Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

പ്രതീക്ഷകള്‍ക്ക് പ്രകാശമുണ്ട്

വിനോദ് ദാമോദരന്‍byവിനോദ് ദാമോദരന്‍
Sep 24, 2023, 05:02 am IST
inVaradyam, Sports

അത്‌ലറ്റിക്‌സിലെ കുതിപ്പ്, അതായിരുന്നു ഓരോ ഏഷ്യന്‍ ഗെയിംസിലും ഭാരതത്തിന്റെ മെഡല്‍പട്ടികയുടെ ഗ്രാഫ് ഉയര്‍ത്തിയിരുന്നത്. ഇത്തവണ ചൈനീസ് നഗരമായ ഹാങ്‌ചൊവില്‍ അതിനപ്പുറമാണ് പ്രതീക്ഷകള്‍. ചരിത്രത്തിലെ ഏറ്റവും വലിയ കായിക സംഘത്തെയാണ് ഈ പ്രതീക്ഷകള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഭാരതം അണിനിരത്തുന്നത്.

ഇത്തവണ അത്‌ലറ്റിക്‌സിനു പുറമെ പുരുഷ-വനിതാ ഹോക്കി, ക്രിക്കറ്റ്, ബോക്‌സിങ്, ഭാരോദ്വഹനം, ഗുസ്തി, ബോക്‌സിങ്, അമ്പെയ്‌ത്ത്, ഷൂട്ടിങ്, ബാഡ്മിന്റണ്‍ തുടങ്ങിയവയിലെല്ലാം രാജ്യം കൂടുതല്‍ മെഡലുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. സമീപകാലത്തെ നമ്മുടെ താരങ്ങള്‍ രാജ്യാന്തര തലത്തിലെ പല മത്സരങ്ങളിലും പ്രകടിപ്പിച്ച മികവു തന്നെയാണ് ഈ പ്രതീക്ഷകള്‍ക്ക് അടിസ്ഥാനം.

ഏഷ്യന്‍ വന്‍കരയുടെ കായികോത്സവത്തിന് ഇന്ന് തിരി തെളിയും. ചൈനയിലെ പ്രധാനപ്പെട്ട നഗരങ്ങളിലൊന്നായ ഹാങ്‌ചൊവിലാണ് 19-ാമത് ഏഷ്യന്‍ ഗെയിംസിന് അരങ്ങുണരുന്നത്. ഗെയിംസിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച മെഡല്‍ കൊയ്‌ത്ത് നടത്താനുറച്ച് നാളിതുവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ സംഘത്തെയാണ് ഭാരതം ഇത്തവണ അയച്ചിരിക്കുന്നത്. മുന്‍ ഗെയിംസുകളിലെല്ലാം അത്‌ലറ്റിക്‌സിലായിരുന്നു ഭാരതം കൂടുതല്‍ മെഡല്‍ നേടിയിരുന്നത്.

40 കായികങ്ങളിലെ 61 വിഭാഗങ്ങളില്‍ 481 സ്വര്‍ണമെഡലുകളാണ് ഹാങ്‌ചൊവില്‍ തീരുമാനിക്കപ്പെടുക. ലോകമെമ്പാടുമുള്ള ആരാധകര്‍ ശ്രദ്ധയോടെ പിന്തുടരുന്ന ലോകോത്തര കായിക താരങ്ങള്‍ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്നുണ്ട്. തീര്‍ച്ചയായും ഇന്ത്യയുടെ ഒളിംപിക് ചാംപ്യന്‍ നീരജ് ചോപ്ര, ഖത്തറിന്റെ ലോകോത്തര ഹൈജംപ് താരവും ഒളിംപിക്‌സ് സ്വര്‍ണ ജേതാവുമായ ബാര്‍ഷിം മുതാസ്, ജപ്പാനില്‍നിന്നുള്ള വനിതാ ജാവലിന്‍ താരം കിറ്റാഗുച്ചി ഹാറുക, ഹൈജംപിലെ തന്നെ ദക്ഷിണകൊറിയന്‍ താരം വൂ സാങ് ഹിയൂക് തുടങ്ങിയവര്‍ ഈ ഏഷ്യന്‍ ഗെയിംസിലെ നോട്ടപ്പുള്ളികളായിരിക്കും. 2018ല്‍ ജക്കാര്‍ത്തയില്‍ നടന്ന ഗെയിംസില്‍ 16 സ്വര്‍ണം, 24 വെള്ളി, 30 വെങ്കലം എന്നിവയോടെ ഭാരതം എട്ടാം സ്ഥാനത്തായിരുന്നു.

2022ലെ ഏഷ്യന്‍ ഗെയിംസാണ് ഇപ്പോള്‍ നടക്കുത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗെയിംസ് മാറ്റിവയ്‌ക്കുകയായിരുന്നു. 38 കായികങ്ങളിലായി 634 അത്‌ലറ്റുകളാണ് ഭാരതത്തെ പ്രതിനിധീകരിക്കുന്നത്. ഏറ്റവും കൂടുതല്‍ അത്‌ലറ്റുകള്‍ മത്സരിക്കുന്നത് അത്‌ലറ്റിക്‌സിലാണ്, 65 പര്‍. ഷൂട്ടിങ്ങില്‍ 30 പേരും ഗുസ്തിയില്‍ 18പേരും അമ്പെയ്‌ത്തില്‍ 16 പേരും ബാഡ്മിന്റണില്‍ 19 പേരും നീന്തലില്‍ 20 പേരും ബോക്‌സിങ്ങില്‍ 13 പേരും ചെസില്‍ 10 പേരും കനോയിങ് കയാക്കിങ്ങില്‍ 17 പേരും റോവിങ്ങില്‍ 33 പേരും സെയ്‌ലിങ്ങില്‍ 16 പേരും ടേബിള്‍ ടെന്നീസില്‍ 10 പേരും ഭാരതത്തിനായി അണിനിരക്കും.

അത്‌ലറ്റിക്‌സിലാണ് രാജ്യത്തിന്റെ ഏറ്റവും വലിയ പ്രതീക്ഷ. നീരജ് ചോപ്ര, ജിന്‍സണ്‍ ജോണ്‍സണ്‍, അവിനാഷ് സബ്‌ലേ, മുഹമ്മദ് അനസ് യഹിയ, തജീന്ദര്‍പാല്‍ സിങ്, എം. ശ്രീശങ്കര്‍, ജസ്വിന്‍ ആള്‍ഡ്രിന്‍, അബ്ദുള്ള അബൂബക്കര്‍, പ്രവീണ്‍ ചിത്രവേല്‍, കിഷോര്‍ ജെന, ജ്യോതി യരാജി, വിദ്യ രാംരാജ്, പാരുള്‍ ചൗധരി, ഹര്‍മിലന്‍ ബെയിന്‍സ്, അനു റാണി, ഷൈലി സിങ്, ആന്‍സി സോജന്‍, സ്വപ്‌ന ബര്‍മന്‍ തുടങ്ങിയവരെല്ലം രാജ്യത്തിന്റെ മെഡല്‍ സ്വപ്‌നം പൂവണിയി്ക്കാന്‍ ട്രാക്കിലും ഫീല്‍ഡിലും ഇറങ്ങും. പുരുഷ-വനിതാ 4-400 മീറ്റര്‍ റിലേ, മിക്‌സഡ് റിലേ എന്നിവയും രാജ്യത്തിന്റെ ഉറച്ച പ്രതീക്ഷകളാണ്.

അമ്പെയ്‌ത്തില്‍ വനിതാ ലോക ചാമ്പ്യന്‍ അദിതി സ്വാമി, ജ്യോതി സുരേഖ, പുരുഷന്മാരില്‍ അഭിഷേക് വര്‍മ, രജത് ചൗഹാന്‍ തുടങ്ങിയവര്‍ ഉറച്ച മെഡല്‍ പ്രതീക്ഷകളാണ്.
ബാഡ്മിന്റണില്‍ ഇന്തോനേഷ്യ, ചൈന, ജപ്പാന്‍ ടീമുകളുടെ കനത്ത വെല്ലുവിളി ഇന്ത്യന്‍ താരങ്ങള്‍ അതിജീവിക്കേണ്ടിവരും. എന്നാല്‍ മലയാളി താരം എച്ച്.എസ്. പ്രണോയി, ലക്ഷ്യ സെന്‍, കിഡംബി ശ്രീകാന്ത് എന്നിവര്‍ ഏതെങ്കിലും മെഡലുകള്‍ നേടുമെന്നു പ്രതീക്ഷിക്കാം. ഡബിള്‍സില്‍ സാത്വിക് സായ് രാജ്-ചിരാഗ് ഷെട്ടി സഖ്യം മെഡല്‍ പട്ടികയില്‍ ഇടം പിടിക്കുമെന്നാണ് പ്രതീക്ഷ. ഫെന്‍സിങ്ങില്‍ ഭവാനി ദേവിയും ജിംനാസ്റ്റിക്കില്‍ പ്രണതി നായകും മെഡല്‍ പ്രതീക്ഷകളാണ്.

ബോക്‌സിങ്ങാണ് ഇന്ത്യ മെഡലുകള്‍ പ്രതീക്ഷിക്കുന്ന ഒരിനം. നിഖാത് സരിന്‍, ലവ്‌ലിന ബോറോഹെയ്ന്‍, പര്‍വീണ്‍ ഹൂഡ, ജയ്‌സ്മിന്‍ ലംബോറിയ എന്നിവര്‍ ഉറച്ച മെഡല്‍ പ്രതീക്ഷകളാണ്.

അത്‌ലറ്റിക്‌സ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മെഡല്‍ പ്രതീക്ഷിക്കുന്ന ഇനം ഷൂട്ടിങാണ്. ദിവ്യാന്‍ഷ് പന്‍വര്‍, മെഹുലി ഘോഷ്, മനു ഭക്കര്‍, സോരവര്‍ സന്ധു എന്നിവരിലാണ് മെഡല്‍ പ്രതീക്ഷകള്‍. ഭാരോദ്വഹനത്തില്‍ ഒളിംപിക്‌സ് മെഡല്‍ ജേതാവ് മീരബായി ചാനു, ബിന്ധ്യാറാണി ദേവി എന്നിവരിലാണ് പ്രതീക്ഷ. ഗുസ്തിയില്‍ ബജ്‌രംഗ് പൂനിയ, ദീപക് പൂനിയ, സുമിത് മാലിക്, പൂജാ ഗഹ്‌ലോട്ട്, സോനം മാലിക്, കിരണ്‍ ബിഷ്‌ണോയ് എന്നിവരും മെഡല്‍ നേടുമെന്ന ആത്മവിശ്വാസത്തിലാണ് ഭാരതം.

Tags: BharatHangzhou Asian Games
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹോര്‍മുസ് കടലിടുക്കില്‍ ഭാരതത്തിന്റെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തു, ഇറാന്‍ അംബാസഡറെ വിളിച്ചു വരുത്തി വിദേശ മന്ത്രാലയം

India

ഭാരതത്തിന്റേത് അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ: ആന്റോണിയോ ഗുട്ടെറസ്

India

മദ്രസയില്‍ ആധുനിക വിദ്യാഭ്യാസവും നല്‍കണം, ഭാരതത്തെ കുറിച്ചും പഠിപ്പിക്കണം-ഡോ മോഹന്‍ ഭഗവത്, തീവ്ര ഇസ്ലാമിക ആശയങ്ങള്‍ ഉപേക്ഷിക്കണം

Travel

മൂവായിരം വർഷം പഴക്കമുള്ള ഒരു നാഗരികതയുടെ തെളിവുകൾ ബക്സറിലെ ചൗസ ഗഢിൽ കാണാം ! ഭാരത് എന്ന പേരിന്റെ തെളിവുകളും ഇവിടെ നിന്ന് കണ്ടെത്താൻ കഴിയും

India

ഭാരതം ലോക ക്ഷേമം ആഗ്രഹിക്കുന്നു: സര്‍സംഘചാലക്

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.