Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പര്‍ദ ധരിച്ച് ലുലു മാളില്‍ സ്ത്രീകളുടെ ശുചിമുറിയില്‍ മൊബൈല്‍ ഫോണില്‍ വീഡിയോ പകര്‍ത്തി; പ്രമുഖ ഐടി സ്ഥാപനത്തിലെ ജീവനക്കാരന്‍ അറസ്റ്റില്‍

തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ പെണ്‍ വേഷം കെട്ടിയതാണെന്നും, ശുചിമുറിയിലെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്ന കാര്യവും വെളിവാകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2023, 05:39 pm IST
in Kerala

കളമശേരി: പര്‍ദ ധരിച്ച് സ്ത്രീകളുടെ ശുചിമുറിയില്‍ കയറി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വീഡിയോ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍. ഇന്‍ഫോപാര്‍ക്കിലെ പ്രമുഖ ഐടി സ്ഥാപനത്തില്‍ ജോലി ചെയ്തുവരുന്ന കണ്ണൂര്‍, ഓണക്കുന്ന് സ്വദേശി കരുവള്ളൂര്‍, മുല്ലേഴിപ്പാറ വീട്ടില്‍ അഭിമന്യു എം.എ എന്ന യുവാവിനെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി ബിടെക് ബിരുദധാരിയാണ്. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെ ലുലു മാളില്‍ വെച്ചാണ് സംഭവം നടന്നത്.

ലുലു മാളില്‍ എത്തിയ ഇയാള്‍ കൈയില്‍ കരുതിയിരുന്ന പര്‍ദ ഒരു ഒഴിഞ്ഞ സ്തലത്ത് വെച്ച് ധരിക്കുകയും, തുടര്‍ന്ന് സ്ത്രീകളുടെ ശുചിമുറിക്കുള്ളില്‍ കയറുകയുമായിരുന്നു. തുടര്‍ന്ന് ഇയാള്‍ ഇയാളുടെ പക്കല്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ ഒരു കാര്‍ഡ് ബോര്‍ഡ് പെട്ടിക്കുള്ളില്‍ ഒളിപ്പിച്ചു വെച്ചതിനു ശേഷം അതില്‍ ചെറിയ ദ്വാരം ഉണ്ടാക്കി ശുചിമുറിയുടെ വാതിലിനോട് ചേര്‍ത്ത് ഒട്ടിച്ചു വെച്ചു. ശേഷം അവിടെ നിന്നും പുറത്തിറങ്ങിയ ഇയാള്‍ ശുചിമുറിയുടെ പ്രധാന വാതിലിന് മുന്‍പില്‍ നിന്നു പരുങ്ങുകയും, ഇയാളുടെ ചേഷ്ടകളും പെരുമാറ്റവും കണ്ട് സംശയം തോന്നിയ മാളിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ പെണ്‍ വേഷം കെട്ടിയതാണെന്നും, ശുചിമുറിയിലെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്ന കാര്യവും വെളിവാകുന്നത്.

ചോദ്യം ചെയ്യലില്‍ പാലാരിവട്ടത്തുള്ള ഒരു തുണിക്കടയില്‍ നിന്നാണ് ഇയാള്‍ പര്‍ദ വാങ്ങിയതെന്ന് പൊലീസ് കണ്ടെത്തി. ഇയാള്‍ വീഡിയോ പകര്‍ത്തുവാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും ധരിച്ചിരുന്ന പര്‍ദയും മറ്റും പൊലീസ് പിടിച്ചെടുത്തു. കളമശ്ശേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ ദാസ്, സബ് ഇന്‍സ്‌പെക്ടര്‍ അജയകുമാര്‍, അസ്സി സബ് ഇന്‍സ്‌പെക്ടര്‍ മനാഫ് സീനിയര്‍ സി പി.ഒ. സുമേഷ് , അരുണ്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (വോയൂറിസം) സെക്ഷന്‍ 354(C), (ആള്‍മാറാട്ടം) 419 & ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് 66(E) എന്നീ വകുപ്പുകള്‍ ചുമത്തി കേസടുത്തു. ഇയാള്‍ മറ്റ് സ്ഥാപനങ്ങളില്‍ ചെന്ന് ഇപ്രകാരം വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Tags: arrestCameraHijabലൈംഗിക ദുരുപയോഗം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരിപ്പൂരിൽ ‘സ്വർണം പൊട്ടിക്കൽ’ സംഘത്തിലെ കണ്ണികൾ പിടിയിൽ; 13 അംഗ ക്രിമിനൽ സംഘം അറസ്റ്റിൽ

Ernakulam

വീട്ടമ്മയെ ഉപദ്രവിച്ച കുപ്രസിദ്ധ ഗുണ്ട ബ്ലാക്ക്മാൻ മൂവാറ്റുപുഴയിൽ അറസ്റ്റിൽ

Kerala

പ്രണയബന്ധത്തില്‍ നിന്നും പിന്‍വാങ്ങി: ഭര്‍തൃമതിയെ ഭീഷണിപ്പെടുത്തി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍

Ernakulam

മൂവാറ്റുപുഴയിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കാർ കവർന്ന 5 പേർ പിടിയിൽ

India

കരൺ എന്ന വ്യാജേന സുബൈർ ഹിന്ദു യുവതിയെ പീഡിപ്പിച്ചു, ഇസ്ലാം മതം സ്വീകരിക്കുന്നതിന് വാഗ്ദാനം ചെയ്തത് 12 ലക്ഷം രൂപ

പുതിയ വാര്‍ത്തകള്‍

ഷിഗെല്ല : വൃത്തിഹീനമായ തട്ടുകടകള്‍ പൂട്ടിക്കും, ഹോട്ടലുകളിലും പരിശോധന, ആരോഗ്യമന്ത്രി നാളെ വയനാട്ടിലേയ്‌ക്ക്

കുട്ടിക്കുരങ്ങാ ജി സുധാകരാ, നിങ്ങടെ കട്ടിത്തൊലിയോര്‍ത്ത് കാണ്ടാമൃഗവും ലജ്ജിക്കും-ജി സുധാകരനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

വി. മുരളീധരന്‍ എം എല്‍ എയ്‌ക്ക് ഷാളുകള്‍ക്ക് പകരം പഠനോപകരണങ്ങള്‍ സമ്മാനിച്ച് ഗവര്‍ണര്‍

കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പമെന്ന് ഉറപ്പിച്ച് സിപിഎം, ബേബിക്കു പകരം യോഗത്തില്‍ പങ്കെടുത്ത് ബ്രിട്ടാസ്

ഒമാന്‍ തീരത്ത് ആക്രമണത്തില്‍ ഇന്ത്യന്‍ ഇന്ധന ടാങ്കറിന് തീപ്പിടിച്ചു,ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

തിരുവനന്തപുരത്ത് മദ്യപിച്ച് പൊലീസുദ്യോഗസ്ഥനോടിച്ച വാഹനം അപകടത്തില്‍പ്പെട്ടു

ഡിഎംകെയും ആം ആദ്മിയും ഇന്ത്യാമുന്നണി യോഗത്തില്‍ നിന്നും വിട്ടുനിന്നു, രാഹുല്‍ഗാന്ധിയെ പഞ്ഞിക്കിട്ട് അഖിലേഷും സിപിഎമ്മും

ശബരിമല സ്വര്‍ണക്കൊള്ള: പ്രഭാ മണ്ഡലത്തില്‍ പരിശോധന നടത്താന്‍ ഹൈക്കോടതി അനുമതി, കുറ്റപത്രം ഉടന്‍

നാടന്‍ഈണം മുതല്‍ സിംഫണിവരെ സൃഷ്ടിച്ച ഇളയരാജ….50 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇളംതലമുറ ഇളയരാജയെ വീണ്ടും കണ്ടെത്തുന്നു…..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.