Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജനിമൃതികളും സ്വപ്‌നസാക്ഷാത്ക്കാരവും

ജ്ഞാനവാസിഷ്ഠത്തിലൂടെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2023, 07:25 pm IST
inSamskriti

ശതരുദ്രോപാഖ്യാനം

‘ഇനി ഞാന്‍ ഒരു സന്ന്യാസിയുടെ ചരിത്രം പറയാം, നീ കേള്‍ക്കുക’ യെന്നു പിന്നെയും മുനി പറഞ്ഞു, ”ഈ ഭൂമിയില്‍ സമാദ്ധ്യഭ്യാസതല്പരനായി പണ്ടൊരു ഭിക്ഷു ഉണ്ടായിവന്നു. എപ്പോഴും സമാധിയെ ശീലിച്ചുകൊണ്ടുതന്നെ ആ ധന്യന്‍ ദിനങ്ങള്‍ നന്നായി കഴിച്ചു. നിത്യവും ചെയ്യുന്ന സമാധി അഭ്യാസംകൊണ്ടു ശുദ്ധമായി ഭവിച്ച ആ സന്ന്യാസി തന്റെ ചിത്തം ഏതിനെ ഭാവിക്കുന്നവോ, വെള്ളം തിരയാകുന്നപോലെ, ആയതായി പെട്ടെന്നു തീരും എന്നറിഞ്ഞുകൊള്ളുക. ഒരിക്കല്‍ സന്ന്യാസി സമാധിവിട്ട് ഏകാഗ്രചിന്തയോടെ തന്റെ ആസനത്തിങ്കല്‍ വാണു. സാരസ്വതപത്രായതാക്ഷനായ ഭഗവാന്റെ വ്യവഹാരപ്രകാരം ഓരോന്നും ഉള്ളിലാലോചിച്ചു. ലീലാര്‍ത്ഥമായി സാധാരണ ജനവൃത്തിയോടെ ഇക്കാലം ഞാന്‍ ഭവിക്കുന്നുവെന്ന് പിന്നെ ഓര്‍ത്തു. ചിന്താനുസരേണ തന്റെ മാനസം പെട്ടെന്ന് ഹന്ത! മറ്റൊരു പുരുഷനായി ഭവിച്ചു. പൂര്‍വവാസനാത്യാഗമാര്‍ഗമാത്രേണ മനസ്സുടന്‍ വെള്ളംപോലെ മറ്റൊന്നായിത്തീര്‍ന്നീടും. ‘ജീവടനെന്നു പേരായുള്ളവനാണു ഞാന്‍’ എന്നീവണ്ണം ചിന്താമാനുഷ്യനാകുന്ന, സ്വയം കാകതാളീയന്യായം പോലെയുണ്ടായിവന്ന വാഞ്ഛപോലെ കല്പിച്ചു. സ്വപ്‌നപുരുഷനാകുന്ന ആ ജീവടന്‍ അനന്തരം സ്വപ്‌നനിര്‍വാണ ചാരുപുരവീഥികളിലായി ബഹുകാലം സാനന്ദം വിഹരിച്ചു, പാനംചെയ്തങ്ങു മത്തനായുറങ്ങി. പ്രശസ്തമായ പാഠാനുഷ്ഠാനതുഷ്ടിമാനായുള്ള ഒരു ബ്രാഹ്മണനായി സ്വപ്‌നത്തില്‍ ഭവിച്ചു. മരംപോയി വിത്തായതുപോലെ ആ ബ്രാഹ്മണന്‍ ഒരുനാള്‍ ഊണുംകഴിഞ്ഞ് ഉറങ്ങിക്കിടക്കുമ്പോള്‍ താനൊരു സാമന്തനായി മാനസാ സാനന്ദനായി വാണുകൊള്ളുന്നതായി സ്വപ്‌നത്തില്‍ കണ്ടു. പിന്നെ ആ സാമന്തന്‍ ഒരുനാള്‍ സ്വപ്‌നത്തില്‍ ഏറ്റവും വിരുതേറുന്ന ഒരു ചക്രവര്‍ത്തിയായി കണ്ടു. ആനന്ദമാര്‍ന്നുവാഴുന്ന ആ ചക്രവര്‍ത്തി ഒരുദിനം നന്നായി ഉറങ്ങിക്കിടക്കുമ്പോള്‍ മോഹനസംസാരമുള്ള ദേവസ്ത്രീയായി ഭവിച്ചു വസിക്കുന്നതായി സ്വപ്‌നത്തില്‍ കണ്ടു. കാമക്രീഡകള്‍ചെയ്തു തളര്‍ന്ന ആ വൃന്ദാരകാംഗന ഗാഢമായുറങ്ങുമ്പോള്‍ കാട്ടിലെങ്ങുമോടിക്കളിക്കുന്ന പേടമാനായി തന്നെ സ്വപ്‌നത്തില്‍ കണ്ടു. ആ പേടമാന്‍ ഒരിക്കല്‍ നന്നായി ഉറങ്ങിയപ്പോള്‍ സ്വപ്‌നത്തിന്റെ അഭ്യാസത്താല്‍ തന്നെ വള്ളിയായിക്കണ്ടു. തളിരുകളും പൂക്കളും ഫലങ്ങളും ഉല്ലസിക്കുന്ന ആ വള്ളി വനക്രീഡകള്‍ ചെയ്യും വനദേവതമാര്‍ക്ക് വനജേക്ഷണ! നല്ല വള്ളിക്കുടിലായിച്ചമഞ്ഞു. നല്ലൊരാവള്ളി, വിത്തിനുള്ളിലെ മുളയോടുതുല്യമായി നിഗൂഢമാകുന്ന ജ്ഞേയവസ്തുവിനാലെ ആശ്രിതയായുള്ള അന്തഃസംവിത്യാ താന്‍ വളരെ പടര്‍ന്നിരിപ്പതായി ദര്‍ശിച്ചു. പിന്നീട് സുഷുപ്തസ്ഥകലയാ ഘനമായീടുന്ന ജാഡ്യത്തെ വളരെക്കാലം അനുഭവിച്ചു. അതില്‍പ്പിന്നെ താനൊരു വണ്ടായിട്ടു സ്വപ്‌നത്തില്‍ മരുവുന്നതുകണ്ടു. സുമതേ! താമരപ്പൊയ്‌കയില്‍ ആസക്തിപൂണ്ടു താമരയ്‌ക്കുള്ളില്‍ ആ വണ്ടു പെട്ടുപോയി. ജഡമതിയാകുന്ന കൃമികീടങ്ങളുടെ ചേതസ്സും ചിലപ്പോള്‍ രതിയെ പ്രാപിക്കും എന്നോര്‍ക്കുക. ഭംഗിതേടുന്ന താമരപ്പൊയ്‌കയെ ആന കലക്കീടുവാന്‍ ചെന്നു. നല്ല സാധനങ്ങളെ നശിപ്പിച്ചീടുന്നതിനുളള അത്യുത്സാഹം മൂഢാന്മാര്‍ക്കുണ്ടാകും. ആന ആ താമരപ്പോയകതെന്നെയും വണ്ടിനെയും വല്ലാതെ പൊടിയാക്കിക്കളഞ്ഞു. ആനയെ കണ്ടിട്ട് സ്വന്തം ഭവനമൂലം മദയാനയായി ആ വണ്ടു മാറി. ആ ആനചെന്നു മഹാഗര്‍ത്തത്തില്‍ പതിക്കയാല്‍ ആയാസപ്പെടുകയും അവസാനം പിട്ക്കപ്പെട്ടു കെട്ടിയിടപ്പെടുകയും ചെയ്തു. ആ ആന പിന്നെ നല്ലവണ്ണം അഭ്യസിക്കപ്പെട്ട് പിന്നീട് ഘോരമായ യുദ്ധത്തില്‍ മരിച്ചു. വണ്ടെന്ന അഭ്യാസംകൊണ്ട് ആന വീണ്ടും വണ്ടായി ചമഞ്ഞു. പിന്നെയും ആന കൊന്നു. പാര്‍ശ്വസംസ്ഥിതനായ ഞാന്‍ മഹാജ്ഞാനംകൊണ്ട് ആ വണ്ട് നല്ല കളഹംസമായി ഭവിച്ചു. നളിനേക്ഷണ! പിന്നെ വേറെയും യോനികളില്‍ വളരെക്കാലം പിറന്ന് കളഹംസം വളരെ കഷ്ടപ്പെട്ടു. ”

(തുടരും)

Tags: VedaVasishtaHinduismജ്ഞാനവാസിഷ്ഠത്തിലൂടെശതരുദ്രോപാഖ്യാനം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആലോചനാമൃതം: ‘ആഗ്രഹം’

Samskriti

ശുകമുനിയും ഭാഗവതവും

Samskriti

വേദസ്വരൂപം

Samskriti

സാധനയും പ്രകൃതിയുടെ പരീക്ഷണങ്ങളും -2: ആത്മതത്വത്തില്‍ ഉറച്ചുനില്‍ക്കണം

Samskriti

രാമസ്പര്‍ശം-14: രാജധര്‍മ്മത്തിന്റെ പാദുക പ്രതിഷ്ഠ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.