Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദല്‍ഹിയില്‍ കനത്ത സുരക്ഷ; പതിനായിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥര്‍

ചെങ്കോട്ടയ്‌ക്കകത്തും പുറത്തുമായി 10,000 ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിക്കുന്നത്. ഫേഷ്യല്‍ റെക്കഗ്നിഷനും വീഡിയോ അനലിറ്റിക് സംവിധാനവുമുള്ള ആയിരത്തോളം ക്യാമറകള്‍ കോട്ടയിലും പരിസരത്തും മറ്റ് തന്ത്രപ്രധാനമായ സ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2023, 11:52 pm IST
inIndia

ന്യൂദല്‍ഹി: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ സുരക്ഷശക്തമാക്കി. ആഘോഷങ്ങള്‍ നടക്കുന്ന ചെങ്കോട്ടയ്‌ക്കകത്തും പുറത്തുമായി പതിനായിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുക. നിലവിലുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ പലയിടങ്ങളിലും ഇരട്ടിയാക്കി വര്‍ദ്ധിപ്പിട്ടുണ്ട്. പാര്‍ലമെന്റ് മന്ദിരം ഉള്‍പ്പെടെയുള്ള പ്രധാന കെട്ടിടങ്ങള്‍, വിമാനത്താവളം, റെയില്‍വേ സ്റ്റേഷനുകള്‍, മെട്രോസ്റ്റഷനുകള്‍ എന്നിവിടങ്ങളിലെല്ലാം കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഇവിടങ്ങളിലെല്ലാം പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്. രാത്രികാലങ്ങളില്‍ നഗരത്തില്‍ വിവിധ സേനകള്‍ ഇടവിട്ട സമയങ്ങളില്‍ പട്രോളിംഗും നടത്തുന്നുണ്ട്. അതിര്‍ത്തികളില്‍ രാത്രികാല വാഹന പരിശോധയും ശക്തമാക്കിയിട്ടുണ്ട്.

ചെങ്കോട്ടയ്‌ക്കകത്തും പുറത്തുമായി 10,000 ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിക്കുന്നത്. ഫേഷ്യല്‍ റെക്കഗ്നിഷനും വീഡിയോ അനലിറ്റിക് സംവിധാനവുമുള്ള ആയിരത്തോളം ക്യാമറകള്‍ കോട്ടയിലും പരിസരത്തും മറ്റ് തന്ത്രപ്രധാനമായ സ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്. ചെങ്കോട്ടയില്‍ ഡ്രോണ്‍ പ്രതിരോധ സംവിധാനങ്ങളും വ്യോമ പ്രതിരോധ തോക്കുകളും സ്ഥാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെയും മറ്റ് വിവിഐപി അതിഥികളുടെയും സുരക്ഷയ്‌ക്കായി സ്നൈപ്പര്‍മാര്‍, എലൈറ്റ് സ്വാറ്റ് കമാന്‍ഡോകള്‍, ഷാര്‍പ്പ് ഷൂട്ടര്‍മാര്‍ എന്നിവരെ തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ നിയോഗിക്കും.

പരിപാടി തീരുന്നത് വരെ ചെങ്കോട്ടയ്‌ക്ക് ചുറ്റുമുള്ള പ്രദേശങ്ങള്‍ പട്ടം പറത്തല്‍ നിരോധിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. പട്ടം പറത്തുന്നത് തടയാന്‍ തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ ആവശ്യമായ ഉപകരണങ്ങളുമായി പ്രത്യേകം ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.

ദല്‍ഹി പോലീസ് പട്രോളിംഗും അട്ടിമറി വിരുദ്ധ പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്. ഹോട്ടലുകള്‍, ഗസ്റ്റ് ഹൗസുകള്‍, പാര്‍ക്കിംഗ് സ്ഥലങ്ങള്‍, റെസ്റ്റോറന്റുകള്‍ എന്നിവ പരിശോധിക്കുകയും വാടകക്കാരുടെയും ജോലിക്കാരുടെയും പരിശോധന നടത്തുകയും ചെയ്യുന്നു. റസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷനുകള്‍, മാര്‍ക്കറ്റ് വെല്‍ഫെയര്‍ അസോസിയേഷനുകള്‍ എന്നിവരുടെ യോഗങ്ങളും വിളിച്ചു ചേര്‍ക്കുന്നുണ്ട്.

സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാജ്ഘട്ട്, ഐടിഒ, ചെങ്കോട്ട തുടങ്ങിയ പ്രദേശങ്ങളില്‍ സിആര്‍പിസി സെക്ഷന്‍ 144 പ്രകാരം പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ ഒരു തരത്തിലുമുള്ള ഒത്തുചേരലും അനുവദിക്കില്ലെന്നും പോലീസ് അറിയിച്ചു. ദല്‍ഹിയുടെ അധികാരപരിധിയില്‍ 16 വരെ പാരാ-ഗ്ലൈഡറുകള്‍, പാരാ-മോട്ടോറുകള്‍, ഹാംഗ് ഗ്ലൈഡറുകള്‍, യുഎവികള്‍, മൈക്രോ ലൈറ്റ് എയര്‍ക്രാഫ്റ്റ്, റിമോര്‍ട്ട് പൈലറ്റഡ് എയര്‍ക്രാഫ്റ്റുകള്‍, ഹോട്ട് എയര്‍ ബലൂണുകള്‍, ചെറിയ വലിപ്പത്തിലുള്ള പവര്‍ എയര്‍ക്രാഫ്റ്റുകള്‍, ക്വാഡ്കോപ്റ്ററുകള്‍ തുടങ്ങിയവ പറക്കുന്നത് നിരോധിച്ചിട്ടുണ്ട്.

Tags: delhiIndependence Dayകനത്ത സുരക്ഷ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

India

ദൽഹിയിൽ കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത് കുത്തിക്കൊന്നു : മൃതദേഹം ഭാഗികമായി നായ്‌ക്കൾ ഭക്ഷിച്ച നിലയിൽ

India

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

India

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

India

ദൽഹിയിലെ സത്യ നികേതനിൽ മൂന്ന് നില കെട്ടിടം തകർന്നു : അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

വായന: ചികിത്സയിലെ സ്നേഹവും കരുതലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.