Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

പരാശക്തി: വിശ്വമാതൃത്വത്തിന്റെ ശാശ്വത ഭാവം

പ്രൊഫ. കെ. ശശികുമാര്‍byപ്രൊഫ. കെ. ശശികുമാര്‍
Oct 20, 2023, 04:25 pm IST
inNews

ദേവീപ്രസാദം

ശക്തി പൂജയുടെ പാഠ്യപദ്ധതി -2

ദേവീഭക്തിയെ ഇത്രയേറെ സ്വരൂപങ്ങളില്‍ ആവിഷ്‌കരിക്കുവാന്‍ വ്യാസവിശാലബുദ്ധിയ്‌ക്കേ കഴിയൂ. വിശ്വമാതൃത്വത്തിന്റെ ശാശ്വത ഭാവമാണ് പരാശക്തി. പരമായ ശക്തിയാണ് പരാശക്തി. ഈ ശക്തി നമ്മളില്‍ത്തന്നെയാണ്. ‘മമാഹം ‘(ഞാനെന്നും എന്റേതെന്നും), ‘ത്വംതവ’ (നീയെന്നും നിന്റേതെന്നും) എന്നിങ്ങനെയുള്ള ഭേദബുദ്ധി മക്കള്‍ക്ക് ഉണ്ടാവരുതെന്ന് ഈ അമ്മ പഠിപ്പിക്കുന്നു.

എട്ടാം സ്‌കന്ധം ഇരുപത്തി നാലാം അധ്യായം ദേവിയുടെ പൂജാഭേദങ്ങള്‍ ഉപപാദിക്കുകയാണ്. പ്രതിപദം തൊട്ട് വെളുത്തവാവു വരെ ചെയ്യേണ്ട പൂജകള്‍ ആദ്യം അക്കമിട്ടു നിരത്തുന്നു. തുടര്‍ന്ന് ഞായര്‍ തൊട്ട് ശനി വരെ നിത്യേന ചെയ്യേണ്ടവ വിശദമാക്കുകയായി. 27 നക്ഷത്രനൈവേദ്യങ്ങള്‍ വിധിച്ചുകൊണ്ട് അധ്യായം അവസാനിപ്പിക്കുന്നു. പൂജാദികര്‍മ്മങ്ങളിലേര്‍പ്പെടുന്ന ദേവീഭക്തര്‍ ഈ പ്രകരണം സശ്രദ്ധം പഠിക്കേണ്ടതാണ്.

ബീഭത്സഭയാനകരസങ്ങള്‍ നിഷ്പന്നമാകുന്നതാണ് ശ്രീമദ്ദേവീ ഭാഗവതത്തിലെ ‘നരകവര്‍ണന.’ ഏതൊരു ഭക്തനും സ്വന്തം കര്‍മ്മപഥം വിലയിരുത്തുവാനും ആത്മപരിശോധനയ്‌ക്ക് വിധേയമാക്കുവാനും ഇതിടമേകും. അന്ധതാമിശ്രം, മഹാരൗരവം, കൃമിഭോജനം വൈതരണി, അവീചി, സൂചീമുഖം തുടങ്ങി ഇരുപത്തെട്ടോളം ‘നരകസെല്ലു’കള്‍ തുടര്‍ന്ന് തുറന്നുകാണിക്കുന്നു. ബഹുക്രിയാജഡിലമായ നരകവിവരണം തമോവൃത്തരുടെ ഉറക്കം കെടുത്തുകതന്നെ ചെയ്യും.

ദേവീഭാഗവതത്തിലെ ഓരോ അധ്യായവും ഓരോരോ ഭക്തനുമായി ബന്ധപ്പെട്ടിരിക്കുന്നു. അനിതരസാധാരണമായ രചനാതന്ത്രമാണ് ഭാഗവതകാരന്റേത്. ചില അധ്യായങ്ങള്‍ ദേവീഭക്തരായ മക്കള്‍ക്ക് അമ്മ നല്‍കുന്ന നേരിട്ടുള്ള ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളുമാണ്.
ദേവീഭക്തനോ ശിവഭക്തനോ വിഷ്ണു ഭക്തനോ ആരുമായിക്കൊള്ളട്ടെ പതിനൊന്നാം സ്‌കന്ധത്തിലെ ഇരുപത്തിനാലാം അധ്യായമായ ‘സദാചാര നിരൂപണം’ വായിച്ചു ഗ്രഹിക്കേണ്ടതാണ.് വെറും നൂറ്റൊന്ന് ശ്ലോകങ്ങള്‍ മാത്രം.
ദേവീമഹിമ വ്യാസഭഗവാന്‍ ഉള്‍പ്പുളകത്തോടെ ഇങ്ങനെ വര്‍ണിക്കുന്നു:

‘നിത്യതാനപ്പരാദേവി
കാരണങ്ങള്‍ക്കു കാരണം
വര്‍ത്തിപ്പൂ സര്‍വഭൂതാന്തര്‍
ഗതയാം ശക്തിയായവള്‍
ദൃശ്യത്തിന്നമ്മയദ്ദേവി
കാര്യകാരണരൂപിണി
ബ്രഹ്മാണ്ഡ നാടകം സ്വാത്മ
തൃപ്തിയ്‌ക്കാടുന്നിതേകയായ്
തൃപ്തിയാകുമ്പോളുടന്‍ തന്നെ
സംഹരിക്കുന്നു സര്‍വവും
ബ്രഹ്മവിഷ്ണുഹരന്മാരെ
സ്വസ്വകാര്യങ്ങള്‍ ചെയ്യുവാന്‍
നിമിത്തമാക്കിക്കല്പിച്ചു
ലീലയാടുന്നിതംബിക’

ആധ്യാത്മികമായ സമസ്തധര്‍മങ്ങളേയും ദേവീഭാഗവതം കൂട്ടിയിണക്കുന്നു. ഇതുംകൂടി കേള്‍ക്കുക: ദേവി,
‘പ്രസാദിച്ചാല്‍ പുത്രവിത്ത
യശോമംഗളവാഞ്ഛകള്‍
സമസ്തം സര്‍വയോഷിത്തു-
കള്‍ക്കും സതതമേകിടും’
കോപിക്കിലോ, ക്ഷണാല്‍ വിശ്വം
മുടിക്കാന്‍ ശക്തയാണവള്‍

ശ്രീമദ്ദേവീ ഭാഗവതം ഒരു ബൃഹദ്വിജ്ഞാനകോശം തന്നെ. ഭാഗവത ദര്‍ശനം ഒറ്റവാക്യത്തില്‍ ഇങ്ങനൊതുക്കാം. മഹാമായയുടെ ‘പ്രകൃതി’യാലാണ് ഈ ലോകം പരിശുദ്ധമായിത്തീരുന്നത.് ‘വികൃതി’യാലാണ് പാപികള്‍ പരിവര്‍ത്തനം ചെയ്യപ്പെടുന്നത്.

ഋഗ്വേദത്തിലെ പരാശക്തി വര്‍ണനം: പരാശക്തി സ്വരൂപവര്‍ണന ഒരുപക്ഷെ നാം ആദ്യം പരിചയപ്പെടുന്നത് ഋഗ്വേദ പരിസരത്തു വച്ചാണ്. ജഗത്കാരണഭൂതയായ ദേവി പരാശക്തി തന്നെയെന്ന് സ്വയം പ്രഖ്യാപിക്കുകയാണ്. പരബ്രഹ്മവും പരാശക്തിയും രണ്ടല്ല ഒന്നു തന്നെയെന്ന് വേദം സിദ്ധാന്തിക്കുന്നു. പരാശക്തിയുടെ പ്രഖ്യാപനങ്ങള്‍ ഇങ്ങനെ:

1. അഹം രുദ്രേഭിഃ ചരാമി (ഏകാദശ രുദ്രന്മാര്‍ ഞാനാകുന്നു).
ബ്രഹ്മാവില്‍ നിന്നും ജനിച്ച രുദ്രന്റെ പകുതി ശരീരം പുരുഷന്റെയും പകുതി ശരീരം സ്ത്രീയുടേതുമാണ്. പതിനൊന്നുപേര്‍. ഏകാദശരുദ്രന്മാര്‍, ഏകാദശരുദ്രാണിമാര്‍ എന്നു പ്രസിദ്ധി. വിഷ്ണുപുരാണത്തിലും ശിവപുരാണത്തിലും മഹാഭാരതത്തിലുമൊക്കെ ഇവരുടെ പേരുകള്‍ വ്യത്യസ്തം.
2.അഹം ആദിതൈ്യഃ ചരാമി. (ദ്വാദശാദിത്യന്മാരായി വര്‍ത്തിക്കുന്നത് ഞാനാകുന്നു). പന്ത്രണ്ട് ആദിത്യന്മാരുടെ അനുഗ്രഹമുണ്ടെങ്കിലേ സ്വര്‍ലോക പ്രാപ്തിയുണ്ടാകൂ.
3. അഹം വസുഭിഃ ചരായ. (ഭൂമിയുടെ അധിപന്‍മാരായ അഷ്ടവസുക്കള്‍ ഞാനാകുന്നു.
4. അഹം വിശ്വദേവൈഃ ചരാമി. (വിശ്വദേവന്മാരുടെ ചൈതന്യമായി വര്‍ത്തിക്കുന്നത് ഞാനാകുന്നു). ദക്ഷപുത്രിയായ വിശ്വയില്‍ ധര്‍മ്മദേവനുണ്ടായ എട്ടുപുത്രരാണ് വിശ്വദേവന്മാര്‍.
5. അഹം മിത്ര വരുണാ ചരാമി. (പകലിന്റെ ദേവനായ മിത്രനും രാത്രിയുടെ അധിപനും ജലദേവതയുമായ വരുണനും ഞാനാകുന്നു).
6. അഹം ഇന്ദ്രാഗ്നീ ഉഭാഃ. (ഞാന്‍ ഇന്ദ്രന്റെയും അഗ്നിയുടെയും ചൈതന്യമാകുന്നു).
7 അഹം അശ്വിനാ ഭൗ. (അശ്വിനീകുമാരന്മാരുടെ ചൈതന്യം ഞാനാകുന്നു).

 

Tags: HinduismNavaratri FestivalUniversal MotherhoodEternal Manifestation
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമസ്പര്‍ശം-14: രാജധര്‍മ്മത്തിന്റെ പാദുക പ്രതിഷ്ഠ

Samskriti

നമോ നമഃ ശ്രീഗുരുപാദുകാഭ്യം

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ-2: പ്രപഞ്ചം നിറയുന്ന ഇതിഹാസം

Samskriti

തിരുമണി വെങ്കിടപുരം ശ്രീരാമ ക്ഷേത്രം; തിരുപ്പതിയിലെ മഹാവിഷ്ണു വിഗ്രഹത്തിന് സമാനമാണ് ഇവിടുത്തെ പ്രതിഷ്ഠ

Samskriti

സാളഗ്രാമവും സുദര്‍ശനചക്രവും

പുതിയ വാര്‍ത്തകള്‍

ബാരാമതിയിൽ പരിശീലന വിമാനം തകർന്നുവീണു ; അജിത് പവാറിന്റെ അപകടത്തിന് ശേഷമുള്ള രണ്ടാമത്തെ സംഭവം

കേരളം ഗുണ്ടകളുടെ സ്വർഗ്ഗമായി മാറാൻ അനുവദിക്കില്ല ; കുറ്റവാളികളോട് ഒരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നും രമേശ് ചെന്നിത്തല

തേയിലത്തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്ന് തിന്നു ; ദാരുണ സംഭവം ഗൂഡല്ലൂരില്‍ 

വാരഫലം: ആഗസ്ത് 10 മുതല്‍ 16 വരെ; ഈ നാളുകാര്‍ക്ക് ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും, ധനവും ഐശ്വര്യവും കൂടിവരും

എന്റെ സ്വന്തം പെങ്ങളാണ് , ഈ ചേട്ടൻ കൂടെത്തന്നെ കാണും ; ആ മകനെ തിരികെ കൊണ്ടുവരാൻ ഏതറ്റം വരെയും ഞാൻ പോകും ; സുരേഷ് ഗോപി

സി.ബി. ഷിബു: ചെറിയ ദ്വീപിലെ വലിയ കലാകാരന്‍

മലപ്പുറത്ത് നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസ്: മുഖ്യപ്രതി ഹാരിസിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

വന്ദേമാതരം ആലപിക്കാൻ ഉത്തരവിടുന്നു, സവർക്കറെ പുകഴ്‌ത്തുന്ന ചോദ്യമുണ്ടാക്കുന്നു ; എല്ലാത്തിലും ആർ എസ് എസ് സ്വാധീനമാണെന്ന് ആര്യ രാജേന്ദ്രൻ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -5: കാലത്തിന്റെ കേളികള്‍

‘വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന നിർദേശം ചീഫ് സെക്രട്ടറിക്ക് നൽകിയിട്ടില്ല’; ലോക്ഭവൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.