Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആചാരങ്ങളും സങ്കല്പനങ്ങളും

ശ്രേഷ്ഠം സനാതന പൈതൃകം

പ്രൊഫ.കെ കെ കൃഷ്ണന്‍ നമ്പൂതിരിbyപ്രൊഫ.കെ കെ കൃഷ്ണന്‍ നമ്പൂതിരി
Nov 18, 2023, 07:35 pm IST
inSamskriti

ആഗമങ്ങള്‍ പ്രാഗ്‌വൈദികമായ അതായത് വേദകാലത്തിനു വളരെ മുമ്പുമുതലേ തുടര്‍ന്നു വരുന്ന പാരമ്പര്യാനുമോദിതങ്ങളായ ആശയങ്ങളേയും ആചാരങ്ങളേയും സൂചിപ്പിക്കുന്നു. പണ്ടേക്കുപണ്ടേ ഭാരതത്തിലെത്തി ഇവിടെ സ്ഥിരവാസം ഉറപ്പിച്ച വിവിധ മനുഷ്യസമൂഹങ്ങള്‍ വൈവിദ്ധ്യപൂര്‍ണ്ണവും അന്യോന്യവിരുദ്ധങ്ങ ളെന്നുപോലും പറയാവുന്നതുമായ സമ്പ്രദായങ്ങളും സാധനകളും ജീവിതരീതികളുമാണ് പിന്‍തുടര്‍ന്നിരുന്നത്. അവയെല്ലാം കാല ക്രമേണ യോജിച്ച് ഏകോപിതമായി ഭാരതീയ മനസ്സില്‍ വളരെ ആഴത്തില്‍ പതിച്ച് വേരൂന്നി.

മേല്‍പറഞ്ഞ പ്രകാരം ആവിര്‍ഭവിച്ച നാനാ ആചാരങ്ങളും അവയ്‌ക്ക് ആശ്രയഭൂതങ്ങളായ നിരവധി സങ്കല്പനങ്ങളും പില്‍ക്കാലത്തു ഗ്രന്ഥരൂപത്തില്‍ ലേഖനം ചെയ്യപ്പെടുകയുണ്ടായി. ആ ഗ്രന്ഥങ്ങളെയാണ് ആഗമങ്ങളെന്ന് പൊതുവേ പറഞ്ഞുവരാറുള്ളത്.

നിഗമങ്ങളോടൊപ്പം ഈ ആഗമങ്ങളും ഭാരതത്തിന്റെ ധര്‍മ്മ സംസ്‌കാരധാരയില്‍ ഒന്നാകെ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. അതു കൊണ്ടുതന്നെ ഹിന്ദുധര്‍മ്മത്തിന് നിഗമാഗമധര്‍മ്മം എന്ന അമ്പര തമായ പേര്‍ പറഞ്ഞു പോരികയും ചെയ്യുന്നു.

വേദകാലം മുതല്‍ക്കാണ് നമ്മുടെ സംസ്‌കാരത്തിന്റെ ചരിത്രം ആരംഭിക്കുന്നതെന്നാണ് പൊതുവേ വിശ്വസിച്ചുവരുന്നത്. ആദ്യത്തെ ലിഖിതസാഹിത്യം (ഇന്നും ലഭ്യമായുള്ള ആദ്യ രചന) ഋഗ്വേദമായതുകൊണ്ടാണ് അങ്ങനെ കരുതിവരുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഋഗ്വേദരചനയ്‌ക്കും വളരെക്കാലം മുന്‍പു മുതല്‍ തന്നെ ഭാരതീയ സംസ്‌കാരത്തിന്റെ ഉദയപ്രഭ ഇവിടുത്തെ ജനജീവിതമാകെ വ്യാപിച്ചുനിന്നിരുന്നു എന്നുള്ളത് നിസ്സംശയമാണ്. അത്യന്തം പ്രാക്തനമായ ആ കാലത്ത് ലിഖിതസാഹിത്യത്തിന്റെ സാക്ഷ്യമൊന്നും അവശേഷിപ്പിക്കാതെ തന്നെ അന്നത്തെ ഭാരതീയ ജനത തങ്ങളുടെ ജീവിതചര്യയില്‍ പല മൂല്യങ്ങളും ആചാരങ്ങളും ആവാഹിച്ചും സാക്ഷാത്കരിച്ചും പോന്നിരുന്നു. അവ തലമുറകളി ലൂടെ സ്വാംശീകരിച്ചു കടന്നുവന്ന ശേഷം വളരെക്കാലം കഴിഞ്ഞ് ലിഖിതരൂപം പ്രാപിച്ചതാണ് മിക്ക ആഗമ ഗ്രന്ഥങ്ങളും.

ഭക്തിയുടെ പ്രവേശം

ആഗമ വിഭാഗത്തില്‍ പലതരം വിഷയങ്ങളും ഉള്‍പ്പെടുമെ ങ്കിലും, മുഖ്യമായും നൈഗമിക സാഹിത്യത്തിന് ഏതാണ്ട് അന്യ മെന്നുതന്നെ പറയാവുന്ന ഭക്തിഭാവനയും അതിന്റെ സാധനാപരമായ അനുഷ്ഠാനങ്ങളുമാണ് ആഗമങ്ങളുടെ മുഖ്യ വിഷയം. നൈഗമിക സാഹിത്യത്തില്‍ അതായത് വേദങ്ങളിലും ബ്രാഹ്മണ ഗ്രന്ഥങ്ങളിലും യജ്ഞരൂപമായ കര്‍മ്മങ്ങളേയും അവയ്‌ക്ക് ഉപയോഗിക്കേണ്ട മന്ത്രങ്ങളേയും പറ്റിയാണ് ചര്‍ച്ച ചെയ്തിരിക്കുന്നത്. പ്രാചീനങ്ങളായ ഉപനിഷത്തുകളില്‍ പോലും ഈ കര്‍മ്മാനുഷ്ഠാനങ്ങളുടെ വ്യര്‍ത്ഥതയെ ചൂണ്ടിക്കാണിക്കുകയും ജഗത്കാരണമായ പരമാത്മാവിന്റെ അദ്വീതീയതയേയും അവികാര്യതയേയും നിരാ കാരതയേയും സൂചിപ്പിക്കുകയും മനുഷ്യജീവിതത്തിന്റെ പരമ ലക്ഷ്യം മോക്ഷപ്രാപ്തിയാണെന്നു നിര്‍ദ്ദേശിക്കുകയുമാണ് ഗുരു ശിഷ്യ സംവാദങ്ങളില്‍ കൂടെ നിര്‍വ്വഹിച്ചിട്ടുള്ളത്. (തുടരും)

Tags: VedaHinduismBharatRigveda Samhitaശ്രേഷ്ഠം സനാതന പൈതൃകംRituals and concepts
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വരമ്പില്‍ വിരിഞ്ഞ ബ്രഹ്‌മജ്ഞാനം

Samskriti

കൃഷ്ണസ്പര്‍ശം: സഹായം തേടാന്‍ മടിക്കരുത്

Samskriti

ഇന്ന് ബലരാമജയന്തി- ഭാദ്രപദ ഹലഷഷ്ഠി : ദേശീയ കര്‍ഷകദിനം

Samskriti

വിനായകചതുര്‍ത്ഥിയിലെ ദേശീയോത്സവം

Samskriti

വിനായക ചതുര്‍ത്ഥി: വിഘ്‌നഹരനായ ആന്തരിക ഗണപതി

പുതിയ വാര്‍ത്തകള്‍

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.