Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭീകരവാദം മാനവരാശിയുടെ പുരോഗതിക്ക് എതിര്; ഭാരതം അതിർത്തി കടന്നുളള തീവ്രവാദം വർഷങ്ങളായി നേരിടുന്ന രാജ്യം – പ്രധാനമന്ത്രി

മനുഷ്യകുലത്തിനും ലോകത്തിനും എത്രത്തോളം വെല്ലുവിളിയാണ് ഭീകരവാദമെന്ന് ലോകം ഇന്ന് മനസിലാക്കുന്നു. ഇക്കാര്യത്തിൽ സംവാദത്തിനും ചർച്ചകൾക്കും നിർണായക വേദിയാണ് നിയമ നിർമാണ സഭകളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2023, 02:17 pm IST
inIndia

ന്യൂദൽഹി: ഭീകരവാദം മാനവരാശിയുടെ പുരോഗതിക്ക് എതിരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദത്തിനെതിരെ എങ്ങനെ പോരാടാമെന്ന് ഓരോ രാജ്യത്തെയും നിയമനിർമാണ സഭകളും അവിടുത്തെ പ്രതിനിധികളും ചിന്തിക്കേണ്ട സമയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ദൽഹിയിൽ ഒൻപതാമത് ജി 20 പാർലമെന്ററി സ്പീക്കർമാരുടെ (പി 20) ഉച്ചകോടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഭീകരവാദം എവിടെ ആയാലും ഏത് രൂപത്തിലായാലും മനുഷ്യത്വത്തിന് എതിരാണ്. എല്ലാ രൂപത്തിലുമുള്ള ഭീകരവാദവും ഉന്മൂലനം ചെയ്യണമെന്നും ഇക്കാര്യത്തിൽ സമവായം ഇല്ലാത്തത് ഭീകരർ മുതലെടുക്കുന്നുവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. തീവ്രവാദത്തിന്റെ നിർവ്വചനത്തിൽ ഇതുവരെ ഒരു അഭിപ്രായ ഐക്യം ഉണ്ടായിട്ടില്ല.
അതിർത്തി കടന്നുളള തീവ്രവാദം വർഷങ്ങളായി നേരിടുന്ന രാജ്യമാണ് ഭാരതം. 20 വർഷങ്ങൾക്ക് മുൻപ് നമ്മുടെ പാർലമെന്റ് നടന്നുകൊണ്ടിരുന്നപ്പോൾ പോലും അവിടം ഭീകരവാദികൾ ലക്ഷ്യം വെച്ചു.

മനുഷ്യകുലത്തിനും ലോകത്തിനും എത്രത്തോളം വെല്ലുവിളിയാണ് ഭീകരവാദമെന്ന് ലോകം ഇന്ന് മനസിലാക്കുന്നു. ഇക്കാര്യത്തിൽ സംവാദത്തിനും ചർച്ചകൾക്കും നിർണായക വേദിയാണ് നിയമ നിർമാണ സഭകളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ജനങ്ങളുടെ ശക്തി ആഘോഷിക്കാനുളള വേദിയാണ് പി 20 ഉച്ചകോടിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇസ്രായേൽ ജനതയ്‌ക്ക് മേൽ ഹമാസ് ഭീകരർ നടത്തിയ ക്രൂരതയെ ഇന്ത്യ ശക്തമായി അപലപിച്ചിരുന്നു. ഈ പ്രശ്‌നത്തിൽ ഇസ്രായേലിനൊപ്പം ഉറച്ചുനിൽക്കുകയാണെന്നും ഭീകരവാദം എവിടെ ആയാലും ശക്തമായി എതിർക്കുമെന്നും ഭാരതം വ്യക്തമാക്കിയിരുന്നു. എന്നാൽ ഹമാസിനും പലസ്തീനും അനുകൂല നിലപാടാണ് രാജ്യത്തെ ഇടതുപക്ഷ പാർട്ടികൾ ഉൾപ്പെടെ സ്വീകരിക്കുന്നത്. ഇസ്രായേലിനെ പിന്തുണയ്‌ക്കാനുളള തീരുമാനത്തെയും ഇവർ വിമർശിച്ചിരുന്നു. ഈ സാഹചര്യത്തിൽ നിലപാടിൽ മാറ്റമില്ലെന്ന് ആവർത്തിക്കുക കൂടിയായിരുന്നു പ്രധാനമന്ത്രി.

അതേസമയം, പലസ്തീനെക്കുറിച്ചുള്ള ഭാരതത്തിന്റെ നിലപാടിൽ മാറ്റമില്ലെന്നും പരമാധികാര പലസ്തീൻ രാജ്യം രൂപീകരിക്കണം എന്നതാണ് ഭാരതത്തിന്റെ നിലപാടെന്നും എന്നാൽ ഹമാസ് നടത്തിയത് ഭീകരാക്രമണം തന്നെയാണെന്നും വിദേശകാര്യ മന്ത്രാലയം ഇന്നലെ വാർത്തസമ്മേള്ളനത്തിൽ വ്യക്തമാക്കിയിരുന്നു.

Tags: indianarendramoditerrorism
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

India

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

India

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.