തിരുവനന്തപുരം: ഹമാസ് ഭീകരാക്രമണത്തെ പിന്തുണച്ച് രംഗത്തെത്തിയ സിപിഎം നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. യച്ചൂരി മുതല്‍ എം.എ ബേബിയും എം. സ്വരാജും വരെ ഹമാസ് ഭീകരാക്രമണത്തെ ന്യായീകരിച്ച് രംഗത്തു വന്നിരുന്നു.
പാലസ്തീന്‍ നിരപരാധികളാണ് എന്ന സിപിഎം നേതാവ് എം. സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റുള്‍പ്പെടെ നിരവധി പ്രസ്താവനകളാണ് സിപിഎം പക്ഷത്തുനിന്ന് ഇതിനോടകം തന്നെ ഉയര്‍ന്നു വരുന്നത്. ഇതിനെതിരെയാണ് സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. അവര്‍ എന്ത് ചെയ്താലും പിന്തുണയ്‌ക്കണം.
അവര്‍ക്ക് സ്ത്രീകളെ പരസ്യമായി മാനഭംഗപ്പെടുത്താം, മൃതദ്ദേഹത്തെ പോലും അപമാനിക്കാം. കുട്ടികളെ ഇഞ്ചിഞ്ചായി കൊല ചെയ്യാം. ബന്ദികളെ ഒരോരുത്തരെയായി കഴുത്തറത്ത് കൊല്ലാം. ചാവേറുകളായി ബോംബ് പൊട്ടിക്കാം. എന്നാലു ഇടതുപക്ഷം ഒന്നുതന്നെ മിണ്ടാറില്ല.
https://www.facebook.com/KSurendranOfficial/posts/pfbid0262HC1Jexgn28QVPEbYQqYaMAC9L1a7H2FfJNHfGTdgbAgZ9pREq6SvcQTaj3K9tKl
ലോകം മുഴുവന്‍ ഇസ്ലാമിക രാജ്യം സ്ഥാപിക്കുമെന്ന് വെല്ലുവിളിക്കാം. വിധേയനിലെ തൊമ്മിയെ പോലെ നമുക്ക് വാലും ചുരുട്ടി അവരുടെ കാല്‍ക്കീഴില്‍ ഇരിക്കാം. കാരണം അവര്‍ക്ക് വോട്ട് ബാങ്കുണ്ട്. ഇതാണ് ഹമാസിനെ കുറിച്ച് ഒരു ശരാശരി കമ്മിയുടെ ലൈന്‍.
അത് ഇപ്പോള്‍ നേതാവായാലും അണിയായാലും ഇത് തന്നെയാണ് അവസ്ഥയെന്നും അദേഹം വിമര്‍ശിച്ചു. ഇസ്രായേലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ ഇതുവരെ 1300ലേറെ പേരാണ് മരിച്ചത്. 3000ലേറെ പേര് പരിക്കേറ്റ് ചികിത്സയിലാണ്.
















