Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസ്-സോറോസ് പുകമറ; ഇന്ത്യയെ തകര്‍ക്കാനുള്ള ഈ ഗൂഢാലോചനയും അദാനി മറികടക്കും

അദാനി ഗ്രൂപ്പ് ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി അടുത്ത ബന്ധമുള്ള ഗ്രൂപ്പാണ് എന്ന് കൂടി ഒസിസിആര്‍പി റിപ്പോര്‍ട്ട് പറയുമ്പോള്‍ അവരുടെ ലക്ഷ്യം വ്യക്തം. മോദിയെ തകര്‍ക്കുകയാണ് ആത്യന്തിക ലക്ഷ്യം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2023, 08:43 pm IST
in India

ന്യുദല്‍ഹി: അദാനിയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ പുറത്തുവന്ന ഒസിസിആര്‍പി റിപ്പോര്‍ട്ടിന് പിന്നില്‍ കോണ്‍ഗ്രസും ജോര്‍ജ്ജ് സോറോസും ഉണ്ടെന്നത് വ്യക്തമാണ്. ഹിന്‍ഡന്‍ ബര്‍ഗ് നടത്തിയ ആരോപണങ്ങള്‍ തന്നെയാണ് ഇപ്പോള്‍ ഒസിസിആര്‍പിയും നടത്തിയിരിക്കുന്നത്. ഇതിനെല്ലാം ഒരിയ്‌ക്കല്‍ അദാനി മറുപടി പറഞ്ഞതുമാണ്. അതിനിടെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സംയുക്ത പാര്‍ലമെന്‍റ് സമിതി അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് രാഹുല്‍ ഗാന്ധിയും ജയറാം രമേശും ചാടിവീണിരിക്കുന്നത്.

ലക്ഷ്യം ഒരു പുകമറ സൃഷ്ടിക്കല്‍ മാത്രമാണ്. അദാനിയുടെ കൈകള്‍ ശുദ്ധമല്ലെന്ന് വരുത്തുക വഴി ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള വാദം കേള്‍ക്കുന്ന സുപ്രീംകോടതിയെ സ്വാധീനിക്കുകയാണ് ലക്ഷ്യം. അദാനി ഗ്രൂപ്പ് ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി അടുത്ത ബന്ധമുള്ള ഗ്രൂപ്പാണ് എന്ന് കൂടി ഒസിസിആര്‍പി റിപ്പോര്‍ട്ട് പറയുമ്പോള്‍ അവരുടെ ലക്ഷ്യം വ്യക്തം. മോദിയെ തകര്‍ക്കുകയാണ് ആത്യന്തിക ലക്ഷ്യം.

ഇന്ത്യയില്‍ ജി20 ഉച്ചകോടി നടക്കാന്‍ പോവുകയാണ്. അതിന്മേല്‍ കരിനിഴല്‍ വീഴ്‌ത്തി ആഗോള രാഷ്‌ട്രങ്ങളുടെ മുന്‍പില്‍ ഇന്ത്യയുടെ പ്രതിച്ഛായയ്‌ക്ക് മങ്ങലേല്‍പിക്കുകയും ലക്ഷ്യമാണ്. ജോര്‍ജ്ജ് സോറോസില്‍ നിന്നും ഫണ്ടു വാങ്ങുന്ന വിദേശ മാധ്യമപ്രവര്‍ത്തകര്‍ ഇപ്പോള്‍ തന്നെ ബ്രിട്ടനിലെ പത്രങ്ങളായ ഗാര്‍ഡിയനിലും ബിബിസിയിലും അമേരിക്കയിലെ വാഷിംഗ്ടണ്‍ പോസ്റ്റിലും ഒസിസിആര്‍പിയെക്കുറിച്ച് ബഹളങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. മോദിയെ 2024ല്‍ അധികാരഭ്രഷ്ടനാക്കാന്‍ ഒരു അന്താരാഷ്‌ട്ര ഗൂഡാലോചനയാണ് നടക്കുന്നതെന്ന് വ്യക്തമാവാന്‍ ഇതിനേക്കാള്‍ നല്ല ഉദാഹരണം ആവശ്യമില്ല.

അദാനി കുടുംബവുമായി ദീർഘകാല ബിസിനസ് ബന്ധമുള്ള, അദാനിയുടെ മൂത്ത സഹോദരനായ വിനോദ് അദാനിയുടെ അനുയായികളായ നാസർ അലി ഷബാൻ അലി, ചാങ് ചുങ്-ലിംഗ് എന്നിവരുടെ പേരിലുള്ള ഓഫ്‌ഷോർ കമ്പനികൾ വഴിയാണ് സ്റ്റോക്കുകൾ വാങ്ങുകയും വിൽക്കുകയും ചെയ്തതെന്ന് ഒസിസിആര്‍പി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.. വിനോദ് അദാനിക്ക് കീഴിലുള്ള കമ്പനികളാണ് അദാനി ഗ്രൂപ്പ് സ്റ്റോക്കുകളിൽ നിക്ഷേപം നടത്തിയ കമ്പനികളുടെ മേൽനോട്ടം വഹിച്ചതെന്നും ഇവർക്ക് പണം നൽകിയതായി കാണിക്കുന്ന രേഖകൾ ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാല്‍ ആരോപണമല്ലാതെ ഇതിനുള്ള തെളിവുകള്‍ ഒന്നും റിപ്പോര്‍ട്ടില്‍ ഇല്ല.

അദാനി കുടുംബവുമായി അടുത്ത ബന്ധമുള്ള രണ്ട് പേര്‍ അദാനി ഓഹരികളില്‍ 2013ല്‍ വന്‍ തുക നിക്ഷേപിച്ചു എന്നും ഒസിസിആര്‍പി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനും തെളിവുകള്‍ ഇല്ല.

അദാനി ഗ്രൂപ്പിനെ തകര്‍ക്കാന്‍ ജോര്‍ജ്ജ് സോറോസ് ഫണ്ട് ചെയ്യുന്ന ഒസിസിആര്‍പിയെ ഉപയോഗിക്കുകയാണെന്നാണ് അദാനി ആരോപിയ്‌ക്കുന്നത്. ഒരു സംഘം വിദേശ മാധ്യമപ്രവര്‍ത്തകര്‍ അംഗമായ സംഘടനയാണ് ഒസിസിആര്‍പി.

നേരത്തെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തകര്‍ത്തതിന്റെ ദുഷ്പേരുള്ള വ്യവസായി ആണ് ജോര്‍ജ്ജ് സോറോസ്. അദാനിയുമായുള്ള ബന്ധത്തിന് മോദി മറുപടി പറയേണ്ടിവരുമെന്ന പ്രസ്താവന നടത്തിയ വ്യക്തി കൂടിയാണ് ജോര്‍ജ്ജ് സോറോസ്. ഇതിന് വേണ്ട വ്യാജരേഖകള്‍ ചമയ്‌ക്കാനുള്ള ശ്രമത്തിലാണ് ഒസിസിആര്‍പിയ്‌ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന വിദേശ ജേണലിസ്റ്റുകള്‍. രാഹുല്‍ ഗാന്ധി യുഎസിലും യുകെയിലും വാര്‍ത്താസമ്മേളനം നടത്താന്‍ സഹായം നല്‍കുന്നതും ജോര്‍ജ്ജ് സോറോസ് തന്നെയാണ്. നിരവധി എന്‍ജിഒ സംഘടനകള്‍ക്ക് ധനസഹായം നല്‍കുന്ന വ്യക്തി കൂടിയാണ് ജോര്‍ജ്ജ് സോറോസ്. ഒസിസിആര്‍പി റിപ്പോര്‍ട്ട് പുറത്തുവരുന്നതോടെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്‌ക്കേണ്ട ടൂള്‍ കിറ്റുകള്‍ ഇന്ത്യയിലെ എന്‍ജിഒകള്‍, കമ്മ്യൂണിസ്റ്റുകള്‍, മോദി വിരുദ്ധര്‍ എന്നിവര്‍ക്ക് വിതരണം ചെയ്തതായും അറിയുന്നു.

 

Tags: Rahul GandhiGeorge SorosSorosattacksIndiaOCCRP ReportJairam Ramesh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

India

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

India

പ്രിയങ്കയേക്കാള്‍ മികച്ച നേതാവ് രാഹുല്‍ഗാന്ധിയാണെന്ന് സമര്‍ത്ഥിച്ച് സോണിയയുടെ വിശ്വസ്തന്‍ ജയറാം രമേശ്; ഗാന്ധികുടുംബത്തില്‍ തമ്മലടി മൂര്‍ച്ഛിക്കുന്നു

India

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

India

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

പുതിയ വാര്‍ത്തകള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

ഓണത്തിരക്ക്: ബെംഗളൂരു – എറണാകുളം വന്ദേ ഭാരതിന് 16 കോച്ചുകളുള്ള പുതിയ ട്രെയിൻ അടുത്തയാഴ്ച മുതൽ

കള്ളത്തരങ്ങൾക്ക് മേൽ സിനിമ കെട്ടിപ്പൊക്കിയാൽ അവാർഡ് നൽകി ആദരിക്കണോ ? ദേശീയ പുരസ്ക്കാരത്തിൽ രാഷ്‌ട്രീയം തിരുകി കയറ്റാൻ ശ്രമിച്ച ചന്തുവിനെതിരെ വിമർശനം

ഹണിട്രാപ്പ് തട്ടിപ്പ്; ആളുകളെ വിളിച്ചുവരുത്തി കവർച്ച നടത്തിവന്ന 11 അംഗ സംഘം ബംഗളൂരുവിൽ അറസ്റ്റിൽ

നന്തനാര്‍ ജന്മശതാബ്ദി- 2026 ജൂലൈ 20: നന്തനാര്‍- ആത്മവിശ്വാസത്തിന്റെ നൊമ്പരത്തില്‍

ലോകകപ്പ് ഫൈനല്‍ ഇനി അടിച്ചുപൊളിക്കാം; നാളെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.