Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദരിദ്രര്‍ക്ക് എല്ലാ അടിസ്ഥാന സൗകര്യങ്ങളും ലഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പാക്കും: നരേന്ദ്ര മോദി

ദാഹോദിലെ ജലവിതരണ പദ്ധതിയും സംസ്ഥാനത്തുടനീളമുള്ള 7500 ഗ്രാമങ്ങളില്‍ വില്ലേജ് വൈഫൈ പദ്ധതിയും ഉള്‍പ്പെടെ വിവിധ വികസന പദ്ധതികള്‍ പ്രധാനമന്ത്രി രാഷ്‌ട്രത്തിന് സമര്‍പ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2023, 07:10 pm IST
inIndia

വഡോദര: രാജ്യത്തെ ഏറ്റവും ദരിദ്രര്‍ക്ക് വീട്, പൈപ്പ് വെള്ളം, വൈദ്യുതി, വിദ്യാഭ്യാസം തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യങ്ങളും ലഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ആദിവാസികളുടെ ഉന്നമനത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിജെപി ഭരണത്തിന് കീഴില്‍ ആദിവാസി വിഭാഗങ്ങള്‍ക്കുള്ള ബജറ്റ് വിഹിതം അഞ്ചിരട്ടിയായി വര്‍ധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗുജറാത്തിലെ ഛോട്ടാ ഉദേപൂരിലെ ബോഡേലിയില്‍ 5200 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനും തറക്കല്ലിടലിനും ശേഷം പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.’മിഷന്‍ സ്‌കൂള്‍ ഓഫ് എക്സലന്‍സ്’ എന്ന പരിപാടിക്ക് കീഴില്‍ 4500 കോടിയിലധികം വരുന്ന അടിസ്ഥാന സൗകര്യ പദ്ധതികളും ഇതില്‍ ഉള്‍പ്പെടുന്നു.

ആദിവാസി മേഖലയിലെ യുവാക്കളുടെ വിദ്യാഭ്യാസത്തിനും നൈപുണ്യ വികസനത്തിനുമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിലാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല നിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നതിനായി രാജ്യത്ത് 14,000 പിഎം ശ്രീ സ്‌കൂളുകള്‍ സ്ഥാപിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനായി ഗുജറാത്ത് സര്‍ക്കാരിന്റെ വിദ്യാ സമീക്ഷ കേന്ദ്രം ഉള്‍പ്പെടെയുള്ള വിവിധ സംരംഭങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. സംസ്ഥാനത്തെ ആദിവാസി മേഖലയില്‍ 25,000 പുതിയ ക്ലാസ് മുറികളും അഞ്ച് പുതിയ മെഡിക്കല്‍ കോളേജുകളും രണ്ട് സര്‍വകലാശാലകളും ബിജെപി സര്‍ക്കാര്‍ സ്ഥാപിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. മാറുന്ന കാലഘട്ടത്തില്‍ നൈപുണ്യ വികസനം ഒരു പ്രധാന ഭാഗമാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. താഴെ തട്ടില്‍ നൈപുണ്യ വികസന പാരമ്പര്യം ശക്തിപ്പെടുത്തുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ വിശ്വകര്‍മ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ കൈത്തൊഴിലാളികളും പദ്ധതി പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ഗുജറാത്തിലെ എല്ലാ ജില്ലകളിലും ബ്ലോക്കുകളിലും വിദ്യാ സമീക്ഷ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിലേക്ക് നയിക്കുന്ന ‘വിദ്യാ സമീക്ഷ കേന്ദ്ര 2.0’ പദ്ധതിയുടെ തറക്കല്ലിടലും മോദി നിര്‍വഹിച്ചു. പരിപാടിയില്‍, ദാഹോദിലെ ജലവിതരണ പദ്ധതിയും സംസ്ഥാനത്തുടനീളമുള്ള 7500 ഗ്രാമങ്ങളില്‍ വില്ലേജ് വൈഫൈ പദ്ധതിയും ഉള്‍പ്പെടെ വിവിധ വികസന പദ്ധതികള്‍ പ്രധാനമന്ത്രി രാഷ്‌ട്രത്തിന് സമര്‍പ്പിച്ചു.

ചരിത്രപരമായ വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയ കേന്ദ്ര സര്‍ക്കാരിനെ അഭിനന്ദിക്കുന്നതിനായി സംസ്ഥാന ബിജെപി വഡോദരയില്‍ സംഘടിപ്പിക്കുന്ന നാരീ ശക്തി വന്ദന്‍-അഭിവാദന്‍ പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുത്തു.

Tags: narendramodiInfrastructureprimeministerGUJARAT
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലേഷ്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: കോഴിക്കോട് ഞായറാഴ്ച ഗതാഗത നിയന്ത്രണം

India

‘ന്യൂദല്‍ഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി,മാറുന്ന ലോകത്തെ കാലഹരണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നയിക്കാനാവില്ലെന്ന്  നരേന്ദ്ര മോദി

India

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

ഗുജറാത്തില്‍ നിന്നുള്ള ദേശീയ സ്വര്‍ണ്ണമെഡല്‍ ജേതാവായ ചെസ് താരം വിശ്വ വഡോയ ഒരു ചടങ്ങില്‍ മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ പൊട്ടിക്കരയുന്നു (ഇടത്ത്)
India

“ഇന്ന് ഞാന്‍ എന്താണോ, അത് നിങ്ങള്‍ കാരണമാണ്”- മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ കരഞ്ഞ് ദേശീയ സ്വര്‍ണ്ണ മെഡല്‍ ചെസ്സ് താരം വിശ്വ വഡോയ

India

പ്രധാനമന്ത്രി മോദി നാളെ ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങൾ സന്ദർശിക്കും : വഡോദരയിൽ ജനറൽ-ഇസഡുമായി നേരിട്ട് സംവദിക്കും

പുതിയ വാര്‍ത്തകള്‍

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

കൊച്ചിയിലെ മെട്രോ തൂണുകള്‍: കോര്‍പറേഷന്റെ നിലപാടില്‍ ഹൈക്കോടതിക്ക് അതൃപ്തി

‘സരള്‍ കേരളം’ പദ്ധതി നടപ്പിലാക്കുന്നു

തെരുവുനായ്‌ക്കള്‍: ഉന്നതതല നിരീക്ഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കൗണ്‍സിലിങ് സേവനങ്ങള്‍; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് ഹൈക്കോടതി

ഔദ്യോഗിക മേഖലയിൽ ശ്രദ്ധേയമായ മുന്നേറ്റവും ഉയർന്ന സ്ഥാനമാനങ്ങളും, പണമിടപാടുകളിൽ ജാഗ്രത : സമ്പൂർണ്ണ രാശിഫലം (17 സെപ്റ്റംബർ 2026)

റിപ്പോർട്ടർ ടി വി എം.ഡി ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ

കൃഷ്ണസ്പര്‍ശം: സഹായം തേടാന്‍ മടിക്കരുത്

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.