Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സ്വര്‍ണപ്പക്ഷിയായി വീണ്ടും ഈ രാഷ്‌ട്രം മാറുന്നു; യുദ്ധത്തിലുഴറുന്ന ലോകത്തിന് ഭാരതം സമാധാനത്തിന്റെ വഴികാട്ടും: സര്‍സംഘചാലക്

ധര്‍മ്മമാണ് എല്ലാവരേയും കൂട്ടിയിണക്കുന്നത്. ധര്‍മ്മമാണ് നമ്മുടെ ജീവിതത്തെ സന്തുലിതമാക്കുന്നത്. എല്ലാ ഭാരതീയ വിശ്വാസങ്ങളും ധര്‍മ്മത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഭാരതമാതാവിന്റെ മക്കളെന്ന നിലയില്‍ നാമെല്ലാം സഹോദരങ്ങളാണെന്നതാണ് അതിന്റെ ദര്‍ശനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2023, 10:15 am IST
inIndia, Parivar
ജമ്മു കശ്മീരിലെ കത്വയില്‍ ആര്‍എസ്എസ് വിഭാഗ് സാഘിക്കിനെ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് അഭിസംബോധന ചെയ്യുന്നു

ജമ്മു കശ്മീരിലെ കത്വയില്‍ ആര്‍എസ്എസ് വിഭാഗ് സാഘിക്കിനെ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് അഭിസംബോധന ചെയ്യുന്നു

കത്വ (ജമ്മുകശ്മീര്‍): ലോകത്തിന് സുരക്ഷയുടെയും സമാധാനത്തിന്റെയും പാത ഭാരതത്തിലൂടെ മാത്രമേ ലഭിക്കൂ എന്നാണ് സമകാലിക സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സോഷ്യലിസവും മുതലാളിത്തവുമെല്ലാം പരാജയപ്പെട്ടു. സന്തോഷവും സുഖവും നല്കുമെന്ന് പ്രഖ്യാപിച്ച ഇസങ്ങളെല്ലാം കൂടുതല്‍ പ്രശ്‌നങ്ങളാണ് സൃഷ്ടിച്ചത്. ഉക്രൈനിലും ഇസ്രായേലിലും എല്ലായിടത്തും യുദ്ധങ്ങളും സംഘര്‍ഷങ്ങളുമാണ്. ലോകത്തിന് മുഴുവന്‍ സമാധാനം ആഗ്രഹിക്കുന്ന ദര്‍ശനം ഭാരതത്തിന്റേത് മാത്രമാണെന്ന് സര്‍സംഘചാലക് ചൂണ്ടിക്കാട്ടി. കത്വ സ്‌പോര്‍ട്‌സ് സ്റ്റേഡിയത്തില്‍ കത്വ, സാംബ ജില്ലകളിലെ സ്വയംസേവകരുടെ സാംഘിക്കിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ലോകത്തിന് ആവശ്യമുള്ളതെല്ലാം നല്കാന്‍ കഴിയുന്ന സ്വര്‍ണപ്പക്ഷിയായി വീണ്ടും ഈ രാഷ്‌ട്രം മാറുകയാണ്. ഇസങ്ങള്‍ മുതല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വരെയുള്ള ഉപാധികള്‍ സൃഷ്ടിച്ച ആശയക്കുഴപ്പത്തില്‍ നിന്ന് ശരിയായ പാതയിലേക്ക് ലോകത്തെ നയിക്കാന്‍ ഭാരതീയ കുടുംബ സംസ്‌കൃതിക്ക് സാധിക്കും. സാമ്പത്തിക കേന്ദ്രിതമായി മാത്രം ചിന്തിച്ചിരുന്ന രാജ്യങ്ങളെ ജി 20യിലൂടെ മാനവികതയുടെ ദര്‍ശനത്തിലേക്ക് ഭാരതം നയിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സന്തോഷം ഉള്ളില്‍ തെരയുക എന്ന പൂര്‍വികരുടെ ദര്‍ശനമാണ് ഭാരതത്തെ നയിച്ചത്. സത്യവും വിശുദ്ധിയും അനുകമ്പയും മുറുകെപ്പിടിച്ച് സമാജത്തിന് വേണ്ടി ജീവിക്കുന്നതിലാണ് സന്തോഷം കുടിയിരിക്കുന്നത്. തിന്മകള്‍ക്ക് പിന്നാലെ പായരുത്, ശരീരവും മനസും ബുദ്ധിയും ശുദ്ധമായിരിക്കണം. ഇതെല്ലാം ശീലിക്കുന്നതിന്റെ പാഠങ്ങളാണ് സനാതന ധര്‍മ്മം മുന്നോട്ടുവയ്‌ക്കുന്നത്. സനാതനധര്‍മ്മം നമ്മുടെ സംസ്‌കാരമാണ്. അത് പ്രപഞ്ചത്തെയാകെ സംരക്ഷിക്കുകയും സമൃദ്ധിയിലേക്ക് നയിക്കുകയും ചെയ്യുന്ന ജീവിതമൂല്യങ്ങളാണ്. സനാതന ധര്‍മ്മത്തിന്റെ ഉത്ഥാനം തന്നെയാണ് ഭാരതത്തിന്റെ ഉത്ഥാനം, സര്‍സംഘചാലക് പറഞ്ഞു.
ധര്‍മ്മമാണ് എല്ലാവരേയും കൂട്ടിയിണക്കുന്നത്. ധര്‍മ്മമാണ് നമ്മുടെ ജീവിതത്തെ സന്തുലിതമാക്കുന്നത്. എല്ലാ ഭാരതീയ വിശ്വാസങ്ങളും ധര്‍മ്മത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഭാരതമാതാവിന്റെ മക്കളെന്ന നിലയില്‍ നാമെല്ലാം സഹോദരങ്ങളാണെന്നതാണ് അതിന്റെ ദര്‍ശനം. അതില്‍ ജാതിവിവേചനങ്ങളുടെ പ്രശ്‌നമേ ഉദിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

ലോകത്തിന് ആവശ്യമുള്ളത് നല്‍കാന്‍ കരുത്തുള്ള സമാജത്തെ സൃഷ്ടിക്കുകയാണ് ആര്‍എസ്എസ് ചെയ്യുന്നത്. അച്ചടക്കത്തിലൂടെ വ്യക്തികളില്‍ സദ്ഗുണങ്ങള്‍ വളര്‍ത്തുകയും സ്വയം സജ്ജരാകാന്‍ സമാജത്തെ പ്രാപ്തരാക്കുകയുമാണ് സംഘം ചെയ്യുന്നത്, മോഹന്‍ഭാഗവത് ചൂണ്ടിക്കാട്ടി.

ക്ഷേത്രസംഘചാലക് സീതാറാം, പ്രാന്ത സംഘചാലക് ഡോ. ഗൗതം മൈംഗി, കത്വ വിഭാഗ് സംഘചാലക് വിദ്യാ രത്തന്‍ എന്നിവര്‍ പങ്കെടുത്തു. സാംഘിക്കിന് ശേഷം കത്വ രാാധാകൃഷ്ണ ക്ഷേത്രത്തില്‍ സര്‍സംഘചാലക് ദര്‍ശനം നടത്തി. ജഖബര്‍ ഗ്രാമത്തില്‍ ഭാരതമാതാവിന്റെ പ്രതിമ അനാച്ഛാദനം ചെയ്തതിന്
ശേഷം ഗ്രാമീണരുമായി അദ്ദേഹം സംവദിച്ചു. രാവിലെ ജമ്മുവിലെ ബഹു കോട്ടയില്‍ കാളി മാതാ ക്ഷേത്രദര്‍ശനം നടത്തിയ സര്‍സംഘചാലക് ഡോ.ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി.

Tags: BharathamRSSJammu KashmirDR. Mohan bhagavathSarsanghachalak
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പൈലറ്റ് സ്മിത് മച്ചാറിനെ ആർഎസ്എസ് അഭിനന്ദിച്ചു: ‘യഥാർത്ഥ നായകൻ’

India

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

Kerala

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ എംഎ സാര്‍:യുവരാജ് ഗോകുല്‍

Vicharam

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

Kerala

ഇത് എം എ സാറിന്റെ ചരിത്രാക്ഷരങ്ങളുടെ സങ്കലനങ്ങള്‍

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.