Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

രാജ്യദ്രോഹത്തിന്റെ മാധ്യമമുഖം

കുറ്റക്കാരനാണെന്നു കണ്ടെത്തിയാല്‍ കാരാട്ടിനെയും യെച്ചൂരിയെയും പോലും ഒഴിവാക്കില്ല, ഒഴിവാക്കാനും പാടില്ല. പതിറ്റാണ്ടുകളായി ചൈനയ്‌ക്കൊപ്പം നിന്ന് ആ രാജ്യത്തിന്റെ ട്രോജന്‍ കുതിരകളായി പ്രവര്‍ത്തിക്കുന്നവരെ ഇനിയും അതിന് അനുവദിക്കരുത്. ഇത്തരം നേതാക്കളുടെ പിന്‍ബലത്തിലാണ് നെവി ല്‍ റോയിയെപ്പോലുള്ളവര്‍ക്ക് രാജ്യത്ത് ഇടപെടാന്‍ സാധിക്കുന്നതും, പ്രബീര്‍ പുര്‍കായസ്ഥയെപ്പോലുള്ളവര്‍ക്ക് രാഷ്‌ട്രീയ സംരക്ഷ ണം ലഭിക്കുന്നതും. രാജ്യദ്രോഹ പ്രവൃത്തികള്‍ക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ ഇക്കൂട്ടര്‍ക്ക് ലഭിക്കണം. അതിന് കാലതാമസ മുണ്ടാകരുത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2023, 11:00 am IST
inEditorial

ഓണ്‍ലൈന്‍ മാധ്യമ സ്ഥാപനമായ ന്യൂസ് ക്ലിക്കിനെതിരെ യുഎപിഎ ചുമത്തി എടുത്തിട്ടുള്ള കേസില്‍ ദല്‍ഹി പോലീസ് പട്യാല ഹൗസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എന്തൊക്കെയാണ് പ്രതികള്‍ ചെയ്തിട്ടുള്ള കുറ്റങ്ങളെന്ന് അക്കമിട്ട് നിരത്തിയിരിക്കുന്നു. ശ്രീലങ്ക സ്വദേശിയും, അവിടുത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവുമായിരുന്നയാളുടെ മകനുമായ നെവില്‍ റോയി സിംഘം ഇടനിലക്കാരനായി നിന്ന് കോടിക്കണക്കിന് രൂപ ചൈനയില്‍നിന്ന് കൈപ്പറ്റി രാജ്യദ്രോഹ പ്രവര്‍ത്തനം നടത്തിയെന്നാണ് ന്യൂസ് ക്ലിക്ക് സ്ഥാപക പത്രാധിപര്‍ പ്രബീര്‍ പുര്‍കായസ്ഥയ്‌ക്കും എച്ച്ആര്‍ മേധാവി അജിത് ചക്രവര്‍ത്തിക്കും എതിരായ ആരോപണങ്ങള്‍. ദല്‍ഹിയില്‍ ന്യൂസ് ക്ലിക്കിന്റെ ആസ്ഥാനത്തും മറ്റിടങ്ങളിലും നടത്തിയ റെയ്ഡിനുശേഷം ഇവരെ ദല്‍ഹി പോലീസ് അറസ്റ്റുചെയ്തിരുന്നു. ചൈനയില്‍നിന്ന് പണം സ്വീകരിച്ച് ആ രാജ്യത്തിന്റെ താല്‍പ്പര്യപ്രകാരം അരുണാചല്‍ പ്രദേശും കശ്മീരും വേര്‍പ്പെടുത്തി ഭാരതത്തിന്റെ ഭൂപടം തെറ്റായി പ്രചരിപ്പിച്ചുവെന്നതാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ കാണിച്ചിരിക്കുന്ന ഒരു കുറ്റം. സര്‍ക്കാര്‍ മാധ്യമങ്ങളെ ഉപയോഗിച്ച് ചൈന വളരെക്കാലമായി ഇതു ചെയ്യുന്നുണ്ട്. ന്യൂസ് ക്ലിക്കിലൂടെ ഭാരതത്തിലും ഇതു ചെയ്യാന്‍ പണം നല്‍കുകയായിരുന്നു. ലോകത്തിന്റെ മുഴുവന്‍ പ്രശംസ പിടിച്ചുപറ്റിയ ഭാരതത്തിന്റെ കൊവിഡ് പ്രതിരോധം അട്ടിമറിക്കാന്‍ ശ്രമം നടത്തി എന്നതാണ് മറ്റൊന്ന്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും ന്യൂസ് ക്ലിക്ക് ശ്രമിച്ചതായി എഫ്‌ഐആറില്‍ പറയുന്നുണ്ട്. ന്യൂസ് ക്ലിക്കിന്റെ ഒഹരിയുടമയായ ഗൗതം നവ്‌ലാഖയ്‌ക്ക് പാക് ചാരസംഘടനയായ ഐഎസ്‌ഐയുമായി ബന്ധമുണ്ടെന്നും കണ്ടെത്തിയിരിക്കുന്നു.

ന്യൂസ് ക്ലിക്കില്‍ ജോലിചെയ്യുന്ന ഒരാള്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഓഫീസിലെ ജീവനക്കാരനായ വ്യക്തിയുടെ മകനാണ്. ഇയാള്‍ താമസിച്ചിരുന്നത് യെച്ചൂരിയുടെ ദല്‍ഹിയിലെ ഔദ്യോഗിക വസതിയിലാണ്. രാജ്യദ്രോഹ പ്രവര്‍ത്തനത്തിന് തെളിവു ശേഖരിക്കുന്നതിന്റെ ഭാഗമായി ഇവിടെയും ദല്‍ഹി പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ മാധ്യമങ്ങളെ നിശ്ശബ്ദമാക്കാനാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും, അവര്‍ ചെയ്ത കുറ്റമെന്താണെന്ന് പറയണമെന്നും യെച്ചൂ രി ആവശ്യപ്പെടുകയുണ്ടായി. ഇത് ഒരുതരം തെറ്റിദ്ധരിപ്പിക്കല്‍ കലയാണ്. ചൈനീസ് ഏജന്റായ നെവില്‍ റോയിയില്‍നിന്ന് പണം പറ്റി പ്രബീര്‍ പുര്‍കായസ്ഥയും കൂട്ടാളികളും എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് അന്വേഷണ ഏജന്‍സികളെക്കാള്‍ നന്നായി അറിയാവുന്നത് യെച്ചൂരിയെപ്പോലുള്ളവര്‍ക്കാണ്. കാരണം അവരുടെ അറിവോടും സമ്മതത്തോടും കൂടിയാണ് ഇത് നടക്കുന്നത്. പ്രത്യക്ഷമായും പരോക്ഷമായും കാലങ്ങളായി ഇവര്‍ ചെയ്തുവരുന്നതിന്റെ തുടര്‍ച്ചയാണ് ന്യൂസ് ക്ലിക്ക്. മുന്‍കാലങ്ങളെ അപേക്ഷിച്ച് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത പാലിക്കുന്നതിനാല്‍ അഞ്ചാം പത്തി പണിയെടുക്കുന്നവര്‍ അതീവ രഹസ്യമായും വലിയ ആസൂത്രണത്തോടെയുമാണ് തങ്ങളുടെ ദുഷ്പ്രവൃത്തികള്‍ ചെയ്യുന്നത്. എന്നാല്‍ രാജ്യസുരക്ഷയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്‌ക്കും ഒത്തുതീര്‍പ്പിനും തയ്യാറാവാത്ത മോദി സര്‍ക്കാര്‍ ഇത്തരക്കാരെ അവരുടെ മടകളില്‍ ചെന്ന് തൂക്കിയെടുക്കുകയാണ്. ഇതാണ് യെച്ചൂരിമാരെ അമര്‍ഷം കൊള്ളിക്കുന്നത്.

അമേരിക്കന്‍ ബിസിനസ്സുകാരന്റെ വേഷംകെട്ടി ചൈനയുടെ താല്‍പ്പര്യം സംരക്ഷിക്കുന്ന നെവില്‍ റോയിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും, ശൃംഖലയെക്കുറിച്ചും ന്യൂയോര്‍ക്ക് ടൈംസ് മാത്രമാണ് ആദ്യം വെളിപ്പെടുത്തിയത്. ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് മുന്‍ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും, ഭാര്യ വൃന്ദ കാരാട്ടിന്റെ അനന്തരവനുമൊക്കെ ഈ ശൃംഖലയില്‍പ്പെടുന്ന ആളുകളാണെന്നു വ്യക്തമായത്. അതിര്‍ത്തിയിലെ സംഘര്‍ഷ സമയത്ത് ചൈനയുടെ പക്ഷം പിടിക്കുന്ന ഇ-മെയിലുകള്‍ നെവില്‍ റോയിയും കാരാട്ടും കൈമാറിയതായി കണ്ടെത്തിയിട്ടുണ്ട്. രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് ചൈനയില്‍നിന്ന് ലഭിച്ച ഫണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കും ടീസ്റ്റ സെതല്‍വാദിന്റെ കുടുംബാംഗങ്ങള്‍ക്കുമൊക്കെ കൈമാറിയതായും വെളിപ്പെട്ടിരിക്കുന്നു. അധികം താമസിയാതെ ഇവരെയും പിടികൂടും. രേഖകള്‍ പരിശോധിച്ച് കേസില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയാല്‍ കാരാട്ടിനെയും യെച്ചൂരിയെയും പോലും ഒഴിവാക്കില്ല, ഒഴിവാക്കാനും പാടില്ല. പതിറ്റാണ്ടുകളായി ചൈനയ്‌ക്കൊപ്പം നിന്ന് ആ രാജ്യത്തിന്റെ ട്രോജന്‍ കുതിരകളായി പ്രവര്‍ത്തിക്കുന്നവരെ ഇനിയും അതിന് അനുവദിക്കരുത്. ഇത്തരം നേതാക്കളുടെ പിന്‍ബലത്തിലാണ് നെവില്‍ റോയിയെപ്പോലുള്ളവര്‍ക്ക് രാജ്യത്ത് ഇടപെടാന്‍ സാധിക്കുന്നതും, പ്രബീര്‍ പുര്‍കായസ്ഥയെപ്പോലുള്ളവര്‍ക്ക് രാഷ്‌ട്രീയ സംരക്ഷണം ലഭിക്കുന്നതും. ബിജെപിയെയും മോദിയെയും നേരിടാന്‍ കോണ്‍ഗ്രസ്സുമായി സിപിഎം കൈകോര്‍ക്കുന്നതിനു പിന്നിലും ചൈനയുടെ കരങ്ങളാണെന്ന കാര്യത്തില്‍ ഇനി സംശയിക്കേണ്ടതില്ല. രാജ്യദ്രോഹ പ്രവൃത്തികള്‍ക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ ഇക്കൂട്ടര്‍ക്ക് ലഭിക്കണം. അതിന് കാലതാമസമുണ്ടാകരുത്.

Tags: MediaPICKnews clicktreason
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

വായിൽ തോന്നിയത് വിളിച്ച് പറയാൻ പറ്റില്ല: കുവൈറ്റിൽ മാധ്യമ നിയമങ്ങൾ കൂടുതൽ കർശനമാക്കുന്നു

Kerala

ഹൈക്കോടതി പരിസരത്ത് ഫോട്ടോഗ്രാഫി അടക്കം നിരോധിച്ചു, മാധ്യമങ്ങള്‍ പ്രത്യേക അനുമതി വാങ്ങണം

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

World

നിരന്തരം വ്യാജവാർത്തകൾ നൽകുന്നു : വൈറ്റ് ഹൗസിൽ സിഎൻഎൻ അടക്കമുള്ള മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി ട്രംപ്

Kerala

കേരളത്തില്‍ നിന്നുള്ള മാധ്യമസംഘം കൊണാര്‍ക്കും പുരിയും സന്ദര്‍ശിച്ചു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം

മക്കയിലെ പള്ളിയിൽ വെച്ച് ‘അധാർമ്മികമായ പ്രവൃത്തികൾ’ ; രണ്ട് ബംഗ്ലാദേശ് പൗരന്മാരെ വധശിക്ഷയ്‌ക്ക് വിധേയരാക്കി സൗദി അറേബ്യ

സ്വർണാഭരണങ്ങൾ നൽകിയില്ല : വീടിനുള്ളിൽ അതിക്രമിച്ചുകയറി വയോധികയെ കൊലപ്പെടുത്തി ; തൃപ്രയാർ സ്വദേശി മുഹമ്മദ് റാഫി അറസ്റ്റിൽ

.ബംഗ്ലദേശിലെ ജെ‍ന്‍ സീ പ്രതിഷേധം നമുക്ക് വഴികാട്ടുന്നു എന്ന നേഹ ബോറയുടെ പ്രസ്താവന അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് എന്‍സിപി

നടന്‍ ഇമ്രാന്‍ ഖാനോട് രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ചതിനെ ‘വൈരനിര്യാതന ബുദ്ധി’യെന്ന് വിമര്‍ശിച്ച് മാതൃഭൂമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.