Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സര്‍വനാദാത്മികേ…

പ്രൊഫ. കെ. ശശികുമാര്‍ by പ്രൊഫ. കെ. ശശികുമാര്‍
Oct 17, 2023, 06:30 pm IST
in Samskriti

ദേവീപ്രസാദം

ലോകത്തെ ഏകാത്മകമാക്കുന്നത് നാദമാണ്. ‘ഓം’ എന്ന ഏകാക്ഷരമാണ് ഭൂതവും ഭാവിയും ഭവിഷ്യത്തും. ഈ വിശ്വം മുഴുവനും അഖണ്ഡമായി പ്രണവം പൂത്തുലഞ്ഞു നില്ക്കുന്നു. ശബ്ദം ആകാശത്തിന്റെ ഗുണമാകയാല്‍ ആദിമനാദമായ ഓങ്കാരം ആകാശത്തിന്റെ അ
പാരശൂന്യതയിലൂടെ ചക്രവാളങ്ങളിലേക്ക് പാഞ്ഞൊഴുകി. കുത്തൊഴുക്കില്‍ നാദം പല കണങ്ങളായി ശിഥിലീഭവിച്ചു. ചിലവ അഗ്നിയായി. മറ്റു ചിലവ ചേര്‍ന്ന് ജലമായി. ശിഥിലീഭവിച്ച്, ശിഥിലീഭവിച്ച് പൃഥിവിയായി. അങ്ങനെ ‘ഓം’ എന്ന സമ്പൂര്‍ണമായ ഉണ്മയില്‍ നിന്ന് വായുവും ജലവും പൃഥിവിയുമൊക്കെയുണ്ടായി. ഋഷി പറഞ്ഞു: ‘ശബ്ദം’ എന്ന ജ്യോതിസ്സില്ലായിരുന്നുവെങ്കില്‍ ഈ പ്രപഞ്ചം ഇരുട്ടിലായേനെ.
(ഇദമന്ധം തമഃ കൃത്‌സ്‌നം
ജായതേ ഭുവനത്രയം)
ആദിയില്‍ വചനമാണ് അമൃതമുക്തകങ്ങളുതിര്‍ത്തത്. ആ മുത്തുകള്‍ സര്‍ഗപ്രതിഭകള്‍ കോര്‍ത്തെടുത്തു. കുരുക്ഷേത്ര യുദ്ധഭൂമിയില്‍ അടര്‍ന്നു തെറിച്ച ഒരു മുത്ത്.

ഓമിത്യേകാക്ഷരം ബ്രഹ്മ
വ്യാഹരന്‍ മാമനുസ്മരന്‍
സ യാതി പരമാം ഗതിം
(ഭഗവദ്ഗീത)
ഓങ്കാരത്തെ സാധന ചെയ്ത് സിദ്ധനാവുക. നിത്യാനന്ദം പകരുന്ന സുസ്ഥിരാവസ്ഥയിലെത്തുക. ഇവരത്രെ നിത്യശുദ്ധബുദ്ധമുക്ത സ്വഭാവികള്‍. നാദസുധാരസം നുകരുന്നവര്‍ ഈ ശ്രേണിയിലാണ്. വ്യാസനും വാല്മീകിയും ത്യാഗരാജനും മീരയും എം.എസ്. സുബ്ബലക്ഷ്മിയും മറ്റും. നാദത്തെ അമൃതവര്‍ഷിണിയാക്കിയവര്‍. ഇവരത്രെ ബദ്ധതയില്‍ നിന്നും മുക്തതയെ പ്രാപിക്കുന്നവര്‍.

നാദസൃഷ്ടി രണ്ടുപ്രകാരത്തില്‍. ശബ്ദസൃഷ്ടിയും അര്‍ത്ഥസൃഷ്ടിയും. വൃക്ഷവും അതിന്റെ ഛായയും എങ്ങനെയോ അതുപോലെ ഈ ഉഭയസൃഷ്ടികളും. ശബ്ദാര്‍ത്ഥങ്ങള്‍ സൂക്ഷ്മതമം, സൂക്ഷ്മതരം, സൂക്ഷ്മം, സ്ഥൂലം എന്നിങ്ങനെ നാലുവിധം. സൂക്ഷ്മതമ ശബ്ദം പരാ, സൂക്ഷ്മതര ശബ്ദം പശ്യന്തീ, സൂക്ഷ്മശബ്ദം മധ്യമാ, സ്ഥൂലശബ്ദം വൈഖരി. അര്‍ഥസൃഷ്ടിയും ഇതുപോലെ തന്നെ നാലുവിധം. പ്രപഞ്ചം ശബ്ദാര്‍ത്ഥമയി തന്നെ.

മേല്‍ചൊന്ന ചതുര്‍വിധസൃഷ്ടിക്കും ആദികാരണം ശിവശക്തികള്‍ തന്നെ. ‘അ’ കാരം ശിവവാചകം, ‘ഹ’ കാരം ശക്തിവാചകം. രണ്ടും കൂടിച്ചേര്‍ന്നാല്‍ ‘അഹം’. ‘അഹ’ മിതി സര്‍വാഭിധാനം എന്ന് ഐതരേയോപനിഷത്ത്. അഘങ്ങളാകവേ നീങ്ങാന്‍ ഈ അഹം മതിയാകും.

ഇച്ഛാജ്ഞാനക്രിയാശക്തികളുടെ സങ്കലത്താല്‍ നാദം വാചകവും ദ്യോതകവുമായി സ്വരൂപം തേടുന്നു. ബോധത്തിന്റെ ലാവണ്യദീപ്തിയാല്‍ സംഗീതസാഹിത്യങ്ങളായി സുപരിണാമം നേടുന്നു. കാലമാകട്ടെ താളം ചേര്‍ത്ത് നാദപരിണാമങ്ങളൊരുക്കുകയായി. അനിച്ഛാപൂര്‍വമായി ആകാശത്തിലുണ്ടാകുന്ന നാദം അനാഹതം. ആഹതമാവട്ടെ സാധാരണ പ്രപഞ്ചനാദം. നാദമില്ലാതെ ഗീതമില്ല. ശബ്ദമില്ലാതെ സ്വരങ്ങളില്ല. നാദസഹായമില്ലാതെ നര്‍ത്തനമില്ല. ത്രിമൂര്‍ത്തികളും പരാശക്തിയും നാദാത്മകരാവുന്നു. രാഗതാളലയസ്വരശ്രുതികളാല്‍ നാദം പ്രപഞ്ചത്തെ വസന്തം പോലെ സേവിക്കുന്നു. വാഗര്‍ത്ഥസംപൃക്തതയായി കാളിദാസനും ചിത്തരഞ്ജിനിയായി ‘നാദതനുമനിശം’ എന്ന് ത്യാഗരാജനും നാദമാഹാത്മ്യത്തെ അനുഗാനം ചെയ്തിരിക്കുന്നു.
സര്‍വനാദാത്മികയാണ് സരസ്വതീദേവി. വിജ്ഞാനദേവതയെ വിദ്യാവിനയസമ്പന്നര്‍ നമസ്‌ക്കരിക്കണം. വെള്ളത്താമരയാണ് ദേവിയുടെ ഇരിപ്പിടം. വാഹനം അരയന്നം. ധരിക്കുന്നതോ തൂവെണ്മ വസ്ത്രം. ചതുര്‍ഭുജങ്ങളില്‍ വേദവും വീണയും അക്ഷരമാലയും അമൃതകലശവും. ഈ പ്രതീകങ്ങളാകവേ സാരവത്താണ്.

ഋഗ്വേദത്തില്‍ സരസ്വതി നദിയാണ്. ഹിമഗിരിയില്‍ പിറന്ന് സാഗരത്തിലേക്ക് ഒഴുകുന്ന ഈ ജ്ഞാനവിജ്ഞാനവാഹിനി. ഈ പ്രവാഹിനിയുടെ ഇരുകരകളിലും ഉച്ചനീചത്വമില്ലാത്ത ഒരു ഭാഷയുടെ നിത്യശാദ്വലമുണ്ടാവണം. ഈ ഭാഷയാവണം  വീണാവരദണ്ഡമണ്ഡിതകരാനുഗ്രഹത്താല്‍ ആദ്യക്ഷരം കുറിക്കേണ്ടത്. തുഷാരഹാരധാവള്യം ഈ ഭാഷയുടെ വെണ്മയാവണം. ജാഡ്യതമസ്സില്‍ ഈ ഭാഷയുടെ സ്വരവ്യഞ്ജനങ്ങള്‍ ആശാരശ്മികളാവണം. ഈ ഏകലോകഭാഷ അനുരഞ്ജനത്തിനായിത്തീരണം. അപ്പോള്‍ നാം ഇങ്ങനെ മന്ത്രിക്കുക:
‘സര്‍വനാദാത്മികേ…’

എന്നിട്ട് ഉറക്കെ ചൊല്ലുക:
‘സര്‍വരൂപമയീ ദേവീ
സര്‍വം ദേവിമയം ജഗത്
അതോ ഹം വിശ്വരൂപാം ത്വാം
നമാമി പരമേശ്വരീം’

Tags: Navarathri FestivalGodess ParvatiHinduism
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാര്യ താലിമാല അഴിച്ചുമാറ്റുന്നത് ഭര്‍ത്താവിനോടുള്ള ക്രൂരതയെന്ന് മദ്രാസ് ഹൈക്കോടതി

Samskriti

വ്രതങ്ങള്‍, അനുഷ്ഠാനങ്ങള്‍; ആത്മീയവും ഭൗതികവുമായ ഉന്നതിക്ക്

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി കൊച്ചി മഹാനഗര്‍ സംഘടിപ്പിച്ച പൗരസംഗമത്തില്‍ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു. കൊച്ചി മഹാനഗര്‍ സഹ സംഘചാലക് ഡോ. എ. കൃഷ്ണമൂര്‍ത്തി, ജിഎസ്ടി ഗ്ലോബല്‍ ഡയറക്ടര്‍ സുനില്‍ ബാലകൃഷ്ണന്‍ സമീപം
Kerala

ഹിന്ദുത്വം രാഷ്‌ട്രത്തിന്റെ വൈചാരിക അന്തസത്ത: ജെ. നന്ദകുമാര്‍

Varadyam

വായനമുറി: ഹിന്ദുരാഷ്‌ട്രത്തിലെ ഹിന്ദുക്കൾ എട്ടാംകിട പൗരന്മാരോ?

Samskriti

ഗൗതമബുദ്ധനും വിവേകാനന്ദസ്വാമികളും-2: ലോകത്തെ സ്വാധീനിച്ച ആശയങ്ങള്‍

പുതിയ വാര്‍ത്തകള്‍

തടവുപുള്ളികളുടെ എണ്ണം കൂടുന്നു:ഒരു സെന്‍ട്രല്‍ ജയില്‍ കൂടി ആവശ്യമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല,ജയിലുകള്‍ ആധുനികവല്‍ക്കരണത്തിന്റെ പാതയില്‍

എം എൽ എ മാരുടെ ഒപ്പ് വ്യാജമായി ചമച്ച കേസ് : മമതയുടെ കാളിഘട്ടിലെ വസതിയിലെത്തി സിഐഡി സംഘം ; അഭിഷേകും, ദീദിയും കുടുങ്ങുമോ ?

Pope Leo XIV poses with nuns XIV during his weekly general audience in the Paul VI hall at the Vatican. Today, due to the high temperature, the audience was held partly in the Paul VI Hall and partly in St. Peter's Basilica. (Photo by Maria Grazia Picciarella / Middle East Images via AFP) (Photo by MARIA GRAZIA PICCIARELLA/Middle East Images/AFP via Getty Images)

കത്തോലിക്കാ വൈദികരുടെ ലൈംഗിക പീഡനത്തിന് ഇരയായവര്‍  മാര്‍പാപ്പയെ കണ്ടു,ദുരനുഭവങ്ങള്‍ പങ്കുവച്ചു

ഷിഗല്ല രോഗ വ്യാപനം: ആശങ്ക വേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍

ആസിഫ് കെ യൂസഫ് എന്ന വ്യാജ ഐഎഎസ് കാരനെ പുറത്താക്കാന്‍ കേരളത്തിലെ കോക്രോച്ച് പാര്‍ട്ടിക്കാര്‍ തയ്യാറാകുമോ?

ടിഎംസി കലാപം നേട്ടമാകുക എൻഡിഎയ്‌ക്ക് ; താക്കറെ വിഭാഗത്തിൽ നിന്നും 7 എം പി മാർ കൂടി ബിജെപിയിലേയ്‌ക്ക് : ഡീലിമിറ്റേഷൻ ബിൽ പാസാക്കാൻ ഉറച്ച് സർക്കാർ

‘ മാക്ട’ വാര്‍ഷിക പൊതുയോഗം ഈ മാസം 27ന്

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

പിണറായിയുടെ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം അനുവദിച്ചതില്‍ നിരാശ- എഡി തോമസ് ,ജഡ്ജിയുടെ പശ്ചാത്തലം അറിയാമെന്ന് അജയ് ജുവല്‍

നീറ്റ്: സിബിഐ അന്വേഷണം സമഗ്രമാകും; വൈകാതെ വാസ്തവം പുറത്തുവരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.