Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബ്രഹ്മാര്‍പ്പണം ചെയ്തു വാഴുക; ബ്രഹ്മമായി ഭവിച്ചീടുക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2023, 02:28 am IST
inSamskriti

(അര്‍ജ്ജുനോപാഖ്യാനം തുടര്‍ച്ച)

അക്കാലം അര്‍ജ്ജുനനും ധൃതരാഷ്‌ട്രന്റെ നൂറു മക്കളും തമ്മില്‍ ഘോരമായ യുദ്ധമുണ്ടാകും. മരിക്കാനുറച്ചു നേരിട്ടു യുദ്ധംചെയ്യാനൊരുങ്ങിക്കൊണ്ട് നില്‍ക്കും സ്വജനങ്ങളെയെല്ലാം കണ്ടിട്ട് ആ പാണ്ഡുപുത്രല്‍ ഏറ്റവും വിഷാദിച്ചുകൊണ്ടീടും, യുദ്ധം ചെയ്യാനൊരുങ്ങീടുകയില്ല. പ്രാപ്തകാരൈ്യകസിദ്ധിക്കായ്‌ക്കൊണ്ട് വാസുദേവന്‍ അന്നേരം പാര്‍ത്ഥനോട് ഏവം ഉപദേശം ചെയ്യും. ‘ആദിമദ്ധ്യാന്തഹീനം, അവ്യക്തം, അനാമയം, ആത്മാനം, ആലോകനംചെയ്‌ക നീ രാജസിംഹ! ജ്ഞാനസ്വരൂപനായി വിളങ്ങീടുന്നവന്‍ നീ, നൂനം നീ നിത്യന്‍, ദോഷമല്പവുമില്ലാത്തവന്‍. ജനിക്കെന്നതുമില്ല, മരിക്കെന്നതുമില്ല, ചിന്തിച്ചീട് അജന്‍, നിത്യന്‍, ശാശ്വതന്‍, പുരാണനാണു നീ. ഒരുകാലത്തില്‍ ഇല്ലാതിരുന്നിട്ട് ആത്മാവ് പിന്നെ ഒരുകാലത്തുണ്ടായിവരികെന്നതില്ല. നശിച്ചീടുന്നതാണ് ദേഹമെന്നിരിക്കിലും നിശ്ചയമായും ആത്മാവെന്നും നശിച്ചീടുകയില്ല. ഉള്ളില്‍ ഫലകാംക്ഷകൂടാതെ കര്‍മ്മങ്ങളെ സിദ്ധിയിലും അസ്സിദ്ധിയിലും നീ സമനായി ചെയ്തീടുക. ഇത്തരം ബ്രഹ്മാര്‍പ്പണം ചെയ്തു വാഴുന്നതായാല്‍ സത്വരം നീ ബ്രഹ്മമായിത്തന്നെ ഭവിച്ചീടും. ഈശ്വരനായിക്കൊണ്ട് എല്ലാവസ്തുക്കളെയും അര്‍പ്പിച്ച് ഈശ്വരാത്മാവായി നിരാമയനായി സദാകാലം സര്‍വഭൂതാത്മാവായി ഭൂഷിതഭൂതലനായി ഉര്‍വ്വീമന്ദ്രമൗലേ! നീതാനീശ്വരനായീടുക.സുമതേ! സങ്കല്പങ്ങളൊക്കെയും നീ അകറ്റി സമനായി, ശാന്തമനസ്സായി നല്ല മുനിയായി സന്ന്യാസയോഗയുക്താത്മാവായി കര്‍മ്മങ്ങളെയെല്ലാം നന്നായി ചെയ്ത് മുക്തിമതിയായി ഭവിച്ചാലും.’

ഇങ്ങനെ വാസുദേവന്‍ അരുള്‍ചെയ്യുന്നേരം ബുദ്ധിമാനായ അര്‍ജ്ജുനന്‍ ഇപ്രകാരം ചോദിച്ചു. ‘കേശവ! സംഗത്യാഗം, പിന്നെ ബ്രഹ്മാര്‍പ്പണം, ഈശ്വരാര്‍പ്പണം, സന്ന്യാസം, ജ്ഞാനം, യോഗം ഇവയുടെ വിഭാഗം എവ്വണ്ണമാണ്, അതു മോഹനിവൃത്തിക്കായി ക്രമത്തില്‍ അരുളിച്ചെയ്യേണമേ.’ അര്‍ജ്ജുനന്റെ ഈവണ്ണമുളള ചോദ്യംകേട്ടിട്ട് അച്യുതന്‍ കനിഞ്ഞരുളിച്ചെയ്തു, ‘എല്ലാ സങ്കല്പങ്ങളും ദൂരെനീങ്ങി അല്പവും വാസനയില്ലാതായി ഭവിച്ച് ഒരു ഭാവനയും ഇല്ലാതിരിപ്പതുതന്നെ നരപാലകമൗലേ! ബ്രഹ്മമെന്നറിഞ്ഞാലും. ബ്രഹ്മമാകുന്നതിനുള്ള ഉദ്യോഗംതന്നെ ജ്ഞാനം; യോഗമാകുന്നതും അതുതന്നെ.

ലോകമൊക്കെയും ഞാനും ബ്രഹ്മമാണെന്നബോധമാണ് ബ്രഹാമാര്‍പ്പണം. കര്‍മ്മഫലങ്ങളെ ഉപേക്ഷിക്കുന്നതുന്നെ നിര്‍മ്മലമായ സന്ന്യാസമെന്നോതുന്നു. സങ്കല്പജാലങ്ങളെ കളഞ്ഞീടുന്നത് അസംഗമെന്നു നീ ധരിക്കുക. സര്‍വാന്തര്യാമിയാകുന്ന ഏകനായ ഈശ്വരന്‍തന്നെ സര്‍വവും നടത്തുന്നതെന്ന ഭാവനയോടും രണ്ടെന്ന ഭാവം കാടാതിരുന്നീടുന്നതെല്ലാം കണ്ടറിഞ്ഞവര്‍ ഈശ്വരാര്‍പ്പണമെന്നു പറയുന്നു. എന്നെ ധ്യാനിക്കുക, എന്റെ ഭക്തനായി ഭവിക്കുക, എന്നെ നന്നായി യജിക്കുക, എന്നെ സദാ വന്ദിക്കുക, എന്നില്‍ ഇങ്ങനെ ആത്മാവിനെ ചേര്‍ത്ത് മല്‍പ്പരനായിത്തീര്‍ന്നുവെങ്കില്‍ എന്നെ നീ പ്രാപിക്കും. സാമാന്യം, പരം എന്നിങ്ങനെ എന്റെ രൂപം രണ്ടുണ്ടെന്നു നീ അറിയുക. ശംഖചക്രാദികളെ ധരിക്കുന്ന പുണ്യാദിസംയുക്തമായുള്ള രൂപം സാമാന്യമായീടുന്നു. ഏകമായി ആദ്യന്തങ്ങളില്ലാതെ വിളങ്ങുന്നതാകുന്നു എന്റെ പരമായ രൂപം. പരമാത്മാവ് പരബ്രഹ്മമെന്ന് ഏവം വിദ്വാന്മാരെല്ലാം അതിനെത്തന്നെ പറഞ്ഞീടുന്നു.

ഏതൊരുകാലത്തോളം നീ ആത്മജ്ഞാനിയായീടാതെകണ്ട് ബുദ്ധിയില്ലാത്തവനായി വസിച്ചീടുന്നുവോ അക്കാലത്തോളം ചതുര്‍ഭുജനാകുന്ന ഭഗവാനെ ഭക്തിയോടെ നന്നായി പൂജിച്ചീടുക. എന്നാല്‍ നീ പ്രബുദ്ധനായി ആദ്യന്തഹീനമാകുന്ന എന്റെ പരംരൂപം പ്രാപിക്കുമെന്നത് ഉറപ്പാണ്. പിന്നെ നീ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വാഴുകയെന്നുള്ളത് ഒരിക്കല്‍പ്പോലുമുണ്ടാകയില്ല.

തിങ്ങീടും മാനം, മോഹം എന്നിവ ദൂരെനീങ്ങി സംഗദോഷങ്ങള്‍ അല്പവുമില്ലാതെ, ആത്മാനുസന്ധാനത്തില്‍ താല്പര്യമില്ലാതെ, സദാ വര്‍ത്തിച്ചുകൊണ്ടീടുന്ന വിദ്വാന്‍ തല്‍പദത്തെ പ്രാപിക്കുന്നു. ഭൂമിയില്‍ എവന്നുള്ള സകലാരംഭങ്ങളും കാമസങ്കല്പവര്‍ജ്ജിതങ്ങളായി ഭവിക്കുന്നു, ജ്ഞാനാഗ്നിയാല്‍ കര്‍മ്മം നശിച്ചവനെ ബുധന്മാര്‍ പണ്ഡിതനെന്നു പറയുന്നു. നിത്യസത്വസ്ഥനായി നിര്യോഗക്ഷേമനായി (അലഭ്യമായ വസ്തു കൈയില്‍ വരുന്നത് യോഗം. ആ വസ്തുവിനെ നഷ്ടപ്പെടാതെയും ക്ഷയിക്കാതെയും കാത്തുസൂക്ഷിക്കുന്ന പരിപാലനം ക്ഷേമം. ഇവിടെ യോഗവും ക്ഷേമവും ഇല്ലാത്തവനായി എന്നര്‍ത്ഥം), നിര്‍ദ്വന്ദനായി, അപ്രമത്തചിത്തനായി നീ സദാകാലം യഥാപ്രാപ്താനുവര്‍ത്തിയായി ഭൂഷിതഭൂതലനായി ഭൂമീശ്വര! ഭവിക്ക. വിന്ധ്യാപര്‍വതം ചിതറിപ്പോയീടിലും കല്പാന്തവായു ഘോരമായി വീശീടിലും ഗുരുശാസ്ത്രാനുഗമായ മാര്‍ഗത്തെ ഉപേക്ഷിക്കരുതെന്ന് ധീമാനായവന്‍ അറിയണം. സത്‌ബോധമുണ്ടാകുമ്പോള്‍ വാസന അജ്ഞാനംനിമിത്തം സത്തയെയും നാശത്തെയും പ്രാപിക്കുന്നു.’ ഇത്തരം അരുളിച്ചെയ്ത് അച്യുതന്‍ ജഗന്മയന്‍ ഇത്തിരിനേരം മൗനം കൈക്കൊണ്ടു വാണീടുമ്പോള്‍ നീലത്താമരകൂട്ടത്തില്‍ ചേരുന്ന ഷള്‍പ്പദമെന്നപോലെ ആ പാണ്ഡുപുത്രന്‍ ഇങ്ങനെ പറഞ്ഞു, ‘ലോകബാന്ധവനാല്‍ താമരപൊയ്‌കയെന്നപോലെ ലോകനായക! അങ്ങയുടെ വാക്യത്താല്‍ ഇതുകാലം എന്റെ ബുദ്ധിശോകഭാരത്തെയെല്ലാം നീക്കി നല്ല ഉദയത്തെ പ്രാപിച്ചെന്നു തീര്‍ച്ച.’
(തുടരും)

Tags: Lord VishnuVedaRama and Sita Storiesജ്ഞാനവാസിഷ്ഠത്തിലൂടെMahabharta
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ -5: കാലത്തിന്റെ കേളികള്‍

Samskriti

സാളഗ്രാമവും സുദര്‍ശനചക്രവും

Spiritual

ധന സമ്പാദനത്തിന്.ഈ ഋഗ്വേദ മന്ത്രം

Samskriti

വേദാ സ്വാധ്യായം: അഗ്നിമീളേ… പുരോഹിതം

Kerala

ചൊല്ലുന്നവനെ രക്ഷിയ്‌ക്കുന്ന ഗായത്രീമന്ത്രം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.