍ ഇന്റഗ്രേഷന്‍ പ്രോജക്ട്

മലയിടംതുരുത്ത് തര്‍ക്കം: ഒത്തുതീര്‍പ്പിലെത്തിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

സ്വാമി ചിന്താലയേശ സ്വാമി: നിയതിയുടെ നറുനിലാവ്

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.