Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സൂക്ഷ്മശക്തിസമ്പന്നരായ സിദ്ധപുരുഷന്മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2023, 05:12 pm IST
inSamskriti

സിദ്ധപുരുഷന്മാര്‍ തങ്ങളുടെ സഹകരണം, ആവശ്യമാണെന്ന് കാണുന്നിടത്ത് ആവശ്യപ്പെടാതെ തന്നെ അകാരണമായ കൃപയുടെ രൂപത്തില്‍ ഉദാരമായി വിതരണം ചെയ്യുന്നു. അതോടൊപ്പം സുസംസ്‌ക്കാര സമ്പന്നരായ വ്യക്തികളെ അന്വേഷിച്ച് അവരെ സാമാന്യരില്‍ നിന്ന് അസാമാന്യരാക്കി തങ്ങളുടെ മേല്‍ ഏറ്റിയിരിക്കുന്ന ഉത്തരവാദിത്വങ്ങളില്‍ പങ്കാളികളാക്കി സഹപ്രവര്‍ത്തകരാക്കാന്‍ യോഗ്യരാക്കി മാറ്റിയെടുക്കുകയും ചെയ്യുന്നു. ഇപ്രകാരമുള്ളവരെയാണ് സാധകര്‍ എന്നുപറയുന്നത്. പുണ്യത്തിനും പരനന്മക്കും വേണ്ടിയുള്ള ആവേശം ഉദ്ദീപിപ്പിക്കുകതന്നെയാണ് സാധന. സാധകര്‍ക്ക് സിദ്ധന്മാരുടെയും സിദ്ധന്മാര്‍ക്ക് സാധകരുടെയും ആവശ്യം ഉണ്ട്. രണ്ടുകൂട്ടരും പരസ്പരം അന്വേഷിച്ചുകൊണ്ടിരിക്കുന്നു. പരസ്പരം കണ്ടുമുട്ടുമ്പോള്‍ അന്ധരും മുടന്തന്മാരും തമ്മിലുള്ള സഹകരണം പോലെ അപൂര്‍ണ്ണതയെ പൂര്‍ണ്ണതയാക്കി മാറ്റുന്നു.
സിദ്ധപുരുഷന്മാര്‍ പ്രധാനമായും സൂക്ഷ്മശക്തി സമ്പന്നരാണ്. അവര്‍ക്ക് സൂക്ഷ്മമായ ശരീരം ഉണ്ട്. സാധകര്‍ സ്ഥൂലശരീരത്തില്‍ വ്യാപരിക്കുന്നു. സ്ഥൂലത്തിനു സൂക്ഷ്മത്തിന്റെ സംയോഗം മൂലം ശ്രേഷ്ഠത ലഭിക്കുന്നു. ശരീരത്തിന്റെ ശ്രേഷ്ഠത പ്രാണന്റെ ബാഹുല്യത്തിലാണ്. സാധകനെ ശരീരമെന്നും സിദ്ധനെ പ്രാണനെന്നും പറയാം. രണ്ടുപേരും പരസ്പര പൂരകങ്ങളാണ്. ഒറ്റയ്‌ക്ക് സിദ്ധപുരുഷന്‍ സൂക്ഷ്മരൂപനായതുകൊണ്ട് പ്രത്യക്ഷമായി പ്രവൃത്തികള്‍ ചെയ്യുന്നതില്‍ അസമര്‍ത്ഥനാണ്. അതുപോലെ തന്നെ ഒറ്റയ്‌ക്കു സാധകന്‍ പ്രാണശക്തിയുടെ കുറവുമൂലം അലൗകികമെന്ന് പറയാവുന്നതായ കാര്യങ്ങള്‍ ചെയ്യുവാന്‍ അസമര്‍ത്ഥനാണ്. ഈ രണ്ടുപേരുടെയും സംയോഗം കൊണ്ട് മാത്രമെ ഇത് സംഭവ്യമാകുകയുള്ളൂ. അതുകൊണ്ട് സിദ്ധന്മാര്‍ സാധകരെയും സാധകര്‍ സിദ്ധരെയും അന്വേഷിക്കുന്നതായി കണ്ടുവരുന്നു. ഇവര്‍ ഒത്തുചേരുമ്പോള്‍ ഇരുപക്ഷക്കാരും കൃതകൃത്യരാകുന്നു. രണ്ടു ചക്രമുള്ള വണ്ടി ഓടുന്നതുപോലെ.
സിദ്ധപുരുഷന്മാരുടെ പ്രധാനകാര്യം സൃഷ്ടിയുടെ സന്തുലനം നിലനിര്‍ത്തലാണ്. ഇതിന് സഹായകരമാകുന്ന സഹപ്രവര്‍ത്തകരുടെ ആവശ്യം നേരിടുന്നു. അതുകൊണ്ട് അവര്‍ ഉത്സാഹപൂര്‍വ്വം യോഗ്യരായ സാധകരെ അന്വേഷിക്കുന്നു. സാധകര്‍ക്ക് സ്വന്തം കഴിവുകൊണ്ട് അധികമായി ഒന്നും ചെയ്യുവാന്‍ സാധിക്കുകയില്ല. കുട്ടിക്ക് രക്ഷകര്‍ത്താവിന്റെയും അദ്ധ്യാപകന്റെയും സഹകരണം ആവശ്യമുണ്ട്. ഇതുകൂടാതെ ഒറ്റക്കുള്ള നിലനില്പ് അല്ലെങ്കില്‍ പുരോഗതി സാദ്ധ്യമല്ല. സാധകനും സാധനയില്‍ ഉയര്‍ച്ച കൈവരിക്കാന്‍ സമര്‍ത്ഥനായ സഹകാരിയുടെ ആവശ്യം അനുഭവപ്പെടുന്നു. അതുകൊണ്ട് അതിനായി അന്വേഷണം നടത്തുന്നു.
സാധകനും സിദ്ധനും ആദര്‍ശ മാര്‍ഗ്ഗത്തിലെ രണ്ട് വഴിപോക്കരാണ്. രണ്ടുപേരും ഒരു നുകത്തിലെ രണ്ടു കാളകളെപ്പോലെയാണ്. അതിന്റെ ഉദ്ദേശ്യം വിശ്വസന്തുലനം നടപ്പിലാക്കുക എന്നതാണ്. പരസ്പര സഹകരണം പ്രാപിച്ച് കൃതാര്‍ത്ഥരാകുകയും സന്മനസ്സോടെ സഹകരിക്കുകയും ചെയ്യുന്നു. രണ്ടു കൂട്ടര്‍ക്കും എത്തേണ്ടത് ഒരേ സ്ഥലത്താണ്.
ഇതിന് വിപരീതമായി രണ്ടുകൂട്ടര്‍ക്കും ഇടയില്‍ യഥാര്‍ത്ഥ സഹകരണം സാദ്ധ്യമാക്കാന്‍ അനുവദിക്കാതിരിക്കുന്ന ഒരു വിഘ്‌നവും ഉണ്ട്. അതാണ് അത്യാര്‍ത്തി അഥവാ ലോഭം, അഭിലാഷം, സ്വാര്‍ത്ഥത. ആദ്ധ്യാത്മവാദികളെന്ന് പറയപ്പെടുന്നവരില്‍ അധികം പേരും സമ്പത്തിനുവേണ്ടിയോ വിജയത്തിനുവേണ്ടിയോ ഉള്ള ഭൗതികമായ പ്രയോജനങ്ങള്‍ക്കുവേണ്ടി ഏതെങ്കിലും ദേവതകളുടെ അല്ലെങ്കില്‍ ദേവപുരുഷന്മാരുടെ ശ്രമം കൊണ്ട് ആര്‍ജിതമായ വര്‍ച്ചസ്സിനെ കവര്‍ന്നെടുക്കുവാനാണ് ആഗ്രഹിക്കുന്നത്. ഇതിനുവേണ്ടി സ്വയം ഭക്തരുടെ മൂടുപടം അണിഞ്ഞ് ആകുലരും വ്യാകുലരും ആയി കറങ്ങുന്നു.
ഭക്തിയുടെ വേഷം ധരിച്ച് നടക്കുന്നവര്‍ എന്തൊക്കെ ചിന്തിച്ചാലും അവയെ ദേവാത്മാക്കളുടെ അന്തര്‍ദൃഷ്ടി തിരിച്ചറിയുന്നു. അവര്‍ക്ക് വാസ്തവം മനസ്സിലാക്കുന്നതില്‍ ഭ്രമം ഉണ്ടാകുന്നില്ല. അവരെ എങ്ങനെയെങ്കിലും പ്രീതിപ്പെടുത്തുക എന്നത് സാദ്ധ്യമല്ല.
ആരുടെ പേര്‍ക്കാണോ എഴുത്ത് ആ ആളെ അന്വേഷിച്ച് പോസ്റ്റ്മാന്‍ വീട്ടില്‍ എത്തുന്നു. വിരിഞ്ഞ പുഷ്പങ്ങളുടെ ഗന്ധം ഏറ്റ് വണ്ടുകള്‍, ചിത്രശലഭങ്ങള്‍, തേനീച്ചകള്‍ എന്നിവ ഓടിവരുന്നു. അതുപോലെ തന്നെ ഏത് ആത്മാക്കളിലാണോ ഉദാത്തമായ ചിന്ത, ആദര്‍ശമായ സ്വഭാവം , സ്‌നേഹം, സദ്ഭാവന എന്നിവയുടെ വികസിച്ച സ്വരൂപം കാണപ്പെടുന്നത് അവരെ സിദ്ധപുരുഷന്മാര്‍ തങ്ങള്‍ക്ക് ഉപയോഗമുള്ളതായി കാണുകയും അവരെ തങ്ങളോടടുപ്പിക്കുവാനും ആര്‍ജിക്കപ്പെട്ട വിഭൂതികള്‍ കൊണ്ട് ഉന്നതരാക്കുവാനും വേണ്ടി അവരെ അന്വേഷിച്ച് അവരുടെ വീടുകളില്‍ ചെന്നെത്തുന്നു. വിവേകാനന്ദന്റെ വീട്ടില്‍ രാമകൃഷ്ണപരമഹംസന്‍ സ്വയം എത്തിയതാണ്. സമര്‍ത്ഥഗുരു രാമദാസസ്വാമി ശിവാജിയോട് എന്തോ കാരണം പറഞ്ഞു ബന്ധപ്പെട്ടു. ചാണക്യനും ചന്ദ്രഗുപ്തനും ഒത്തുചേര്‍ന്നതും ഇതുപോലെതന്നെയാണ്. ഇങ്ങനെ സുയോഗം വീടുകളില്‍ പോയും സൃഷ്ടിക്കാം, അഥവാ തങ്ങളുടെ ആകര്‍ഷണശക്തിയാല്‍ പുറത്തെവിടെ യെങ്കിലും വിളിച്ചു സമ്പര്‍ക്കപ്പെടുകയും ചെയ്യാം. ഇതില്‍ പരീക്ഷ തിരഞ്ഞെടുക്കല്‍, ക്ഷണം, ആകര്‍ഷണം എന്നിവ സമര്‍ത്ഥശക്തികളുടെതാണ്. അനുഗ്രഹ കര്‍ത്താക്കള്‍ അതിനുള്ള നിമിത്തം മാത്രമാണ്.

Tags: SpiritualitySiddhapurushasHinduism
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Samskriti

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

Samskriti

ഹൈന്ദവരുടെ ധര്‍മ്മ നിസ്സംഗത; ഒരു ആത്മപരിശോധന

Samskriti

ആലോചനാമൃതം: ഈശ്വരാന്വേഷണമാണ് ഏറെ മഹത്ത്വമാര്‍ന്നത്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.