Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

എല്ലാവരുടെയും മുകുന്ദേട്ടന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2023, 02:13 am IST
inBJP, Kannur

കെ. സതീശന്‍

കണ്ണൂര്‍: മണത്തണയിലെ കൊളങ്ങരേത്ത് തറവാട്ടിലെ നടുവില്‍ വീട്ടിലെത്തുന്ന എല്ലവരുടെയും മുകുന്ദേട്ടനായിരുന്നു ഇന്നലെ അന്തരിച്ച പി.പി. മുകുന്ദന്‍. വ്യക്തിപരവും കുടുംബപരവുമായ പ്രശ്‌നങ്ങള്‍ പി.പി. മുകുന്ദന്റെ സാന്നിധ്യത്തില്‍ സംസാരിച്ച് പരിഹരിച്ചാല്‍ എല്ലാവരും പൂര്‍ണ്ണ തൃപ്തരായിരുന്നു. കക്ഷി രാഷ്‌ട്രീയ ഭേദമന്യേ എല്ലാ വിഭാഗങ്ങള്‍ക്കും സ്വീകാര്യനായിരുന്നു അദ്ദേഹം. പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ എല്ലാവരോടും സൗമ്യമായി സംസാരിച്ച് എല്ലാ വശവും കൃത്യമായി വിലയിരുത്തിയ ശേഷം മാത്രമായിരുന്നു അദ്ദേഹം തീരുമാനത്തിലെത്തിയിരുന്നത്.
ധൃതിപിടിച്ച് എടുത്ത് ചാടി മുന്‍വിധിയോടെ ഒന്നും തീരുമാനിക്കില്ല. ആരുടെയും പക്ഷം ചേരാതെ എല്ലാവരെയും കേട്ട് സൗമ്യമായി തീരുമാനം പറയും. മുകുന്ദേട്ടന്‍ തീരുമാനമെടുത്താല്‍ എല്ലവര്‍ക്കും ഹിതകരമായിരുന്നു. ആരും തോറ്റ് പോകാതെ എല്ലാവര്‍ക്കും ന്യായമെന്ന രീതിയിലുള്ള തീരുമാനം എല്ലാവരെയും അല്‍ഭുതപ്പെടുത്തും. എന്നാല്‍ തെറ്റ് കണ്ടാല്‍ നിലപാടിലുറച്ച് കൃത്യമായി കാര്യങ്ങള്‍ പറയുകയും ചെയ്യും.
പ്രശ്‌നങ്ങളുമായി എത്തുന്നവര്‍ക്ക് മുകുന്ദേട്ടന്‍ ഉമ്മറത്തുണ്ടെങ്കില്‍ ആശ്വാസമാണ്. പ്രദേശവാസികള്‍ മാത്രമല്ല കേരളത്തിലെ അറിയപ്പെടുന്ന രാഷ്‌ട്രീയ, സാമൂഹ്യ മേഖലകളിലെ പല പ്രമുഖരും ജീവിതത്തിന്റെ പ്രതിസന്ധിഘട്ടങ്ങളില്‍ മുകുന്ദേട്ടനെ തേടിയെത്തിയിരുന്നു. കാര്യങ്ങള്‍ വിശദമായി കേട്ട് ഇങ്ങനെ ചെയ്താല്‍ മതിയെന്ന മുകുന്ദേട്ടന്റെ നിര്‍ദ്ദേശം ശിരസാവഹിച്ച് മുന്നോട്ട് പോയ ആരും തന്നെ പരാജയപ്പെട്ടില്ല. വിവിധ മേഖലകളിലുള്ളവര്‍ കണ്ണൂര്‍ ജില്ലയിലെ മണത്തണയിലുള്ള അദ്ദേഹത്തിന്റെ വീട്ടിലെത്താറുണ്ടായിരുന്നു. ഏതെങ്കിലും അധികാര സ്ഥാനമില്ലെങ്കിലും പി.പി. മുകന്ദനെന്ന മനുഷ്യസ്‌നേഹിയായ നേതാവിന് തന്റെ പ്രവര്‍ത്തനത്തിന് ഒന്നും തടസ്സമായിരുന്നില്ല.
രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെയും ഭാരതീയ ജനതാപാര്‍ട്ടിയുയുടെയും വിവിധ ചുമതലകള്‍ വഹിച്ച് പ്രവര്‍ത്തിക്കുമ്പോഴും മുകുന്ദേട്ടന്‍ എല്ലാവരുടെയും നേതാവായിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിലെ വളര്‍ച്ചയുടെ ഓരോ ഘട്ടവും അഭിമാനത്തോടെയാണ് എല്ലാവരും നോക്കിക്കണ്ടത്. പ്രായാധിക്യത്തിന്റെതായ അവശതകളുമായി ജീവിതത്തിന്റെ അവസാന കാലഘട്ടം മണത്തണയിലെ വീട്ടില്‍ വിശ്രമ ജീവിതം നയിക്കുമ്പോഴും ഒരു ഇരുപതുകാരന്റെ ചുറുചുറുക്കോടെയാണ് അദ്ദേഹം എല്ലാ കാര്യങ്ങളിലും ഇടപെട്ടത്. തനിക്ക് ശരിയെന്ന് തോന്നുന്നതെന്തും വെട്ടിത്തുറന്ന് പറയാനുള്ള ചങ്കൂറ്റവും താന്‍ വിശ്വസിച്ച ആദര്‍ശത്തോടുള്ള പ്രതിബദ്ധതയും കാത്ത് സൂക്ഷിക്കാന്‍ ജീവിതത്തിലുടനീളം അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഇപ്പോള്‍ യാത്രയാകുന്നതും എല്ലാവരുടെയും പ്രിയപ്പെട്ട മുകുന്ദേട്ടനാണ്.

Tags: keralabjpRSSP P Mukundan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

Kerala

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

India

ലണ്ടനില്‍ ഏകതയുടെ ആഘോഷം; മാനവജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഘം: സര്‍സംഘചാലക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് കെഎസ്ഇബി ജീവനക്കാരന്‍ കൊടുത്തത് ഉഗ്രന്‍ പണി

എസ് 400 എന്ന റഷ്യ നല്കിയ വ്യോമപ്രതിരോധസംവിധാനത്തില്‍ നിന്നും മിസൈല്‍ പാകിസ്ഥാന്‍ ലക്ഷ്യമാക്കി കുതിക്കുന്നു (ഇടത്ത്) പാകിസ്ഥാന്‍റെ 798 കോടി വരെ വില വരുന്ന അവാക്സ് വിമാനം മിസൈലേറ്റ് തകരുന്നു (വലത്ത്)

റഷ്യ തന്ന എസ് 400ന്റെ ഏറ്റവും വലിയ രൗദ്രഭാവം കണ്ടത് ഓപ്പറേഷന്‍ സിന്ദൂറിലാണ്…314 കിലോമീറ്റര്‍ അകലെയുള്ള പാകിസ്ഥാന്റെ അവാക്സ് വിമാനം ഭസ്മമായി

വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന്റെ ക്ഷമാപണം സ്വീകരിച്ചതായി മുഖ്യമന്ത്രി

ചവറയില്‍ വൃദ്ധ മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച മകന്‍ അറസ്റ്റില്‍

ജില്ലാ ജുഡീഷ്യല്‍ ഓഫിസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 വയസ്

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരുടെ ഹര്‍ജി സിസിഐ തള്ളി

അടുത്തതലമുറ ബ്രഹ്മോസ് വികസിപ്പിക്കുന്നതിനെക്കുറിച്ച് സെപ്തംബര്‍ 11ന് പുടിനും മോദിയും ദല്‍ഹിയില്‍ ചര്‍ച്ച ചെയ്യും

ജുഡീഷ്യറിക്കെതിരായ വിമര്‍ശനങ്ങള്‍ ഉചിതമായ സംവിധാനത്തിലൂടെ മാത്രമേ പാടുള്ളൂ: സുപ്രീം കോടതി

പുരുഷമേധാവിത്വം തകര്‍ക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആഹ്വാനത്തെ അപഹാസ്യമാക്കുന്ന വീഡിയോ…ഗണപതി ബപ മോറിയ..മംഗളമൂര്‍ത്തി മോറിയ

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.