Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹൈന്ദവ വിശ്വാസങ്ങളെ അപമാനിക്കുന്നത് പ്രതിഷേധാര്‍ഹം: സ്വാമി ചിദാനന്ദപുരി, ധര്‍മ്മാചാര്യ സംഗമവും വിശ്വാസ സംരക്ഷണ സമ്മേളനവും 17ന്

17 ന് രാവിലെ 10.30 ന് കൈമനം മാതാ അമൃതാനന്ദമയീ മഠത്തില്‍ ചേരുന്ന ധര്‍മ്മാചാര്യസഭയില്‍ സന്യാസിവര്യന്മാരും ആദ്ധ്യാത്മിക ആചാര്യന്മാരും മറ്റും പങ്കെടുക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2023, 11:53 am IST
inKerala

കോഴിക്കോട്: ഹൈന്ദവചേതനയെ നിരന്തരമായി കേരളത്തില്‍ അധിക്ഷേപിക്കുന്ന നടപടികളില്‍ പ്രതിഷേധിക്കുന്നതിനും ഭാവി പരിപാടികള്‍ ആലോചിക്കുന്നതിനും 17ന് തിരുവനന്തപുരത്ത് ധര്‍മ്മാചാര്യ സംഗമം നടക്കുമെന്ന് കേരള ധര്‍മ്മാചാര്യ സഭ ചെയര്‍മാനും കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതിയുമായ സ്വാമി ചിദാനന്ദപുരി അറിയിച്ചു. ഭരണഘടനാപദവി അലങ്കരിക്കുന്നവര്‍ ഒരു മതത്തിന്റെ ആചാരവിശ്വാസങ്ങളെ മിത്താണെന്ന് ആക്ഷേപിക്കുന്നു. പറയുന്നതാരാണെന്നും പറയുന്നതെവിടെയാണെന്നതും പ്രധാനമാണ്. കേരളം എത്തി നില്‍ക്കുന്ന ഗുരുതരമായ തകര്‍ച്ചയെ ചര്‍ച്ചയില്‍ നിന്നൊഴിവാക്കാനായി ഹിന്ദു ആചാരങ്ങളെ കരുവാക്കുന്നതും ശരിയല്ല. ഭക്തരുടെ വിശ്വാസങ്ങളെ അപഹസിച്ച് ഏതെങ്കിലും ക്ഷേത്രത്തിന് സഹായം നല്‍കിയാല്‍ തീരുന്നതല്ല ഉണ്ടാക്കിയ പ്രശ്‌നം. ഭാരതീയമൂല്യങ്ങളെയും സനാതന വിശ്വാസങ്ങളെയും ആരാധനാ സമ്പ്രദായങ്ങളെയും തുടര്‍ച്ചയായി അവഹേളിക്കുകയും അവമതിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു.അദ്ദേഹം പറഞ്ഞു.

17 ന് രാവിലെ 10.30 ന്  കൈമനം മാതാ അമൃതാനന്ദമയീ മഠത്തില്‍ ചേരുന്ന ധര്‍മ്മാചാര്യസഭയില്‍  സന്യാസിവര്യന്മാരും ആദ്ധ്യാത്മിക ആചാര്യന്മാരും മറ്റും പങ്കെടുക്കും.

തുടര്‍ന്ന് പാളയം രക്തസാക്ഷിമണ്ഡപത്തില്‍ പൊതുയോഗം ചേരും. തിരുവനന്തപുരത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ഗണപതി വിഗഹമേന്തി നാമജപ ഭക്തജന സംഘങ്ങള്‍ ഇതില്‍ പങ്ക് ചേരും. തുടര്‍ന്ന് പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലേക്ക് നാമ ജപയാത്രയ്‌ക്ക് ശേഷം പ്രതീകാത്മകമായി തേങ്ങയടിക്കും. അമ്പലം അന്ധവിശ്വാസങ്ങളുടെ കേന്ദ്രമാണ്,  അമ്പലം തകര്‍ത്ത് കപ്പയിടണം , കുന്തീദേവി അപഥ സഞ്ചാരിണിയാണ്, എയ്ഡ്‌സ് പരത്തിയത് ശ്രീകൃഷ്ണനാണ്, സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചതിലൂടെ അയ്യപ്പന്റെ ബ്രഹ്‌മചര്യം നഷ്ടമായി, സ്ത്രീകള്‍ കുളിച്ച് ഈറനായി ക്ഷേത്രദര്‍ശനം നടത്തുന്നത് പൂജാരിമാരുടെ മുമ്പില്‍ നഗ്‌നത പ്രദര്‍ശിപ്പിക്കാനാണ്, പൂജാരിമാര്‍ അടിവസ്ത്രം ധരിക്കാറില്ല, എന്നിങ്ങനെ നിരന്തരമായിഅവഹേളനങ്ങള്‍ തുടര്‍ന്നു പോരുന്നു. ശ്രീനാരായണ ഗുരുദേവനെ അപമാനിച്ചു.  കൂടുതല്‍ മതേതരനാകാനുള്ള മത്സരത്തില്‍ രാഷ്‌ട്രീയ നേതാക്കളും ജനപ്രതിനിധികളും ഭരണകര്‍ത്താക്കളും ഭരണഘടനാ പദവികളിലിരിക്കുന്നവരും ഹിന്ദു സമൂഹത്തിന്റെ വിശ്വാസ പ്രമാണങ്ങളെയും മൂല്യ ബിന്ദുക്കളെയും അധിക്ഷേപിക്കുന്നു. എല്ലാ വിശ്വാസങ്ങളെയും ചിന്താഗതികളെയും ആരാധനാക്രമങ്ങളെയും സഹിഷ്ണുതയോടെ സമീപിക്കുന്നതിനും വിവേചനമില്ലാതെ പരിഗണിക്കുന്നതിനും മാതൃകയാകേണ്ടവരാണ് അനുചിതമായി അനവസരങ്ങളില്‍ ഹിന്ദുബിംബങ്ങളെ അപമാനിക്കുന്നത്.

നിയമനിര്‍മ്മാണ സഭയുടെ നാഥനായ സ്പീക്കര്‍ ഗണപതി ഭഗവാന്‍ മിത്ത് ആണെന്നും ഇത്തരം അന്ധവിശ്വാസങ്ങള്‍ സമൂഹ വളര്‍ച്ചയെ പിന്നോട്ടടുപ്പിക്കുന്നു എന്ന് പരസ്യമായി പ്രസ്താവിച്ചത് ഇതിന്റെ തുടര്‍ച്ചയാണ്. ഭരണഘടനാ പദവിയുടെ മാന്യത പാലിക്കാത്ത സമീപനമാണിതെന്ന് പറയേണ്ടി വന്നിരിക്കുന്നു. കേരള നിയമസഭയുടെ ഉന്നതമായ സ്ഥാനംവഹിക്കുന്ന സ്പീക്കര്‍ തന്റെ പദവിയുടെ മഹത്വം മനസിലാക്കാതെയും ഹൈന്ദവ മതവിശ്വാസത്തിന്റെ ശാസ്ത്രീയതയെ ഉള്‍കൊള്ളാതെയും  മതസ്പര്‍ദ്ധ വളര്‍ത്തുക എന്ന ഉദ്ദേശത്തോടെയാണ് ഈ പരാമര്‍ശം നടത്തിയത്.  ദുഃഖങ്ങളും ദുരിതങ്ങളും എല്ലാവിധ വിഘ്‌നങ്ങളും  അകറ്റണമെന്ന പ്രാര്‍ത്ഥനയോടെ ശ്രീ വിനായകന്റെ ചതുര്‍ത്ഥി ദിനാഘോഷങ്ങള്‍ നാടെങ്ങും ആഘോഷപൂര്‍വ്വം കൊണ്ടാടുന്ന വേളയില്‍ തന്നെയാണ് ഷംസീറിന്റെ പ്രസംഗംനടന്നിട്ടുള്ളത് എന്നതും കൂട്ടി വായിക്കേണ്ടതാണ്.

സമാജ ശക്തി ഉണര്‍ത്തി അതിനെ സ്വാതന്ത്ര്യ സമരത്തിലേക്ക് നയിക്കാന്‍  ധീര ദേശാഭിമാനികളായ സ്വാതന്ത്ര്യ സമര സേനാനികള്‍ ഗണേശ ചതുര്‍ത്ഥി ആഘോഷത്തെ ഉപയോഗപ്പെടുത്തിയ ചരിത്രം ബഹുമാന്യ സ്പീക്കര്‍ക്ക് അറിയാത്തതാണോ?

സനാതന ധര്‍മ്മ സംരക്ഷണത്തിനും മാന ബിന്ദുക്കളെ തകര്‍ക്കാനുള്ള നീക്കത്തിനുമെതിരെയും നടക്കുന്ന ഈ മുന്നേറ്റത്തിന് സര്‍വ്വ പിന്തുണയുമുണ്ടാകണമെന്ന് ധര്‍മ്മാചാര്യ സഭഅഭ്യര്‍ത്ഥിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സ്വാമി ജിതാത്മാനന്ദ സരസ്വതി(ചിന്മയ മിഷന്‍),  കേരളധര്‍മ്മാചാര്യസഭ ജനറല്‍ കണ്‍വീനര്‍ മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു.

Tags: hinduSwami Chidananda Puri
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്രചിന്തയാണ് സംഘത്തിന് പരമപ്രധാനം; ലോകരക്ഷയുടെ ഏക അടിത്തറ ഹിന്ദു സമൂഹം: ഡോ. കൃഷ്ണ ഗോപാല്‍

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

Kerala

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

Entertainment

ഇതുവരെ ‘മിതവാദിയായ ഹിന്ദു’ ആയിരുന്നു, ഇപ്പോൾ ഒരു ‘ഉണർന്ന ഹിന്ദു’വായി മാറിആർ.എസ്.എസ്. ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഉണർന്ന ഹിന്ദുവായി മാറണം!

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്വിറ്റ്സറിന്റെ അത്യാധുനിക ബാറ്ററി- ഇലക്ട്രിക് ടഗ്ഗ് യാനങ്ങളുടെ നിര്‍മാണം ആരംഭിച്ചു

ഉജ്ജയിന്‍ നാരായണ്‍ ധാം ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ പര്‍വ് 2026ല്‍ ഡോ. ഗൗരിപ്രിയയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച ഭരതനാട്യം

ശ്രീകൃഷ്ണ-കുചേല സൗഹൃദകഥയുമായി ഭരതനാട്യസംഘം ഉജ്ജയിനില്‍

കാന്തപുരത്തിന്റെ പ്രസ്താവന മതരാഷ്‌ട്രവാദത്തിന്റെ ആദ്യ വെടിയൊച്ച: പി.കെ. കൃഷ്ണദാസ്

പുതുതലമുറ കാന്തപുരത്തിന്റെ മുഖത്ത് തുപ്പും: അബ്ദുള്ളക്കുട്ടി

മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്ത് 28-ാമത് ലോക നാളികേര ദിനാഘോഷ ചടങ്ങില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി രാംനാഥ് ഠാക്കൂറിന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉപഹാരം സമര്‍പ്പിക്കുന്നു. കൃഷിമന്ത്രി ടി. സിദ്ദിഖ് സമീപം

നാളികേര ഗവേഷണ പാര്‍ക്ക് പരിഗണനയില്‍: കേന്ദ്രമന്ത്രി

ഉപയോക്താക്കളുടെ ശ്രദ്ധയ്‌ക്ക്!! വെള്ളിയാഴ്ച ഒരു മണിക്കൂറോളം യുപിഐ സേവനങ്ങൾ തടസപ്പെടുമെന്ന് എസ്ബിഐ

ജന്മഭൂമി രാമകഥ ദേശീയ കോണ്‍ക്ലേവ് രക്ഷാധികാരിയായുള്ള ക്ഷണക്കത്ത് എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. ഡി. മാവൂത്തിന് ആര്‍എസ്എസ് പ്രാന്ത ബൗദ്ധിക് പ്രമുഖ് പി. ഉണ്ണികൃഷ്ണന്‍ കൈമാറുന്നു

രാമകഥാ കോണ്‍ക്ലേവ്: രക്ഷാധികാരിയായി എംജി വിസിയും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഭാരതത്തില്‍

അഫ്ഗാനിസ്ഥാനിലെ മസാറെ ശരീഫില്‍ വിദ്യാഭാസ അവകാശങ്ങള്‍ക്കായി ബുര്‍ഖ ധരിച്ച് പ്ലക്കാര്‍ഡുകളുമേന്തി പ്രതിഷേധിക്കുന്ന അഫ്ഗാന്‍ സ്ത്രീകള്‍

മനുസ്മൃതി ചുട്ടെരിക്കണം ഖുറാന്‍ ചില്ലിട്ടു സൂക്ഷിക്കണം!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.